Author: News Desk

ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ആഗോളതലത്തില്‍ മാര്‍ക്കറ്റിനേയും രോഗാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ലോകമാകമാനം 5 സുപ്രധാന ബിസിനസ് സെക്ടറുകളെ കൊറോണ തളര്‍ത്തിക്കഴിഞ്ഞു. ടൂറിസം, സ്റ്റീല്‍, EV, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയെല്ലാം പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എടുത്തുപറയേണ്ടത് ചൈന കയ്യടക്കിയിരിക്കുന്ന ബിസിനസ് മേഖലകള്‍ക്കാകെ കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ട് എന്നതാണ്. 2500 കോടി രൂപയുടെ നഷ്ടമാണ് കൊറോണ മൂലം ഇന്ത്യയ്ക്കുണ്ടായതെന്ന് UN Report പറയുന്നു. യാത്രകള്‍ മിക്കവാറും റദ്ദാകുന്നതോടെ ട്രാവല്‍ മേഖലയ്ക്ക് മാത്രം 200 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. 580 കോടി ഡോളറിന്റെ നഷ്ടം അമേരിക്കയ്ക്കും, 500 കോടിയോളം ഡോളര്‍ തകര്‍ച്ച ജപ്പാനും കൊറോണ വരുത്തി വെച്ചുകഴിഞ്ഞു. ഈ വര്‍ഷം വളര്‍ച്ചാ നിരക്കില്‍ മുന്‍വര്‍ഷത്തെക്കാള്‍ 5.1 % ഇടിവ് ഇന്ത്യയ്ക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. Organisation for Economic Cooperation and Development പറയുന്നത് ഇന്ത്യയുടെ വളര്‍ച്ചയില്‍ 110 ബേസിസ് പോയിന്റ് ഇടിയുമെന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച വാഹന പ്രദര്‍ശനങ്ങളില്‍ ഒന്നായ ജനീവ ഓട്ടോ ഫെസ്റ്റിവല്‍ ക്യാന്‍സല്‍…

Read More

ഡല്‍ഹിയില്‍ രണ്ടാം ക്ലൗഡ് റീജിയണ്‍ ആരംഭിക്കാന്‍ Google. ഏഷ്യയിലെ എട്ടാമത്തെ ക്ലൗഡ് റീജിയണാകും ഇത്. ഇന്ത്യയില്‍ മുംബൈയിലാണ് Google ആദ്യ ക്ലൗഡ് റീജിയണ്‍ സ്ഥാപിച്ചത്. Qatar, Australia, Canada എന്നിവിടങ്ങളിലും ക്ലൗഡ് റീജിയണുകള്‍ സ്ഥാപിക്കാന്‍ Google ശ്രമിക്കുന്നുണ്ട്. കൊമേഴ്സ്, ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങി ഒട്ടേറെ സെക്ടറുകളുടെ ക്ലൗഡ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് സഹായകരമാകും.

Read More

പ്രഥമ ബാച്ചിനുള്ള ഒരുക്കങ്ങളുമായി ലോകത്തെ ആദ്യ AI യൂണിവേഴ്സിറ്റി. അബുദാബിയില്‍ കഴിഞ്ഞ വര്‍ഷമാണ് യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ആദ്യ ഔദ്യോഗിക അഡൈ്വസറി ബോര്‍ഡ് മീറ്റിംഗ് നടത്തിയെന്ന് അറിയിച്ച് Mohamed bin Zayed University of Artificial Intelligence. സെപ്റ്റംബറില്‍ ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കും. ML, Natural Language Processing എന്നിവയില്‍ Phd ഉള്‍പ്പടെ യൂണിവേഴ്സിറ്റി നല്‍കുന്നുണ്ട്.

Read More