Author: News Desk
2022 ൽ രാജ്യത്ത് നൂറ് കോടിയിലധികം രൂപ ശമ്പളം വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. 2023-24 അസസ്സ്മെന്റ് വർഷത്തിലെ നികുതി ദായകരുടെ എണ്ണം 7.5 കോടിയോളമാണ് എന്ന് ആദായ നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു . അസസ്സ്മെന്റ് വർഷം 2020-21 കാലയളവിൽ രാജ്യത്ത് 100 കോടിയിലധികം ശമ്പളം വാങ്ങിയവർ എട്ട് പേരായിരുന്നു. ഇത് അസസ്സ്മെന്റ് വർഷം 2021-22 കാലയളവിൽ 16 പേരായി ഇരട്ടിച്ചു എന്നാണ് ആദായ നികുതി വകുപ്പിന്റെ രേഖകളിൽ കാണിക്കുന്നത്. അസസ്സ്മെന്റ് വർഷം 2021-22 കാലയളവിൽ 100 കോടിയിലധികം ശമ്പളം വാങ്ങിയവരുടെ മൊത്തം വരുമാനം 2,569 കോടി രൂപയാണ്. ഇവരുടെ ശരാശരി വരുമാനം 160.57 കോടി രൂപ വീതമാണെന്നും ആദായ നികുതി വകുപ്പിന്റെ രേഖകളിൽ നിന്നും വ്യക്തമാക്കുന്നു. എന്നാൽ 2019-20 കാലയളവിൽ 20 പേരാണ് 100 കോടിയിലധികം രൂപ ഉയർന്ന ശമ്പള ഇനത്തിലുള്ള വരുമാനമായി…
റിലയൻസ് ഡയറക്ടർ ഇഷ അംബാനിയുടെ ആദ്യത്തെ സ്വതന്ത്ര സംരംഭം, ഇന്ത്യയിലെ ഏറ്റവും മികച്ചതെന്നവകാശപ്പെടുന്ന ജിയോ വേൾഡ് പ്ലാസ യാഥാർഥ്യമായി.ആഗോള നിലവാരമുള്ള ഷോപ്പിംഗ്, വിനോദ അനുഭവങ്ങൾക്കായുള്ള ഇമേഴ്‌സീവ് റീട്ടെയിൽ ഡെസ്റ്റിനേഷൻ-ജിയോ വേൾഡ് പ്ലാസ- മുംബൈയിൽ തുറന്നു നൽകി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. മുംബൈയുടെ ഹൃദയഭാഗത്തുള്ള ബികെസിയിൽ സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് പ്ലാസ (JWP) നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജിയോ വേൾഡ് ഗാർഡൻ എന്നിവക്കൊപ്പമാണ്.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ എം അംബാനിയുടെ നേതൃത്വത്തിലാണ് പ്ലാസയുടെ രൂപകൽപ്പനയും, പ്രവർത്തനവും. ചില്ലറ വിൽപ്പന, വിനോദം, ഡൈനിംഗ് എന്നിവയ്‌ക്കുള്ള ഒരു പ്രത്യേക കേന്ദ്രമായാണ് പ്ലാസ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 7,50,000 ചതുരശ്ര അടി വിസ്തൃതിയിൽ നാല് ലെവലുകൾ ആയി വ്യാപിച്ചുകിടക്കുന്ന ഈ റീട്ടെയിൽ മിക്‌സ് 66 ആഡംബര ബ്രാൻഡുകളുടെ ശ്രദ്ധേയമായ കേന്ദ്രമാക്കും. ബാലൻസിയാഗ, ജോർജിയോ അർമാനി കഫേ, പോട്ടറി ബാൺ കിഡ്‌സ്, സാംസങ് എക്സ്പീരിയൻസ് സെന്റർ, EL&N കഫേ,…
സ്‌കേറി ഫാസ്റ്റ് ഇവന്റിൽ ആപ്പിൾ ആരാധകർക്ക് ഉത്സവകാലം. എം3 ചിപ്പിൽ ആരും പ്രതീക്ഷിക്കാത്ത മാക്ക് ബുക്ക് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. 22 മണിക്കൂർ ബാറ്ററി ലൈഫ്, ലിക്വിഡ് റെറ്റിന, എക്‌സ്.ഡി.ആർ ഡിസ്‌പ്ലേ തുടങ്ങി മികച്ച ഫീച്ചറുകളാണ് മാക് ബുക്ക് പ്രോ കംപ്യൂട്ടറുകളിൽ ആപ്പിൾ സന്നിവേശിപ്പിച്ചത്. എം3, എം3 പ്രോ, എം3 മാക്‌സ് ചിപ്പുകളുടെ മികച്ച പ്രവർത്തന ക്ഷമതയാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. വെള്ളി, സ്‌പേസ് ബ്ലാക്ക് നിറങ്ങളിൽ മൂന്ന് മോഡലുകളും ലഭിക്കും. ഈ ഫീച്ചറുകൾ ആദ്യംഅടുത്തതലമുറാ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആപ്പിൾ പുതിയ മാക്ബുക്ക് പ്രോ നിർമിച്ചിരിക്കുന്നത്.എം3 ചിപ്പ് കുടുംബത്തിൽ നിന്ന് എം3, എം3 പ്രോ, എം3 മാക്‌സ് ചിപ്പുകളുമായാണ് ആപ്പിൾ മാക്ബുക്ക് പ്രോ മോഡലുകളെ അവതരിപ്പിക്കുന്നത്. 3-നാനോമീറ്റർ ആർക്കിടെക്ച്ചറിലാണ് പ്രോസസിന്റെ നിർമാണം. ജിപിയു ഉപഭോഗം ഫലപ്രദമാക്കാൻ ആവശ്യത്തിന് മാത്രമേ മെമ്മറി നീക്കിവെക്കുന്നുള്ളൂ. 128 ജിബി റാമാണ് ഉള്ളത്. ആപ്പിൾ ആദ്യമായാണ് ഇത്രയധികം റാമുള്ള ലാപ് ടോപ്പ് വിപണിയിലിറക്കുന്നത്. എം3 ചിപ്പിൽ…
കാർ-സുരക്ഷാ റേറ്റിംഗിന്റെ ഭാഗമായി ക്രാഷ് പരിശോധന ഡിസംബർ 15ഓടെ ഇന്ത്യയിൽ ആരംഭിക്കും. കാർ-സുരക്ഷാ റേറ്റിംഗ് പദ്ധതി ഇന്ത്യയിൽ ആദ്യമായാണ് നടപ്പാക്കുന്നത്. ഇന്ത്യ, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കാറുകളുടെ ക്രാഷ് പരിശോധന ഇവിടെ നടക്കും. മൂന്ന് ഡസൻ കാറുകളെങ്കിലും ആദ്യ ഘട്ടത്തിൽ പരിശോധിക്കും. ആഗോള നിലവാരത്തിൽആഗോള എൻസിഎപിയുടെ നിലവാരം അടിസ്ഥാനമാക്കി ആഗസ്റ്റിലാണ് ഇന്ത്യ ഭാരത് ന്യൂ കാർ അസെസ്‌മെന്റ് പ്രോഗ്രാം (Bharat NCAP) നടപ്പാക്കുന്നത്. ഇന്ത്യൻ നിലവാരത്തിന് അനുസൃതമായാണ് ഭാരത് എൻസിഎപി രൂപവത്കരിച്ചത്. രാജ്യം നിർമിച്ച കാറുകളുടെ സുരക്ഷാമാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഒക്ടോബർ ഒന്ന് മുതൽ ഭാരത് എൻസിഎപി നിലവിൽ വന്നെങ്കിലും ഡിസംബർ 15 മുതലായിരിക്കും പദ്ധതിയുടെ കീഴിൽ ക്രാഷ് പരിശോധനകൾ നടക്കുക. സുരക്ഷ ഉറപ്പിക്കാൻനിലവിൽ രാജ്യത്ത് കാറുകളുടെ സ്ട്രക്ചറൽ സുരക്ഷ പരിശോധിക്കാൻ നിർബന്ധിത ക്രാഷ് ടെസ്റ്റുകൾ നടത്തുന്നുണ്ട്. പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പരിശോധന. മുതിർന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അഡൽട്ട് ഒക്യുപന്റ് പ്രൊട്ടക്ഷൻ (AOP), കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക്…
ഇലക്ട്രിക് വാഹന വിപണിക്ക് ഉടനെ കരകയറാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. വിപണിയുടെ നഷ്ടകണക്കിന് ആഘാതം കൂട്ടി ടെസ്ലയുടെ (Tesla) കൂപ്പുക്കുത്തൽ. ബ്ലൂംബർഗിന്റെ റിപ്പോർട്ട് അനുസരിച്ച് വെറും രണ്ടാഴ്ച കൊണ്ട് 145 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ടെസ്ല നേരിടുന്നത്. അതായത് മൂല്യത്തിന്റെ അഞ്ചിലൊന്നാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇലക്ട്രിക് വാഹന നിർമാണ വിപണി മൊത്തത്തിൽ നിരാശയിൽ കഴിയുമ്പോഴാണ് ടെസ്ലയുടെ വൻ വീഴ്ച. ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു വരുന്നു എന്ന സൂചന ശരിവെക്കുന്നു എന്നതാണ് ടെസ്ലയുടെ നഷ്ടകണക്ക്. ഒക്ടോബർ മുതൽ ടെസ്ലയുടെ ഓഹരി 17% ലേക്ക് മുങ്ങിത്താണു. എസ് ആൻഡ് പി 500 ഇൻഡെക്‌സ് 2.8% ആയും, നാസ്ഡക് 100 3.4% ആയും ഇടിഞ്ഞു. ടെസ്ലയുടെ ഓഹരിയിലെ ഇടിവ് കമ്പനിയുടെ മാർക്കറ്റ് കാപ്പിറ്റലൈസേഷനിൽ നിന്ന് തുടച്ചു നീക്കിയത്130 ബില്യൺ ഡോളർ. ഭയന്ന് ഇവിടെസ്ലയുടെ വീഴ്ച ഇലക്ട്രിക് വാഹന വിപണിയെ ആകെമൊത്തം ഉലച്ചിരിക്കുകയാണ്. ഈ മാസമാദ്യം തന്നെ വിപണിയിൽ ടെസ്ലയുടെ ഇടിവ് ദൃശ്യമായിരുന്നു. മൂന്നാം പാദമെത്തത്തിൽ മടങ്ങി…
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ പ്രതിമ ഉയരുന്നു. ഇന്ത്യ-ശ്രീലങ്ക മാച്ചിന് മുന്നോടിയായിട്ടാണ് സച്ചിന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പോകുന്നത്. വാങ്കഡേ സ്റ്റേഡിയത്തില്‍ ആദ്യമായാണ് ഒരു താരത്തിന് പ്രതിമ ഉയരുന്നത്. ഉയരുന്നത് പൂര്‍ണകായ പ്രതിമസച്ചിന്‍ ഇന്ത്യക്കായി അവസാന മത്സരം കളിച്ചത് വാങ്കഡേ സ്റ്റേഡിയത്തിലാണ്. സ്റ്റേഡിയത്തില്‍ സച്ചിന്റെ പേരില്‍ സ്റ്റാന്‍ഡുമുണ്ട്. ലണ്ടലിനെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ മെഴുകു പ്രതിമയുമുണ്ട്. സച്ചിന്റെ ഉജ്ജ്വല സ്‌ട്രോക്കാണ് പ്രതിമയ്ക്ക് ആധാരം. സച്ചിന്റെ പേരിലുള്ള സ്റ്റാന്‍ഡിന് സമീപത്താണ് പ്രതിമ സ്ഥാപിക്കുന്നതും. അഹമ്മദ് നഗറില്‍ നിന്നുള്ള പ്രമോദ് കാംബല്‍ ആണ് പ്രതിമ രൂപകല്പന ചെയ്തതും നിര്‍മിച്ചതും. ഏപ്രിലില്‍ സച്ചിന്‍ അമ്പതാം പിറന്നാള്‍ ആഘോഷിച്ച വേളയിലാണ് വാങ്കഡേ സ്റ്റേഡിയത്തില്‍ പ്രതിമ വരാന്‍ പോകുന്നത് വെളിപ്പെടുത്തിയത്. പ്രതിമാ അനാച്ഛാദന ചടങ്ങില്‍ സച്ചിനൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിസിസിഐ സെക്രട്ടറി ജയ്ഷാ തുടങ്ങിയവര്‍ പങ്കെടുക്കും. A statue of Master Blaster Sachin…
കരുത്തന്മാരായ ഇന്ത്യൻ ബൈക്കുകളുടെ കൂട്ടത്തിൽ പേരെടുത്ത ടിവിഎസ് റോണിൻ ബൈക്കിന്റെ സ്പെഷ്യൽ എഡിഷനും (TVS Ronin special edition) എത്തി. ഇന്ത്യയിലെ മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ടിവിഎസ് തങ്ങളുടെ ജനപ്രിയ മോഡലായ ടിവിഎസ് റോണിൻ ബൈക്കിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. ആകർഷകമായ തീമിൽ എത്തുന്ന സ്‌പെഷ്യൽ എഡിഷന്റെ സവിശേഷതകളെല്ലാം ടിവിഎസ് റോണിൻ സാധാരണ മോഡലിന് സമാനമാണ്. വില ഒരല്പം കൂട്ടിയാണ് TVS ഈ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. മോഡേൺ റെട്രോ ബൈക്കുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മികച്ച ചോയിസാണ് ടിവിഎസ് റോണിൻ. ടിവിഎസ് റോണിൻ സ്‌പെഷ്യൽ എഡിഷൻ (TVS Ronin special edition) മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 1,72,700 രൂപയാണ്. ഈ മോട്ടോർസൈക്കിൾ റോണിന്റെ ടിഡി എന്ന ട്രിം ലെവലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ട്രിപ്പിൾ-ടോൺ നിംബസ് ഗ്രേ പെയിന്റ് സ്‌കീമാണ് ടിവിഎസ് റോണിൻ സ്‌പെഷ്യൽ എഡിഷന് TVS നൽകിയിട്ടുള്ളത്. സ്‌പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിൽ സാധാരണ റോണിൻ ബൈക്കിലുള്ള 225.9 സിസി, എയർ,…
കേരളത്തിന്‍റെ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയും, ഒപ്പം അവയുടെ കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ട് സമഗ്ര എക്സ്പോര്‍ട്ട് പ്രൊമോഷന്‍ പോളിസി (EPP) നടപ്പാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന വ്യവസായ വകുപ്പ്. കയറ്റുമതി ശേഷി, വിപണി വൈവിധ്യവല്‍ക്കരണം, സാമ്പത്തിക പ്രോത്സാഹനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് അനുകൂലമായ വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കാനാണ് EPP ക്കായി ഒരുക്കുന്ന കരട് നയം ശ്രമിക്കുന്നത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (KSIDC) വഴിയാണ് EPP നടപ്പാക്കുന്നത്. കേരളത്തിന്റെ ഉത്പന്നങ്ങൾക്ക് എത്തരത്തിലുള്ള പ്രോത്സാഹനമാണ് നല്കേണ്ടതെന്ന ആശയങ്ങളും, നിർദേശങ്ങളും ശേഖരിച്ച ശേഷം കരട് നയം അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കും. 2024 ജനുവരിയോടെ നയം വിജ്ഞാപനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേരളത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് കയറ്റുമതി സാധ്യതസുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തേയില, ആയുര്‍വേദം, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍, ടൂറിസം, ഐടി സേവനങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളിലൂടെ കേരളത്തിന്‍റെ കയറ്റുമതി സാധ്യത ഇതിനോടകം വ്യക്തമായതാണ്. ഇതിനു പുറമേ മറ്റ് മേഖലകളിലെ കൂടുതല്‍ ചരക്ക്, സേവന, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യത കൂടി പ്രയോജനപ്പെടുത്താനാണ് നയം…
വരുന്നൂ ദുബായിൽ വേൾഡ് സിറ്റീസ് കൾച്ചർ (World Cities Culture) ഉച്ചകോടി. 2024 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടക്കുന്ന വേൾഡ് സിറ്റീസ് കൾച്ചർ ഉച്ചകോടിക്ക് ദുബായി വേദിയാകും. ഈ ഉച്ചക്കോടിക്ക് ആദ്യമായാണ് ദുബായ് വേദിയാകുന്നത്. ലോകനഗരങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ സുസ്ഥിര നഗര വികസനം, സംസ്‌കാരത്തിന്റെ പ്രാധാന്യം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ദുബായിയെ ആഗോള സംസ്‌കാരത്തിന്റെ കേന്ദ്രമാക്കാനുള്ള ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ദീർഘവീക്ഷണമാണ് ഉച്ചകോടിയെന്ന് രാജ്ഞിയും ദുബായി കൾച്ചർ ചെയർപേഴ്‌സണുമായ ഷെയ്ക്ക ലത്തീഫ ബിൻ മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ആദ്യം ലണ്ടനിൽമൂന്ന് ദിവസമായി നടക്കുന്ന ഉച്ചക്കോടിയുടെ ആപ്ത വാക്യം ‘സംസ്‌കാരങ്ങളുടെ പങ്കാളിത്തതോടെ നഗരവികസനം നടത്തുക, സുസ്ഥിരവികസനത്തിന് അടിത്തറ പാകുക’ എന്നാണ്. വിഭിന്ന സംസ്‌കാരങ്ങളുടെ പ്രാധാന്യത്തിൽ ഊന്നിയാണ് ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളെ പങ്കെടുപ്പിച്ച് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 2012ൽ ലണ്ടനിലെ മേയറാണ് ഇത്തരമൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്. ആറു…
വനിതകള്‍ക്കായി ആസ്‌പെയര്‍ ആന്‍ഡ് അച്ചീവ് ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സഫീന്‍ (Zafin). ശാസ്ത്രം, എന്‍ജിനിയറിംഗ്, ടെക്‌നോളജി, ഗണിതം (STEM) എന്നിവയില്‍ അഭിരുചിയുള്ള വിദ്യാര്‍ഥികളായ വനിതകള്‍ക്ക് വേണ്ടിയാണ് സ്‌കോളര്‍ഷിപ്പ്. ബാങ്കിംഗ് ടെക്‌നോളജി കമ്പനിയായ സഫീന്‍ നാല് ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി നൽകുന്നത്. എന്‍ട്രപ്രണര്‍മാര്‍, ഇന്നോവേറ്റര്‍മാര്‍ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുകയാണ് സ്‌കോളര്‍ഷിപ്പിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ത്യ, അമേരിക്ക, ഏഷ്യ-പസഫിക് രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ്-യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന നാല് വനിതകള്‍ക്കാണ് സ്‌കോളര്‍ഷിപ്പിനുള്ള അവസരം. ആർക്കൊക്കെ അപേക്ഷിക്കാംഎഐ, ഓട്ടോമേഷന്‍, ബയോമെട്രിക്‌സ്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ ഫോറന്‍സിക് സയന്‍സ്, കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, കെമിക്കല്‍ എന്‍ജിനിയറിംഗ്, ഡാറ്റാ അനലിറ്റിക്‌സ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ജിയോസ്‌പെഷ്യല്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ സയന്‍സ്, ക്വാണ്ടം കംപ്യൂട്ടിംഗ്, നെറ്റ് വര്‍ക്ക് എന്‍ജിനിയറിംഗ്, ഫിസിക്‌സ്, റോബോട്ടിക്‌സ് എന്‍ജിനിയറിംഗ്, സ്റ്റാറ്റിക്‌സ്, ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് നേടുന്നവര്‍ക്ക് വിദ്യാഭ്യാസ പിന്തുണ നല്‍കുന്നതിനൊപ്പം സഫിനില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരവും…