Author: Athira Sethu
ഷാരൂഖ് ഖാന്റെ അറിയപ്പെടാത്ത വിദ്യാഭ്യാസ ചരിതം, From IIT Aspirant to Economics Graduate: Shah Rukh Khan’s Education Journey
ഇന്ത്യൻ സിനിമയുടെ തന്നെ മുഖമാണ് സൂപ്പർതാരം ഷാരൂഖ് ഖാൻ (Shah Rukh Khan). വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ മികച്ച വേഷങ്ങൾ കൊണ്ട് അദ്ദേഹം ശ്രദ്ധ നേടി. അതോടൊപ്പം അദ്ദേഹത്തിന്റെ ആസ്തിയും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇനിപ്പറയാൻ പോകുന്നത് അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചോ ആസ്തിയെക്കുറിച്ചോ അല്ല. മറിച്ച് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യാത്രയെക്കുറിച്ചാണ്. ഡൽഹി സർവകലാശാലയിൽ (Delhi University) നിന്ന് ഇക്കണമോക്സും ജാമിയ മില്ലിയയിൽ (Jamia Millia Islamia) നിന്ന് മാസ് കമ്യൂണിക്കേഷനുമാണ് ഷാരൂഖ് പഠിച്ചത്. എന്നാൽ ഡിയുവിൽ എത്തുന്നതിനു മുൻപ് ഷാരൂഖ് ഐഐടി എൻട്രൻസ് പരീക്ഷ പാസ്സായിരുന്നു. മാതാവിന്റെ നിർദേശപ്രകാരം എൻട്രൻസ് എഴുതിയ ഷാരൂഖ് അത് പാസ്സായെങ്കിലും ഇക്കണമോിക്സിലേക്ക് തിരിയുകയായിരുന്നു. 2000ത്തിൽ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ അദ്ദേഹം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. Explore Shah Rukh Khan’s education journey from IIT aspirations to becoming an Economics graduate at Delhi University.
പരുക്കുകളിൽ നിന്നും പരുക്കുകളിലേക്കു നീളുന്ന ക്രിക്കറ്റ് കരിയറാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടേത് (Mohammed Shami). 2023 ലോകകപ്പിൽ മികച്ച ഇംപാക്ട് ഉണ്ടാക്കിയ താരം പിന്നീട് പരുക്കിനെത്തുടർന്ന് ടീമിൽ നിന്നും പുറത്തായി. എന്നാൽ പരുക്കുകളൊന്നും അദ്ദേഹത്തിന്റെ ആസ്തിയെ വലിയ തോതിൽ ബാധിച്ചിട്ടില്ല എന്നു കാണാം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ആസ്തി 65 കോടി രൂപയാണ്. ക്രിക്കറ്റ് കോൺട്രാക്റ്റുകൾ ബ്രാൻഡ് എൻഡോർസ്മെന്റുകൾ തുടങ്ങിയവയാണ് താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നത്. ഈയിനത്തിൽ ഷമിക്ക് മാസം 55 ലക്ഷത്തോളം രൂപ ലഭിക്കുന്നതായാണ് കണക്ക്. കഴിഞ്ഞ ഐപിഎല്ലിൽ 10 കോടി രൂപയായിരുന്നു താരത്തിന്റെ വരുമാനം. 15 കോടി രൂപയുടെ ഫാം ഹൗസ്, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ആഢംബര കാറുകൾ എന്നിങ്ങനെ നീളുന്നു താരത്തിന്റെ വമ്പൻ ആസ്തി. Discover Mohammed Shami net worth, IPL salary, income, assets, cars and lifestyle. Know how much the Indian pacer earns in 2025.