സ്‌റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ’ ഫീച്ചർ അവതരിപ്പിച്ചു ആപ്പിള്‍ iphone. നിങ്ങളുടെ ഫോണ്‍ മോഷ്‌ടിക്കപ്പെടുകയാണെങ്കില്‍ അതിന് കൃത്യമായ സംരക്ഷണം ഉറപ്പ് വരുത്തുന്ന ഫീച്ചറാണ് ഐഒഎസ് 17.3 അപ്‌ഡേഷനിൽ ഉള്ളത്.
ഐഫോണില്‍ നിലവിലുള്ള ബയോമെട്രിക് പരിരക്ഷയ്‌ക്ക് മുകളില്‍ ഇത് ഒരു അധിക പരിരക്ഷ നല്‍കുന്നതാണ് ഈ ഫീച്ചർ . ഫോണ്‍ മോഷ്‌ടിക്കപ്പെടുകയോ, നിങ്ങളുടെ പാസ്‌കോഡ് മറ്റാരെങ്കിലും മനസിലാക്കുകയോ ചെയ്‌താലും നിങ്ങളുടെ അക്കൗണ്ടിലോ ഉപകരണത്തിലോ നിർണായകമായ മാറ്റങ്ങള്‍ വരുത്തുന്നത് തടയാൻ stolen devise protection സഹായിക്കുമെന്ന് ആപ്പിള്‍ പറയുന്നു.
പുതിയ ഫീച്ചർ നിങ്ങളുടെ ഫേസ് ഐഡി സിസ്‌റ്റം അല്ലെങ്കില്‍ ടച്ച് ഐഡി ഉപയോഗിച്ച് പ്രവർത്തിക്കുന്നു. അത് മനസ്സിലാക്കാതെ ഫോൺ ദുരുപയോഗം ചെയ്യുന്നവർ ഐ ഫോണിന് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതെങ്കില്‍,
നിങ്ങളുടെ ഉപകരണത്തെ കൂടുതല്‍ സുരക്ഷിതമാക്കുന്ന മറ്റൊരു പാസ്സ്‌കോഡ് ചോദിച്ചു സുരക്ഷ വരുത്തുന്നതാണീ സംവിധാനം. കൂടാതെ, നിങ്ങളുടെ ആപ്പിള്‍ ഐഡി പാസ്‌വേഡ് മാറ്റുന്നത് പോലുള്ള ചില പ്രവർത്തനങ്ങള്‍, രണ്ടാമത്തെ ഫേസ് ഐഡി അല്ലെങ്കില്‍ ടച്ച് ഐഡി ഓതെന്റിക്കേഷൻ എന്നിവ നടത്താൻ ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ടിയും വരും.
ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ ഐഒഎസ് 17.3 ഡൗണ്‍ലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യണം. ഐഒഎസ് 17.3, ഐഒഎസ് 17 പിന്തുണയ്ക്കുന്ന എല്ലാ ഐഫോണുകള്‍ക്കും ഇത് അനുയോജ്യമാണ്, ഐഫോണ്‍ എക്‌സ് എസും അതിനുമുകളിലും ഉള്ള ഫോണുകളില്‍ ഇത് പ്രവർത്തിക്കും.
Apple iPhone introduces ‘Stolen Device Protection’ feature. The iOS 17.3 update has a feature that ensures proper protection of your phone in case it gets stolen. This feature provides an additional layer of protection on top of the existing biometric protection on the iPhone.