ഈ വർഷം പുതുതായി 60 വന്ദേ ഭാരത് എക്സ്പ്രസ്സുകൾ ലോഞ്ച് ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവേ. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് വന്ദേ ഭാരത് ലോഞ്ച് ചെയ്യാൻ പോകുന്നത്. കഴിഞ്ഞ വർഷം മാത്രം 34 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കിയിരുന്നു.
ഈ വർഷം മാത്രം 70 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് ലക്ഷ്യംവെക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഇവയിൽ 60 ട്രെയിനുകൾ നവംബർ 15ന് മുന്നോടിയായി ട്രാക്കിലിറക്കും.
ഏതൊക്കെ റൂട്ടുകളിലാണ് വന്ദേ ഭാരത് സർവീസ് നടത്തേണ്ടത് എന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.
റൂട്ടുകൾ തീരുമാനിക്കാൻ സംസ്ഥാന സർക്കാരുകളും സ്വതന്ത്ര കൺസൾട്ടന്റുമാരുമായി ഇന്ത്യൻ റെയിൽവേ ചർച്ച നടത്തുന്നുണ്ട്. ഇതുവരെ 35 റൂട്ടുകളെ കുറിച്ച് റെയിൽവേയും സർക്കാരും തമ്മിൽ ധാരണയായിട്ടുണ്ട്. ഇനി 50 റൂട്ടുകളിൽ കൂടി ധാരണയാകാനുണ്ട്.
വന്ദേ ഭാരത് വരികയാണെങ്കിൽ ട്രാക്കുകളിൽ പഴയ പാളങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കേണ്ടതുണ്ട്.
വന്ദേ ഭാരത് സർവീസ് തുടങ്ങേണ്ട റൂട്ടുകൾ കണ്ടെത്താൻ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ ഓഫ് സോണൽ റെയിൽവേയോട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Indian Railways has announced plans to introduce 60 new Vande Bharat Express trains this year, with launches scheduled in 14 states and two central administrative regions. This initiative follows last year’s introduction of 34 Vande Bharat trains.