സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസ് – CSpace ജനുവരി മുതൽ പ്രവർത്തനം തുടങ്ങും. തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് മാത്രം പണം നൽകാം. “പേ പ്രിവ്യൂ’സംവിധാനത്തിലൂടെ കാണുന്ന സിനിമക്ക് നിർമാതാവിന് തന്റെ വിഹിതം ലഭിച്ചുകൊണ്ടേയിരിക്കും. നേരത്തെ പ്രഖ്യാപിച്ച 100 രൂപ പാക്കേജിൽ ഇനി 75 രൂപയ്ക്ക് നാലുപേർക്ക് സിനിമ കാണാം. അതിനായി മൊബൈൽ, ലാപ്ടോപ്, ഡെസ്ക്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം. നാല് യൂസർ ഐഡികളും അനുവദിക്കും.
ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ച സി സ്പേസ് രാജ്യത്തെ ആദ്യ സർക്കാർ ഒടിടിയാണ് . ആദ്യഘട്ടത്തിൽ പ്ലാറ്റ്ഫോമിനായി 100 മണിക്കൂർ കണ്ടന്റ് തയ്യാറാക്കിയിട്ടുണ്ട്.
തിയറ്റർ റിലീസിങ്ങിനുശേഷമായിരിക്കും സിനിമകൾ സി സ്പേസ് ഒടിടിയിലേക്ക് എത്തുക. ഈ സംവിധാനം സംസ്ഥാനത്തെ തിയറ്റർ വ്യവസായത്തെ യാതൊരു രീതിയിലും ബാധിക്കില്ല എന്ന് KSFDC ഉറപ്പ് നൽകിയിട്ടുണ്ട്. പ്രേക്ഷകന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് മാത്രം തുക നൽകുന്ന “പേ പ്രിവ്യൂ’ സൗകര്യമായതിനാൽ ഇതിലേക്ക് സിനിമ നൽകുന്ന ഓരോ നിർമാതാവിനും പിന്നീടുള്ള വർഷങ്ങളിൽ ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും.
ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും കാണാം. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ പുരസ്കാരം നേടിയതുമായ ചിത്രങ്ങൾ സി സ്പേസ് ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നൽകും.
Kerala State Government’s own OTT platform ‘CSpace’ will be starting operations from January. Payment to be made only for the movies selected for watching. Producers will continue to get their share for the movies being watched through the ‘pay preview’ system. In the earlier announced package of Rs.100, four people can watch a movie for Rs. 75. Viewing can be done through mobile, laptop or desktop. All four user IDs will be allowed.Developed under the leadership of Film Development Corporation, ‘C Space’ is the first Government OTT platform in the country. In the first phase, 100 hours of content has been prepared for the platform.