യുഎഇയിൽ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനത്തിന് തയ്യാറായി. ബാപ്സ് ഹിന്ദു മന്ദിർ (BAPS Hindu Mandir) എന്നു പേരിട്ടിരിക്കുന്ന ക്ഷേത്രം ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അബു ദാബിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 13ന് ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ അഹ്‌ലാൻ മോദി എന്ന പരിപാടിയിൽ പ്രധാനമന്ത്രി യുഎഇയിലെ ഇന്ത്യക്കാരുമായി സംവദിക്കും.
ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ പ്രത്യേകതകൾ
- മിഡിൽ ഈസ്റ്റിൽ നിർമിക്കുന്ന ആദ്യത്തെ പരമ്പരാഗത കൽക്ഷേത്രമാണ് ബാപ്സ് ക്ഷേത്രം. അബു മുറൈഖ ( Abu Mureikhah)യിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും തെളിവു കൂടിയാണ് ക്ഷേത്രം.
- 2015ലാണ് ക്ഷേത്ര നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമാണത്തിന് വേണ്ടി അബു ദാബി കിരീടാവകാശിയും യുഎഇ സേനാ വിഭാഗം ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ 13.5 ഏക്കർ ഭൂമി നൽകിയിരുന്നു.
- ഉദ്ഘാടനത്തിന്റെ ഭാഗമായി 400 പ്രാദേശിക കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ക്ഷേത്രത്തിന് വേണ്ടി വെള്ള മാർബിൾ തൂണുകൾ പണിയാൻ രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് 2,000 കരകൗശല വിദഗ്ദരാണ് എത്തിയത്. 3 വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ക്ഷേത്രത്തിന് വേണ്ടി 402 വെള്ള മാർബിളുകളാണ് ഉപയോഗിച്ചത്.
- ക്ഷേത്രത്തിന് വേണ്ടി 2019 ഏപ്രിൽ 20നാണ് ക്ഷേത്രത്തിന്റെ തറക്കല്ലിടുന്നു.
Following the grand opening of the Ayodhya Ram Mandir in Uttar Pradesh, Prime Minister Narendra Modi is poised to inaugurate the BAPS Hindu Mandir in Abu Dhabi on February 14. The forthcoming event is part of a series of engagements, including the Indian community event, Ahlan Modi (Hello Modi), scheduled at the Sheikh Zayed Stadium in UAE on February 13.