Author: News Desk
ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പ് എന്ന സ്ഥാനം ഉപേക്ഷിച്ച് വീവർക്ക് (WeWork) പാപ്പരത്തത്തിന് അപേക്ഷിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. 2019ൽ 47 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന സ്റ്റാർട്ടപ്പ് വെറും നാല് വർഷം കൊണ്ടാണ് പാപ്പരായത്. എവിടെയാണ് കമ്പനിക്ക് പിഴച്ചതെന്ന അന്വേഷണത്തിലാണ് സ്റ്റാർട്ടപ്പ് ലോകം. കോവിഡും ലോക്ഡൗണും വരെ കമ്പനിയുടെ പരാജയത്തിൽ പ്രതിസ്ഥാനത്ത് നിന്നു. കമ്പനിയുടെ പരാജയത്തിന് കാരണം ഫൗണ്ടർ കൂടിയായ ആദം ന്യൂമാന്റെ തീരുമാനങ്ങളാണെന്ന ആരോപണവും ഉയർന്നു. ഓഫീസ് റിയൽ എസ്റ്റേറ്റ് ബിസിനിസിൽ കാലത്തിന് അനുസരിച്ച് മാറ്റം കൊണ്ടുവരാൻ പറ്റാത്തതാണ് വീവർക്കിന്റെ പരാജയത്തിന് പിന്നില്ലെന്ന് വിദഗ്ധരും പറഞ്ഞു. നിക്ഷേപകർക്കെതിരേ ആദവും ആദത്തിനെതിരേ നിക്ഷേപകരും തിരിഞ്ഞു. എന്നാൽ മടങ്ങി വരുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് വീവർക്ക് ഇന്ത്യയുടെ സിഇഒ കരൺ വിർവാണി. Also Read അവിടത്തെ പ്രതിസന്ധി ബാധിച്ചിട്ടില്ലബിസിനസ് പുനരുജ്ജീവനത്തിനും കടം നൽകിയവരിൽ നിന്ന് സുരക്ഷയും ആവശ്യപ്പെട്ട് യുഎസിൽ ചാപ്റ്റർ 11 പാപ്പരത്തത്തിനാണ് വീവർക്ക് അപേക്ഷിച്ചിരിക്കുന്നത്. ആഗോളതലത്തിൽ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഇന്ത്യയിൽ വീവർക്കിന്റെ ബിസിനസ്…
പാഴ്‌വസ്തുക്കളിൽ നിന്ന് ലഗ്ഗേജ്, വെറും ലഗ്ഗേജുകളല്ല എമിറേറ്റ്‌സിന്റെ ബ്രാൻഡഡ് ലഗ്ഗേജുകൾ. സത്യമാണ്, പാഴ്‌വസ്തുക്കളിൽ നിന്ന് നിർമിച്ച ലഗ്ഗേജുകൾ വിപണിയിലെത്തിച്ചിരിക്കുകയാണ് എമിറേറ്റ്‌സ്. ബാഗ്, ലഗ്ഗേജ്, ആക്‌സസറീസ് എന്നിവയുടെ കളക്ഷനാണ് എമിറേറ്റ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. വിമാനങ്ങളിൽ നിന്ന് ഉപയോഗശൂന്യമായ വസ്തുക്കളെടുത്താണ് ഇവയുടെ നിർമാണം. വിമാനം പൊളിച്ച് ബാഗ്വസ്ത്രങ്ങളും ബാഗുകളും പാഴ് വസ്തുക്കളിൽ നിന്ന്, മാറുന്ന ലോകത്ത് ഫാഷൻ കാഴ്ചപ്പാടുകളിലും മാറ്റം വന്നിട്ടുണ്ട്. ഹോളിവുഡ് മുതൽ ബോളിവുഡ് വരെ എല്ലാ ഇടങ്ങളിലും വസ്ത്രങ്ങളും മറ്റും പുനരുപയോഗിക്കുന്നത് ട്രൻഡിൽ വന്നു കഴിഞ്ഞു. പ്രശസ്ത താരങ്ങൾ പൊതുവേദിയിൽ വസ്ത്രങ്ങൾ വീണ്ടും ധരിക്കുന്നത് ഇന്നൊരു ഫാഷൻ സ്റ്റെയിറ്റ്‌മെന്റ് കൂടിയാണ്. ആ മാറ്റം ഉൾക്കൊണ്ടിരിക്കുകയാണ് എമിറേറ്റ്‌സും. സ്യൂട്ട് കേസ്, ബാക്ക്പാക്ക്, ഹാൻഡ്ബാഗ്, കാർഡ്‌ഹോൾഡർ, ടോയ്‌ലറ്ററി ബാഗ്, ബെൽറ്റ്, ഷൂ എന്നിവയെല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത് വിമാനങ്ങളുടെ പാഴായ വസ്തുക്കൾ ഉപയോഗിച്ചാണ്. എമിറേറ്റ്‌സിന്റെ ദുബായിലെ ഫാക്‌റിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. എമിറേറ്റ്‌സിന്റെ ജീവനക്കാർ കൈ കൊണ്ട് നിർമിച്ച ബെൽറ്റും, ബാഗും അടുത്ത വർഷം എമിറേറ്റ്‌സിന്റെ ഔദ്യോഗിക സ്‌റ്റോറുകളിൽ…
ഇനി സാംസങ് ഫോണിലൂടെ ഏതു ഭാഷക്കാരോടും സ്വന്തം ഭാഷയിൽ സംസാരിക്കാം, ഏതു ഭാഷക്കാരുടെയും ഫോൺ കാളുകൾ ധൈര്യമായി അറ്റൻഡ് ചെയ്യാം. നിങ്ങൾക്കറിയാവുന്ന ഭാഷയിൽ ഓഡിയോയും, ടെക്സ്റ്റും തർജിമ ചെയ്യാൻ തയാറായി വരികയാണ് സാംസങ് സ്മാർട്ട്ഫോൺ.ഉപയോക്താക്കൾക്ക് നിരവധി AI സവിശേഷതകൾ നൽകുന്ന AI ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി സാംസങ് ഗാലക്‌സി. മികച്ച സ്‌മാർട്ട്‌ഫോൺ അനുഭവത്തിനായി ഫോൺ കോൾ ട്രാൻസ്ലേറ്റർ എന്ന AI സംവിധാനം “Galaxy AI” അടുത്ത വർഷം ആദ്യം അവതരിപ്പിക്കുമെന്ന് സാംസങ് വെളിപ്പെടുത്തി.”AI ലൈവ് ട്രാൻസ്ലേറ്റ് കോൾ” ടൂൾ സവിശേഷത AI ലൈവ് ട്രാൻസ്ലേറ്റ് കോൾ ഫോൺ കോളുകൾക്കിടയിൽ ഓഡിയോയുടെയും ടെക്സ്റ്റിന്റെയും തത്സമയ വിവർത്തനങ്ങൾ നൽകുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഫീച്ചർ ഉപഭോക്താവിന്റെ ഡാറ്റയെയും സ്വകാര്യതയെയും സംരക്ഷിക്കുമെന്നും കമ്പനി പറയുന്നു. ഇത് സാംസങ്ങിന്റെ നേറ്റീവ് ഫോൺ ആപ്പുമായി സംയോജിപ്പിക്കും. ഏറ്റവും പുതിയ Galaxy AI ഫോണുള്ള ഉപയോക്താക്കൾക്ക് ഒരു വ്യക്തിഗത വിവർത്തകനെ നേറ്റീവ് കോൾ ഫീച്ചർ വഴി ബന്ധിപ്പിക്കുന്നതിനാൽ മൂന്നാം കക്ഷി ആപ്പുകൾ ഉപയോഗിക്കേണ്ട…
ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ (Foxconn) ബഹിരാകാശത്തേക്ക്. ഫോക്‌സ്‌കോണിന്റെ രണ്ട് പ്രോട്ടോടൈപ്പ് ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റ്‌ലൈറ്റുകള്‍ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സ് (SpaceX) റോക്കറ്റ് ഞായറാഴ്ച പറന്നുയര്‍ന്നു. കാലിഫോര്‍ണിയയിലെ വെഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബെയ്‌സില്‍ നിന്നായിരുന്നു വിക്ഷേപണം. ബിസിനസ് വളര്‍ത്താന്‍ തായ് വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ ഫോക്‌സ്‌കോണിന്റെ (ഹോണ്‍ ഹായ് പ്രെസിഷന്‍ ഇന്‍ഡസ്ട്രി കോ) പ്രധാന ചുവടുവെപ്പാണിത്. നിലവിലുള്ള പല ബിസിനുകളില്‍ നിന്ന് തിരിച്ചടി നേരിട്ടതാണ് ഫോക്‌സ്‌കോണിനെ പുതിയ സംരംഭങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഏതാനും വര്‍ഷങ്ങളായി ഫോക്‌സ്‌കോണിന്റെ സ്മാര്‍ട്ട് ഫോണും, ലാപ്‌ടോപ്പുകളും വിപണിയില്‍ മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. സാറ്റ്‌ലൈറ്റ് വിക്ഷേപിക്കുന്നതിലൂടെ ബഹിരാകാശത്തു നിന്നുള്ള ആശയവിനിമയത്തിന് തങ്ങള്‍ സാങ്കേതികമായി തയ്യാറാണെന്ന് അറിയിക്കുകയാണ് ഫോക്‌സ്‌കോണ്‍. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പ് 5,000 എല്‍ഇഒ സാറ്റ്‌ലൈറ്റുകള്‍ സ്റ്റാര്‍ ലിങ്ക് കോണ്‍സ്റ്റലേഷന് വേണ്ടി വിക്ഷേപിച്ചിരുന്നു. കോര്‍പ്പറേറ്റുകളും സര്‍ക്കാരുമായിരിക്കും തങ്ങളുടെ പ്രാഥമിക ഉപഭോക്താക്കളെന്ന് ഫോക്‌സ്‌കോണ്‍ പറയുന്നു. ബാക്ക്പാക്ക് വലിപ്പത്തില്‍ സാറ്റ്‌ലൈറ്റ്ഒരു…
ആറുമാസത്തിനുള്ളിൽ നേട്ടമുണ്ടാക്കി കൊച്ചി വാട്ടർ മെട്രോ. കൊച്ചിയിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവുണ്ടാക്കാനായി തുടങ്ങിയ വാട്ടർ മെട്രോ രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടർ മെട്രോ സർവീസാണ്. ഈ വർഷം ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. ആരംഭിച്ച് ആറുമാസത്തിനുള്ളിൽ 10 ലക്ഷത്തോളം സഞ്ചാരികളാണ് വാട്ടർ മെട്രോ ഉപയോഗപ്പെടുത്തിയതെന്ന് കണക്കുകൾ പറയുന്നു. സഞ്ചാരികളെ ആകർഷിച്ച്വിനോദസഞ്ചാരികളെ ആകർഷിക്കാനും മറ്റു യാത്രക്കാർക്കും വേണ്ടിയാണ് കൊച്ചി വാട്ടർ മെട്രോ ആരംഭിക്കുന്നത്. നവംബർ 17 വരെ 1,113,615 പേരാണ് വാട്ടർ മെട്രോ സർവീസ് ഉപയോഗപ്പെടുത്തിയത്. കൊച്ചിയുടെ സുസ്ഥിര വികസനത്തിന് വാട്ടർ മെട്രോ സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. അധികം വൈകാതെ കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്താനും കൊച്ചി വാട്ടർ മെട്രോ ആലോചിക്കുന്നുണ്ട്. നിലവിൽ 10 ദ്വീപുകളിൽ കൊച്ചി വാട്ടർ മെട്രോ എത്തുന്നുണ്ട്. 78 ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ബാറ്ററിയിലാണ് ഇവ പ്രവർത്തിക്കുന്നത്. 15…
മധ്യ കേരളത്തിലെ മൂന്നു ജില്ലകളിലെ വ്യവസായങ്ങൾക്കും, ഉപഭോക്താക്കൾക്കും ഇനി വോൾട്ടേജ് ക്ഷാമം എന്ന ദുരിതം പരമാവധി ഇല്ലാതാകും. ഈ ലക്‌ഷ്യം മുൻനിർത്തിയുള്ള ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്‌സ്‌റ്റേഷൻ കോട്ടയത്ത് പ്രവർത്തനക്ഷമമായി. കേരളത്തിന്റെ ഊർജ്ജ മേഖലയ്ക്ക് കരുത്തുപകരുന്ന 152 കോടി ചെലവില്‍ കുറവിലങ്ങാട്ട് സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്‌സ്‌റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു. മറ്റു രണ്ടു സബ്‌സ്റ്റേഷൻ കൂടി യാഥാർഥ്യമാകുന്നതോടെ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വോൾടേജ് ക്ഷാമത്തിന് പരമാവധി പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തുറവൂരില്‍ സബ്‌സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ആലപ്പുഴയ്‌ക്കും പരമാവധി പ്രയോജനം ലഭിക്കും. തിരുനെല്‍വേലി-കൊച്ചി ലൈന്‍ വഴി 400 കെ.വി. അന്തര്‍സംസ്‌ഥാന പ്രസരണലൈന്‍ ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി മധ്യകേരളത്തില്‍ എത്തിക്കുന്നതിനു സഹായിക്കുന്നതാണ് ഈ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്‌സ്‌റ്റേഷൻ. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇതിന്റെ ഗുണം ലഭിക്കും. 400 കെ.വി. പ്രസരണലൈനിലൂടെ വൈദ്യുതി…
ചെറുകിട-ഇടത്തരം കർഷകരെ സഹായിക്കാൻ പുതിയ പദ്ധതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. കൃഷിയിൽ നിന്ന് ലഭിക്കുന്ന വിള സ്വന്തം നിലയിൽ സംഭരണശാലകളിൽ സൂക്ഷിക്കാനോ മെച്ചപ്പെട്ട വില ലഭിക്കുന്നത് വരെ കാത്തിരിക്കാനോ സാധിക്കാത്ത കർഷകർക്കു വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി കിസാൻ ഭായ് (ഭണ്ഡാരൻ ഇൻസെന്റീവ്) എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഉടൻ നടപ്പാക്കും.പദ്ധതി ഡിസംബറോടെകേന്ദ്ര കാർഷിക മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ കൺസെപ്റ്റ് പേപ്പർ പ്രസിദ്ധീകരിച്ച് 10 ദിവസത്തെ അഭിപ്രായ രൂപീകരണം നടത്തിയിരുന്നു. ഈ വർഷം ഡിസംബർ അവസാനത്തോടെ പദ്ധതി നടപ്പാക്കാനാണ് പദ്ധതിയെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇടനിലക്കാരുടെ നിയന്ത്രണത്തിൽ നിന്ന് കൃഷിക്കാരെ മോചിപ്പിക്കുകയാണ് ലക്ഷ്യം. ഇടനിലക്കാരെ ആശ്രയിക്കേണ്ടി വരുന്ന സാധാരണ കർഷകർക്ക് കൃഷിയിൽ നിന്ന് ലാഭം ലഭിക്കാറില്ല. വിപണിയിൽ വില കുതിക്കുമ്പോൾ കർഷകർക്ക് അതിൽ നിന്ന് ലാഭമുണ്ടാക്കാനും സാധിക്കാറില്ല. ലാഭം മിക്കപ്പോഴും ഇടനിലക്കാർക്ക് മാത്രമായാണ് ലഭിക്കുന്നത്. കൃഷി ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിൽ ഇടനിലക്കാർക്കുള്ള കുത്തക അവസാനിപ്പിക്കാൻ കിസാൻ ഭായ്…
1912ൽ അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് മുങ്ങിയ കപ്പലാണ് ടൈറ്റാനിക്. അന്നോളം ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ ആഡംബര കപ്പലായ ടൈറ്റാനിക്ക് ഇന്നും അത്ഭുതങ്ങളിലെന്നാണ്. 112 വർഷങ്ങൾക്കിപ്പുറവും ടൈറ്റാനിക്കിനോടുള്ള അഭിനിവേശം മാറിയിട്ടില്ല. കടലിൽ മുങ്ങുന്നതിന് മുമ്പ് ടൈറ്റാനിക്കിൽ സഞ്ചാരികൾക്കായി ടൈറ്റാനിക്കിൽ വിളമ്പിയിരുന്നത് എന്തൊക്കെയാണെന്ന് അറിയുമോ? ടൈറ്റാനിക്കിന്റെ ഒന്നാം ക്ലാസ് ഡിന്നർ മെനുവിന് ലണ്ടനിൽ നടന്ന ലേലത്തിൽ ലക്ഷങ്ങൾക്കാണ് വിറ്റുപോയത്. ടൈറ്റാനിക്കിന്റെ ഒരു ഡിന്നർ മെനു 85 ലക്ഷം രൂപയ്ക്കാണ് പേര് വെളിപ്പെടുത്താത്ത വ്യക്തി സ്വന്തമാക്കിയത്. ഇതു കൂടാതെ സിനോയ് കന്റോർ എന്ന യാത്രക്കാരന്റെ സ്വിസ് നിർമിത പോക്കറ്റും വാച്ചും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു എന്നു കരുതുന്ന ഡെക്ക് ബ്ലാങ്കറ്റും വിൽപ്പനയ്ക്കുണ്ടായിരുന്നു. 98 ലക്ഷം രൂപയ്ക്കാണ് വാച്ച് ലേലത്തിൽ വിറ്റുപോയത്. പുതപ്പിന് 97 ലക്ഷം രൂപയും ലഭിച്ചു.വിളമ്പിയത് ഓയിസ്റ്ററും താറാവും1912 ഏപ്രിൽ 11ന് ടൈറ്റാനിക്കിലെ സഞ്ചാരികൾക്ക് നൽകിയ മെനു കാർഡാണ് കഴിഞ്ഞ ദിവസം ലേലത്തിനുവെച്ചത്. ഏപ്രിൽ 14നാണ് മഞ്ഞുമലയിൽ ഇടിച്ച് കപ്പൽ 1,500 യാത്രക്കാരും ജീവനക്കാരുമായി അറ്റ്‌ലാന്റിക്കിൽ…
ദീപാവലി എന്നാൽ പ്രകാശത്തിന്റെ ആഘോഷമാണ്. സൂര്യൻ അസ്തമിച്ച് തുടങ്ങിയാൽ പിന്നെ ചിരാതുകൾ ഉണരുകയായി. വീട്ടുമുറ്റത്തും തെരുവുകളിലും നഗരങ്ങളിലും ക്ഷേത്രങ്ങളിലുമെല്ലാം കാണാം തെളിഞ്ഞു പ്രകാശിക്കുന്ന ദീപങ്ങൾ. തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയം ആഘോഷിക്കുന്നത് ഈ വെളിച്ചം കൊണ്ടാണ്. മധരും പങ്കിട്ടും പൂത്തിരി കത്തിച്ചും ദീപാവലി എല്ലാവരും ആഘോഷിക്കും. ആഘോഷം കഴിഞ്ഞാലോ? പിറ്റേന്ന് തന്നെ ചിരാതുകളും വിളക്കുകളും എടുത്ത് കളയുകയായി. ഓരോ ദീപാവലി കഴിയുമ്പോഴും ഇങ്ങനെ എത്രയെത്ര ലക്ഷം ചിരാതുകളാണ് വലിച്ചെറിയുന്നത്. ഈ ചിന്തയാണ് മൈസൂരു വിദ്യരണ്യപുരത്തെ ബി.കെ. അജയ് കുമാർ ജെയ്ൻ ചെരാതുകൾ നിർമിക്കാൻ കാരണം. വെറും ചെരാതുകളല്ല, ഉപയോഗം കഴിഞ്ഞാൽ കൃഷിക്കും മറ്റും വളമായി ഉപയോഗിക്കാൻ പറ്റുന്ന പ്രകൃതി സൗഹാർദ്ദ ചിരാതുകൾ.വിളക്കും വളവുംഅജയ് കുമാർ നേതൃത്വം നൽകുന്ന ‘പ്രഗതി പ്രതിസ്ഥാൻ’ എന്ന എൻജിഒ ആണ് പ്രകൃതി സൗഹാർദ്ദ ചിരാതുകൾ നിർമിക്കുന്നത്. ഇപ്പോൾ തന്നെ 3,000ൽ അധികം ചിരാതുകൾ പ്രഗതി നിർമിച്ച് കഴിഞ്ഞു. മൈസൂരുവിൽ ഈ വിളക്കുകളായിരിക്കും ഈവർഷത്തെ ദീപാവലിക്ക് തെളിയുക.…
വിവിധ സംസ്‌കാരങ്ങളുടെ വിളനിലമായ ഇന്ത്യ… പുരാതന നഗരികൾ ഇപ്പോഴും പ്രതാപം വിളിച്ചോതി നിൽക്കുന്നു. ഇന്ത്യയുടെ പുരാതന സംസ്‌കാരം ഇവിടത്തെ ക്ഷേത്രങ്ങളിൽ നിന്നറിയാൻ പറ്റും. പതിറ്റാണ്ടുകൾ മുമ്പ് പണിത ഈ ക്ഷേത്രങ്ങൾ ഇന്നും വിശ്വാസികൾക്കായി വാതിൽ തുറക്കുന്നു.ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങൾ കൂടിയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ 10 സമ്പന്ന ക്ഷേത്രങ്ങൾ പരിശോധിച്ചാൽ അവയിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ്. അവ ഏതൊക്കെയാണെന്ന് അറിയാമോ? പത്മനാഭ സ്വാമി ക്ഷേത്രംഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായാണ് പത്മനാഭ സ്വാമി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഏകദേശം ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള നിധിയാണ് ക്ഷേത്രത്തിന്റെ നിലവറികളിൽ സൂക്ഷിച്ചിരിക്കുന്നത്. നിധിയുമായി ബന്ധപ്പെട്ട ക്ഷേത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തിരുപ്പതി തിരുമല ക്ഷേത്രംപതിനായിരകണക്കിന് വിശ്വാസികൾ ദിവസവും തീർഥാടനത്തിന് എത്തുന്ന ക്ഷേത്രമാണ് ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രം. ലക്ഷകണക്കിന് രൂപയാണ് ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങളിലും…