Author: News Desk
ഇന്ത്യയില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്രൊഡക്ട് പ്രൊമോട്ട് ചെയ്യാന്‍ Max Bhupa- MobiKwik ഒരുമിക്കുന്നു. രാജ്യത്ത് ബൈറ്റ് സൈസിലുള്ള ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്രൊഡക്ട് പ്രൊമോട്ട് ചെയ്യുകയാണ് ലക്ഷ്യം. പ്രത്യേക ആവശ്യങ്ങള്‍ക്കായി കുറഞ്ഞ പ്രീമിയത്തില്‍ ലഭ്യമാകുന്ന പ്ലാനാണ് Bite Size ഇന്‍ഷൂറന്‍സ്. ക്യാന്‍സര്‍ കവര്‍ ചെയ്യുന്ന നോമിനല്‍ പ്രീമിയം,HospiCash പ്രൊഡക്ട് എന്നിവയാണ് ഓഫര്‍ ചെയ്യുന്നത്. ലീഡിംഗ് സ്റ്റാന്‍ഡ്എലോണ്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്ലെയേഴ്‌സില്‍ ഒന്നാണ് Max Bhupa. ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ മൊബിക്വിക്കിന്റെ 107 മില്യണ്‍ കസ്റ്റമേഴ്‌സിനാണ് Max Bhupa ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്രൊഡക്ടുകള്‍ ലഭ്യമാക്കുക. ഇതുവഴി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പര്‍ച്ചേസ് എളുപ്പവും, വേഗത്തിലും അഫോര്‍ഡബിളുമാകും.
15 കോടി രൂപ ഇന്‍വെസ്റ്റ്മെന്റ് നേടി ഗ്രോസറി ഡെലിവറി സ്റ്റാര്‍ട്ടപ്പ് Milkbasket. പലചരക്കും പാലും വീടുകളിലെത്തിച്ചു നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് Milkbasket. ഇന്നോവന്‍ ക്യാപിറ്റലാണ് ഇന്‍വെസ്റ്റ്മെന്റ് നടത്തിയത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് സേവനം ലഭ്യമാക്കാനും ടെക്നോളജിക്കല്‍ അഡ്വാന്‍സ്മെന്റിനും ഫണ്ട് ഉപയോഗിക്കും. ഈ മാസം സീരീസ് B ഫണ്ടിംഗിലൂടെ 10.5 മില്യണ്‍ ഡോളറാണ് Milkbasket നേടിയത്.
Grocery delivery startup Milkbasket raises $2.16 Mn from Innoven Capital. Milkbasket concentrates on doorstep delivery of grocery items, free of charge. Gurugram-based Milkbasket claims to serve 100K households. The firm had earlier raised $10.5 Mn from Unilever, Kalaari Capital, Blume Ventures and more. Total funding of the company stands at $28.16 Mn.
ഇന്ത്യയില്‍ Stay Safer ഫീച്ചര്‍ അവതരിപ്പിച്ച് Google Map. ടാക്സി-ഓട്ടോറിക്ഷ യത്രക്കിടെ വാഹനം വഴി മാറി പോകുമ്പോള്‍ അലര്‍ട്ട് തരുന്ന ഫീച്ചറാണിത്. ഗൂഗിള്‍ മാപ്പ് സജസ്റ്റ് ചെയ്ത റൂട്ട് മാറി വാഹനം 0.5 കിലോമീറ്റര്‍ ദൂരം കടന്നാല്‍ മൊബൈലില്‍ അലര്‍ട്ട് വരും. ട്രിപ്പിന്റെ ലൈവ് സ്റ്റാറ്റസ് വേണ്ടപ്പെട്ടവരുമായി ഷെയര്‍ ചെയ്യാനും ഫീച്ചറില്‍ സംവിധാനമുണ്ട്. ഗൂഗിള്‍ മാപ്പിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലൂടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഫീച്ചര്‍ ലഭ്യമാകും.
25-year-old entrepreneur Trishneet Arora features in Fortune India’s 40 Under 40 List. The list features successful entrepreneurs who are below forty years of age. Trishneet Arora is founder & CEO of TAC Security Solutions. Mumbai-based TAC Security Solutions is a leading cybersecurity consulting partner. Trishneet Arora had also been listed in GQ Magazine, Forbes & Entrepreneur Magazine.
ഫാഷന്‍ ഡിസൈനറാകാന്‍ പതിനഞ്ചാമത്തെ വയസില്‍ വീട് വിട്ടിറങ്ങി. ഗോവയില്‍ ഹോട്ടലില്‍ വെയിറ്ററായും മറ്റും ജോലി ചെയ്തു. അങ്ങനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ പരീക്ഷ എഴുതാനുള്ള തുക കണ്ടെത്തി. പഠനത്തിന് ശേഷം സ്വന്തം ലേബലില്‍ ഫാഷന്‍ സ്റ്റോര്‍ തുറന്നു. പറഞ്ഞുവരുന്നത് ഇന്ത്യ, അല്ല ലോകം മുഴുവന്‍ ആരാധകരുള്ള ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയെ കുറിച്ചാണ്. ആര്‍ക്കും പ്രചോദനം നല്‍കുന്ന അദ്ദേഹത്തിന്റെ സംരംഭക ജീവിതകഥയെ കുറിച്ചാണ്. പഠിക്കാന്‍ വീടുവിട്ടിറങ്ങി, കടം വാങ്ങി ഫാഷന്‍ സ്റ്റോര്‍ തുറന്നു ബംഗാളി ഇടത്തരം കുടുംബത്തില്‍ ജനിച്ച സബ്യസാചി മുഖര്‍ജിയ്ക്ക് ചെറുപ്പം മുതലേ നിറങ്ങളോടും വസ്ത്രങ്ങളോടും താത്പര്യമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം NIFTല്‍ പഠിക്കണമെന്ന സബ്യസാചിയുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് വീടുവിട്ടിറങ്ങിയത്. NIFTലെ ഗ്രാജ്യുവേഷനുശേഷം സഹോദരിയില്‍ നിന്ന് കടം വാങ്ങിയ 20,000 രൂപ കൊണ്ട് സ്വന്തം ലേബലില്‍ ഒരു ഫാഷന്‍ സ്റ്റോര്‍ സബ്യസാചി ആരംഭിച്ചു. അഞ്ച് വര്‍ഷത്തോളം രാപ്പകലില്ലാതെ അധ്വാനിച്ചാണ് ഫാഷന്‍ ലോകത്ത് ഒരിടം…
കോയമ്പത്തൂര്‍ ബേസ്ഡ് കോ ലിവിംഗ് സ്റ്റാര്‍ട്ടപ്പിന് 40 കോടി രൂപ ഇന്‍വെസ്റ്റ്മെന്റ്. Isthara Parks ആണ് JM ഫിനാന്‍ഷ്യല്‍ ഇന്ത്യ ഫണ്ടില്‍ നിന്ന് നിക്ഷേപം നേടിയത്. ജോലിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൂര്‍ണമായും ഫര്‍ണിഷ്ഡായ ഷെയേര്‍ഡ് ലിവിംഗ് അക്കമഡേഷന്‍ ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Isthara. പുതിയ ഫണ്ടിംഗ് ഗ്ലോബല്‍ എക്സ്പാന്‍ഷന് വേണ്ടി Isthara ഉപയോഗിക്കുംഹൈദരാബാദ്, ബംഗളൂരു, ഡെല്‍ഹി എന്നിവിടങ്ങളിലെ സര്‍വീസ് വിപുലപ്പെടുത്താനും ഫണ്ട് വിനിയോഗിക്കും. കമ്മ്യൂണിറ്റി ഫോക്കസ് ചെയ്തിട്ടുള്ള ഇവന്റുകളും Isthara ഹോസ്റ്റ് ചെയ്യാറുണ്ട്.
Amazon India head Amit Agarwal takes over as chairman of IAMAI. Yatra co-founder & CEO Dhruv Singhri will be new vice chairman. Amit Agarwal succeeds Rajan Anandan, former MD, Google India. IAMAI aims to expand & enhance online & mobile value-added services. IAMAI has a membership of 300 Indian and global companies in Tier I cities. India accounts for 12% of the world’s internet users, with an estimated 500 Mn users.
IoT startup Tsecond raises $370 K from US-based LEPL tech fund. Nagpur-based Tsecond is incubated in Indian Angels Network (IAN). The company focuses on R&D in development of innovative electronic products. Tsecond provides customized electronic hardware solutions. The firm has raised a total of $750 K so far.
100 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടൊരുക്കാന്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നു. 1298 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ഓഫ് ഫണ്ട്(FoF) ആണ് 100 ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നത്.IoT, AI മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നിക്ഷേപം ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയും ജപ്പാനും തമ്മില്‍ ഫണ്ട് സംബന്ധിച്ച് ധാരണയായത്. 15 കോടി ജാപ്പനീസ് ഇന്‍വസ്റ്റേഴ്സും ബാക്കി ഫണ്ട് ഇന്ത്യന്‍ ഇന്‍വെസ്റ്റേഴ്സുമാണ് നിക്ഷേപിക്കുക. Mizhuo Bank, ഡെവലപ്മെന്റ് ബാങ്ക് ഓഫ് ജപ്പാന്‍, നിപ്പോണ്‍ ലൈഫ്, സുസുക്കി മോട്ടോര്‍ എന്നിവയാണ് FoF ഒപ്പുവെച്ച ജപ്പാന്‍ കമ്പനികള്‍.