Author: Amal
’99 സ്റ്റോർ’ എന്ന പേരിൽ പുതിയ സേവനം ആരംഭിച്ച് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി (Swiggy). ഇതിലൂടെ സിംഗിൾ സെർവ് മീലുകൾ 99 രൂപ ഫ്ലാറ്റ് പ്രൈസിൽ ലഭ്യമാക്കും. ഇന്ത്യയിലെ 175ലധികം നഗരങ്ങളിലാണ് ’99 സ്റ്റോർ’ സേവനം ലഭ്യമാക്കുക. വില നോക്കി ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നവരേയും വിദ്യാർത്ഥികൾ അടക്കമുള്ളവരേയും പരിഗണിച്ചാണ് ഇത്തരമൊരു ആശയവുമായി എത്തിയിരിക്കുന്നത് എന്ന് കമ്പനി പ്രതിനിധി പറഞ്ഞു. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിലെല്ലാം സേവനം ലഭ്യമാക്കും. എക്കോസേവർ മോഡിലുള്ള 99 സ്റ്റോർ ഡെലിവെറി ഫ്രീ ആണ്. നിലവിലുള്ള സ്വിഗ്ഗി ആപ്പിലൂടെതന്നെ 99 സ്റ്റോർ സേവനം ലഭ്യമാകും. Swiggy has launched the ₹99 Store, offering single-serve meals at a flat ₹99 with free Eco Saver delivery across 175+ cities. Targeting Gen Z and budget-conscious users, this initiative boosts…
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (AMA) പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബോബി മുക്കമല (Bobby Mukkamala). ഇഎൻടി ഡോക്ടറായ ബോബി മുക്കമല, എഎംഎയുടെ 180ആമത്തെ പ്രസിഡന്റാണ്. ഓർഗനൈസ്ഡ് മെഡിസിനിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബോബി എഎംഎയുടെ സബ്സ്റ്റൻസ് യൂസ്, പെയിൻ കെയർ ടാസ്ക് ഫോഴ്സ് അധ്യക്ഷനുമാണ്. സംഘടനയുടെ 178 വർഷം നീണ്ട ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രസിഡന്റാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ബോബി പറഞ്ഞു. തീർത്തും വികാരനിർഭരവും അത്ഭുതപ്പെടുത്തുന്നതുമായ നിമിഷമാണിത്. യുഎസ്സിൽ മെച്ചപ്പെട്ടതും കൂടുതൽ നീതിയുക്തവുമായ ആരോഗ്യ സംവിധാനത്തിനായി പ്രവർത്തിക്കും-അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് ബോബി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തലച്ചോറിന്റെ ഇടതുവശത്ത് 8 സെന്റീമീറ്റർ നീളമുള്ള ടെമ്പറൽ ലോബ് ട്യൂമറാണ് നീക്കം ചെയ്തത്. ബ്രെയിൻ ട്യൂമറിനു ശേഷം അതിൽ നിന്നും ഇത്തരത്തിലുള്ള തിരിച്ചുവരവും സ്ഥാനലബ്ധിയും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. 1970കളിൽ ആന്ധ്രയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡോക്ടർ ദമ്പതികളുടെ മകനായാണ് ബോബി…
ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറങ്ങിയ യുകെ യുദ്ധവിമാനം F-35B തിരികെ പോകാൻ വൈകും. ജെറ്റിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് തിരുവനന്തപുരത്ത് തുടരുന്നത്. യു.കെ യിൽ നിന്നുള്ള എഞ്ചിനീർമാർ തിരുവനന്തപുരത്ത് വന്ന് വിമാനം പരിശോധിക്കും. സ്പെഷ്യലിസ്റ്റ് എക്യുപ്മെന്റസുകളുമായി ആണ് യുകെ എഞ്ചിനീയർമാർ എത്തുന്നത്. അവർ വന്ന ശേഷം യുദ്ധ വിമാനം മെയിന്റനൻസിനായി ഹാങ്കറിലേക്ക് മാറ്റും. ലോകത്തെ ഏറ്റവും അത്യാധുനികമെന്ന് പേര് കേട്ട F-35B കഴിഞ്ഞ പത്ത് ദിവസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുകയാണ്. 11 കോടി ഡോളർ, ഏതാണ്ട് 940 കോടി രൂപ വിലവരുന്ന ജെറ്റാണ് അടിയന്തിര ലാന്റിംഗിംന് അനുമതി തേടി, ജൂൺ 14-ന് തിരുവനന്തപുരത്ത് ഇറക്കിയത്. ഹ്രസ്വ ദൂരത്തിൽ പറന്ന് പൊങ്ങാനും വെർട്ടിക്കൽ ലാന്റിംഗും സാധ്യമാകുന്ന ഏക അഞ്ചാം തലമുറ യുദ്ധവിമാനമാണ് എന്ന പ്രത്യേകത F-35B ജെറ്റിനുണ്ട്. യുകെയുടെ ക്വീൻ എലിസബത്ത് ക്ലാസ് വിമാനവാഹിനിക്കപ്പലും റോയൽ നേവിയുടെ ഫ്ലീറ്റ് ഫ്ലാഗ്ഷിപ്പുമായ HMS പ്രിൻസ് ഓഫ് വെയിൽസ്…
ഏതാണ്ട് 100,000 ടൺ ബസുമതി അരി ഗുജറാത്ത് തുറമുഖങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുകയാണ്. ഇറാനിലേക്കുള്ള ഇന്ത്യയുടെ ബസുമതി കയറ്റുമതിയുടെ ഗണ്യമായ ഭാഗമാണ് ഇസ്രായേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് തുറമുഖത്ത് കെട്ടിക്കിടക്കുന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഇന്ത്യൻ ബസുമതി അരിയുടെ കയറ്റുമതിയിൽ കാര്യമായ തടസ്സങ്ങൾക്ക് കാരണമായതകായാണ് റിപ്പോർട്ട്. അരി തുറുമുഖത്ത് കുടുങ്ങിയത് കയറ്റുമതിക്കാർക്കും കാർഷിക വ്യാപാര സ്ഥാപനങ്ങൾക്കും ആശങ്കയുണ്ടാക്കിയിരുന്നു. ഇറാനിലേക്കുള്ള ഇന്ത്യയുടെ മൊത്തം ബസുമതി കയറ്റുമതിയുടെ അഞ്ചിലൊന്നിനെ ഈ തടസ്സം ബാധിച്ചിരുന്നു. കണ്ട്‌ല, മുന്ദ്ര തുറമുഖങ്ങളിൽ നിന്നാണ് ഇറാനിലേക്ക് പ്രധാനമായും അരി കയറ്റുമതി നടക്കുന്നത്. ഓൾ ഇന്ത്യ റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (AIREA) പ്രകാരം, ഇവ കാർഷിക-കയറ്റുമതി ലോജിസ്റ്റിക്‌സിന്റെ ഇന്ത്യയുടെ രണ്ട് പ്രധാന കവാടങ്ങളാണ്. മിഡിൽ ഈസ്റ്റിലുടനീളം സൈനിക നടപടി ശക്തമായപ്പോൾ ഷിപ്പിംഗ് ലൈനുകളും ഇൻഷുറർമാരും ഇറാനിലേക്കുള്ള സേവനങ്ങൾ നിർത്തിവച്ചിരുന്നു. ഇതേതുടർന്നാണ് അരി കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സംഘർഷത്തിൽ അയവ് വന്നതിനാൽ അരി കയറ്റുമതി ഉടൻ പൂർവ്വ സ്ഥിതിയിലാകുമെന്നാണ് കർഷകരുടെ…
ടൈറ്റൻസ് സ്പേസ് മിഷന്റെ ബഹിരാകാശ യാത്രികയാകാൻ ആന്ധ്ര സ്വദേശിനിയായ ജാൻവി ഡാംഗെറ്റി. യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണ ഏജൻസി ടൈറ്റൻ സ്‌പേസ് ഇൻഡസ്ട്രീസിന്റെ (TSI) ബഹിരാകാശ ദൗത്യത്തിനായുള്ള ആസ്ട്രോനട്ട് കാൻഡിഡേറ്റ് (ASCAN) ആയാണ് 23കാരിയായ ജാൻവി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനലോഗ് ആസ്ട്രോനോട്ട് ആയ ടൈറ്റൻ സ്‌പെയ്‌സിന്റെ ആസ്കാൻ പ്രോഗ്രാമിലൂടെ ബഹിരാകാശ പരിശീലനം നേടും. 2029ൽ വിക്ഷേപിക്കുന്ന ദൗത്യത്തിനായാണ് പരിശീലനം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ പാലകൊല്ലു സ്വദേശിയാണ് ജാൻവി. ജാൻവിയെ ആസ്കാൻ പരിശീലനത്തിന് തിരഞ്ഞെടുത്തതായി ടിഎസ്ഐയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 2026 മുതൽ അടുത്ത മൂന്ന് വർഷത്തേക്ക് ടൈറ്റൻ സ്‌പെയ്‌സിന്റെ ആസ്കാൻ പ്രോഗ്രാമിലൂടെ ബഹിരാകാശ പരിശീലനം നടത്തുമെന്ന് ജാൻവി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഫ്ലൈറ്റ് സിമുലേഷൻ, സ്പേസ് ക്രാഫ്റ്റ് പ്രൊസീജേർസ്, സർവൈവൽ ട്രെയിനിങ് തുടങ്ങിയ പരിശീലനങ്ങളാണ് നടത്തുക. അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ടൈറ്റൻസ് സ്‌പേസ് ഓർബിറ്റൽ ഫ്ലൈറ്റ് സയന്റിഫിക് റിസേർച്ച്, ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് അഡ്വാൻസ്മെന്റ് എന്നിവയിൽ നിർണായകമാണെന്ന്…
സംഗീതലോകത്തെ സൂപ്പർസ്റ്റാർ എന്നാണ് അർജിത് സിങ് എന്ന ഗായകൻ വിശേഷിപ്പിക്കപ്പെടുന്നത്. ഈ സ്റ്റാർഡം സ്വഭാവികമായെന്നോണം അദ്ദേഹത്തിന്റെ പ്രതിഫലത്തിലും ആസ്തിയിലുമെല്ലാം പ്രതിഫലിക്കുന്നു. ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ളതിനാൽത്തന്നെ അദ്ദേഹത്തിന്റെ കണസേർട്ടുകളിലും വൻ തിരക്കാണ്. രണ്ട് മണിക്കൂർ സംഗീതപരിപാടിക്കായി അദ്ദേഹം 14 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. അടുത്തിടെ സംഗീതജ്ഞൻ രാഹുൽ വൈദ്യയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വമ്പൻ പ്രതിഫലത്തോടെ കൺസേർട്ടുകൾക്കായി ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ലോകോത്തര ഗായകരുടെ റേഞ്ചിലേക്കാണ് അർജിത് ഇടംപിടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 414 കോടി രൂപയുടെ ആസ്തിയാണ് അർജിത്തിനുള്ളത്. നവി മുംബൈയിൽ 8 കോടി രൂപയുടെ വീടും കോടിക്കണക്കിനു രൂപയുടെ ആഢംബര വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. സിനിമാ സംഗീതത്തിനും കൺസേർട്ടുകൾക്കും പുറമേ കൊക്കക്കോല, സാംസങ് തുടങ്ങിയ ബ്രാൻഡ് എൻഡോർസ്മെന്റുകളിലൂടെയും അദ്ദേഹം വൻ തുക സമ്പാദിക്കുന്നു. Discover Arijit Singh’s massive net worth of ₹400 crore, his ₹14 crore fee for a two-hour…
2025 ഐപിഎൽ ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലെ താരം ഇപ്പോൾ ബോളിവുഡ് നടി പ്രീതി സിന്റയുടെ ടീമിലേക്ക് എത്തിയിരിക്കുകയാണ്. സിംഗപ്പൂർ-ഓസ്ട്രേലിയൻ താരം ടിം ഡേവിഡാണ് കരീബിയൻ പ്രീമിയർ ലീഗ് 2025ൽ (CPL) പ്രീതി സിന്റ സഹഉടമയായിട്ടുള്ള സെന്റ് ലൂസിയ കിങ്ങ്സിലേക്ക് എത്തിയിരിക്കുന്നത്. 2025 ഐപിഎൽ മെഗാതാരലേലത്തിൽ മൂന്ന് കോടി രൂപയ്ക്കായിരുന്നു ബെംഗളൂരു ടിം ഡേവിഡിനെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം താരം സിപിഎല്ലിലെ നിലവിലെ ചാംപ്യൻമാർ കൂടിയായ സെന്റ് ലൂസിയ കിങ്ങ്സ് ടീമിനൊപ്പം ചേർന്നു. റോയൽ ചാലഞ്ചേഴ്സ് ചാംപ്യൻമാരായ ഇക്കഴിഞ്ഞ ഐപിഎല്ലിൽ പരുക്ക് കാരണം ടിം ഡേവിഡിന് പ്ലേഓഫ് മത്സരങ്ങൾ നഷ്ടമായിരുന്നു. പ്ലേഓഫിനു മുൻപുള്ള 12 മത്സരങ്ങളിൽ 185 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെ താരം 187 റൺസ് നേടിയിരുന്നു. ഐപിഎല്ലിൽ പഞ്ചാബ് സൂപ്പർ കിങ്സ് ഉടമ കൂടിയാണ് പ്രീതി സിന്റ. പഞ്ചാബ് സഹഉടമകളായ നെസ് വാഡിയ, മോഹിത് ബർമൻ എന്നിവർ തന്നെയാണ് സെന്റ് ലൂസിയയുടെയും മറ്റ് ഉടമകൾ. RCB’s IPL 2025…
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ 600ഓളം ചെറുകിട ആശുപത്രികളും ക്ലിനിക്കുകളും അടച്ചുപൂട്ടിയതായി റിപ്പോർട്ട്. കേരള അസോസിയേഷൻ ഓഫ് സ്‌മോൾ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഉയർന്ന പ്രവർത്തന ചിലവുകളും കോർപറേറ്റ് സ്വകാര്യ ആശുപത്രികൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചതുമാണ് ഈ അടച്ചുപൂട്ടലുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് അസോസിയേഷൻ പ്രതിനിധി ചൂണ്ടിക്കാട്ടി. പല കോർപ്പറേറ്റ് ആശുപത്രി ശൃംഖലകളും മാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയാണ്. ഇത് ചെറുകിട ആശുപത്രികൾ നേരിടുന്ന വെല്ലുവിളികൾ കൂടുതലാക്കുന്നു. കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ വലിയ തോതിൽ ലയനങ്ങളും, ഏറ്റെടുക്കലും നടക്കുകയാണ്. ഇത് ചെറുകിട ആശുപത്രികളുടെ അടച്ചുപൂട്ടലിന് കാരണമാകുന്നുണ്ട്. 2023ൽ സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെൽത്തിനെ ആഗോള ആശുപത്രി പ്ലാറ്റ്ഫോമായ ക്വാളിറ്റി കെയർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ മാതാ ഹോസ്പിറ്റലിനെ ഏറ്റെടുത്തു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴയിലെ ചാഴികാട്ട് മൾട്ടി സൂപ്പർ-സ്‌പെഷ്യാലിറ്റി ആശുപത്രി ഏറ്റെടുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.…
ചലച്ചിത്ര താരം മഞ്ജു വാര്യരെ ഉൾപ്പെടുത്തി ഏറ്റവും പുതിയ ബ്രാൻഡ് കാമ്പെയ്‌ൻ ആരംഭിച്ച് തമിഴ്നാടും കർണാടകയും കേന്ദ്രമായി പ്രവർത്തിക്കുന്ന ജിആർബി ഗീ (GRB Ghee). പരസ്യചിത്രം അടക്കമുള്ളവയിലാണ് മഞ്ജു ബ്രാൻഡിന്റെ മുഖമാകുക. താരത്തെ ഉൾപ്പെടുത്തിയുള്ള കാമ്പെയ്‌ൻ കേരളത്തിന്റെ സമ്പന്ന പാചക പൈതൃകത്തിനുള്ള ആദരം കൂടിയാണെന്ന് ജിആർബി ഡയറക്ടർ ബാല കാർത്തിക് പറഞ്ഞു. ആധികാരികത, വിശുദ്ധി, ഗുണനിലവാരം എന്നിവയെ വിലമതിക്കുന്ന ഉപഭോക്താക്കളാണ് കേരളത്തിലേത്. ജിആർബി ഈ പ്രതീക്ഷകളെ മാനിക്കുന്നു. അവ നിലനിർത്താൻ നിരന്തരം പ്രവർത്തിക്കുന്നതായും ബാല കാർത്തിക് കൂട്ടിച്ചേർത്തു. ഭക്ഷണത്തിന്റെ സാംസ്കാരിക പ്രാധാന്യത്തിനു പിന്നിലെ വികാരങ്ങൾ മനസ്സിലാക്കുന്ന ബ്രാൻഡുമായി സഹകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മഞ്ജു വാര്യർ പ്രതികരിച്ചു. ജിആർബി നെയ്യ് അടുക്കള വിഭവം എന്നതിലുപരി വിശുദ്ധി, വിശ്വാസം തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നതായി മഞ്ജു പറഞ്ഞു. 1984ൽ ജി.ആർ. ബാലസുബ്രഹ്മണ്യം സ്ഥാപിച്ച ജിആർബി ഡയറി ഫുഡ്‌സ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഗീ ബ്രാൻഡുകളിൽ ഒന്നാണ്. ഗുണനിലവാരം, വിശ്വാസം, നൂതനത്വം എന്നിവയാണ് ജിആർബി ഗീയുടെ മുഖമുദ്രയെന്ന്…
അഞ്ച് വിദേശ സർവകലാശാലകൾ കൂടി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. മഹാരാഷ്ട്രയിലെ മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലാണ് പ്രധാനമായും പുതിയ വിദേശ സർവകലാശാലകൾ വരുന്നത്. യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ഔപചാരികമായി ലെറ്റേഴ്സ് ഓഫ് ഇന്റന്റ് നൽകിയിരിക്കുകയാണ്. യുകെയിൽ നിന്നുള്ള യൂണിവേഴ്സിറ്റി ഓഫ് യോർക്ക്, അബർഡീൻ യൂണിവേഴ്സിറ്റി എന്നിവയ്ക്കു പുറമേ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യുഎസ്എ), ഐഇഡി ഇസ്റ്റിറ്റ്യൂട്ടോ യൂറോപ്പോ ഡി ഡിസൈൻ (ഇറ്റലി), വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റി (ഓസ്ട്രേലിയ) എന്നിവയാണ് വരാനിരിക്കുന്ന വിദേശ സർവകലാശാലകൾ. ഇവയിൽ യുകെയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിൽ ഒന്നാണ് അബർഡീൻ സർവകലാശാല. ഇന്ത്യയിൽ കാമ്പസിന് അനുമതി ലഭിക്കുന്ന ആദ്യ സ്കോട്ടിഷ് സർവകലാശാല കൂടിയാണിത്. 2026 ഡിസംബറോടെ ഈ സർവകലാശാലകളിൽ പ്രവേശനം ആരംഭിക്കും എന്നാണ് വിവരം. മഹാരാഷ്ട്ര സർക്കാരും സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും (CIDCO) ചേർന്നാണ് സംരംഭം. വിദ്യാർത്ഥികൾക്ക് രാജ്യം…