Author: News Desk

കര്‍ഷകര്‍ക്ക് വൈന്‍ പോലുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പിറക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കുന്ന വാല്യൂ ആഡഡ് പ്രോഡക്റ്റുകള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. ഇതോടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാത്ത അവസ്ഥയ്ക്ക് പരിഹാരമാകും. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വൈന്‍ സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിക്കും (കൂടുതലറിയാന്‍ വീഡിയോ കാണാം). കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടാന്‍ സാധിക്കുമെന്നും സാങ്കേതികമായ പഠനവും വിലയിരുത്തലും നടത്തണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിലയും തരിശ് ഭൂമികളില്‍ കൂടുതല്‍ കൃഷിയ്ക്ക് സാധ്യതയും നല്‍കുന്ന പദ്ധതിയെ പറ്റി വിശദമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍.

Read More

ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങളൊരുക്കാന്‍ ‘Emerge 10-Kerala’ കോംപറ്റീഷന്‍. തിരഞ്ഞെടുക്കപ്പെടുന്ന 10 ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൈക്രോസോഫ്റ്റ് ഗൈഡന്‍സ് ലഭിക്കും. ക്ലൗഡ്, AI, ML എന്നിവയില്‍ വര്‍ക്ക്ഷോപ്പുകള്‍ നടക്കും.  തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2020 നാഷണല്‍ ലെവല്‍ ഇവന്റില്‍ പങ്കെടുക്കാം. 2019 നവംബര്‍ 22ന് രാവിലെ മുതല്‍ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലാണ് സെഷനുകള്‍.  രജിസ്ട്രേഷന് : http://bit.ly/ksumhighway സന്ദര്‍ശിക്കുക.

Read More

Artificial Intelligence is building its own way into advanced technologies. AI has become an integral part of various organizations. AI comes to assistance at instances where there is a requirement of simplified operations. AI will be much help in prison management, which requires rigorous and constant vigilance. Taking a leaf out of the book, Government of Uttar Pradesh has collaborated with Gurugram-based Staqu to introduce an AI-enabled analytics platform, JARVIS. JARVIS is a first of its kind technology which aims to bring order across prison facilities in the state by easing prison activities. The AI-powered video analytics is now live…

Read More

VC Firm 100X.VC to invest over Rs 200 Cr in startups. The company rolled out CVC program for India to partner local corporations. 100X.VC is India’s first VC firm to invest in early-stage startups using iSafe. The company plans to invest in 100 startups in a year. JioGenNext, YourNest, Nexus Ventures Partners are partnering  with 100X.VC.

Read More

രാജ്യത്തെ പ്രതിരോധ ഗവേഷണത്തില്‍ പങ്കാളിയാവാന്‍ കൊച്ചി മേക്കര്‍ വില്ലേജും. ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സുമായി (iDEX) ധാരണ. iDEX സഹകരണത്തോടെ കൂടുതല്‍ കമ്പനികള്‍ക്ക് പ്രതിരോധ വകുപ്പ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം. iDEX പങ്കാളിയുടെ ഇന്‍കുബേറ്ററിനു കീഴിലുള്ള സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന 40 ലക്ഷം രൂപ വരെയുള്ള ധനസഹായം പ്രോഡക്റ്റ് ഡവലപ്പ്‌മെന്റിനായി ലഭിക്കും. ദീര്‍ഘകാല ഇന്‍കുബേഷന്‍, പ്രൊഡക്ട് ആക്സിലറേഷന്‍, ഉത്പന്നങ്ങളുടെ മാതൃകാ വികസനത്തിനുള്ള നിക്ഷേപം തുടങ്ങിയ സൗകര്യങ്ങളും കിട്ടും. പ്രതിരോധം, എയ്റോസ്പേസ് എന്നീ മേഖലകളിലെ സാങ്കേതികവിദ്യാ വികസനത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്തുകയാണ് iDEXന്റെ ലക്ഷ്യം.

Read More

മലിന ജലത്തിന്റെ അളവ് കൂടുന്നതും കൃത്യമായി ഇവ സംസ്‌ക്കരിക്കാന്‍ സാധിക്കാത്തതുമാണ് ഇപ്പോള്‍ കേരളം നേരിടുന്ന മുഖ്യപ്രശ്നം. ചെറിയ പ്ലോട്ടുകളില്‍ വീടുകള്‍ അടുത്തടുത്ത് തന്നെ വരുന്നത് മൂലം സെപ്റ്റികക് ടാങ്കുകളുടേയും കിണറുകളുടേയും അകലം കുറയുകയും ഇതു മൂലം പകര്‍ച്ചവ്യാധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ വേളയില്‍ ശ്രദ്ധ നേടുകയാണ് എക്കോഡ്യൂ പ്യുവര്‍ വാട്ടര്‍ സൊലുഷ്യന്‍സിന്റെ പുതിയ പ്രോഡക്റ്റ്. മലിനജലം കളയണ്ട : റീസൈക്കിള്‍ ചെയ്യാം മലിന ജലം റൈസീക്കിള്‍ ചെയ്യ്ത് ശുദ്ധീകരിക്കുന്ന പ്രൊഡക്റ്റാണ് എക്കോഡ്യൂ ഇറക്കിയിരിക്കുന്നത്. അടുക്കള, ടോയിലെറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള മലിനജലം റീസൈക്കിള്‍ ചെയ്ത് ഫ്ളഷിംഗിനോ കാര്‍ കഴുകാനോ ചെടികള്‍ നനയ്ക്കാനോ ഉപയോഗിക്കാന്‍ എക്കോഡ്യൂ സഹായിക്കുന്നു. മാത്രമല്ല കിണറിലെ ജലം മലിനകുന്നത് തടയുകയും ചെയ്യും. വീടുകളില്‍ ഉപയോഗിക്കുന്നതിലൂടെ കാലക്രമേണ ഗ്രൗണ്ട് വാട്ടര്‍ ലെവല്‍ കൂടാനും ജലദൗര്‍ലഭ്യം കുറയ്ക്കാനും സാധിക്കുമെന്നതാണ് എക്കോഡ്യൂ പ്യുവര്‍ വാട്ടര്‍ സൊല്യൂഷന്റെ പ്രത്യേകത. പെര്‍ഫക്ട് ക്ലീനാക്കുന്ന പ്രോസസ് രണ്ട് പ്രോസസാണ് എക്കോ പ്യുവര്‍ വാട്ടര്‍ സൊലുഷ്യന്‍സിന്റെ പ്രോഡക്ടിലുള്ളത്. ആദ്യം…

Read More

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനൊരുങ്ങി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേം 100X.VC. നിക്ഷേപത്തിനായി പ്രാദേശിക കോര്‍പ്പറേഷനുകളെ ഒന്നിപ്പിച്ച് കോര്‍പ്പറേറ്റ് വെഞ്ച്വര്‍ ക്യാപിറ്റല്‍ (cvc) പ്രോഗ്രാം. സ്റ്റാര്‍ട്ടപ്പുകളില്‍ 200 കോടി നിക്ഷേപിക്കുകയാണ് ലക്ഷ്യം. 30-40 കോര്‍പ്പറേറ്റുകള്‍ വരെ നിക്ഷേപത്തിനെത്തുമെന്നാണ് കരുതുന്നതെന്ന് സ്ഥാപകന്‍ സഞ്ജയ് മേത്ത.  iSafeന് കീഴില്‍ രാജ്യത്തെ ഏര്‍ലി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്യു ആദ്യ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേമാണ് 100X.VC. Reliance Industries’ JioGenNext, YourNest, Nexus Ventures Partners, JSW Ventures എന്നീ കമ്പനികള്‍ 100X.VCയുടെ പാര്‍ട്ടണേഴ്സാണ്.

Read More

രാജ്യത്ത് നാല് മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ . ലോകോത്തര നിലവാരത്തിലുള്ള ചികിത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. പ്രോജക്റ്റ് ഫണ്ടിന്റെ 70 ശതമാനം അല്ലെങ്കില്‍ 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

Read More