Author: News Desk
കൊച്ചിയിൽ അടിത്തറ വികസിപ്പിക്കാൻ അമേരിക്കൻ കമ്പനിയായ പിക്വൽ ഇൻക് (Piqual Inc). കൊച്ചിയിൽ കമ്പനി കൂടുതൽ വിപുലീകരിക്കുമ്പോൾ തൊഴിലവസരങ്ങളും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന പിക്വൽ ഇൻക് ഇൻസൈഡ് സെയിൽസ് സർവീസിന്റെ തലവനായി ജിം പീറ്ററിനെ നിയമിച്ചിരുന്നു. ജിം പീറ്റർ ആയിരിക്കും കൊച്ചിയിൽ പിക്വലിന്റെ വിപുലീകരണത്തിന് മേൽ നോട്ടം വഹിക്കുക. കമ്പനിയുടെ കൊച്ചിയിലെ ടീം വികസനവും ജിമ്മിന്റെ നേതൃത്വത്തിലായിരിക്കും. ടീമിലേക്ക് കൂടുതൽ ആളുകളെ എടുക്കുമെന്ന് സൂചനയുണ്ടെങ്കിലും എത്ര തൊഴിലവസരങ്ങൾ തുറക്കുമെന്ന് വ്യക്തമല്ല. നൽകുന്നത് ഡിജിറ്റൽ സേവനങ്ങൾഎഐയെ ഉപയോഗപ്പെടുത്തുന്ന ബി2ബി ലീഡ് ജനറേഷൻ പ്ലാറ്റ് ഫോമാണ് പിക്വൽ. ഉപഭോക്താക്കൾക്ക് വരുമാന വർധനവ്, ഉയർന്ന ബ്രാൻഡുകളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളാണ് പിക്വൽ നൽകുന്നത്. പിക്വലിന്റെ പേരിന് പിന്നിൽ പിക്വന്റ്, ഡിജിറ്റൽ എന്നീ വാക്കുകളാണ്. മാതൃസ്ഥാപനമായ ന്യൂവിയോ വെഞ്ചേഴ്‌സുമായി ചേർന്നാണ് പിക്വൽ കൊച്ചിയിൽ വിപുലമാകുന്നത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ക്യാപ്റ്റൻ കൂളിന്’ സൂപ്പർ കാറുകളോടും ബൈക്കുകളോടുമുള്ള താത്പര്യം കൊച്ചുകുട്ടികൾക്കും അറിയാം. ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് മാറി കൃഷിയിൽ ബൗൻഡറി ക്രോസ് ചെയ്യിക്കുകയാണ് എംഎസ് ധോനി. അവിടെയും കഴിഞ്ഞില്ല, സ്റ്റാർട്ടപ്പുകളും ധോനിയുടെ ഇഷ്ട ഫീൽഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഗരുഡ എയ്‌റോസ്‌പെയ്‌സാണ് (Garuda Aerospace) ധോനിയുടെ പിന്തുണ ലഭിച്ച ഒരേയൊരു സ്റ്റാർട്ടപ്പ്. വെഞ്ച്വർ കാറ്റലിസ്റ്റുകളും (Venture Catalysts), വീ ഫൗണ്ടർ സർക്കിളും (WeFounderCircle) നടത്തിയ ബ്രിഡ്ജ് റൗണ്ടിൽ 25 കോടി ഫണ്ടിംഗ് നേടിയിരിക്കുകയാണ് ഗരുഡ എയ്‌റോസ്‌പെയ്‌സ്. ഈ വർഷം എ സീരിസിൽ 22 മില്യൺ ഡോളറും നേടിയിരുന്നു. പുതിയ ഫണ്ടിംഗിലൂടെ ഇന്ത്യൻ മാർക്കറ്റിന് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൗണ്ടറും സിഇഒയുമായ അഗ്നീശ്വർ ജയപ്രകാശ് പറഞ്ഞു. ഒറ്റ വർഷം കൊണ്ട് ഏഴിരട്ടിഅഗ്നീശ്വവർ ജയപ്രകാശ് (Agnishwar Jayaprakash) 2015ലാണ് ഡ്രോൺ സ്റ്റാർട്ടപ്പായ ഗരുഡ എയ്‌റോസ്‌പെയ്‌സ് ആരംഭിക്കുന്നത്. ഡ്രോണുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ഡാസ് (DaaS) സ്റ്റാർട്ടപ്പാണ് ഗരുഡ. ഡ്രോൺ രൂപകല്പന ചെയ്യുകയും കസ്റ്റമൈസ്ഡ്…
വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനെക്കാൾ കരുത്തുള്ളതുമായ നാളെയുടെ അത്ഭുത പദാർത്ഥം ഗ്രഫീൻ ഉല്പാദനവുമായി കേരളാ സർക്കാർ മുന്നോട്ട് നീങ്ങുന്നു. സംസ്ഥാനത്ത് 237 കോടി രൂപ ചിലവില്‍ പി.പി.പി മാതൃകയിൽ ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി തുടങ്ങാൻ കേരളം കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയാവും. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിയോഗിച്ചു. പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസല്‍ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് അനുമതി നല്‍കി. ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പദ്ധതിക്കായി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അധ്യക്ഷതയില്‍ വ്യവസായവകുപ്പ്, ഐ ടി വകുപ്പ്, കിന്‍ഫ്ര എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിക്കും. ഭാവിയിലെ മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാഫീന്‍ ഇക്കോ സിസ്റ്റം സ്ഥാപിക്കുമെന്ന്…
തിയറ്ററിൽ സിനിമ ഇറങ്ങിയ ഉടനെ സാമൂഹിക മാധ്യമങ്ങളിൽ അവയെ കുറിച്ച് മോശം നിരൂപണം (റിവ്യൂ ബോംബിങ്) നൽകുന്നതിന് കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഫെയ്‌സ്ബുക്കിനെയും യൂട്യൂബിനെയും പ്രതികളാക്കി സിനിമാ ബോംബിങ്ങിനെതിരേ കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് കൊച്ചി സിറ്റി പൊലീസാണ്. റാഹേൽ മകൻ കോര സിനിമയുടെ സംവിധായകൻ ഉബൈനിയാണ് ഒമ്പതു പേർക്കെതിരേ പരാതി നൽകിയത്. പിന്നാലെ കൂടുതൽ സംവിധായകർ പരാതിയുമായി രംഗത്ത് എത്തി. ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന സിനിമയുടെ സംവിധായകൻ മുബീൻ റാഫും പരാതി നൽകിയിട്ടുണ്ട്. റിവ്യൂ ബോംബിങ്ങിൽ സംസ്ഥാനത്ത് ഒമ്പത് പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇനിയും പരാതികൾ വരാനാണ് സാധ്യത. കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് റിവ്യൂ ബോംബിങ്. അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള നിരൂപണം തടയേണ്ടതാണെന്നും എന്ത് ചെയ്യാനാകുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഐടി നിയമപ്രകാരം എന്ത് നടപടി സ്വീകരിക്കാൻ പറ്റുമെന്ന് അറിയിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിക്കുകയും…
ദിവസവും ചെറിയ ദൂരം ഓടുന്നതും സൈക്കിൾ ചവിട്ടുന്നതും നീന്തുന്നതും ആരോഗ്യത്തിന് നല്ലതാണ്. 226 കിലോമീറ്ററാണ് ഇങ്ങനെ ഓടുന്നതും സൈക്കിൾ ചവിട്ടുന്നതും എങ്കിലോ, അതും തുടർച്ചയായി 30 ദിവസത്തേക്ക്. ആലോചിക്കുമ്പോൾ തന്നെ വിയർക്കും. ശരീരത്തിനും മനസിനും ഒരേ പോലെ കരുത്തുള്ളവർ പോലും ഇത്തരമൊരു സാഹസത്തിന് തയ്യാറാകുമോ എന്ന് സംശയം. ഇങ്ങനെ ദിവസവും ഓടിയും സൈക്കിൾ ചവിട്ടിയും നീന്തിയും 226 കിലോമീറ്റർ പൂർത്തിയാക്കുന്നതിനാണ് അയൺമാൻ ചാലഞ്ച് എന്ന് പറയുന്നത്. പേര് അയൺമാൻ ചാലഞ്ച് എന്നാണെങ്കിലും ഇതെല്ലാം ചെയ്യണമെങ്കിൽ സൂപ്പർമാന്റെ ശക്തി വേണം. ഇതുവരെ ലോകത്ത് രണ്ട് പേർക്ക് മാത്രമാണ് ചാലഞ്ച് പൂർത്തിയാക്കാൻ സാധിച്ചത്. അങ്ങനെയുള്ള അയൺമാൻ ചാലഞ്ച് പൂർത്തിയാക്കാൻ ഒരാൾ കൂടി കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ്, ദുബായിൽ നിന്ന്. അഡിഡാസിന്റെ ബ്രാൻഡ് അംബാസിഡറും ദുബായി ഫിറ്റ്‌നെസ് ഇൻഡസ്ട്രിയിലെ പ്രമുഖ മുഖവുമായ ഗാനി സുലൈമാൻ (Ghani Souleymane). 30 ദിവസം കൊണ്ട് അയൺമാൻ ചാലഞ്ച് പൂർത്തിയാക്കുകയാണ് ഗാനിയുടെ മുന്നിലെ ദൗത്യം. ഒക്ടോബർ 28 മുതൽ നവംബർ 26…
ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയത് ഐപിഎൽ ആണ്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് പ്രീമിയർ ലീഗിനെ സന്നിവേശിപ്പിച്ചത് ലളിത് മോദിയും. എന്നാൽ അധികം വൈകാതെയാണ് ലളിത് മോദിയുടെയും തലവര മാറുന്നത്. ബിസിസിഐ വിഷയം ചൂടുപിടിച്ചപ്പോൾ ഇന്ത്യ വിട്ട് ലണ്ടനിലേക്കുള്ള മാറ്റം. ലണ്ടനിൽ ലളിത് ഒറ്റയ്ക്കല്ല മക്കളായ ആലിയയും രുചിറും കൂടെയുണ്ട്. ലളിതനെ പോലെ ബിസിനസ് ആണ് ഇരുവരുടെയും ഇഷ്ട മേഖല. ലളിതിന്റെ മൂത്ത മകൾ ആലിയ, ലണ്ടനിൽ ബിസിനസിൽ വേരുറപ്പിക്കുകയാണ്. അനിയൻ രുചിറിനെ കുടുംബ ബിസിനസിൽ അച്ഛൻ പിൻഗാമിയാക്കുമ്പോൾ സ്വന്തം സാമ്രാജ്യം പണിയുകയാണോ ആലിയ?പണ്ടേ ഇഷ്ടം ഇന്റീരിയർ ഡിസൈൻ1991ലാണ് ലളിത് മോദി നൈജീരിയയിൽ ബിസിനസ് നടത്തുന്ന സിന്ധി-ഹിന്ദു കുടുംബത്തിലെ മിണാൽ സഗ്രാനിയെ വിവാഹം കഴിക്കുന്നത്. അർബുദം ബാധിച്ച് 2018ൽ മിണാൽ മരിച്ചു. മിണാലിന്റെയും ലളിതിന്റെയും മൂത്ത മകളായി അലിയ ജനിക്കുന്നത് 1993ലാണ്. മകൻ രുചിർ 1994ലും. ബോസ്റ്റണിലെ ബ്രാൻഡിസ് യൂണിവേഴ്‌സിറ്റിയിൽ (Brandeis University) നിന്നാണ് അലിയ ആർട്ട് ഹിസ്റ്ററിയിൽ ബിരുദമെടുക്കുന്നത്. ഇന്റീരിയൽ ഡിസൈനിംഗ് പണ്ടേ…
വിസ കാത്തിരുന്ന് ഇനി യാത്ര വൈകണ്ട, ഇന്ത്യക്കാർക്ക് സൗജന്യ യാത്രാ വിസ നൽകാൻ ശ്രീലങ്ക. ഏഴ് രാജ്യങ്ങൾക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുകയാണ് ശ്രീലങ്കൻ സർക്കാർ. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് സൗജന്യ ടൂറിസ്റ്റ് വിസ ലഭിക്കുക.ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് യാത്രാ വിസ സൗജന്യമായിരിക്കുമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി (Ali Sabry) പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആനുകൂല്യം പ്രാരംഭഘട്ടത്തിൽ മാർച്ച് 31 വരെയാണ് ലഭിക്കുക. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ടൂറിസ്റ്റ് വിസ സൗജന്യമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ ചർച്ച ചെയ്തിരുന്നു.പ്രതിസന്ധി മറികടക്കാൻതുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും ശ്രീലങ്കയുടെ എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. പ്രധാനമായും വിനോദസഞ്ചാരത്തെയാണ് ശ്രീലങ്കൻ സാമ്പത്തിക മേഖല ആശ്രയിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ സംഭവ വികാസങ്ങൾ താറുമാറാക്കിയ ശ്രീലങ്കയുടെ വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഇതു കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.…
ഓർമകൾക്ക് അത്ര സുഗന്ധമാണോ? സന്ധ്യയോട് ചോദിച്ചാൽ മറുപടി എളുപ്പം തീരില്ല. സങ്കടവും സന്തോഷവും അധ്വാനവും നിരാശയും വിജയവും സ്വപ്‌നങ്ങളും എല്ലാം ഇഴചേർത്ത് തുന്നിയ കഥയുണ്ട് സന്ധ്യയുടെ ‘ഓർമ’യ്ക്ക് പിന്നിൽ. ഡൽഹി മയൂർ വിഹാർ ഫേസ് മൂന്നിലാണ് സന്ധ്യയുടെ ഓർമ. വെറും ഓർമയല്ല, ഓർമ ഡിസൈൻസ്, സന്ധ്യയെന്ന ഫാഷൻ ഡിസൈനറുടെ സ്വന്തം സംരംഭം. വയനാട് മീനങ്ങാടിയിൽ നിന്ന് ഡൽഹിയിൽ സന്ധ്യ എങ്ങനെ ഓർമ ബോട്ടീക്ക് തുടങ്ങി, ഫാഷൻ ഡിസൈനറായി, രാജ്യത്തിനകത്തും പുറത്തും വസ്ത്രങ്ങൾ അയക്കാൻ തുടങ്ങി, മറ്റുള്ളവരെ ഫാഷനെ കുറിച്ച് പഠിപ്പിക്കാൻ തുടങ്ങി. അതും ബി.കോമും ഏവിയേഷൻ കോഴ്‌സും കഴിഞ്ഞ്, ഫാഷൻ തരംഗങ്ങൾ ഒട്ടുമറിയാത്ത നാടൻ പെൺക്കുട്ടിയിൽ നിന്ന്. അതൊരു കഥയാണ്. പ്രണയത്തിന്റെ ഓർമയ്ക്ക്ഫാഷനെ കുറിച്ച് ഒന്നുമറിയാത്ത കാലമുണ്ടായിരുന്നു സന്ധ്യയ്ക്ക്, അത്രയൊന്നും ശ്രദ്ധിക്കാതെയിരുന്ന ഒരു കാലം. വയനാട്ടിലെ ഒരു കോളേജിൽ നിന്ന് ബി.കോമും ബെംഗളൂരുവിൽ ഏവിയേഷൻ കോഴ്‌സും പൂർത്തിയാക്കിയ സന്ധ്യ കുറച്ച് കാലം ആ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തു. അതിനിടയിൽ വിവാഹം. പ്രമുഖ…
രാജ്യത്തെ കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ ഫോസ്ഫറിക് -പൊട്ടാസിക് വളങ്ങൾക്ക് 22,303 കോടി സബ്‌സിഡി അനുവദിച്ച് കേന്ദ്ര സർക്കാർ. റാബി വിള സീസണിലേക്കുള്ള പൊട്ടാസിക്-ഫോസ്ഫറിക് വളങ്ങൾക്ക് സബ്‌സിഡി നൽകാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്.2023-24 റാബി സീസണിൽ ഫോസ്ഫറിക്-പൊട്ടാസിക് വളങ്ങൾക്കുള്ള പോഷകാധിഷ്ഠിത സബ്‌സിഡി (Nutrient Based Subsidy) നിരക്കിനാണ് അംഗീകാരം. റാബി സീസൺ ആരംഭിച്ചപ്പോൾ തന്നെ അന്താരാഷ്ട്ര മാർക്കറ്റിൽ വളത്തിന്റെ വില കുതിച്ചുയർന്നിരുന്നു. ഫോസ്ഫറിക് -പൊട്ടാസിക് വളങ്ങൾക്ക് 22,303 കോടി സബ്‌സിഡി അനുവദിച്ചതോടെ കർഷകർക്ക് ന്യായമായ നിരക്കിൽ വളം ലഭിക്കും. നേട്ടം ആർക്കൊക്കെ?സർക്കാരിന്റെ സബ്‌സിഡിയുടെ ആനുകൂല്യം 25 തരം ഫോസ്ഫറിക്-പൊട്ടാസിക് വളങ്ങൾക്ക് ലഭിക്കും. വള നിർമാതാക്കൾ, ഇറക്കുമതി ചെയ്യുന്നവർ എന്നിവർ വഴിയായിരിക്കും കർഷകർക്ക് സബ്‌സിഡി നിരക്കിൽ വളം വാങ്ങാൻ പറ്റുക. 2010 മുതലാണ് എൻബിഎസ് സ്‌കീമിൽ വളങ്ങൾക്ക് സബ്‌സിഡി അനുവദിച്ച് തുടങ്ങുന്നത്. യൂറിയ, ഡിഎപി, എംഒപി,…
കാശ്മീർ റെയിൽ ലിങ്ക് പദ്ധതി പ്രകാരം വെല്ലുവിളി നിറഞ്ഞ ഹിമാലയൻ ഭൂപ്രദേശത്തേക്ക് ട്രെയിൻ ഓടിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിനായി റെയിൽവേ എഞ്ചിനീറിങ് വിഭാഗം പുതിയ തുരങ്കനിർമ്മാണ രീതി വികസിപ്പിച്ചെടുത്തു.ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള പാതയിൽ ടണൽ അടക്കം നിർമാണം പുരോഗമിക്കുകയാണ്. കശ്മീർ റെയിൽ ലിങ്ക് പദ്ധതിയുടെ 111 കിലോമീറ്റർ നീളമുള്ള കത്ര-ബനിഹാൽ ഭാഗത്തിന്റെ നിർണ്ണായക ഘടകമായ ടണൽ-1 ലെ നിർമ്മാണ തടസ്സങ്ങൾ മറികടക്കാൻ ഇന്ത്യൻ റെയിൽവേ എഞ്ചിനീയർമാർ ഒരു നൂതന തുരങ്ക രീതി ആവിഷ്കരിച്ചു.ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്റ്റിന്റെ കത്ര-റിയാസി ഭാഗത്തിൽ ത്രികുട കുന്നുകളുടെ അടിത്തട്ടിൽ നിർമിക്കുന്ന 3.2 കിലോമീറ്റർ നീളമുള്ള ഈ ഒറ്റ ട്യൂബ് തുരങ്കം മുഴുവൻ പദ്ധതിയുടെയും ഏറ്റവും ശക്തമായ വിഭാഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.ഈ നിർണായക തുരങ്കത്തിന്റെ പണി 2017-ൽ തുടങ്ങി. മൂന്ന് വർഷത്തിലേറെ വൈകിയെങ്കിലും, അടുത്ത വർഷത്തിന്റെ തുടക്കത്തോടെ ഇത് പൂർത്തിയാകുമെന്ന് എഞ്ചിനീയർമാർ പ്രതീക്ഷിക്കുന്നു.പദ്ധതി പൂർത്തിയായാൽ ശ്രീനഗറിൽ നിന്നും ബാരമുള്ളയിലേക്ക് ഇന്ത്യൻ റെയിൽവേ സർവീസ് നടത്തും. നിലവിൽ ശ്രീനഗർ ജമ്മു ദേശിയ…