Author: News Desk
ഇന്ത്യൻ ഐ.ടി സേവന വ്യവസായത്തിന് രണ്ടാം പാദം മിതമായ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. എന്നിട്ടും രാജ്യത്തെ ഏറ്റവും വലിയ ഐ ടി സേവന ദാതാവായ TCS പിടിച്ചു നിന്നു. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസ കാലയളവിൽ TCS ന്റെ അറ്റാദായത്തിൽ 8.7% വർധന രേഖപ്പെടുത്തി. ആഗോള മാന്ദ്യത്തിൽ മറ്റു ഐ ടി കമ്പനികളുടെ സേവന കരാറുകളിൽ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ടി സി എസ്സിന്റെ അതി ജീവനം. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസ കാലയളവ് പരമ്പരാഗതമായി ഇന്ത്യൻ ഐടി സേവന വ്യവസായത്തിന്റെ ഏറ്റവും ശക്തമായ പാദമായി കണക്കാക്കപ്പെടുന്നു, എന്നാൽ ഈ വര്‍ഷം അത്ര ആശാവഹമല്ല ഇന്ത്യൻ കമ്പനികൾക്ക്. എങ്കിലും ലാഭവിഹിതം സ്ഥിരമായി നിലനിർത്തിക്കൊണ്ട് വരുമാനത്തിൽ അത്ര വലുതല്ലാത്ത വളർച്ച ഉണ്ടാകുമെന്ന് നിരവധി വിശകലനങ്ങൾ സൂചിപ്പിക്കുന്നു. യുഎസും യൂറോപ്പും പോലുള്ള പ്രധാന വിപണികളിൽ നിന്നുള്ള സേവന ഡിമാന്റുകളിലെ അനിശ്ചിതത്വം, മന്ദതയിലായ ആഗോള മാക്രോ ഇക്കണോമിക് സാഹചര്യങ്ങൾ…
ഉപരി പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്കുള്ള സങ്കീര്‍ണമായ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസ് നൽകിയ വാഗ്ദാനം യാഥാർഥ്യമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് ഉപരിപഠനത്തിന് കൂടുതല്‍ ഇന്ത്യൻ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഫ്രാന്‍സ് അറിയിച്ചു. 2030നുള്ളില്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ഒരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നേരിട്ട് നിര്‍ദേശിച്ചിരിക്കുകയാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൂ (Thierry Mathou) വ്യക്തമാക്കി. ബിരുദാനന്തര ബിരുദമോ അതിന് മുകളിലോ ഉണ്ടായിരിക്കുകയും ഒരു സെമസ്റ്റര്‍ എങ്കിലും ഫ്രാന്‍സില്‍ ചെലവഴിക്കുകയും ചെയ്താല്‍ 5 വര്‍ഷത്തെ കാലാവധിയുള്ള ദീർഘകാല പോസ്റ്റ്-സ്റ്റഡി ഷെങ്കന്‍ വിസ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. നേരത്തെ രണ്ട് വർഷത്തെ തൊഴിൽ വിസയാണ് ഇവർക്ക് നൽകിയിരുന്നത്. കൂടാതെ, ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം സ്റ്റാൻഡേര്‍ഡ് ഫ്രഞ്ച് ബാച്ചിലര്‍ പ്രോഗ്രാമുകളില്‍ ഫ്രഞ്ച് അറിയാത്ത വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. ഇതിനായി സര്‍വകലാശാലകള്‍ക്കുള്ളില്‍ പ്രത്യേക അന്താരാഷ്ട്ര സെഷനുകളും സംഘടിപ്പിക്കും കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദര്‍ശിച്ചപ്പോള്‍,…
ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ ഒന്നാംസ്ഥാനക്കാരായ ടെസ്ല (Tesla)യ്ക്ക് പുതിയ എതിരാളികൾ. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കൾ എന്ന ടെസ്ലയുടെ സ്ഥാനം പിന്തള്ളി ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽഡ് യുവർ ഡ്രീംസ് (Build Your Dreams) മുൻപന്തിയിലെത്തി.ത്രൈമാസ നിർമാണത്തിൽ ടെസ്ലയെ കടത്തിവെട്ടിയിരിക്കുകയാണ് ബിവൈഡി. മൂന്നാം പാദലാഭം കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയായതായി കമ്പനി പറഞ്ഞിരുന്നു. ആഗോള വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുമെത്തി. മാത്രമല്ല, ചൈനയിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റിരുന്ന ഫോക്സ് വാഗണിനെ പിന്തള്ളാനും ബിവൈഡിക്ക് കഴിഞ്ഞു. 2011ൽ ഒരു ടെലിവിഷൻ അഭിമുഖത്തിലെ ചോദ്യത്തിന് ഇലോൺ മസ്ക് ചിരിച്ച് തള്ളിയതാണ് ബിവൈഡി അടക്കമുള്ള ചൈനയിലെ ഇവി നിർമാണ കമ്പനികളെ. എന്നാൽ നിലവിലെ കണക്കുകൾ മസ്കിന് തലവേദനയുണ്ടാക്കുമെന്ന് ഉറപ്പ്.ബാറ്ററിയിൽ നിന്ന് കാറിലേക്ക്ചൈനയിലെ വുവേയിൽ നിന്നുള്ള വാങ് ചുവാൻഫു (Wang Chuanfu )1995ൽ ബന്ധുവിനൊപ്പം ചേർന്നാണ് ബിവൈഡി തുടങ്ങുന്നത്. സ്മാർട്ട് ഫോൺ, ലാപ്ടോപ് എന്നിവയുടെ ബാറ്ററി നിർമാണമായിരുന്നു കമ്പനിക്ക് തുടക്കത്തിൽ. ആദ്യം മുതലേ ജപ്പാനുമായിട്ടായിരുന്നു…
ആമസോണിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഇനി ഡ്രോൺ കൊണ്ടുതരും. റോഡ് ഡെലിവറി മാത്രമല്ല, സ്കൈ ഡെലിവറിയും ചെയ്യുകയാണ് ആമസോൺ.നിലവിൽ മരുന്ന് ഡെലിവറി ചെയ്യാനാണ് ആമസോൺ ഡ്രോൺ ഉപയോഗപ്പെടുത്തുക. മരുന്ന് വിതരണത്തിന് ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഏറ്റവും പുതിയ കമ്പനിയാണ് ആമസോൺ. നിലവിൽ എല്ലായിടത്തും സൗകര്യം ലഭിക്കില്ല. ആമസോണിന്റെ ഡ്രോണിലെ മരുന്ന് വിതരണം ആദ്യം അമേരിക്കയിലെ ടെക്സസിലാണ് നടപ്പാക്കുന്നത്. മരുന്നുകൾ പറന്നു വരും ഡോക്ടർമാർ നൽകുന്ന കുറിപ്പടി അനുസരിച്ചുള്ള മരുന്നുകൾ ഓർഡർ ചെയ്ത് ഒരു മണിക്കൂറിനകം ഡ്രോൺ വഴി എത്തിച്ചുകൊടുക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. ഫാർമസിയിൽ നിന്ന് മരുന്നെടുത്ത് ഡ്രോൺ കസ്റ്റമറുടെ വീട്ടിൽ ഒരു മണിക്കൂറിനുള്ളിൽ എത്തിക്കും. 13 അടി ഉയരത്തിൽ നിന്ന് കസ്റ്റമറുടെ കൈയിലേക്ക് ഡ്രോൺ പാക്കേജ് ഇട്ടുകൊടുക്കും. 500 തരം മരുന്നുകൾ ഇത്തരത്തിൽ വിതരണം ചെയ്യും. നിയന്ത്രണമുള്ള മരുന്നുകളെ ഒഴിവാക്കിയിട്ടുണ്ട്. ഡ്രോൺ വഴിയുള്ള വിതരണം ആമസോൺ ആദ്യമായല്ല പരീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ കാലിഫോർണിയയിൽ വീട്ടിലേക്കാവശ്യമായ സാധനങ്ങൾ ഇത്തരത്തിൽ ഡ്രോണിൽ എത്തിച്ചു…
ഇന്ത്യയിൽ പിക്സൽ ഫോണുകൾ നിർമ്മിക്കാൻ ഗൂഗിൾ (Google). ഇക്കാര്യം ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024ഓടെ ഇന്ത്യൻ നിർമിത പിക്സൽ ഫോണുകൾ മാർക്കറ്റിലെത്തുമെന്ന് ഗൂഗിൾ ഡിവൈസ് ആൻഡ് സർവീസസ് വിഭാഗം തലവൻ റിക്ക് ഓസ്റ്റർലോ (Rick Osterloh) പറഞ്ഞു. ഇന്ത്യ തങ്ങളുടെ പ്രധാന മാർക്കറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് പിക്സൽ നിർമാണം തുടങ്ങുന്ന കാര്യം അറിയിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് പിന്തുണ നൽകി കൊണ്ട് രാജ്യത്തെ ഡിജിറ്റൽ വളർച്ചയിൽ പങ്കാളികളാകുകയാണ് ഗൂഗിളെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. ചൈന വിടുന്നവരെല്ലാം ഇന്ത്യയിലേക്ക് ഗൂഗിൾ പിക്സൽ ഫോണുകൾ നിർമിക്കുക തനിച്ചായിരിക്കില്ല. ആഗോള നിർമാതാക്കളുടെ പങ്കാളിത്തതോടെയായിരിക്കും ഗൂഗിൾ പിക്സലുണ്ടാക്കുക. ആപ്പിൾ പോലുള്ള കമ്പനികൾ നേരത്തെ തന്നെ ഇന്ത്യയിൽ നിർമാണം തുടങ്ങിയിരുന്നു. രാജ്യത്ത് നിർമാണം തുടങ്ങിയത് ആപ്പിളിന്റെ ഐ ഫോൺ വിൽപ്പനയിൽ വർധനയുണ്ടാക്കിയിരുന്നു. ഇന്ത്യയിലെ നെറ്റ് വർക്ക് ശൃംഖല ഐഫോൺ വിൽപ്പനയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. 2023 മാർച്ചിൽ തന്നെ 5,829 കോടിയുടെ വിൽപ്പനയാണ് ആപ്പിളിന് ഉണ്ടാക്കാൻ പറ്റിയത്. ചൈനയിൽ നിന്നുള്ള…
ഇന്ത്യയിൽ അനധികൃത ചൂതാട്ട, വാതുവെപ്പ് ഇടപാടുകൾ തുടരുന്ന ഓഫ്ഷോർ പ്ലാറ്റ്ഫോമുകളെ കൈയോടെ പിടികൂടാൻ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) .കൈമാറ്റങ്ങളിൽ നികുതി ഈടാക്കുന്നതടക്കം സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കിയ നികുതി ഭേദഗതികൾക്കു പുറമെയാണ് ഈ നീക്കം . ഡൊമൈൻ ഫാമിംഗിലൂടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന 114 അനധികൃത വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്ഫോമുകൾ കണ്ടെത്തി നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രം. ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി നടക്കുന്ന യുപിഐ പേയ്മെന്റുകളിൽ സ്രോതസ്സിൽ നികുതി പിരിവ് TCS നടപ്പിലാക്കുന്ന തീരുമാനം ഉണ്ടായേക്കാം. ഈ പ്ലാറ്റുഫോമുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും, പരിശോധനാ പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതും നടപടികൾ ഉണ്ടാകും. നിയമവിരുദ്ധമായ ചൂതാട്ടവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്ന ഇത്തരം ഓൺലൈൻ പ്രവർത്തനങ്ങൾ ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം വളർത്തിയെടുക്കുന്നു എന്നാണ് കേന്ദ്രനികുതി വകുപ്പിന്റെ വിലയിരുത്തൽ. അനധികൃത ചൂതാട്ട, വാതുവെപ്പ് നടത്തുന്ന ആഭ്യന്തര ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ UPI പേയ്മെന്റുകൾ ശേഖരിക്കാൻ പ്രോക്സി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നു.…
മുംബൈയിൽ നടക്കുന്ന ആഗോള മാരിടൈം ഉച്ചകോടിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി. വിഴിഞ്ഞം തുറമുഖത്തു നിക്ഷേപ വികസന സാദ്ധ്യതകൾ തേടിയ ‘സ്പെഷ്യൽ സെഷൻ വിത്ത് കേരള’ മാറി. വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വിപണിസാധ്യത തേടാനും മാരിടൈം, ടൂറിസം, ഫിഷറീസ്, വാണിജ്യം, വ്യവസായം, ഗതാഗതം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ബോധ്യപ്പെടുത്താനുമാണ് ഈ കേരളാ സെഷൻ ഉപയോഗപ്പെടുത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനന്തസാധ്യതകളെ പറ്റി സെഷനിൽ വിശദീകരിച്ചത് അദാനി ഗ്രൂപ്പ് സി.ഇ.ഒ (പോർട്സ് ) സുബ്രത തൃപാഠിയാണ്. നിലവിൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്മെൻറ് ചരക്കുകളുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് പുറത്തുള്ള തുറമുഖങ്ങളിലാണ്. എന്നാൽ ഒരു ട്രാൻസ്ഷിപ്മെൻറ് പോർട്ട് യാഥാർഥ്യമാകുന്നതോടെ ഫോറെക്സ് സമ്പാദ്യം, നേരിട്ടുള്ള വിദേശ നിക്ഷേപം, മറ്റ് ഇന്ത്യൻ തുറമുഖങ്ങളിലെ വർദ്ധിച്ച സാമ്പത്തിക പ്രവർത്തനങ്ങൾ, അനുബന്ധ ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പ്രവർത്തന / ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തൽ, വരുമാന വിഹിതം വർദ്ധിപ്പിക്കൽ തുടങ്ങിയ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാകുമെന്നു സുബ്രത തൃപാഠി…
Delopus is a Network + Educational Platform for Architecture & Design Professionals. Our aim is to assist Design Professionals 5x their income, through upskilling courses and freelance projects.
ലോകമെമ്പാടുമുള്ള നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമായി പടിഞ്ഞാറൻ ഏഷ്യയിലും മെന മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും യുഎഇ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രവും യു എ ഇ തന്നെ. ഇന്ത്യയിൽ നിന്നുള്ള ഗ്രീൻ ഫീൽഡ് പദ്ധതികൾ ഏറ്റവും കൂടുതൽ നടപ്പാക്കുന്നതും യു എ ഇ യിൽ തന്നെ. എമിറേറ്റിന്റെ സാമ്പത്തിക വളർച്ച (GDP) ഈ വർഷം ആദ്യ പകുതിയിൽ 3.2% രേഖപ്പെടുത്തി. 22380 കോടി ദിർഹമായി ദുബായുടെ ആസ്തി വർധിച്ചു. 2023-ലെ വ്യാപാരവും വികസനവും സംബന്ധിച്ച യുഎൻ സമ്മേളനത്തിലെ വേൾഡ് ഇൻവെസ്റ്റ്മെന്റ് റിപ്പോർട്ട് പ്രകാരം, 2022-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് വന്ന മൊത്തം എഫ്ഡിഐ മൂല്യം 22.7 ബില്യൺ ഡോളറായിരുന്നു, ഇത് മുൻ വർഷത്തേക്കാൾ 10% ഉയർന്നു 2 ബില്യൺ ഡോളറിന്റെ വർദ്ധന രേഖപ്പെടുത്തുന്നു. ഈ രണ്ട് മേഖലകളിലെയും മൊത്തം എഫ്ഡിഐ യിൽ 41% പശ്ചിമ ഏഷ്യ, 32% MENA എന്നിങ്ങനെയാണ്. 2022-ൽ, എഫ്ഡിഐ വരവിൽ…
അടിസ്ഥാന ഫീച്ചറുകൾക്കും തുക ഈടാക്കാൻ എക്സ് (X). അടിസ്ഥാന ഫീച്ചറുകൾക്ക് വാർഷിക വരിസംഖ്യ ഈടാക്കുന്ന പുതിയ സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കുമെന്ന് എക്സ് പറഞ്ഞു. ഇതിന് മുമ്പ് നീല ടിക്കിനും എക്സ് തുക ഈടാക്കിയിരുന്നു. പുതിയ സബ്സ്ക്രിപ്ഷനായ നോട്ട് എ ബോട്ട് (Not a Bot) വന്നാൽ ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും മറ്റുള്ളവരുടെ അക്കൗണ്ട് കോട്ട് ചെയ്യുന്നതിനുമെല്ലാം തുക നൽകേണ്ടി വരും. എക്സിന്റെ വെബ് വേർഷനിൽ ബുക്ക് മാർക്ക് ചെയ്യുന്നതിലും ഇത് ബാധകമായിരിക്കും. എക്സിന്റെ പുതിയ ഉപഭോക്താക്കൾക്കായിരിക്കും തുക മുടക്കി ഫീച്ചറുകൾ ഉപയോഗിക്കേണ്ടി വരിക. നിലവിലെ ഉപഭോക്താക്കൾക്ക് മാറ്റം ബാധകമായിരിക്കില്ല. പുതുതായി സബ്സ്ക്രിപ്ഷൻ എടുക്കാത്തവർക്ക് ഇനി പോസ്റ്റും വീഡിയോയും കാണാനും അക്കൗണ്ടുകൾ ഫോളോ ചെയ്യാനും മാത്രമേ പറ്റുകയുള്ളു. ബോട്ടിനെ പേടിച്ച്വാർഷിക വരിസംഖ്യയായി ഒരു ഡോളർ (83 രൂപ) ഈടാക്കുമെന്നാണ് എക്സ് പറയുന്നത്. എന്നാൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത തുകയായിരിക്കും ഈടാക്കുകയെന്ന് എക്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. നോട്ട് എ ബോട്ട്…