ബിസിനസുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് പേടിഎം ഒഴിവാക്കി മറ്റു പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ച് തുടങ്ങണമെന്ന് കച്ചവടക്കാരോട് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ആവശ്യപ്പെട്ടു. പേടിഎമ്മിന്റെ ഭൂരിഭാഗം സേവനങ്ങൾക്കും മേൽ ഫെബ്രുവരി 29 മുതൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നിർദേശം.
ഇപ്പോഴും പല ചെറുകിട കച്ചവടക്കാരും വഴിവാണിഭക്കാരും ഡിജിറ്റൽ പണമിടപാടുകൾക്ക് പേടിഎം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ് രംഗത്തെത്തിയത്.
ഫണ്ട് സുരക്ഷിതമാക്കാനും സാമ്പത്തിക ഇടപാടുകൾ തടസ്സമില്ലാതെ നടക്കാനുമായി കച്ചവടക്കാർ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കച്ചവടക്കാരോട് CAIT ആവശ്യപ്പെട്ടു. പേടിഎമ്മിന് മേൽ ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്ലാറ്റ് ഫോമിൽ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് ആശങ്കയുണ്ട്. പേടിഎമ്മിലെ പണമിടപാടുകൾ സുരക്ഷിതമായിരിക്കുമോ സാമ്പത്തിക ഇടപാടുകൾ തടസ്സമില്ലാതെ നടക്കുമോ തുടങ്ങിയ കാര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ആശങ്കയുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പേടിഎം വാലറ്റും അനുബന്ധ ബാങ്കിംഗ് സ്ഥാപനവും തമ്മിലുള്ള കോടി കണക്കിന് രൂപയുടെ പണമിടപാടുകളുമാണ് പേടിഎമ്മിനെതിരേ ആർബിഐ നടപടിയെടുക്കാനുള്ള കാരണങ്ങൾ. പേടിഎം ബാങ്കുകളിൽ ഇഡി അന്വേഷണമുണ്ടാകും.
ഫെബ്രുവരി 29 മുതൽ ഡെപോസിറ്റുകൾ സ്വീകരിക്കുക, ക്രെഡിറ്റ് ട്രാൻസാക്ഷൻ നടത്തുക തുടങ്ങി നിരവധി സേവനങ്ങൾ പേടിഎം വഴി ചെയ്യുന്നതിന് വിലക്കുണ്ട്. പേടിഎം വാലറ്റിലെ ബാലൻസ് അവസാനിക്കുന്നതുവരെ ഉപയോഗിക്കാൻ സാധിക്കും.
വൺ 97 കമ്യൂണിക്കേഷന്റെ അനുബന്ധമായാണ് പേടിഎം പ്രവർത്തിക്കുന്നത്.
On February 4, the Confederation of All India Traders (CAIT) released a warning advising traders to transition away from using Paytm for business transactions due to recent restrictions imposed by the Reserve Bank of India (RBI) on Paytm’s wallet and banking operations.