Author: News Desk
സര്വീസുകള് വില്ക്കുന്നതും പ്രൊഡക്ടുകള് വില്ക്കുന്നതും തമ്മില് വലിയ വ്യത്യാസമുണ്ടെന്ന് വിശദമാക്കുകയാണ് സെയില്സ് ട്രെയിനറും കോച്ചുമായ സുബ്രഹ്മണ്യന് ചന്ദ്രമൗലി. സര്വീസാണ് സെയില് ചെയ്യുന്നതെങ്കില് അതെക്കുറിച്ച് കാര്യമായ വൈദഗ്ധ്യം ഉണ്ടായിരിക്കണം. ആ സര്വീസ് സംബന്ധിച്ച് നിങ്ങള്ക്ക് കൂടുതല് അറിവുണ്ടാകണം. നിങ്ങളുടെ അറിവാണ് സര്വീസായി വില്ക്കുന്നത്. (വീഡിയോ കാണുക) എന്നാല് പ്രൊഡക്ടുകള് വില്ക്കുന്നത് തികച്ചും വ്യത്യസ്തമാണ്. ഉപയോക്താവിന് എന്താണ് വേണ്ടത് എന്ന് നിങ്ങള് മനസിലാക്കണം. നിങ്ങള് വില്ക്കാന് പോകുന്ന പ്രൊഡക്ടുകള്ക്ക് സമാനമായ ഏതൊക്കെ പ്രൊഡക്ടുകള് മാര്ക്കറ്റില് ലഭിക്കുമെന്ന് അറിഞ്ഞിരിക്കണം. അത്തരം പ്രൊഡക്ടുകളേക്കാള് നിങ്ങളുടെ പ്രൊഡക്ട് എത്രത്തോളം മെച്ചപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കണം. പ്രൊഡക്ടിന്റെ യുണീക് സെല്ലിംഗ് പ്രൊപോസിഷന് എന്താണെന്ന് പ്രൊഡക്ട് സെല്ലിംഗില് അറിഞ്ഞിരിക്കണം. സംരംഭകര്ക്ക് പറ്റുന്ന വലിയൊരു തെറ്റ് അവര് പ്രൊഡക്ടുകള് ഉണ്ടാക്കുന്നതിന് ഒരുപാട് സമയമെടുക്കും. അതിന് ശേഷമാണ് അവര് പ്രൊഡക്ടുകള് മാര്ക്കറ്റില് വില്പ്പനക്കെത്തിക്കുക. ചില പ്രൊഡക്ടുകള് നിര്മ്മിക്കാന് 2-3 വര്ഷമെടുക്കും. 3 വര്ഷത്തിന് ശേഷം മാര്ക്കറ്റിലെത്തുന്പോള് ആ പ്രൊഡക്ടിന് ആവശ്യക്കാരുണ്ടാകില്ല. അതിനാല് പ്രൊഡക്ട് നിര്മ്മിക്കുന്ന സമയത്ത്…
Car Dekho.com &Gaadi.com acquihire Delhi-based car marketplace, Carbiqi. CarDekho.com & Gaadi.com are e-commerce platforms for buying and selling cars. Announcement comes after Girnar raised $110 Mn from Sequoia India, Hillhouse Capital, CapitalG & Axis Bank. Co founders of Carbiqi have joined as lead Gaadi’s Sales & operations co founder. Its 40 member team also joined Gaadi in departments of sales retail tech & operations.
ഇന്നോവേറ്റീവ് ഐഡിയ സ്റ്റാര്ട്ടപ്പ് മത്സരവുമായി നാഗാലാന്റ് സര്ക്കാര്. കോളേജ്, യൂണിവേഴ്സിറ്റി വിദ്യാര്ഥികളെ ലക്ഷ്യമിട്ടുള്ളതാണ് മത്സരം. 8.80 ലക്ഷം രൂപയാണ് മത്സരത്തിലെ വിജയികള്ക്കുള്ള സമ്മാനം. ഇന്നോവേറ്റീവ് സ്റ്റാര്ട്ടപ്പ് ഐഡിയകളുള്ള വിദ്യാര്ഥികളെ തെരഞ്ഞെടുത്ത്. മാര്ഗനിര്ദേശം നല്കുകയും ഇന്കുബേറ്റ് ചെയ്യുകയും ചെയ്യും. സ്റ്റാര്ട്ടപ്പ് ഇന്ത്യ നാഗാലാന്റ് യാത്രയിലാണ് മത്സരം പ്രഖ്യാപിച്ചത്. ഹീറോ ഓഫ് ദ സ്റ്റേറ്റ്, ഇന്നോവേറ്റീവ് ഐഡിയ ഫോര് അഗ്രികള്ച്ചര് ആന്റ് ടെക്നോളജി, ടോപ് വിമണ് എന്ട്രിപ്രിണര് കാറ്റഗറികളിലാണ് സമ്മാനം. നാഗാലാന്റ് സ്റ്റാര്ട്ടപ്പ് യാത്ര വാന് നാല് ദിവസങ്ങളിലായി സംസ്ഥാനത്തെ12ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യാത്ര നടത്തും.
സീരിസ് B റൗണ്ടില് 12.6 മില്യണ് ഡോളര് ഉയര്ത്തി Ziploan. ന്യൂഡല്ഹി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഓണ്ലൈന് ലെന്ഡിങ് സ്റ്റാര്ട്ടപ്പാണ് Ziploan.ഇടത്തരം- ചെറുകിട സംരംഭങ്ങള്ക്ക് ഹ്രസ്വകാല വായ്പ്പ നല്കിവരുന്ന Ziploan, 2015 ലാണ് സ്ഥാപിച്ചത്.സീരീസ് B ഫണ്ടിംഗ് റൗണ്ടിന് Venture capital കന്പനി SAIF partners നേതൃത്വം നല്കി.2017 ഒക്ടോബറില് Matrix partners Indiaയില് നിന്നും 3 മില്യണ് ഡോളര് സീരിസ് A ഫണ്ടിംഗ് ഉയര്ത്താന് Ziploanനു കഴിഞ്ഞു.ഡല്ഹി, മുംബൈ, ഇന്ഡോര്, ലക്നൗ, ഡെറാഡൂണ്,ജയ്പൂര്എന്നിവിടങ്ങളിലാണ് നിലവില് Ziploan സേവനമുള്ളത്.നിലവിലെ നിക്ഷേപകരായ Matrix partners india, Waterbridge ventures,Whiteboard capital എന്നിവര് ഫണ്ടിംഗ് റൗണ്ടില് പങ്കെടുത്തു.
സീരിസ് A ഫണ്ടിംഗില് 3 മില്യണ് ഡോളര് ഉയര്ത്തി Pickyourtrail. ചെന്നൈ കേന്ദ്രമായി പ്രവര്ത്തിക്കുന്ന അന്താരാഷ്ട്ര ട്രാവല് ടെക്ക് സ്റ്റാര്ട്ടപ്പാണ് Pickyourtrail. ഇന്റര്നാഷണല് യാത്ര പ്ലാന് ചെയ്യുന്പോള് ട്രിപ്പിന്റെ ദൈര്ഘ്യം, സമയം, റേറ്റിംഗ് എന്നിവ കസ്റ്റമൈസ് ചെയ്യാന് സഹായിക്കുന്നു. യാത്രാപ്ലാനിംഗ് എളുപ്പമാക്കാന് സ്റ്റാറ്റിക്കല് ലേണിംഗ് ആല്ഗരിതം, മെഷീന് ലേണിംഗ് എന്നിവ ഉപയോഗപ്പെടുത്തുന്നു. Freshworks സി.ഇ.ഒയും ഫൗണ്ടറുമായ Girish Mathrubootham ഫണ്ടിംഗ് റൗണ്ടില് പങ്കെടുത്തു. ഹരി ഗണപതി, ശ്രീനാഥ് ശങ്കര് എന്നിവര് ചേര്ന്ന് 2014 ലാണ് Pickyourtrail സ്ഥാപിച്ചത്.
ബംഗളൂരുവില് നാല് ലക്ഷം സ്ക്വയര് ഫീറ്റില് ഓഫീസ് സ്പേസ് സ്വന്തമാക്കി Samsung Research and Development Institute. Bagmane WTCയുടെ ഭാഗമായ Bagmane Goldstoneലാണ് പുതിയ ഓഫീസ്. പുതിയ ഓഫീസില് നാലായിരം ജീവനക്കാരെ വരെ ഉള്ക്കൊള്ളിക്കാന് കഴിയും. ബംഗളൂരുവിലെ നിലവിലുള്ള R&D യൂണിറ്റില് നിന്നുള്ള പ്രവര്ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറും. ദക്ഷിണകൊറിയയ്ക്ക് പുറത്ത് സാംസങ്ങിന്റെ ഏറ്റവും വലിയ R&D സെന്ററാണ് ബംഗളൂരുവിലേത്