Author: News Desk
ola യില്‍ നിക്ഷേപമിറക്കി സച്ചിന്‍ ബെന്‍സാല്‍ സീരീസ് J ഫണ്ടിംഗില്‍ 21.2 മില്യന്‍ ഡോളറാണ് ഫ്‌ളിപ്പ്കാര്‍ട്ട് കോഫൗണ്ടര്‍ ഇന്‍വെസ്റ്റ് ചെയ്തത് ഇതോടെ കാബ് ഹെയിലിംഗ് പ്ലാറ്റ്‌ഫോമായ ola യില്‍ സച്ചിന്റെ ഇന്‍വെസ്റ്റ്‌മെന്റ് 650 കോടിയായെന്ന്‌റിപ്പോര്‍ട്ട് ഹോങ്കോങ്ങ്് ആസ്ഥാനമായ Steadview Capital 520 കോടി ola യില്‍ നിക്ഷേപിച്ചിരുന്നു, സച്ചിന്റെ നിക്ഷേപത്തിലൂടെ ola യുടെ വാല്യു 6 ബില്യന്‍ ഡോളറിലെത്തി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി ചേര്‍ന്ന് HDFC ബാങ്ക് Digital Innovation Summit സംഘടിപ്പിക്കുന്നു ബാങ്കിംഗ്-ഫിനാന്‍സ് സര്‍വീസ് സെക്ടറിന് മികച്ച സൊല്യൂഷന്‍സ് പിച്ച് ചെയ്യാനും മാര്‍ക്കറ്റ് കണ്ടെത്താനും അവസരം റീജ്യണല്‍ സമ്മിറ്റിന്റെ ആദ്യ എഡിഷന്‍ ജനുവരി 31ന് IIM അഹമ്മദാബാദില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ നടക്കും റജിസ്ട്രേനും വിവരങ്ങള്‍ക്കും www.startupindia.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക വനിതകള്‍ക്കായി സംരംഭകത്വ പരിശീലനം NIT കാലിക്കറ്റും കേന്ദ്ര ഗവണ്‍മെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പും ചേര്‍ന്നാണ് ഒരു മാസത്തെ പരിശീലനം സംഘടിപ്പിക്കുന്നത് ജനുവരി 21 മുതല്‍ ഫെബ്രുവരി 16…
കൊച്ചി കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നോവേഷന്‍ സോണില്‍ രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ഇന്റേ്രഗറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമായപ്പോള്‍, അത് മികച്ച ആശയമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി ഓണ്‍ട്രപ്രണേഴ്‌സിനും ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടെ വളരാനുള്ള ഒരു വേദി ഒരുങ്ങുകയാണ്. . ടെക്‌നോളജി ഇനോവേഷന്‍ സോണിലെ മൂന്ന് കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകുമ്പോള്‍ 5 ലക്ഷം ചതുരശ്ര അടി സ്ഥലമാകും സ്റ്റാര്‍ട്ടപ്പുകള്‍ക്കുണ്ടാകുന്നത്. ഇത് ലോകത്തിലെ തന്നെ മികച്ച സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങളിലൊന്നാകും. ടെക്‌നോളജി ഇന്നോവേഷന്‍ സോണിലെ മുഴുവന്‍ സ്ഥലവും ഇതിനകം തന്നെ വിവിധ കമ്പനികള്‍ വാങ്ങിക്കഴിഞ്ഞുവെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. രാജ്യത്താദ്യമായാണ് ഇത്തരമൊരു സംഭവം. കെട്ടിടത്തിന്റെ ആദ്യ നിലകള്‍ പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞു. ബാക്കി സ്ഥലം വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. സ്ഥലവലുപ്പത്തിനുപരി, ഇന്റഗ്രേറ്റഡ് കേംപ്ലക്‌സ് സ്്റ്റാര്‍ട്ടപ്പുകള്‍ക്കായി മുന്നോട്ട് വയ്ക്കുന്ന മികച്ച സൗകര്യങ്ങളാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മേക്കര്‍ വില്ലേജിലെ 30 കമ്പനികള്‍ കൂടാതെ, ബയോ ടെക്‌നോളജി, കമ്പ്യൂട്ടര്‍ അധിഷ്ഠിത രൂപകല്‍പ്പന, ഓഗ്മെന്റഡ്- വെര്‍ച്വല്‍ റിയാലിറ്റി എന്നിവയിലധിഷ്ഠിതമായ കമ്പനികളും…
പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വേഗം കൂട്ടാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നേതൃത്വം നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ ഇന്നവേഷന്‍ ഹബ്ബ് യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സ്, ഇന്ത്യയിലെ മികച്ച ഇന്നവേഷന്‍ ക്യാംപസായി കേരളം മാറുമ്പോള്‍ അത് മുമ്പെങ്ങും ഇല്ലാത്ത വിധം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനും വികസിക്കാനും വേണ്ട സഹചര്യമാണ് ഒരുക്കുന്നത്. 13 ഏക്കറിലധികം വരുന്ന ടെക്‌നോളജി ഇന്നവേഷന്‍ സോണിലാണ് ഒരു ലക്ഷത്തി എണ്‍പത്തിനായിരം സ്‌ക്വയര്‍ഫീറ്റില്‍ ഇന്റേ്രഗറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമായത്. ഇതോടെ നൂറുകണക്കിന് ടെക്കനോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ടെക്‌നിക്കല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ നല്‍കി ഇന്‍കുബേറ്റ് ചെയ്യാന്‍ ഈ ഇന്നേവേഷന്‍ കോംപ്‌ളക്‌സിനാകും. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള മേക്കര്‍ വില്ലേജിന്റെ രാജ്യത്തെ ഏറ്റവും വിപുലമായ സൗകര്യങ്ങളോടെയുള്ള ഇന്‍കുബേഷന്‍ സെന്റും പുതിയ കോംപ്‌ളക്‌സിലുണ്ട്. സാമൂഹികമായ വികസനത്തിന് ടെക്‌നോളജിയെ ഉപയോഗിക്കുന്ന കാര്യത്തില്‍ കേരളം ലോകത്തിന് മാതൃകയാണന്നും സംസ്ഥാന പുനര്‍നിര്‍മ്മാണം സുസ്ഥിരമാക്കാന്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കാന്‍ ഐഡിയ…
പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ കസ്റ്റമേഴ്‌സിനായി പുതിയ മോഡലുകളുമായെത്തുകയാണ് Mercedes-Benz. 2019 ല്‍ പുതിയ 10 മോഡലുകളാണ് Benz ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ജനുവരി അവസാനത്തോടെ V-class ന്റെ ലോഞ്ചോടെയായിരിക്കും തുടക്കം, GLE class, V-Class MPV, A-Class sedan, B-Class, GLC, GLB എന്നിവയില്‍പ്പെട്ട മോഡലുകളാണ് Benz പുറത്തിറക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് സെയില്‍സ് പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് പുതിയ മോഡലുകളുമായെത്തുന്നത്. 2018ല്‍ ഇന്ത്യയില്‍ Benzന്റെ 15538 കാറുകള്‍ വിറ്റുപോയി. ഇന്ത്യയില്‍ സര്‍വീസ് തുടങ്ങി 25 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയിലെ ഓപ്പറേഷനില്‍ ഇത്രനേട്ടം ബെന്‍സിന് ഇതാദ്യമായിട്ടാണ്. ഇന്ധനവിലയിലും, ഇന്‍ഷ്വറന്‍സ് പ്രീമിയത്തിലും വര്‍ദ്ധനയുണ്ടായിയിട്ടും ഉയര്‍ന്ന സെയില്‍സാണ് 2018ല്‍ ഉണ്ടായത്. ഈ വര്‍ഷം ഇന്ത്യയില്‍ Benz നേട്ടമുണ്ടാക്കുന്ന മോഡലായി GLE SUV മാറിയേക്കാമെന്നാണ് പ്രതീക്ഷ .