Author: News Desk

ഇലക്ട്രിക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പിന് സച്ചിന്‍ ബന്‍സാലിന്റെ നിക്ഷേപം. ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Ather Energy സ്റ്റാര്‍ട്ടപ്പാണ് 51 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയത്. Flipkart കോഫൗണ്ടര്‍ സച്ചിന്‍ ബന്‍സാല്‍ നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടിലാണ് നിക്ഷേപം നേടിയത്. 32 മില്യണ്‍ ഡോളറാണ് സച്ചിന്‍ ബന്‍സാല്‍ ഇന്‍വെസ്റ്റ് ചെയ്തത്. വര്‍ഷത്തില്‍ 1 മില്യണ്‍ വാഹനങ്ങള്‍ പ്രൊഡ്യൂസ് ചെയ്യുന്ന മാനുഫാക്ചറിംഗ് ഫെസിലിറ്റി തുടങ്ങാന്‍ ഫണ്ട് വിനിയോഗിക്കും. 130 കോടി രൂപ ചെലവില്‍ 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 6500 Ather Grid ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റ് സ്ഥാപിക്കും. 2023 അവസാനത്തോടെ 30 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് Ather പദ്ധതിയിടുന്നത്.

Read More

മീഡിയ സ്റ്റാര്‍ട്ടപ്പ് Homescreen നെറ്റ്വര്‍ക്കിന് 20 ലക്ഷം ഡോളര്‍ നിക്ഷേപം.ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ ഓണ്‍ലൈന്‍ ടി.വി നെറ്റ്വര്‍ക്കാണ് Homescreen Network. കണ്ടന്റ് ഡെലിവറി പ്ലാറ്റ്ഫോം ശക്തിപ്പെടുത്താനും കൂടുതല്‍ ഭാഷകളില്‍ ആരംഭിക്കാനും ഫണ്ട് വിനിയോഗിക്കും. വെന്‍ച്വര്‍ കാപ്പിറ്റല്‍  ഫേമാ യ Saama ക്യാപ്പിറ്റലില്‍ നിന്ന് നിക്ഷേപം നേടിയത്.Soum Paul, T.V.Mahalingam എന്നി വര്‍ ചേര്‍ന്ന് 2018ലാണ് Homescreen Network ആരംഭിച്ചത്.

Read More

കുട്ടികളില്‍ ടെക്നോളജി ടാലന്റ് വളര്‍ത്താന്‍ കോഡിംഗ് പ്രോഗ്രാമൊരുക്കി Kuttycoders. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോഡിങ്ങില്‍ ഒരുക്കിയ ബൂട്ട്ക്യാംപാണ് Kuttycoders. App ഡെവലപ്‌മെന്റ്, വെബ് ഡെവലപ്‌മെന്റ്, ഇന്റര്‍നെറ്റ് മണി മേക്കിംഗ് എന്നിവയായിരുന്നു കരിക്കുലം. Kuttycoders കോഡിംഗിന്റെ ബേസിക്‌സ് മനസിലാക്കാന്‍ സഹായിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. Tinkerhub കമ്മ്യൂണിറ്റി മെമ്പേഴ്‌സാണ് Kuttycoders സംഘടിപ്പിച്ചത്. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ TinkerHub ടെക് ടാലന്റുകളെ ക്രിയേറ്റ് ചെയ്യുന്നു. 7 ദിവസം നീണ്ടുനിന്ന ബൂട്ട്ക്യാംപ് കളമശ്ശേരി AISAT കോളേജിലായിരുന്നു. കോഡിംഗിലെ പരിശീലനം ഭാവിയില്‍ കുട്ടികളെ സഹായിക്കും. Kuttycoders പ്രോഗ്രാമിന് Mozillaയുടെ പിന്തുണയും ഉണ്ടായിരുന്നു.

Read More

Meetup Cafe കോഴിക്കോട് എഡിഷന്‍ മെയ് 30 ന്. ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്‌സുമാ യി യുവ-വിദ്യാര്‍ഥി സംരംഭകര്‍ക്ക് സംവദിക്കാം. എന്‍ട്രി ആപ്പ് സ്ഥാപകന്‍ മുഹമ്മദ് ഹിസാമുദ്ദീനാണ് സ്പീക്കര്‍. സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാ ത്തതും’ എന്ന വിഷയത്തില്‍ മുഹമ്മദ് ഹിസാമുദ്ദീന്‍  സംസാരിക്കും.കോഴിക്കോട് ഗവ.സൈബര്‍ പാര്‍ക്കില്‍ വൈകീട്ട് 5 മണിക്കാണ് പരിപാടി.കേരള സ്റ്റാര്‍ട്ടപ്പ് മിഷ ന്റെ നെറ്റ്വര്‍ക്കിംഗ് ഇവന്റുകളില്‍ ഒന്നാണ് Meetup Cafe.https://bit .ly/2JS-DSGx എന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 7736495689 എന്ന നമ്പറില്‍ വിളിക്കുക.

Read More

കോളേജ് പ്രൊജക്ടിന് എന്തു തെരഞ്ഞെടുക്കും എന്ന ചിന്തിച്ചിരിക്കുമ്പോഴാണ് അക്കിക്കാവ് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയിറിംഗ് വിദ്യാര്‍ഥിയായ അജീഷ് കെ.എസ്. അവിചാരിതമായി കൈയ്ക്ക് ശേഷിയില്ലാത്ത ഒരാളെ കാണുന്നത്. വീടിന് പുറത്തുപോകാനും മറ്റ് ആവശ്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ആ വ്യക്തിയുടെ ജീവിതത്തെ കുറിച്ച് അജീഷ് പ്രൊജക്ട് മേറ്റ്സായ Abil Joy, Joshua Johnson എന്നിവരുമായി പങ്കുവെച്ചു. ഇത് കേട്ടതില്‍ നിന്ന് ജോഷ്വായ്ക്ക് തോന്നിയ ആശയമാണ് മൂവരും ചേര്‍ന്ന് കോളേജ് പ്രൊജക്ടാക്കാന്‍ തീരുമാനിച്ചത്. കൈയില്ലാത്തവര്‍ക്കോ, കൈയ്ക്ക് സ്വാധീനമില്ലാത്തവര്‍ക്കോ ഉപയോഗിക്കാന്‍ കഴിയുന്ന വീല്‍ ചെയര്‍ ഇവര്‍ നിര്‍മ്മിച്ചു. ഡിസേബിള്‍ഡ് ആയിട്ടുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രൊഡക്ടായതിനാല്‍ D Wheels എന്ന് പേരും നല്‍കി. കാല്‍ ഉപയോഗിച്ച് പ്രവര്‍ത്തനം കാല്‍ ഉപയോഗിച്ചാണ് D wheels പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക.ഇടത് കാല്‍ ഉപയോഗിച്ച് വേഗത വര്‍ധിപ്പിക്കാനും കുറയ്ക്കാനും സാധിക്കും. വലതു കാല്‍ ഉപയോഗിച്ചാണ് സ്റ്റിയറിംഗിന്റെ പ്രവര്‍ത്തനം. ലക്ഷ്യം കൊമേഴ്ഷ്യല്‍ പ്രൊഡക്ടാക്കാന്‍ ഒരു മാസത്തോളം സമയമെടുത്തു വീല്‍ചെയര്‍ നിര്‍മ്മാണത്തിന്. ചെറിയ തുകയില്‍ പ്രൊഡക്ഷന്‍…

Read More

2.8 കോടി ഡോളര്‍ നേടാനുള്ള ചര്‍ച്ചയില്‍ ഓണ്‍ലൈന്‍ B2B സ്റ്റാര്‍ട്ടപ്പ്. മെഡിക്കല്‍ എക്യുപ്മെന്റ്‌സ് സപ്ലൈ ചെയ്യുന്ന Medikabazaar ആണ് നിക്ഷേപം നേടാനൊ രുങ്ങുന്നത്. രാജ്യത്തുടനീളം 20,000 ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും Medikabazaar മെഡിക്കല്‍ സപ്ലൈ നടത്തുന്നു.ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി എന്നിവിടങ്ങളിലെ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റേഴ്‌സുമായാണ് ചര്‍ച്ച. ടീം എക്‌സ്പാന്‍ഷനും, ടെക്‌നോളജി അപ്‌ഗ്രേഡ് ചെയ്യാനും ഫണ്ട് വിനിയോ ഗിക്കും. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Medikabazaar 2015ല്‍ VivekTiwari, ketan Malkan എന്നിവരാണ് ഫോം ചെയ്തത്

Read More

സോഷ്യല്‍ എന്റര്‍പ്രൈസ് Sistema.bio 1.2 കോടി ഡോളര്‍ നിക്ഷേപം നേടി. ഗുണ മേന്മയുള്ള ബയോഡൈജസ്റ്റര്‍ കുറഞ്ഞചെലവില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് Sistema.bio.ചെറുകിട കര്‍ഷകര്‍ക്ക് ധനസഹായം, ഫുഡ് സെക്യൂ രിറ്റി, ട്രെയിനിങ് എന്നിവയും Sistema.bio നല്‍കുന്നു.ലോകമാകമാനമുള്ള 2 ലക്ഷം കര്‍ഷകരെ  സഹാ യിക്കാന്‍ ഫണ്ട് വിനിയോഗിക്കും.പൂനെ കേന്ദ്ര മായി പ്രവര്‍ത്തിക്കുന്ന Sistema.bio 2017 ലാണ് സ്ഥാപിച്ചത്.

Read More

Social enterprise Sistema.bio raises $12Mn. The company manufactures & distributes high-quality affordable biodigesters. Sistema aims to help 2 lakh farmers in India and globally. Pune-based company was initiated in 2017. Sistema.bio has reached over 300 households in India and impacted over 1,500 lives

Read More

ഇന്നവേഷന്‍ ഫെസ്റ്റിവല്‍ Innovfest Unbound 2019 സിംഗപ്പൂരില്‍. നൂറോളം രാജ്യങ്ങളില്‍ നിന്ന് ഓണ്‍ട്രപ്രണേഴ്സും കോര്‍പ്പറേറ്റ്സും ഇന്‍വെസ്റ്റേഴ്സു മെല്ലാംഫെസ്റ്റിവലിന്റെ ഭാഗമാകും. ജൂണ്‍ 27, 28 തീയ്യതികളില്‍ സിംഗപ്പൂരിലെ മരീന ബെ സാന്റ്സിലാണ് ഫെസ്റ്റിവല്‍. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) എന്റെര്‍പ്രൈസ് ആണ് പ്രോഗ്രാം ഓര്‍ഗനൈസ് ചെയ്യുന്നത്. Infocomm Media  Development  Authority (IMDA) യുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 40,000 രൂപയാണ് രജിസ്ട്രേഷന്‍ ഫീ

Read More