റെഡ്മീ നോട്ട് 13 പ്രോ സീരിസിനെ വെല്ലുന്ന ഫീച്ചറുകളുമായി റിയൽ മീ 12 5ജി സീരിസ് ഇന്ത്യൻ വിപണിയിൽ. റിയൽമീ 11 പ്രോ പ്ലസ് , റിയൽമീ 11 പ്രോ എന്നിവയുടെ തുടർച്ചയായി വരുന്ന റിയൽമീ 12 പ്രോ പ്രീമിയം എയ്സ്തെറ്റിക്കിലും ക്യാമറയിലുമാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.
2020ന് ശേഷം പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമായി വരുന്ന റിയൽമീയുടെ ആദ്യത്തെ ഫോൺ സീരിസാണ് റിയൽമീ 12 പ്രോ പ്ലസ് 5ജി. 3 മടങ്ങ് ഒപ്റ്റിക്കൽ സൂം ശേഷിയുള്ള ക്യാമറയിൽ ഫോട്ടോകൾ മികവാർന്നതായിരിക്കുമെന്ന് ഉറപ്പ്. 120 മടങ്ങാണ് ഡിജിറ്റൽ സൂം ശേഷി. പക്ഷി നിരീക്ഷണം ഹോബിയാക്കിയവർക്കും സീരിയസായി കാണുന്നവർക്കും ഒരു പോലെ ഉപകാരപ്രദമായിരിക്കും റിയൽമീ 12 പ്രോയെന്ന് ചുരുക്കം. ആദ്യമായിട്ടായിരിക്കും ഒരു മൊബൈൽ ഫോൺ പക്ഷി നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
പോർട്രെയ്റ്റ് എക്സ്പേർട്ട് എന്ന പേരിലാണ് റിയൽമീ ഫോൺ മാർക്കറ്റ് ചെയ്യുന്നത്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ്890 ആണ് റിയൽമീ 12 പ്രോയുടെ പ്രധാന ക്യാമറ സെൻസർ. ഐഎംഎക്സ്890 ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഫോൺ കൂടിയായിരിക്കും റിയൽമീ 12.
ആഗോളതലത്തിൽ പ്രശസ്തരായ ലക്ഷ്വറി വാച്ച് ഡിസൈനർ ഒലിവീയർ സാവിയോയുമായി (Ollivier Savéo) ചേർന്നാണ് റിയൽമീ ഫോണുകൾ ഡിസൈൻ ചെയ്തത്. എലഗന്റ് ബ്ലൂ, ബീജ് കളറുകളിലാണ് ഫോൺ എത്തുന്നത്.
റിയൽമീയുടെ ചിപ്പിനുമുണ്ട് പ്രത്യേകത, ക്വൽകോം സ്നാപ് ഡ്രാഗൺ 7എസ് ജെൻ ടൂവിൽ നിന്നാണ് റിയൽമീ 12 പ്രോ പ്ലസ് വരുന്നത്. സ്നാപ് ഡ്രാഗൺ 6 ജെൻ വണ്ണിൽ നിന്നാണ് റിയൽമീ 12 പ്രോയുടെ വരവ്.
As anticipation builds, Realme is gearing up to unveil its latest flagship devices – the Realme 12 Pro Plus 5G and Realme 12 Pro 5G – in India on January 29 at 12:00 PM local time. With a focus on premium aesthetics and camera prowess, these smartphones are poised to outshine the competition, notably the Redmi Note 13 Pro series. Realme has already confirmed an early access sale on Flipkart from 6:00 PM-10:00 PM, offering enthusiasts an exclusive opportunity to get their hands on these cutting-edge devices.