Author: News Desk

പേരന്റല്‍ കണ്‍ട്രോള്‍ മുതല്‍ ഇംപ്രൂവ്ഡ് ഇസിജി സ്‌കാന്‍ ഫീച്ചര്‍ വരെ നല്‍കാന്‍ ആപ്പിള്‍വാച്ച് 6. സ്ളീപ്പ് ട്രാക്കിംഗ് ഫീച്ചറും ആപ്പിള്‍ 6ല്‍ ഉണ്ടാകുമെന്ന് സൂചന. കുട്ടികളുടെ വാച്ചുമായി ഇത് കണക്ട് ചെയ്ത് അവര്‍ എന്തൊക്കെ ടെക്ക് ഫീച്ചറുകള്‍ ഉപയോഗിക്കുന്നുവെന്ന് മോണിട്ടര്‍ ചെയ്യാം. പുതിയ ആപ്പിള്‍ വാച്ചില്‍ Watch OS 7 ആണ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നത്. വാച്ച് ഫേസ് മാറ്റാനും ഫോട്ടോ ആല്‍ബം ഷെയര്‍ ചെയ്യാനുമുള്ള ഫീച്ചറുകളുമുണ്ടാകും.

Read More

കൊറോണ വ്യാപനത്തിന് പിന്നാലെ തൊഴിലിടങ്ങളില്‍ വേണ്ട ശുചിത്വ നിര്‍ദ്ദേശങ്ങളുമായി WHO. ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്ക് ഉള്‍പ്പടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. കൊറോണ സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്. WHO, UNICEF എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക. സംശയങ്ങള്‍ ദൂരീകരിക്കാന്‍ അടുത്തുള്ള ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ഇടയ്ക്കിടയ്ക്ക് കഴുകുക. ചുമയും തുമ്മലുമുണ്ടെങ്കില്‍ മറ്റൊരാളില്‍ നിന്നും കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക. അധികൃതര്‍ ശുപാര്‍ശ ചെയ്യുന്ന ഫേസ് മാസ്‌ക്കുകളും ടിഷ്യൂ പേപ്പറുകളും ഉപയോഗിക്കുക. വര്‍ക്ക് ഡെസ്‌ക്കുകള്‍ 3 മണിക്കൂര്‍ കൂടുമ്പോള്‍ ക്ലീന്‍ ചെയ്യുക: ഗര്‍ഭിണികള്‍ വര്‍ക്ക് ഇന്‍ ഹോം ഫോര്‍മാറ്റിലേക്ക് മാറുക. ഓഫീസുകളില്‍ കഴിവതും ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കുക. ജനലും വാതിലും തുറന്നിടുക : എസി ഉപയോഗം പരമാവധി കുറയ്ക്കുക.

Read More

ലോക വനിതാ ദിനത്തില്‍ നീതി ആയോഗ് ആദരിച്ചത് വിവിധ മേഖലകളിലെ 15 വനിതകളെ. നീതി ആയോഗിന്റെ വുമണ്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പ്ലാറ്റ്‌ഫോമിന്റെ പേരിലുള്ള അവാര്‍ഡുകള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമ്മാനിച്ചു. വനിതാ സംരംഭകരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ നീതി ആയോഗ് സഹായിക്കുന്നുണ്ടെന്ന് രാജ്നാഥ് സിംഗ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വനിതകള്‍ മികച്ച സംഭാവന നല്‍കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി. രാജ്യത്ത് ശ്രദ്ധിക്കപ്പെട്ട 6 വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടേഴ്സിനെ ചടങ്ങില്‍ ആദരിച്ചു.

Read More

ഇന്ത്യയിലെ വനിതകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌ക്കാരം രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നും ലോക വനിതാ ദിനത്തില്‍ തന്നെ ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ചേപ്പാട് പടീറ്റതില്‍ കാര്‍ത്യായനിയമ്മ എന്ന 98കാരി. 2018 ഓഗസ്റ്റില്‍ സാക്ഷരതാ മിഷന്‍ നടത്തിയ അക്ഷരലക്ഷം പരീക്ഷ പാസായ കാര്‍ത്യായനിയമ്മ ഈ വര്‍ഷം ഡിസംബറില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാന്‍ തയാറെടുക്കുകയാണ്. മാവേലിക്കരയിലും ഹരിപ്പാട്ടുമുള്ള ക്ഷേത്രങ്ങളില്‍ ക്ലീനിങ്ങ് ജോലി ചെയ്തിരുന്ന കാര്‍ത്തിയാനിയമ്മ 90 വയസു വരെ ജോലി ചെയ്തു. ആറ് സഹോദരിമാരായിരുന്നു കാര്‍ത്ത്യായനിയമ്മയ്ക്ക്. വീട്ടിലെ കഷ്ടപ്പാട് മൂലം കുട്ടിയായിരിക്കുമ്പോഴേ ജോലിക്ക് പോകേണ്ടി വന്നു. 2018 ഓഗസ്റ്റില്‍ കാര്‍ത്ത്യായനിയമ്മ അക്ഷരലക്ഷം പരീക്ഷ പാസായി. 2020 ഡിസംബറില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്കായി തയാറെടുക്കുന്നു. 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ്വില്‍ അംബാസിഡറാണ്. സമപ്രായത്തിലുള്ള ആളുകള്‍ പ്രായാധിക്യത്തിന്റെ അവശതകളില്‍ കഴിയുമ്പോഴും അക്ഷരമുറ്റത്ത് നിറപുഞ്ചിരിയോടെ ഓടിനടക്കുകയാണ് ഈ മുത്തശ്ശി വിദ്യാര്‍ത്ഥിനി. അറിവിന്റെ ലോകത്തേക്ക് വരാന്‍ പ്രായം തടസമല്ലെന്ന് നമ്മേ…

Read More

യെസ് ബാങ്കില്‍ 2,450 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ SBI. സിഇഒ, എംഡി, നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ഡയറക്ടേഴ്സ് എന്നിവരാണ് യെസ് ബാങ്കിന്റെ ബോര്‍ഡിലുള്ളത്. യെസ് ബാങ്കിന് മേല്‍ RBI അടുത്തിടെ മോറട്ടോറിയം ചുമത്തിയിരുന്നു. ഓരോ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 50,000 രൂപയായി പരിമിതപ്പെടുത്തി. ഇതോടെ എസ്ബിഐയ്ക്ക് യെസ് ബാങ്കില്‍ 49% ഓഹരിയാണ് ലഭിക്കുക.

Read More

ക്ലൗഡ് ടെക്‌നോളജി ഡെവലപ്പ്‌മെന്റില്‍ ഇന്ത്യയെ വീണ്ടും ഫോക്കസ് ചെയ്ത് Google. രാജ്യത്തെ രണ്ടാം ക്ലൗഡ് റീജിയണ്‍ ന്യൂഡല്‍ഹിയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് Google. മുംബൈയിലാണ് Google ആദ്യ ഇന്ത്യന്‍ ക്ലൗഡ് റീജിയണ്‍ ആരംഭിച്ചത്. ഏഷ്യയിലെ എട്ടാമത്തെ ക്ലൗഡ് റീജിയണാണ് Google മുംബൈയില്‍ സ്ഥാപിക്കുന്നത്. ഖത്തര്‍, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലും Google ക്ലൗഡ് റീജിയണ്‍ സ്ഥാപിക്കും. ഫിന്‍ടെക്ക് ഉള്‍പ്പടെയുള്ള സെക്ടറുകളുടെ ക്ലൗഡ് ആവശ്യങ്ങള്‍ക്ക് സഹായകരം. ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്ഫോം പ്രോഡക്ടുകളിലുള്ള ആക്സസും ഇന്റര്‍നെറ്റ് സര്‍വീസിന് മികച്ച വേഗത ലഭിക്കുന്നതിനും സഹായകരം. കസ്റ്റമര്‍ എന്‍ഗേജ്മെന്റ് ഉള്‍പ്പടെയുള്ള ബിസിനസ് ആവശ്യങ്ങള്‍ക്കും പ്രയോജനപ്രദം. ആഗോള തലത്തില്‍ 21 ക്ലൗഡ് റീജിയണുകളാണ് Google സ്ഥാപിച്ചത്. മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലും ക്ലൗഡ് റീജിയണുകള്‍ വ്യാപിപ്പിക്കാനുള്ള പ്ലാനിലാണ് Google.

Read More

കൊറോണ: ബിസിനസ് മുതലെടുപ്പിന് ശ്രമിച്ചവര്‍ക്ക് പണി കൊടുത്ത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും. വൈറസ് പ്രതിരോധത്തിനുള്ള ഫേസ് മാസ്‌ക്കുകളുടെ പരസ്യങ്ങള്‍ റദ്ദാക്കി. വ്യാജ വാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടനയുമായി ഫേസ്ബുക്ക് സഹകരിക്കും. യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കുന്ന ലോകാരോഗ്യ സംഘടനയുടെ പരസ്യം ഫേസ്ബുക്ക് ഫ്രീയായി നല്‍കും. വ്യാജ വാര്‍ത്തകളിലേക്ക് നയിക്കുന്ന ഹാഷ്ടാഗുകളും ബ്ലോക്ക് ചെയ്യുമെന്ന് ഇന്‍സ്റ്റാഗ്രാം അറിയിപ്പ്

Read More