Author: News Desk

പൂര്‍ണമായും സ്ത്രീകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സ്‌കൂട്ടറുമായി ബജാജ്. ബജാജ് ചേതക്ക് ഇലക്ട്രക്ക് വേര്‍ഷനായി വനിതാ ടെക്നീഷ്യന്‍സിന് പ്രത്യേക പരിശീലനം. 2020 ജനുവരിയില്‍ ചേതക്ക് ഇ-സ്‌കൂട്ടര്‍ സെയില്‍സ് ആരംഭിക്കും. 3 വര്‍ഷം/ 50000 കി.മീ വാറണ്ടിയാണ് കമ്പനി നല്‍കുന്നത്.  ലിഥിയം അയോണ്‍ ബാറ്ററിയില്‍ 70,000 കി.മീ സഞ്ചരിക്കാമെന്നും ബജാജ്. 1.5 ലക്ഷം രൂപ വരെ എക്സ്ഷോറും വില വരുമെന്നും റിപ്പോര്‍ട്ട്.

Read More

UST Global invests in Kerala startup, Cogniphi Technologies. Trivandrum-based Cogniphi is a AI & Cognitive Technology startup. The investment will help to improve advanced research in AI & Vision platform. Cogniphi AI solutions are employed by companies in the manufacturing & logistics sector. Cogniphi CEO Rohit Ravindranath says UST Global’s investment doubles the firm’s credibility.

Read More

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായി നിരോധിച്ച് PhonePe. രാജ്യത്തെ 40ല്‍ അധികം ഓഫീസുകളില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് ഉപയോഗം അനുവദിക്കില്ല.  ദീപാവലിയോടനുബന്ധിച്ച് പ്ലാസ്റ്റിക്ക് കപ്പുകള്‍ ഉള്‍പ്പടെയുള്ളവ ഓഫീസ് കഫേറ്റീരിയകളില്‍ നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്ക് ഡസ്റ്റ്ബിന്നുകള്‍ക്ക് പകരം ബയോഡീഗ്രേഡബിള്‍ പേപ്പര്‍ ബാഗുകളാണ് PhonePe ഉപയോഗിക്കുന്നത്. 2022നകം രാജ്യത്തെ പ്ലാസ്റ്റിക്ക് ഫ്രീയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനൊപ്പമെന്ന് PhonePe. ബെംഗലൂരു ആസ്ഥാനമായ ഫോണ്‍ പേയ്ക്ക് നിലവില്‍ 150 മില്യണ്‍ യൂസേഴ്സുണ്ട്.

Read More

YouTube is reportedly planning to shut down accounts that do not earn revenue. Youtube accounts that are not commercially viable will be removed along with the video content. Youtube has requested its users to update to the new terms and conditions. YouTube has stated that the existing settings will not be changed and that there will be no effect on the power of monetization. Youtube is reportedly making changes to increase the readability and transparency. New restrictions aim for the betterment of the platform. New regulations will come into effect on Dec 10, 2019. Despite the rumors regarding the regulations coming…

Read More

രാജ്യത്ത് ഭിന്നശേഷിക്കാരായ ആളുകളില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ജോലി എന്ന സ്വപ്നം എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഈ വേളയിലാണ് തങ്ങളുടെ ശാരീരികമായ അവശതകള്‍ക്കിടയിലും സ്റ്റാര്‍ട്ടപ്പ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയ ഇന്ത്യന്‍ പ്രതിഭകളെ ലോകം അഭിമാനത്തോടെ കാണുന്നത്. എബിലിറ്റി അല്ല അവെയ്‌ലബിലിറ്റിയാണ് വിജയത്തിന്റെ ഫോര്‍മുലയെന്ന് തെളിയിക്കുകയാണിവര്‍. സൈമണ്‍ ജോര്‍ജ് 30 വര്‍ഷമായി അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് കിടപ്പിലായിട്ടും സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിക്കുവാന്‍ കഠിനാധ്വാനം ചെയ്തയാളാണ് മലയാളിയായ സൈമണ്‍ ജോര്‍ജ്. എഞ്ചിനീയറിങ്ങില്‍ ബിരുധധാരിയായ ഈ 52കാരന്‍ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടി ആദ്യ ഹോളിഡേ കമ്പനി ആരംഭിച്ചു. 2018ലാണ് സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്‌സ് ആരംഭിക്കുന്നത്. ഭിന്നശേഷിക്കാര്‍, വയസ്സായവര്‍, രോഗികള്‍ തുടങ്ങി യാത്ര ചെയ്യുമ്പോള്‍ പ്രത്യേക കരുതല്‍ വേണ്ടവര്‍ക്കായിട്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മോട്ടോറൈസ്ഡ് വീല്‍ച്ചെയറുകള്‍, ട്രെയിനിങ് കഴിഞ്ഞ ടൂറിസ്റ്റ് ഗൈഡുകള്‍, ഡോക്ടറുമാര്‍, നഴ്‌സിങ് അസിസ്റ്റന്റ്‌സ് തുടങ്ങി ഭാഷ തര്‍ജ്ജിമ ചെയ്യാന്‍ വരെ സ്‌പെഷ്യല്‍ കെയര്‍ ഹോമില്‍ ആളുണ്ട്. സൈമണിന്റെ പ്രയത്‌നത്തിന് അഭിനന്ദനമെന്നവണ്ണം കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്…

Read More

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി യുഎസ്ടി ഗ്ലോബല്‍. AI & Cognitive Technology സ്റ്റാര്‍ട്ടപ്പായ കോഗ്‌നിഫൈ ടെക്ക്നോളജീസിലാണ് നിക്ഷേപം നടത്തുന്നത്. AI & Vision പ്ലാറ്റ്ഫോമില്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഊര്‍ജ്ജിതമാക്കാന്‍ നിക്ഷേപം സഹായകരമാകും. മാനുഫാക്ചറിങ് മുതല്‍ ലോജിസ്റ്റിക്സില്‍ വരെ കൊഗ്‌നിഫൈയുടെ AI Solutions ഉപയോഗിക്കുന്നുണ്ട്.  തിരുവനന്തപുരം ബേസ്ഡ് സ്റ്റാര്‍ട്ടപ്പാണ് കോഗ്‌നിഫൈ ടെക്നോളജീസ്. യുഎസ്ടി ഗ്ലോബലിന്റെ നിക്ഷേപം തങ്ങളുടെ ക്രെഡിബിലിറ്റി ഇരട്ടിയാക്കുന്നുവെന്ന് കോഗ്‌നിഫൈ സിഇഒ രോഹിത്ത് രവീന്ദ്രനാഥ്.

Read More

അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഡെഡിക്കേറ്റഡ് സെല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.  ഏവര്‍ക്കും സ്റ്റാന്‍ഡാര്‍ഡൈസ്ഡ് ഡാറ്റയും ടെക്നോളജിയും സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡിജിറ്റലി ട്രാന്‍സലേറ്റ് ചെയ്യാവുന്ന ഡാറ്റാബേസ് തയാറാക്കുകയാണെന്ന് National Rainfed Area Authority.  ഇന്ത്യയിലിപ്പോള്‍ 1090 അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പുകളാണുള്ളത്. രാജ്യത്തെ കാര്‍ഷിക മേഖല 400 ബില്യണ്‍ ഡോളര്‍ ഇന്‍ഡസ്ട്രിയായതോടെ അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും കൂടുകയാണ്.

Read More

ലോകത്തെ ആദ്യ ഇലക്ട്രിക്ക് റേസ് പ്ലെയിന്‍ ദുബായ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചു. 2020 Air Race E ഇവന്റ് ഉദ്ഘാടനത്തിന് പ്ലെയിന്‍ ഇറക്കും. റേസിങ് സീരിസിനായി പ്രത്യേകം നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് e- എയര്‍ക്രാഫ്റ്റാണിത്. ഇംഗ്ലണ്ടിലെ ടീം കോണ്‍ഡോറാണ് e-racer model നിര്‍മ്മിച്ചിരിക്കുന്നത്. 1970’s ഫോര്‍മുല എയര്‍ റേസിങ്ങിലുള്ള Cassutt aircraft കൊണ്ടാണ് നിര്‍മ്മാണം. 300mph സ്പീഡാണ് e-racer model നല്‍കുന്നത്. 150kw പവറുള്ള ലിഥിയം ബാറ്ററിയിലാണ് വിമാനം പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര എയര്‍ റേസുകളിലും e-racer പങ്കെടുക്കും. ഇലക്ട്രിക്ക് കൊമേഴ്‌സ്യല്‍ ട്രാവലിങ് രംഗത്തും e-racer നാഴികക്കല്ലാകും. യൂറോപ്പ്-യുഎസ് എന്നിവിടങ്ങളില്‍ നിന്നും Air Race Eയില്‍ കണ്ടസ്റ്റന്റുകളെത്തും.

Read More

ഗിവ് ഇന്ത്യയ്ക്ക് 23.4 കോടി രൂപ ഗ്രാന്‍ഡ് നല്‍കി ബില്‍ ആന്‍ഡ് മെലീന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍.  ഇന്ത്യയില്‍ ഡൊണേഷന്‍ ആക്ടിവിറ്റികള്‍ പ്രമോട്ട് ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ഗിവ് ഇന്ത്യ. Flipkart, Ola, Cred, BookMyShow, Garbon എന്നിവരെല്ലാം ഗിവ് ഇന്ത്യയുടെ പാര്‍ട്ട്ണറുമാരാണ്.  ഡോണേഴ്സിന്റെ എണ്ണം 20 ലക്ഷത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. 1000ല്‍ അധികം എന്‍ജിഓസിനെ പ്ലാറ്റ്ഫോമില്‍ എത്തിക്കാനും നീക്കമുണ്ട്.

Read More