Author: News Desk

സംസ്ഥാന വ്യവസായ അന്തരീക്ഷത്തില്‍ വലിയ മാറ്റം വന്നിരിക്കുകയാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍. കാലഹരണപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതിയും നിയമങ്ങളിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചും ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനോട് സംസാരിക്കവേ ഡോ. കെ ഇളങ്കോവന്‍ വ്യക്തമാക്കി. വ്യവസായത്തിനായി ഭൂമി വാങ്ങുന്പോള്‍ മതിപ്പ് വിലയുടെ 50 ശതമാനം അടച്ചാല്‍ മതിയാകും. ബാക്കിയുള്ള തുക അഞ്ചു വര്‍ഷ കാലാവധിയില്‍ പലിശരഹിതമായി അടയ്ക്കാം. മാത്രമല്ല കുടിശ്ശിക തുകയുടെ പലിശ സര്‍ക്കാര്‍ വഹിക്കും, ഇത് സര്‍ക്കാരിന്റെ വലിയ ഇടപെടലാണ്. land assignment policy  മാറ്റിയതോടെ, വ്യവസായത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിലും, ലീഗല്‍ എന്റിറ്റി ചെയ്ഞ്ച് ചെയ്യുന്നതിലും നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. ലക്ഷ്യമിടുന്നത് 16000 MSMEകള്‍ k-swift സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്  വ്യവസായങ്ങള്‍ തുടങ്ങാനുള്ള ലൈസന്‍സ്  പല സര്‍ക്കാര്‍ വകുപ്പുകളും ഓണ്‍ലൈനായി കൊടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 16000 പുതിയ മൈക്രോ, സ്‌മോള്‍, മീഡിയം സംരംഭങ്ങള്‍ സംസ്ഥാനത്തുണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ജൂലൈ വരെയുള്ള കണക്കുകള്‍…

Read More

കേരളത്തിലെ ബാങ്കിങ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയിലേക്കുള്ള സാധ്യതകളുമായി KSUM. റീട്ടെയില്‍ ബാങ്കിംഗ്, ട്രാന്‍സാക്ഷന്‍ , ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് എന്നിവയിലെ വിപണി നടപ്പാക്കാന്‍ ഫിന്‍ടെക്ക് സ്ഥാപനമായ FINASTRAയുമായി സഹകരിക്കും. റീട്ടെയില്‍ ബാങ്കിംഗ്, ബാങ്കിംഗ് ക്രയവിക്രയം, വായ്പ കൊടുക്കല്‍, ട്രഷറി-ക്യാപിറ്റല്‍ വിപണി എന്നിവയില്‍ കൂടുതല്‍ അവസരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ശേഷി വികസനം, നൂതനമായ സാഹചര്യങ്ങളില്‍ സഹകരിച്ചുള്ള പരിഹാരമാര്‍ഗം കണ്ടെത്തല്‍ എന്നിവയാണ് ലക്ഷ്യം. ലോകത്തിലെ നൂറു മുന്‍നിര ബാങ്കുകളില്‍ 90 എണ്ണം ഉപയോക്താക്കളായുള്ള FINASTRA യുടെ പ്രതിശീര്‍ഷ വരുമാനം 1345 കോടി രൂപയാണ്.ക്ലൗഡ് സാങ്കേതികവിദ്യ, AI, ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്നോളജി എന്നിവയിലൂടെ സേവന രീതികള്‍ FINASTRA മെച്ചപ്പെടുത്തുന്നുണ്ട്.

Read More

ഉപഭോക്താക്കളുടെ മനോഭാവും താല്‍പര്യങ്ങളും കണ്ടെത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുമായി Rezo.ai. കോണ്‍വേഴ്സ് സോഫ്റ്റ്വെയര്‍ ഇറക്കുന്നത് യുപി ആസ്ഥാനമായ കമ്പനി. കോണ്‍വേഴ്സ് ഉപഭോക്താക്കളുമായി സംവദിക്കുമെന്നും ചോദ്യങ്ങള്‍ക്ക് പേഴ്‌സണല്‍ റിപ്ലൈ നല്‍കുമെന്നും അധികൃതര്‍. വാട്സാപ്പ്, ഇമെയില്‍ എന്നിവയിലൂടെ സര്‍വ്വീസ് ലഭ്യമാക്കുമെന്ന് Rezo.ai. Aurelia, W, Delhivery, Car Dekho, എന്നീ കമ്പനികള്‍ക്ക് Rezo.ai കസ്റ്റമര്‍ സര്‍വ്വീസ് നല്‍കുന്നു.

Read More

ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് ഉപയോഗവുമായി ബന്ധപ്പെട്ട പദ്ധതികള്‍ അവതരിപ്പിച്ച് Reliance jio. ഉപയോക്താക്കള്‍ക്ക് ഓഫ് നെറ്റ് കോളുകള്‍ക്കായി ടോപ്പ് അപ്പുകള്‍ ലഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ജിയോയുടെ പുതിയ നീക്കം. മറ്റ് ഓപ്പറേറ്റര്‍മാരുടെ നെറ്റ് വര്‍ക്കിലേക്ക് വിളിക്കുന്നതിന് ഐയുസി ടോപ്പ് അപ്പ് ഇനി വാങ്ങേണ്ടി വരില്ല. പുത്തന്‍ പ്ലാനില്‍ പ്രതിദിനം 2 GB ഡാറ്റയും അണ്‍ലിമിറ്റഡ് jio to jio കോളും മറ്റ് കമ്പനികളുടെ നമ്പറുകളിലേക്ക് 1000 മിനിട്ട് കോളും ലഭ്യമാകും.

Read More

In the first workshop held under WING-Women Rise Together, training was given to aspiring entrepreneurs and students in technical and knowledge sessions. WING-Women Rise Together is a programme by Startup India to support women to entrepreneurship. Experts from different fields led the workshop. 120 participants became part of the workshop. Sahrdaya Engineering College, Thrissur, hosted the event coordinated by the Kerala Startup Mission. Shameela Nafih, Co-founder at MealD says that the initiative has been launched at the most opportune time. WING will help women to come forward, realize their opportunities, build contacts and start their own business, added Shameela. The percentage of…

Read More

വിംഗിന്‍റെ ആദ്യ വര്‍ക്ക്ഷോപ് സഹൃദയയില്‍  വനിതകളെ സംരംഭക രംഗത്തേക്ക് എത്തിക്കാനും സപ്പോര്‍ട്ട് ചെയ്യാനും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഒരുക്കുന്ന വിംഗ്, വിമന്‍ റൈസ് ടുഗതര്‍ എന്ന പദ്ധതിയുടെ ആദ്യ വര്‍ക്ഷോപ്പില്‍ ടെക്നിക്കല്‍, നോളജ് സെഷനുകളില്‍ പെണ്‍കുട്ടികള്‍ക്ക് ട്രെയിംഗ് ലഭിച്ചു. ഇരുനൂറോളം പെണ്‍കുട്ടികളാണ് വിംഗിന്‍റെ വര്‍ക്ഷോപ്പില്‍ പങ്കെടുത്തത്.  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ആസൂത്രണം ചെയ്തത പരിപാടിക്ക് തൃശൂര്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജ് വേദിയായി. സ്റ്റാര്ട്ടപ് ഇന്ത്യയുടെ പ്രോഗ്രാമായ വിംഗ് കേരളമുള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ കേരള സ്റ്റാര്‍ട്ടപ് മിഷനാണ് എക്സിക്യൂഷന്‍ ചുമതല. ഇന്‍വെസ്റ്റ്മെന്‍റ് ഫേമായ ലെറ്റ്സ് വെഞ്ച്വറാണ് പരിപാടിയുടെ പാര്‍ട്ണര്‍ സ്ത്രീ സംരംഭകര്‍ക്ക് Wing പ്രോഗ്രാമില്‍ പങ്കെടുക്കാം വനിതകളെ സംരംഭക രംഗത്തേക്ക് എത്തിക്കാനും അവരെ  സപ്പോര്‍ട്ട് ചെയ്യാനും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ലോഞ്ച് ചെയ്ത പദ്ധതിയാണ് Wing – വിമണ്‍ റൈസ് ടുഗെതര്‍.  വര്‍ക്ക്‌ഷോപ്പുകള്‍, ഇന്‍കുബേഷന്‍, ഇന്‍വെസ്റ്റേഴ്‌സ്, വിവിധ ബിസിനസ് സപ്പോര്‍ട്ട്  സര്‍വീസുകള്‍ എന്നിവയിലൂടെ പതിനായിരത്തോളം സ്ത്രീ സംരംഭകരെ സജ്ജരാക്കുക എന്നതാണ് പ്രോഗ്രാം ഉദ്ദേശിക്കുന്നത്. കേരളം, ആന്ധ്രാപ്രദേശ്,…

Read More

BHIM App 2.0 വേര്‍ഷന്‍ അവതരിപ്പിച്ച് കേന്ദ്ര ഐടി മന്ത്രാലയം.UPI അധിഷ്ഠിത പേയ്‌മെന്റ് ആപ്പില്‍ donation gateway, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാനുള്ള സൗകര്യം എന്നിവയുണ്ട്. BHIM App വഴിയുള്ള ഉയര്‍ന്ന തുകയുടെ ട്രാന്‍സാക്ഷന്‍ പരിധി വര്‍ധിപ്പിച്ചു. BHIM 2.0 ആപ്പില്‍ പുതിയതായി ചേര്‍ത്തിരിക്കുന്ന ഭാഷകളില്‍ കൊങ്കണിയും ഭോജ്പൂരിയും ഹര്യാണ്‍വിയും. MeitY Start-up Summitല്‍ സ്റ്റാര്‍ട്ടപ്പ് ഹബ് പോര്‍ട്ടലും ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ പ്രോഡക്ടറ്റ് രജിസ്ട്രിയും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ചു.

Read More