Author: News Desk
വലിയ ഉച്ചപ്പാടും ബഹളവുമൊക്കെയായിട്ടായിരുന്നു ത്രെഡ്‌സ് (Threads) വന്നത്. മെറ്റ (Meta)യുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ ആപ്പിന് പക്ഷേ തുടക്കത്തില്‍ കിട്ടിയ സ്വീകരണം അങ്ങനെ അങ്ങ് നിലനിര്‍ത്താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. ത്രെഡ്‌സ് അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റം പിന്നീട് ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ പുത്തന്‍ ഫീച്ചറുകള്‍ ഇടയ്ക്കിടെ അവതരിപ്പിച്ച് ആളുകളുടെ ഇഷ്ടം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ത്രെഡ്‌സ്. ഡയറക്ട് മെസേജ് ഫീച്ചറും സേര്‍ച്ച്, വെബ് സൗകര്യങ്ങളും ത്രെഡ്‌സില്‍ വരുത്താനുള്ള നീക്കം ഇതേ ഇഷ്ടത്തിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു ഫീച്ചര്‍ കൂടി ത്രെഡ്‌സില്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ സൂചന നല്‍കുന്നു. ട്രെന്‍ഡിങ് ടോപ്പിക്‌സ് ഫീച്ചര്‍ (Trending Topics feature) ത്രെഡ്‌സില്‍ ഇനി വരാന്‍ പോകുന്നത്. മെറ്റയുടെ ജീവനക്കാരന്‍ അറിയാതെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തപ്പോഴാണ് പുതിയ ഫീച്ചര്‍ വരുന്ന കാര്യം പുറത്തറിയുന്നത്. Xന് ബദലാകുകയല്ല ത്രെഡ്‌സിന്റെ ലക്ഷ്യമെന്ന് ഇന്‍സ്റ്റാഗ്രാം (Instagram) മേധാവി അദം മൊസെറി (Adam Mosseri) മുമ്പ് പറഞ്ഞിരുന്നു. എക്‌സിലേത്…
ഫാസ്റ്റ് ഫാഷന്‍ സ്റ്റാര്‍ട്ടപ്പ് എന്ന വിശേഷണത്തോടെയായിരുന്നു വിര്‍ജിയോ (Virgio)യുടെ തുടക്കം. ഫണ്ട് റൈസിങ്ങിലൂടെ ഏകദേശം 1400 കോടി രൂപയുടെ വാല്യുവേഷൻ നേടിയതും വേഗതിയില്‍. ഏതൊരു സ്റ്റാര്‍ട്ടപ്പും കൊതിക്കുന്ന വളര്‍ച്ചയുണ്ടാക്കിയതിന് ശേഷം അടച്ചു പൂട്ടാനുള്ള തീരുമാനവും അതേ വേഗതയില്‍. ഒരു വര്‍ഷത്തിനുള്ളില്‍ സേവനം നിര്‍ത്തുകയാണെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ വിര്‍ജിയോ തുറന്ന് പറഞ്ഞ് കഴിഞ്ഞു. മിന്ത്ര (Myntra)യുടെ മുന്‍ സിഇഒ അമര്‍ നാഗറാം (Amar Nagaram) ആണ് ഫാഷന്‍ പ്ലാറ്റ് ഫോമായ വിര്‍ജിയോ ആരംഭിക്കുന്നത്. പ്രോസസ് വെഞ്ചേഴ്സ് (Prosus Ventures), ആക്‌സല്‍ (Accel), ആല്‍ഫാ വേവ് ഗ്ലോബല്‍ (Alpha Wave Global) തുടങ്ങിയ വമ്പന്മാര്‍ വിര്‍ജിയോയില്‍ ഇന്‍വെസ്റ്റ് ചെയ്തവരാണ്. വിര്‍ജിയോ ലോഞ്ച് ചെയ്ത് കൃത്യം ഒരുവര്‍ഷം കഴിയുമ്പോള്‍ നിര്‍ത്താനുള്ള തീരുമാനം എടുക്കേണ്ടി വരുമെന്ന് വിചാരിച്ചില്ലെന്ന് അമര്‍ ലിങ്ക്ഡ് ഇന്നില്‍ (LinkedIN) കുറിച്ചു. വിര്‍ജിയോ അടച്ചു പൂട്ടാനുള്ള കൃത്യമായ കാരണം വ്യക്തമല്ല. വിര്‍ജിയോയുടെ ആപ്തവാക്യമായ ഫാസ്റ്റ് ഫാഷന്‍ ഉപേക്ഷിക്കുകയാണെന്ന് കമ്പനി സൂചന നല്‍കിയിരുന്നു. ഫാസ്റ്റ് ഫാഷന്‍…
കുട്ടികളെ നോക്കുന്നത് ചില്ലറ പണിയല്ല, എന്നാല്‍ കുട്ടികളെ നോക്കുന്നവര്‍ക്ക് എത്ര വരെ ശമ്പളം കൊടുക്കാം? 83 ലക്ഷം വരെ കൊടുക്കാന്‍ തയ്യാറാണ് യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിവേക് രാമസ്വാമി (Vivek Ramaswamy). യു.എസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിവേക് രാമസ്വാമി ഇന്ത്യന്‍ – അമേരിക്കന്‍ എന്‍ട്രപ്രണര്‍ ആണ്. എസ്‌റ്റേറ്റ് ജോബ്‌സ് (EStateJobs) എന്ന വെബ്‌സൈറ്റിലാണ് വിവേക് രാമസ്വാമിയുടെ കുട്ടികളുടെ പരിചരിക്കാന്‍ ആയയെ അന്വേഷിച്ച് പരസ്യം വന്നത്. ജോലി കിട്ടിയാല്‍ 83 ലക്ഷമാണ് ആയയ്ക്ക് വാര്‍ഷിക വരുമാനം ലഭിക്കുക. വെബ്‌സൈറ്റില്‍ ആരാണ് ആയയെ അന്വേഷിച്ച് പരസ്യം നല്‍കിയതെന്ന് വ്യക്തമായി നല്‍കിയിട്ടില്ല. എന്നാല്‍ നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ വിവേക് രാമസ്വാമിയുടെ കൊളംബസിലെ വീടിന്റെ വിലാസമാണ് സൂചിപ്പിക്കുന്നത്. മൂന്നര വയസ്സും ഒന്നര വയസ്സും പ്രായമുള്ള കുട്ടികളെ നോക്കാനാണ് ആയയെ അന്വേഷിക്കുന്നത്. കുട്ടികളുടെ പ്രായവും മറ്റു വിവരങ്ങളും രാമസ്വാമിയുടെ കുടുംബമാണ് ആയയെ അന്വേഷിക്കുന്നതെന്ന് വ്യക്തമാക്കുന്നു. വിവേക് രാമസ്വാമിക്കും ഭാര്യ അപൂര്‍വ രാമസ്വാമിക്കും രണ്ട് ആണ്‍മക്കളാണ് ഉള്ളത്.…
ഇസ്രായേൽ-ഹമാസ് യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 10.7 ബില്യൺ ഡോളറിന്റെ ഇസ്രയേലുമായുള്ള ഇന്ത്യയുടെ ഉഭയ കക്ഷി വ്യാപാരനേട്ടത്തിന് ഇപ്പോളത്തെ സംഘർഷങ്ങൾ മങ്ങലേൽപ്പിക്കുമെന്നാണ് സൂചന. 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖല ഒഴികെ ഇസ്രായേലിലേക്കുള്ള ഇന്ത്യൻ ചരക്ക് കയറ്റുമതി 7.89 ബില്യൺ ഡോളറും ഇന്ത്യയിലേക്കുള്ള ഇസ്രായേൽ ഇറക്കുമതി 2.13 ബില്യൺ ഡോളറുമാണ്. സംഘർഷം മൂലം പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ട ഇസ്രായേലിലെ ഏറ്റവും വലിയ മൂന്ന് തുറമുഖങ്ങളായ ഹൈഫ, അഷ്‌ദോദ്, എയിലത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കു നീക്കം ഇന്ത്യയുടെ വ്യാപാര ഇടപാടുകളെ ഗുരുതരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഈ തുറമുഖങ്ങൾ കാർഷിക ഉൽപന്നങ്ങൾ, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയുടെ കയറ്റുമതി കൈകാര്യം ചെയ്യുന്നു. ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന എയിലത്ത് തുറമുഖം വഴിയാണ് ഇസ്രയേലുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാരം നടക്കുന്നത്. ഇതുവരെ എയിലത്ത് തുറമുഖത്തിന്റെ പ്രവർത്തനം പൂർണമായി തടസ്സപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല. യഥാർത്ഥ ആഘാതം യുദ്ധത്തിന്റെ ദൈർഘ്യത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും…
കേരളത്തിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ പല്‍നാര്‍ ട്രാന്‍സ്മീഡിയ (Palnar Transmedia) 25-ാം വർഷത്തിൽ കൂടുതൽ പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുന്നു. യുഎസിലും യൂറോപ്യന്‍ വിപണിയിലടക്കം ചുവടുറപ്പിച്ച കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ ഏഴിന് നടക്കും. ഈയവസരത്തില്‍ കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് പല്‍നാര്‍ ട്രാന്‍സ്മീഡിയയുടെ സ്ഥാപക ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍റ് എന്നീ രാജ്യങ്ങളിലെ പട്ടണങ്ങളിലെ ബൈക്ക് പാര്‍ക്കിംഗ് ടവറുകള്‍ക്കായുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കിയതാണ് കമ്പനിക്ക് നിര്‍ണായകമായത്. ഓസ്ട്രിയയിലെ ഡാഫി, പോങ്കൗ മേഖലയിലുടനീളമുള്ള നൂറുകണക്കിന് സോളാര്‍ ഇന്‍സ്റ്റാളേഷനുകള്‍, എനര്‍ജി മാനേജ്മെന്‍റ് സംവിധാനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ നല്‍കുന്നത് പല്‍നാറാണ്. തുടക്കത്തില്‍ ജര്‍മ്മന്‍ സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പല്‍നാറിന്‍റെ പ്രവര്‍ത്തനം. പിന്നീട് ജര്‍മ്മന്‍ ഐടി കമ്പനിയായ ഐവര്‍ക്സ് ജിഎംബിഎച്ചിനെ ഏറ്റെടുത്തതോടെ പല്‍നാറിന് യൂറോപ്പിലെ കൂടുതല്‍ വിപണിയിലേക്ക് കടന്നു ചെല്ലാനായി. ജര്‍മ്മന്‍ ഉപഭോക്താക്കളുമായി നേരിട്ടുള്ള സഹകരണമായതിനാല്‍ അവിടെ മികച്ച രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനായി. 1998 സെപ്റ്റംബര്‍ 16 ന്…
രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ലധികം ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. UPI യുടേത് അടക്കം ഡിജിറ്റല്‍ പേയ്മെന്‍റ് സമ്പ്രദായത്തിൽ വിശ്വാസ്യത കൂടിയതിന്റെ മറവു പിടിച്ചാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്.ഇന്ത്യ അതിവേഗത്തിലാണ് ഡിജിറ്റൽ പേയ്‌മെന്റുകളുടെ വഴിയിലേക്ക് മാറിയത്. ഇതോടെ ക്യുആർ കോഡ് തട്ടിപ്പുകളുടെ എണ്ണവും വർധിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2017 മുതൽ 2023 മെയ് 31 വരെ, ഏകദേശം 20,662 കേസുകൾ ക്യുആർ കോഡ് തട്ടിപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മിക്ക ക്യുആർ കോഡുകളും ദൃശ്യപരമായി സമാനവും വ്യത്യാസങ്ങൾ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതുമായതിനാൽ, ആക്രമണകാരികൾക്ക് യഥാർത്ഥ ക്യുആർ കോഡ് തങ്ങളുടേതാക്കി മാറ്റി ബിസിനസ്സിന്റെ വെബ്‌സൈറ്റിൽ വിട്ടുവീഴ്ച ചെയ്യാനാകും. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍ കോഡ് മാറ്റി വ്യാജ ക്യൂ ആര്‍ കോഡ് വച്ചാണ് പല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. വ്യാജ ക്യൂ ആര്‍ കോഡാണ് സ്കാന്‍ ചെയ്യുന്നതെന്ന് അറിയാതെ ഉപയോക്താക്കൾ തട്ടിപ്പുകാരുടെ യുആര്‍എല്ലുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഇത് വഴി ഇവരുടെ…
മണ്ണിൽ വീണാൽ നൂറ്റാണ്ടുകൾ കഴിഞ്ഞാലും നശിക്കില്ല, പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം, നിരോധിക്കുന്നതിനനുസരിച്ച് പല രൂപത്തിൽ പിന്നെയുമെത്തും. പറഞ്ഞു വരുന്നത് പ്ലാസ്റ്റിക്കിനെ കുറിച്ചാണ്. പ്ലാസ്റ്റിക്കിൽ ഉത്പന്നങ്ങളിൽ ഏറ്റവും പ്രശ്‌നക്കാരനാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ.പ്ലാസ്റ്റിക്ക് സഞ്ചികളുണ്ടാക്കുന്ന പ്രശ്‌നങ്ങൾ കണ്ടാണ് വയനാട് പനമരത്തെ നീരജ് പേപ്പർ ബാഗുണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. കൂടുതൽ അന്വേഷിച്ചപ്പോൾ പേപ്പർ ബാഗ് വിചാരിച്ച പോലെ പ്രകൃതി സൗഹൃദമല്ലെന്ന് തോന്നി. പിന്നെ തുണി ബാഗിനെ കുറിച്ചായി ആലോചനയും അന്വേഷണവും. അതിലും തൃപ്തിയില്ലാതെ വന്നപ്പോഴാണ് നീരജ് മറ്റു ബദൽ മാർഗങ്ങൾ തപ്പി പോയത്. ആ അന്വേഷണമാണ് പനമരം കായക്കുന്നിൽ ആഡ്‌സ് ഗ്രീൻ പ്രൊഡക്ട്‌സ് (Ads Green Products) എന്ന സംരംഭമായി വളർന്നത്. ഇവിടെയുണ്ടാക്കുന്നത് പേപ്പർ ബാഗുകളോ തുണി ബാഗുകളോ അല്ല, നമുക്ക് അത്ര പരിചിതമല്ലാത്ത അന്നജ (Starch) ബാഗുകളാണ്. അന്നജം കൊണ്ടുള്ള സഞ്ചിമാനന്തവാടിയിലെ പികെ കാളൻ മെമ്മോറിയൽ കൊളജിൽ നിന്ന് ഇലക്ട്രോണിക്‌സിൽ ബിരുദമെടുത്ത നീരജ് ഡേവിഷ് കുറച്ച് കാലം അച്ഛന്റെ സ്റ്റീൽ കമ്പനിയിൽ…
ബ്രാൻഡഡ് ആല്ലെങ്കിൽ മില്ലെറ്റിന് നികുതി ഇല്ല പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട് രാജ്യം പുലർത്തുന്ന ജാഗ്രതയുടെ പ്രതിഫലനമായി 52-ാമത് GST കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് മില്ലെറ്റിന്റെ ഉപഭോഗം വർദ്ധിപ്പിക്കാനും മില്ലെറ്റ് ഉൽപ്പാദകർക്ക് വിപണി ഒരുക്കാനും ലക്ഷ്യമിട്ട് ചെറുധാന്യങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ GST കൗൺസിൽ തീരുമാനിച്ചു. പോഷകാഹാരമുള്ള ഭക്ഷണം ജനങ്ങൾക്ക് കുറഞ്ഞചെലവിൽ ലഭ്യമാക്കണമെന്ന ലക്ഷ്യമാണ് തീരുമാനത്തിന് പിന്നിൽ. ഇതിൽ തന്നെ പ്രത്യേകിച്ച് ബ്രാൻഡ് ഒന്നും ഇല്ലാതെ ചെറുകിട സംരംഭകർ ചെറിയ അളവിൽ ലൂസായി വിൽക്കുന്ന മില്ലെറ്റ് ഫ്ലോറിന് നികുതി ഒഴിവാക്കാനും യോഗം തീരുമാനിച്ചതായി ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. ബ്രാൻഡ് ചെയ്ത് ലേബൽ ചെയ്ത് വിൽക്കുന്ന ചെറുധാന്യത്തിനാണ് GST 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കിയത്. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന് നികുതി ഇല്ലമദ്യ നിർമ്മാണത്തിലെ അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന് (Extra Neutral Alcohol) നികുതി ഒഴിവാക്കി. മദ്യത്തിന് GST ഇല്ലെങ്കിലും മദ്യത്തിന്റെ…
വ്യവസായത്തിൽ മാത്രമല്ല, ഫണ്ടിങ്ങിലും നിക്ഷേപങ്ങളിലും സ്വന്തമായൊരു സ്റ്റൈൽ രത്തൻ ടാറ്റയ്ക്കുണ്ട്. മികച്ച സ്റ്റാർട്ടപ്പുകൾ കണ്ടാൽ അതിൽ നിക്ഷേപം നടത്താൻ ഒരു മടിയും രത്തൻ ടാറ്റ കാണിക്കാറില്ലെന്ന് എല്ലാവർക്കുമറിയാം. സ്റ്റാർട്ടപ്പുകളെ പിന്തുണക്കുന്ന ടാറ്റയുടെ ഈ സ്വഭാവത്തിന് ആരാധകരും ഏറെയാണ്.ടാറ്റയിൽ നിന്നുള്ള നിക്ഷേപം ലഭിച്ചുവെന്ന ഒറ്റ ലേബൽ മതി സ്റ്റാർട്ടപ്പുകൾക്ക് പബ്ലിസിറ്റിയും സാമ്പത്തികവും ബ്രാൻഡും ഉണ്ടാക്കാൻ. ഒല ഇലക്ട്രിക് (Ola Electric), പേടിഎം (Paytm), സിവാമീ (Zivame)…. രത്തൻ ടാറ്റ നിക്ഷേപം നടത്തിയ സ്റ്റാർട്ടപ്പുകൾ കുറച്ചൊന്നുമല്ല. മുപ്പതിലധികം സ്റ്റാർട്ടപ്പുകളിൽ ടാറ്റ ഇതുവരെ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്വന്തം നിലയിലും ടാറ്റയുടെ നിക്ഷേപ കമ്പനിയായ ആർഎൻടി കാപ്പിറ്റൽ അഡ് വൈസർ (RNT Capital Advisor) വഴിയും. ഒല (Ola)415 ലക്ഷം കോടി മൂല്യമുള്ള രാജ്യത്തെ ഒമ്പത് യൂണികോൺ സ്റ്റാർട്ടപ്പുകളിലൊന്നാണ് ഒല. ആപ്പിലൂടെ നേരത്തെ കണക്കാക്കിയ നിരക്കിൽ ആർക്കും എവിടെ നിന്നും ടാക്‌സി ബുക്ക് ചെയ്യാം. കോസ്റ്റ് എഫക്ടീവും ലക്ഷ്വറിയും തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭിച്ചതോടെ ആളുകൾ ഒലയെ ഇരുകൈയും…
2046-ഓടെ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം 14 വയസ്സുവരെയുള്ള കുട്ടികളെക്കാൾ കൂടുതലായിരിക്കും. 15 മുതൽ 59 വയസ്സുവരെയുള്ളവരുടെ എണ്ണം കുറയും. 2050 ഓടെ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം നിലവിൽ ഉള്ളതിനേക്കാൾ ഇരട്ടിയാകും. അത് വീണ്ടും രാജ്യത്തെ കുട്ടികളുടെ എണ്ണത്തെ മറികടക്കും. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ ഞെട്ടിക്കുന്ന കണക്കുകളാണിത്. കാരണങ്ങളിലൊന്ന് ഇന്ത്യയിലെ ഉയർന്ന ആയുർ ദൈർഖ്യം തന്നെയാണ്. ചില സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ആയുർദൈർഖ്യം കൂടുതലുമാണിവിടെ. മറ്റൊന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ നിലവിൽ 65% പേരും 35 വയസ്സിന് താഴെയുള്ള യുവജനങ്ങളാണ് എന്നതാണ്. ഈ 65% പേരാകും 2050 ആകുമ്പോളേക്കും ഇന്ത്യയിൽ പ്രായമായവരായി മാറുന്നത്. ഇന്ത്യ ഒറ്റയ്ക്കല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളും ഇതേ പ്രശ്‌നങ്ങൾ നേരിടും എന്നും UNPF ചൂണ്ടിക്കാട്ടുന്നു.2050 ആകുമ്പോഴേക്കും, ഓരോ അഞ്ചിൽ ഒരാൾ വീതം ഇന്ത്യയിൽ പ്രായമായവരായിരിക്കും ലോകമെമ്പാടുമുള്ള 60 വയസും അതിൽ കൂടുതലുമുള്ള ആളുകളുടെ എണ്ണം 2050 ആകുമ്പോഴേക്കും ഇരട്ടിയാകുമെന്നും 2.1 ബില്യണിൽ എത്തുമെന്നും എന്നും…