Author: News Desk
സംസ്ഥാനത്തിന്റെ വികസന പദ്ധതികളില് പ്രവാസികളുടെ നിക്ഷേപ സാധ്യത ഉപയോഗപ്പെടുത്താന് സര്ക്കാര് എന്ആര്കെ എമര്ജിംഗ് എന്ട്രപ്രണേഴ്സ് മീറ്റ് (NEEM) സംഘടിപ്പിക്കുന്നു. ഒക്ടോബര് 4ന് ദുബയിലാണ് മീറ്റ്. ടൂറിസം, തറമുഖം, എയര്പോര്ട്ട്, എന്ആര്ഐ ടൗണ്ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്, നിര്മ്മാണം, ഇന്ഫ്രാസ്ട്രെക്ചര് ഡെവലപ്മെന്റ്, മരുന്നുകള്/ മെഡിക്കല് ഉപകരണങ്ങളുടെ നിര്മ്മാണം തുടങ്ങി വളര്ച്ച ഉറപ്പാക്കുന്ന മേഖലകളിലാണ് പ്രവാസി നിക്ഷേപം ആകര്ഷിക്കുന്നത്. നിക്ഷേപം എന്ആര്ഐ ഇന്വെസ്റ്റ്മെന്റ് കമ്പനിയിലേക്ക് ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി നിര്ദ്ദേശപ്രകാരം രൂപീകരിച്ച എന്ആര്ഐ ഇന്വെസ്റ്റ്മെന്റ് കമ്പനിയിലേക്കാണ് സര്ക്കാര് നിക്ഷേപം കൊണ്ടുവരിക. ഓവര്സീസ് കേരളൈറ്റ്സ് ഇന്വെസ്റ്റ്മെന്റ് ആന്റ് ഹോള്ഡിംഗ് ലിമിറ്റഡ് എന്ന കമ്പനി പ്രവാസികളില് നിന്ന് നിക്ഷേപം സ്വീകരിച്ച് പ്രായോഗികവും സുസ്ഥിരവുമായ പദ്ധതികളില് ഉപയോഗപ്പെടുത്തും. സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള് അവതരിപ്പിക്കും സംസ്ഥാനത്തെ പുതിയ നിക്ഷേപ സാധ്യതകള് അവലോകനം ചെയ്ത് നടത്തിയ പ്രിപ്പറേറ്ററി മീറ്റിന്റെ അടിസ്ഥാനത്തില് സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള് ഐഡന്റിഫൈ ചെയ്തിരുന്നു. ഈ പദ്ധതികളാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന മീറ്റില് നിക്ഷേപകര്ക്ക് മുന്നില് അവതരിപ്പിക്കുന്നത്..
TiECon Entrepreneurial Summit Kochi is gearing to witness the most extensive entrepreneurial summit, TiECon. The Conclave will happen on October 4 and 5 at Hotel Le Méridien Kochi. TiECon 2019 will meet with serious involvement in all areas of entrepreneurship, including mentoring masterclass for entrepreneurs and startups. Connecting startups with investors On a first, TiE Kerala has organized four different summits which connected investors and entrepreneurs across one platform. Capital Cafe, which connects startups with investors; Agripreneur, which showed different aspects of entrepreneurship in agriculture; Women in Business which showcased the life and existence of women in profession; DesignCon to promote Design Thinking…
1 ലക്ഷത്തിലധികം വനിത ജീവനക്കാരുമായി Cognizant. വനിതാജീവനക്കാരില് 75000 പേര് ഇന്ത്യയില് നിന്നാണ്. ടിയര് II നഗരങ്ങളിലെ വനിതാ ജീവനക്കാരുടെ അനുപാതം 50 ശതമാനത്തില് എത്തി. യുഎസ് ബേസ്ഡ് മള്ട്ടി നാഷണല് ഐടി സര്വീസ് പ്രൊവൈഡറാണ് Cognizant. Cognizant ന്റെ രണ്ട് ലക്ഷത്തി എണ്പ്പത്തിഎണ്ണായിരം ജീവനക്കാരില് 2 ലക്ഷം പേര് ഇന്ത്യയില് നിന്നുള്ളവരാണ്.
ലോജിസ്റ്റിക് സ്റ്റാര്ട്ടപ്പ് Delhiveryയില് 3.28 ശതമാനം വരെ സ്റ്റേക് സ്വന്തമാക്കാന് Softbank
ലോജിസ്റ്റിക് സ്റ്റാര്ട്ടപ്പ് Delhiveryയില് 3.28 ശതമാനം വരെ സ്റ്റേക് സ്വന്തമാക്കാന് Softbank. Delhiveryയില് 22.44% സ്റ്റേക് നിലവില് സോഫ്റ്റ്ബാങ്കിനുണ്ട്. സോഫ്റ്റ്ബാങ്കിന്റെ 28900 കോടി രൂപ നിക്ഷേപം ഡെലിവറിയുടെ വാല്വേഷന് 1.5 ബില്യണ് ഡോളറായി ഉയര്ത്തി. 2011ല് ആരംഭിച്ച Delhivery 2000 സിറ്റികളിലാണ് പ്രവര്ത്തിക്കുന്നത്.
SoftBank to acquire up to 3.28% stake in logistics startup Delhivery. SoftBank already holds 22.44% stake in company. Other investors Delhivery include Tiger Global, Nexus Venture Partners & Times Internet. Softbank’s Rs 28900 Cr investment has risen Delhivery’s valuation to $1.5Bn. Founded in 2011, Delhivery operates across 2,000 cities
Cognizant crosses 1 Lakh woman employees, 75K of them from India. Cognizant is a US-based multinational IT services provider. The proportion of women employees in Cognizant in Tier-II cities is reaching 50%. Out of 2.88 Lakh employees of the firm, 2 Lakh are based in India. Cognizant aims to employ at least 100,000 women around the world by 2020.
ടൈഗര് ഗ്ലോബലില് നിന്ന് 50 മില്യണ് ഡോളര് നേടി റിയല് എസ്റ്റേറ്റ് കമ്പനി NoBroker
ടൈഗര് ഗ്ലോബലില് നിന്ന് 50 മില്യണ് ഡോളര് നേടി റിയല് എസ്റ്റേറ്റ് കമ്പനി NoBroker. ബ്രോക്കേഴ്സിനെ ഒഴിവാക്കി, ഓണേഴ്സിന് വെരിഫൈഡ് ലിസ്റ്റിങ്ങിന് അവസരമൊരുക്കുന്ന പ്ലാറ്റ്ഫോമാണ് NoBroker. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന NoBroker സേവനം ടിയര് l, ടിയര് ll സിറ്റികളില് ലഭ്യമാണ്. അടുത്തിടെ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റമായ NoBrokerHOOD ആപ്പ് ലോഞ്ച് ചെയ്തിരുന്നു. ഇതുവരെ 121 മില്യണ് ഡോളറാണ് NoBroker സമാഹരിച്ചത്.
Today’s step to tomorrow’s employment At a time when technology decides the future of employment sectors, upskilling and re-skilling become essential and indispensable. Exponential changes in technology demand a new set of skills to get employed. In this scenario, the role of Community Skill Park set up in Kulakkada, Kollam, is significant. It aims to works to empower the youth to acquire new skills. Skill Mitra 2019, organised at Community Skill Park is an initiative which helps in developing futuristic skills. Better opportunities for students in Kerala Inaugurating the event, J Mercy Kutty Amma, Minister of Department of Fisheries, said…
കസ്റ്റമേഴ്സിന് പിക്കപ്പ് പോയിന്റുകള് ഒരുക്കാന് വോഡാഫോണുമായി പങ്കാളിത്തം വഹിച്ച് Amazon.in
കസ്റ്റമേഴ്സിന് പിക്കപ്പ് പോയിന്റുകള് ഒരുക്കാന് വോഡാഫോണുമായി പങ്കാളിത്തം വഹിച്ച് Amazon.in. തൊട്ടടുത്തുള്ള Vodafone സ്റ്റോര് പിക്കപ്പ് പോയിന്റായി തെരഞ്ഞെടുക്കാന് Amazon കസ്റ്റേമേഴ്സിന് സാധിക്കും. ഷോപ്പിംഗ് സമയത്ത് കസ്റ്റമേഴ്സിന് പിക്കപ്പ് പോയിന്റുകള് തെരഞ്ഞെടുക്കാം. ബംഗളൂരു ഉള്പ്പെടെ 9 സിറ്റികളിലാണ് ഈ സേവനം ലഭ്യമാകുക. 2019 അവസാനത്തോടെ Vodafone സ്റ്റോര് നെര്വര്ക്ക് സാന്നിധ്യം ഇരട്ടിയാക്കാനാണ് Amazon ലക്ഷ്യമിടുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ എന്ട്രപ്രണേറിയല് സമ്മിറ്റ്, TiEcon ഒക്ടോബര് 4-5 തീയതികളില്
ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ എന്ട്രപ്രണേറിയല് സമ്മിറ്റ്, ടൈക്കോണിന് കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. കൊച്ചി ലേമെറിഡിയനില് ഒക്ടോബര് 4-5 തീയതികളില് ആണ് കോണ്ക്ലേവ്. ഇതാദ്യമായി നിക്ഷേപകരെയും എന്ട്രപ്രണേഴ്സിനേയും ഒന്നിപ്പിച്ച് ടൈക്കോണിന് മുന്നോടിയായി നാല് വ്യത്യസ്ത സമ്മിറ്റുകള് ടൈ കേരള സംഘടിപ്പിച്ചിരുന്നു. എന്ട്രപ്രണര്ഷിപ്പിലെ സമസ്ത മേഖലകളിലും ഇടപെടല് നടത്തി ടൈക്കോണ് 2019 സ്റ്റാര്ട്ടപ്പുകളെ നിക്ഷേപകരിലേക്ക് കണക്റ്റ് ചെയ്ത് ക്യാപിറ്റല് കഫെ, അഗ്രിക്കള്ച്ചര് മേഖലയിലെ എന്ട്രപ്രണര്ഷിപ്പിനെ പൂര്ണ്ണമായി അവതരിപ്പിച്ച് കോട്ടയത്ത് അഗ്രിപ്പൂണര്, വര്ക്ക് പ്ലേസില് സ്ത്രീ സംരംഭകരുടെ ജീവിതവും വ്യക്തിത്വവും അവതരിപ്പിച്ച് കൊച്ചിയില് വിമന് ഇന് ബിസിനസ് കേരളത്തിലാദ്യമായി ഡിസൈന് കോണ്സെപ്റ്റില് സര്വ്വ മേഖലകളേയും സമന്വയിപ്പിച്ച് ഡിസൈന് തിങ്കിങ്ങിനെ പ്രോത്സാഹിപ്പിക്കാന് കോഴിക്കോട് ഡിസൈന്കോണും സംരംഭകര്ക്കും സ്റ്റാര്ട്ടപ്പുകള്ക്കുമായി മെന്ററിംഗ് മാസ്റ്റര്ക്ലാസ് തുടങ്ങി എന്ട്രപ്രണര്ഷിപ്പിലെ സമസ്ത മേഖലകളിലും ഗൗരവമുള്ള ഇടപെടലോടെയാണ് ടൈക്കോണ് 2019 സമ്മേളിക്കുന്നത്. എക്സ്ക്ലൂസീവ് എന്ട്രപ്രണര് കോണ്ക്ലേവ് എന്ട്രപ്രണേഴ്സിനും ഏര്ളി എന്ട്രപ്രണേഴ്സിനും ഒഴിവാക്കാനാകാത്ത സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്ക്ലൂസീവ് എന്ട്രപ്രണര് കോണ്ക്ലേവാണ് ഇത്തവണത്തെ ടൈക്കോണെന്ന് ടൈ കേരള…