Author: News Desk
കഴിഞ്ഞ വര്‍ഷം ഫിന്‍ടെക്കുകള്‍ നേടിയത് 34 ബില്യണ്‍ ഡോളര്‍ നിക്ഷേപം. റിസര്‍ച്ച് ഫേമായ CB ഇന്‍സൈറ്റിന്റെ ആനുവല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏര്‍ലി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്യമായ നിക്ഷേപം ലഭിച്ചില്ല. 24 പുതിയ ഫിന്‍ടെക്ക് കമ്പനികള്‍ യൂണികോണ്‍ ലിസ്റ്റിലെത്തി. Next Insurance, Bight Health, Flywire, High Radius, Ripple, Figure തുടങ്ങി 8 ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ യൂണികോണ്‍ ലിസ്റ്റില്‍ വന്നിരുന്നു.
ടിക്ക് ടോക്കിന് പിന്നാലെ ഫിന്‍ടെക്ക്, ഗെയിമിങ്ങ്, ഇ-കൊമേഴ്സ് എന്നിവയിലും പരീക്ഷണത്തിനൊരുങ്ങി Bytedance. ഫിനാന്‍ഷ്യല്‍ സര്‍വീസ് ആപ്പ് ലോഞ്ച് ചെയ്തു. ആഗോള ഫിന്‍ടെക്ക് കമ്പനികളോട് മത്സരിക്കാനുള്ള നീക്കത്തിലാണ് Byte dance. മ്യൂസിക്ക് സ്ട്രീമിങ്ങ് സ്പെയ്സ് വികസിപ്പിക്കുന്നതിന് വന്‍കിട മ്യൂസിക്ക് കമ്പനികളുമായി ലൈസന്‍സിങ്ങ് സംബന്ധിച്ച ചര്‍ച്ചയിലാണ്. ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ടിക്ക്ടോക്ക് ഉപയോഗത്തില്‍ മുന്നില്‍.
Reliance Retail tops the list of 50 fastest-growing retailers. The findings come as per Deloitte’s Global Powers of Retailing 2020 index. 250 global firms were scrutinised for the rankings. Reliance Retail recorded retail revenue of $18.5 Bn in 2018
കലിഫോര്‍ണിയയിലെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോം ക്രോമാ ലാബ്സിനെ ഏറ്റെടുത്ത് Twitter. 2018ല്‍ ഇന്‍സ്റ്റാഗ്രാമിലേയും ഫേസ്ബുക്കിലേയും 7 ജീവനക്കാര്‍ ചേര്‍ന്ന് ആരംഭിച്ചതാണ് ക്രോമാ ലാബ്സ്. സ്റ്റൈലിഷായ ലേ ഔട്ട് ടെംപ്ലേറ്റ്സും ഫ്രെയിമുകളുമാണ് ക്രോമയുടെ അട്രാക്ഷന്. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിലും സ്നാപ്ചാറ്റിലും അടക്കം ഇവ ഉപയോഗിക്കുന്നുണ്ട്. ട്വിറ്റര്‍ എത്ര ഡോളറിനാണ് ക്രോമാ ലാബ്സ് ഏറ്റെടുത്തത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
സെയില്സില് കൃത്യമായ സ്ട്രാറ്റജികളുണ്ടെങ്കില്‍ സംരംഭക വിജയം ഉറപ്പാക്കാന്‍ സാധിക്കും. ഒരു പ്രൊഡക്ട് / സര്‍വീസ് സെയില്‍ എന്നതിലുപരി സൊലൂഷ്യനാണ് കസ്റ്റമര്‍ക്ക് വേണ്ടത്. പ്രൊഡക്ട് ഒരിക്കലും കസ്റ്റമറില്‍ അടിച്ചേല്‍പ്പിക്കുന്നതാകരുത്. പ്രൊഡക്ടിന്റെ യൂണീക്ക് ഫീച്ചര്‍ കൃത്യമായി കസ്റ്റമറെ മനസിലാക്കുക. വിലവിവരം സംബന്ധിച്ച് ആദ്യമേ സംസാരിക്കരുത്: ബാര്‍ഗെയിനിങ്ങ് കസ്റ്റമര്‍ക്ക് മടുക്കും. Delay kills deal: കസ്റ്റമറുടെ ആവശ്യം സമയബന്ധിതമായി സാധിച്ചു നല്‍കുക. ഉദാ: വില സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് ഓഫര്‍, പേയ്മെന്റ് പ്ലാന്‍ എന്നിവ നേരത്തെ അറിയിക്കുക. മറ്റ് ക്ലയിന്റുകള്‍ക്ക് ലഭിച്ച നേട്ടത്തെ പറ്റിയും അവരുടെ ഫീഡ്ബാക്കും അറിയിക്കുക. ഡീല്‍ ക്ലോസ് ചെയ്യുന്ന വേളയില്‍ നന്ദി പറയുന്നതിന് പകരം അഭിനന്ദിക്കുന്നതാണ് ഉത്തമം. സെയില്സില് കാലത്തിനനുസരിച്ചുള്ള സ്ട്രാറ്റജികളും കൈവരിച്ചാല്‍ വിജയം ഉറപ്പാണ്.
രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ബെംഗലൂരുവില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ മണ്ഡ്യയിലാണ് ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രിക്ക് വാഹനത്തിനുള്ള ബാറ്ററി വികസനത്തിന് ഏറെ സഹായകരം. 14,000 ടണ്‍ ലിഥിയം മണ്ഡ്യയില്‍ നിന്നും ശേഖരിക്കാനാവുമെന്നാണ് കരുതുന്നത്. ആറ്റോമിക്ക് മിനറല്‍ ഡയറക്ടറേറ്റിലെ ഗവേഷകരാണ് ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത് കഴിഞ്ഞ് സാമ്പത്തിക വര്‍ഷം 123 കോടി രൂപയുടെ ലിഥിയമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. മാത്രമല്ല, സമീപകാലത്ത് ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണത്തില്‍ മുഖ്യ ഘടകമായ ലിഥിയം അയണ്‍ നിര്‍മാണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് പല കമ്പനികളും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നു. ഇന്ത്യയില്‍ ലിഥിയം ശേഖരം കണ്ടെത്തിയെങ്കിലും അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ധാതുക്കളുടെ അളവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചെറുതാണ്.
എംപ്ലോയിസിനായി വര്‍ച്വല്‍ ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിച്ച് amazon. Seattle ഹെഡ്ക്വാര്‍ട്ടേഴ്സിലുള്ള എംപ്ലോയിസിനാണ് ഇതിന്റെ ഗുണം ലഭിക്കുക. amazon care ആപ്പ് വഴി മെഡിക്കല്‍ പ്രഫഷണല്‍സിനെ കണ്‍സള്‍ട്ട് ചെയ്യാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കും ഹെല്‍ത്ത് ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്. ലൈവ് കണ്സള്ട്ടേഷന്, ഹൗസ് കോള്‍സ്, മെഡിസിന് ഡെലിവറി എന്നിവയും ലഭ്യമാണ്. ഹെല്‍ത്ത് ക്ലിനിക്ക് വഴി ദൈനംദിന ആരോഗ്യം, അടിയന്തിര പരിചരണം, ലൈംഗിക ആരോഗ്യം, യാത്രാ കണ്‍സള്‍ട്ടേഷനുകള്‍, പൊതു ആരോഗ്യ ചോദ്യങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കഴിയും. ഡോക്ടര്‍മാര്‍, നഴ്സ് പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ എന്നിവരടങ്ങിയ ടീമാണ് ഹെല്‍ത്ത് ക്ലിനിക്കിലുള്ളത്. ഈ സേവനം ഒരു രോഗിയുടെ നിലവിലെ ഡോക്ടറുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും ഇത് അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് യോഗ്യതയെയോ എന്റോള്മെന്റിനെയോ ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
ഒഡീഷയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് കരുത്തേകാന്‍ നാഷണല്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് ഒഡീഷയ്ക്ക് പുറത്തുള്ള ഒറിയക്കാരായ നിക്ഷേപകരെ സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റ്ത്തിലേക്ക് ആകര്‍ഷിക്കാനും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നാഷണല്‍ എക്സ്പോഷര്‍ ലഭിക്കാനുമായി സംസ്ഥാന സര്‍ക്കാരും ഒഡീഷ കോര്‍പ്പറേറ്റ് ഫൗണ്ടേഷനും സംഘടിപ്പിച്ച നാഷണല്‍ സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവില്‍ ടെക്നോളജി ഓരോ ഇന്‍ഡിവിജ്വലിനും നല്കുന്ന ഓപ്പര്‍ച്യൂണിറ്റി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് എടുത്തു പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര എംഎസ്എംഇ വകുപ്പ് സഹമന്ത്രി പ്രതാപ് ച്ന്ദ്ര സാരംഗിയും പങ്കെടുത്തു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വരെ ഇന്ത്യന്‍ സാന്നിധ്യം ഒഡീഷയില്‍ നിന്നുള്ള ഇന്‍വെസ്റ്റേഴ്സും മെന്റേഴ്സും എന്‍ട്രപ്രണേഴ്സും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പ്രമുഖര്‍ കോണ്‍ക്ലേവില്‍ പങ്കാളികളായി. ഇന്ത്യന്‍ വംശജരായ ആളുകളും യുവ സംരംഭകരും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രത്യേകിച്ച് ആരോഗ്യ, സാമ്പത്തിക, ഐടി വ്യവസായ രംഗങ്ങളില്‍ മുഖ്യ സ്ഥാനം നേടുന്നുണ്ട്. 70കളിലും 80കളിലുമുള്ള ഭാവനയും പരിശ്രമവുമാണ് അവരെ അവിടെ എത്തിച്ചതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര…
600 ആന്‍ഡ്രോയിഡ് ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്നും റിമൂവ് ചെയ്ത് Google. ഉപയോഗ ശൂന്യവും കമ്പനി പോളിസികള്‍ പാലിക്കാത്തതുമായ ആപ്പുകളാണ് റിമൂവ് ചെയ്യുന്നത്. ആഡ് പോളിസി സംബന്ധിച്ച നിയമങ്ങളാണ് ഇവ ലംഘിച്ചതെന്നും Google. ആന്‍ഡ്രോയിഡ് ആപ്പുകളില്‍ യൂസേഴ്സിന് തടസമുണ്ടാക്കുന്ന പോപ്പ് അപ്പ് ആഡുകളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മെഷീന് ലേണിങ്ങ് ടെക്നോളജി ഉപയോഗിച്ചാണ് Google ഇത്തരം ആപ്പുകള്‍ കണ്ടെത്തിയത്.
വിസ്താരയുടെ ഫ്ളൈറ്റില്‍ ഇനി വൈഫൈയും കിട്ടും. NELCO, Panasonic Avionics Corporation എന്നിവയുമായി സഹകരിച്ചാണ് ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കുന്നത്. എയര്‍ക്രാഫ്റ്റില്‍ ഇന്റര്‍നെറ്റ് ലഭിക്കാന്‍ GSAT-14 സാറ്റ്ലൈറ്റാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം നല്കുന്ന ആദ്യ ആഭ്യന്തര ഫ്ളൈറ്റ് സര്‍വീസാണ് വിസ്താര. ടാറ്റാ സണ്‍സ് ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായിട്ടാണ് വിസ്താരാ സര്‍വീസ് നടത്തുന്നത്. പാസഞ്ചേഴ്സ് ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് അനുസരിച്ച് ചാര്‍ജ്ജ് ഈടാക്കും. ചട്ടങ്ങള്‍ അനുസരിച്ച്, പത്തുവര്‍ഷത്തേക്ക് 1 രൂപ വാര്‍ഷിക ഫീസ് ഈടാക്കിയാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. ഈ സേവനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ അടിസ്ഥാനമാക്കി സേവന ദാതാവ് ലൈസന്‍സ് ഫീസും സ്പെക്ട്രം ചാര്‍ജുകളും അടയ്ക്കണം.
