Author: News Desk

ഇന്നോവേറ്റീവ് ഐഡിയ സ്റ്റാര്‍ട്ടപ്പ് മത്സരവുമായി നാഗാലാന്റ് സര്‍ക്കാര്‍. കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ളതാണ് മത്സരം. 8.80 ലക്ഷം രൂപയാണ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം. ഇന്നോവേറ്റീവ് സ്റ്റാര്‍ട്ടപ്പ് ഐഡിയകളുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത്. മാര്‍ഗനിര്‍ദേശം നല്‍കുകയും ഇന്‍കുബേറ്റ് ചെയ്യുകയും ചെയ്യും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ നാഗാലാന്റ് യാത്രയിലാണ് മത്സരം പ്രഖ്യാപിച്ചത്. ഹീറോ ഓഫ് ദ സ്റ്റേറ്റ്, ഇന്നോവേറ്റീവ് ഐഡിയ ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് ടെക്‌നോളജി, ടോപ് വിമണ്‍ എന്‍ട്രിപ്രിണര്‍ കാറ്റഗറികളിലാണ് സമ്മാനം. നാഗാലാന്റ് സ്റ്റാര്‍ട്ടപ്പ് യാത്ര വാന്‍ നാല് ദിവസങ്ങളിലായി സംസ്ഥാനത്തെ12ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യാത്ര നടത്തും.

Read More

സീരിസ് B റൗണ്ടില്‍ 12.6 മില്യണ്‍ ഡോളര്‍ ഉയര്‍ത്തി Ziploan. ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ലെന്‍ഡിങ് സ്റ്റാര്‍ട്ടപ്പാണ് Ziploan.ഇടത്തരം- ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാല വായ്പ്പ നല്‍കിവരുന്ന Ziploan, 2015 ലാണ് സ്ഥാപിച്ചത്.സീരീസ് B ഫണ്ടിംഗ് റൗണ്ടിന് Venture capital കന്പനി SAIF  partners നേതൃത്വം നല്‍കി.2017 ഒക്ടോബറില്‍ Matrix partners Indiaയില്‍ നിന്നും 3 മില്യണ്‍ ഡോളര്‍ സീരിസ് A ഫണ്ടിംഗ് ഉയര്‍ത്താന്‍ Ziploanനു കഴിഞ്ഞു.ഡല്‍ഹി, മുംബൈ, ഇന്‍ഡോര്‍, ലക്‌നൗ, ഡെറാഡൂണ്‍,ജയ്പൂര്‍എന്നിവിടങ്ങളിലാണ് നിലവില്‍ Ziploan സേവനമുള്ളത്.നിലവിലെ നിക്ഷേപകരായ Matrix partners india, Waterbridge ventures,Whiteboard capital എന്നിവര്‍ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു.

Read More

സീരിസ് A ഫണ്ടിംഗില്‍ 3 മില്യണ്‍ ഡോളര്‍ ഉയര്‍ത്തി Pickyourtrail. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ട്രാവല്‍ ടെക്ക്  സ്റ്റാര്‍ട്ടപ്പാണ് Pickyourtrail. ഇന്റര്‍നാഷണല്‍ യാത്ര പ്ലാന്‍ ചെയ്യുന്പോള്‍ ട്രിപ്പിന്റെ ദൈര്‍ഘ്യം, സമയം, റേറ്റിംഗ് എന്നിവ കസ്റ്റമൈസ് ചെയ്യാന്‍ സഹായിക്കുന്നു. യാത്രാപ്ലാനിംഗ് എളുപ്പമാക്കാന്‍ സ്റ്റാറ്റിക്കല്‍ ലേണിംഗ് ആല്‍ഗരിതം, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗപ്പെടുത്തുന്നു. Freshworks സി.ഇ.ഒയും ഫൗണ്ടറുമായ Girish Mathrubootham ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു. ഹരി ഗണപതി, ശ്രീനാഥ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് 2014 ലാണ് Pickyourtrail സ്ഥാപിച്ചത്.

Read More

ബംഗളൂരുവില്‍ നാല് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഓഫീസ് സ്‌പേസ് സ്വന്തമാക്കി Samsung Research and Development Institute. Bagmane WTCയുടെ ഭാഗമായ Bagmane Goldstoneലാണ് പുതിയ ഓഫീസ്. പുതിയ ഓഫീസില്‍ നാലായിരം ജീവനക്കാരെ വരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. ബംഗളൂരുവിലെ നിലവിലുള്ള R&D യൂണിറ്റില്‍ നിന്നുള്ള പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറും. ദക്ഷിണകൊറിയയ്ക്ക് പുറത്ത് സാംസങ്ങിന്റെ ഏറ്റവും വലിയ R&D സെന്ററാണ് ബംഗളൂരുവിലേത്

Read More

കണ്ണൂരിന്‍റെ വ്യവസായ വാണിജ്യ ചരിത്രത്തില്‍ പുതിയ മുഖം നല്‍കിക്കൊണ്ട്  കേരളത്തിലെ  പിപിപി മോഡല്‍ ഇന്‍കുബേഷന്‍ സെന്‍റര്‍ യാഥാര്‍ത്ഥ്യമാവുകയാണ്. മലബാര്‍ ഇന്നവേഷന്‍ ആന്‍റ് എന്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ -MiZone  ഈ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  സംസ്ഥാനത്തെ  ക്ലേ മാനുഫാക്ചറിംഗ് രംഗത്ത്  പേരുകേട്ട Kerala Clays & Ceramic പ്രൊഡക്ട്സ് ലിമിറ്റഡും കേരള സ്റ്റാര്‍ട്ടപ്പ്മിഷനും നോര്‍ത്ത് മലബാറിലെ സംരംഭ കൂട്ടായ്മയും ഒരുമിച്ചാണ്  ഉത്തര മലബാറിന് പുതിയ എന്‍ട്രപ്രണര്‍ ഇന്നവേഷന്‍ സെന്‍റര്‍ ഒരുക്കുന്നത്.  300 സീറ്റുകള്‍ ഉള്ള ഇന്‍കുബേഷന്‍ സെന്‍ററില്‍  60ശതമാനവും കേരളത്തിലെയും ബംഗലൂരുവിലെയും സ്റ്റാര്‍ട്ടപ്പുകള്‍  ഇതിനകം ബുക്ക്  ചെയ്ത് കഴിഞ്ഞു. മലബാറിലും, മറുനാട്ടില്‍ പോയി വിജയകരമായി സംരംഭം നടത്തി വിജയക്കൊടി പാറിച്ചവരുമായ ഒരു കൂട്ടം  സംരംഭകര്‍ തിരിച്ച് നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ടെക്നിക്കല്‍ സ്പേസിനെക്കുറിച്ച് ഗൗരമായി ചിന്തിച്ച് തുടങ്ങിയതെന്ന് MiZone ചെയര്‍മാന്‍ ഷിലന്‍ സഗുണന്‍ പറഞ്ഞു. സഹകരണ സംഘങ്ങളും തൊഴിലാളികളുടെ സ്വാശ്രയ സംരംഭക യൂണിറ്റുകളും…

Read More

ഐഐടി ഖരഗ്പൂരിലെ കുറച്ച് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിനികള്‍ കോഴ്‌സിന്റെ അവസാന വര്‍ഷത്തില്‍ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ മനസിന് നോവ് പകര്‍ന്ന കാഴ്ച കാണാനിടയായി. കല്ലും, കട്ടകളും ,പൊട്ടിയ ചെരുപ്പുമൊക്കെയായിരുന്നു ആ സ്‌കൂളില്‍ കുട്ടികളുടെ കളിക്കോപ്പുകള്‍. ഇതില്‍ കൂടുതല്‍ ആ കുഞ്ഞുങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന്  തോന്നി. ചുരുങ്ങിയ സമയത്തിനുള്ളില്‍  ഉപയോഗ ശൂന്യമായ ടയറുകളും മറ്റുമുപയോഗിച്ച് ചെലവ് കുറഞ്ഞതും മികച്ചതുമായ പ്ലേ ഗ്രൗണ്ട് ആ കോളേജ് വിദ്യാര്‍ഥിനികള്‍ സ്‌കൂളിന് സമ്മാനിച്ചു. അത്  ‘ആന്തില്‍ ക്രിയേഷന്‍സ്’ എന്ന സ്റ്റാര്‍ട്ടപ്പിന്റെ പിറവിയായി. ആദ്യ പ്ലേഗ്രൗണ്ട് നിര്‍മ്മിച്ചതിന് പിന്നാല കൂടുതല്‍ ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാനുള്ള റിക്വസ്റ്റുകള്‍ വന്നു. ക്ലാസ് റൂമിനകത്ത് പഠനം മെച്ചപ്പെടുത്തുന്നതിനായി വിവിധ ഓര്‍ഗനൈസേഷനുകളും സര്‍ക്കാര്‍ പദ്ധതികളുമുണ്ടെങ്കിലും കളിസ്ഥലങ്ങളാണ് കുട്ടികളുടെ യഥാര്‍ത്ഥ പഠനമുറിയെന്ന് വ്യക്തമാക്കുകയാണ് ആന്തില്‍ ക്രിയേഷന്‍സ് സ്ഥാപക പൂജ റായ്. ശരാശരി 1.5 ലക്ഷത്തോളം രൂപയാണ് പ്ലേ ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ്. വലിയ വരുമാനമില്ലാത്ത കുടംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികളില്‍ നിന്ന് പ്ലേ ഗ്രൗണ്ട് നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്താന്‍ സാധിക്കില്ല.…

Read More