Author: News Desk

കേരള സ്റ്റാർട്ടപ്പിൽ നിക്ഷേപവുമായി Hindustan Petroleum കൊച്ചി ബേസ്ഡായ Tranzmeo സ്റ്റാർട്ടപ്പിലാണ് പ്രീ സീഡ് ഫണ്ടിംഗ് നടത്തിയത് പെട്രോളിയം പൈപ്പ് ലൈനുകളിലെ പ്രശ്നങ്ങൾ കണ്ടുപിടിക്കുന്ന Al ടെക് സൊല്യൂഷനാണ് Tranzmeo ഡെവലപ്പ് ചെയ്തത് ബിസിനസ് ഡെവലപ്പ് ചെയ്യാനും റിസർച്ചിനും ഡെവലപ്മെന്റിനും ഫണ്ട് വിനിയോഗിക്കും NASSCOM 10,000 ൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണ് Tranzmeo, T-connect OneView എന്ന ടെക് സൊല്യൂഷനാണ് കമ്പനി അവതരിപ്പിച്ചത്

Read More

മാധ്യമമേഖലയില്‍ ഡിജിറ്റല്‍ ടെക്‌നോളജീസ് ഡിസ്‌റപ്ടീവാകുകയാണെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സാഗരിക ഘോഷ്. ഡിജിറ്റല്‍ സ്‌പെയ്‌സില്‍ നല്ല ജേര്‍ണലിസം സംഭവിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുളള പ്ലാറ്റ്‌ഫോമുകളില്‍ ധാരാളം ആക്ടിവിറ്റികള്‍ നടക്കുന്നു. വൈറല്‍ വീഡിയോസ് ഉള്‍പ്പെടെ ധാരാളം എനര്‍ജി ഡിജിറ്റല്‍ സ്‌പെയ്‌സിലുണ്ട്. മെയിന്‍സ്ട്രീം മീഡിയകള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ വരുമ്പോള്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം സംഭവിക്കില്ല. ഇന്ത്യയില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വളരെ ദുര്‍ബ്ബലമാണ്. അവിടെയാണ് ഡിജിറ്റല്‍ മീഡിയകള്‍ക്ക് സ്‌പെയ്‌സ് വര്‍ദ്ധിക്കുന്നതും. വുമണ്‍ എന്‍ട്രപ്രണര്‍ഷിപ്പില്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരേണ്ട സമയമാണിത്. അതിന് അവരെ പ്രോത്സാഹിപ്പിക്കണം. വ്യക്തിപരമായ ശാക്തീകരണമാണ് നടക്കേണ്ടത്. ടിഫിന്‍ മേക്കേഴ്‌സായും ബേക്കേഴ്‌സായും ഇന്ത്യയില്‍ ധാരാളം വുമണ്‍ എന്‍ട്രപ്രണേഴ്‌സുണ്ട്. കേരളത്തില്‍ ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസുകള്‍ക്ക് ചേരുന്ന ഇക്കോസിസ്റ്റമാണ് ഒരുക്കുന്നത്. ഇന്നവേഷനുകളെയും പുതിയ ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പുതിയ വഴിയിലേക്കാണ് നയിക്കുന്നതെന്നും സാഗരിക ഘോഷ് ചൂണ്ടിക്കാട്ടി.

Read More

സോഷ്യൽമീഡിയ നിയന്ത്രണത്തിൽ പൊതുഅഭിപ്രായം തേടി സർക്കാർ Ministry of Electronics & IT യിൽ ജനുവരി 15 വരെ അഭിപ്രായം അറിയിക്കാം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെ കണ്ടെന്റ് നിയന്ത്രിക്കാൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ ഫെയ്ക്ക് ന്യൂസ് പ്രചാരണം ഉൾപ്പെടെയുള്ളവ തടയുകയാണ് ലക്ഷ്യമെന്നും വിശദീകരണം Information Technology (Intermediary Guidelines) Rules 2018 ന്റെ ഡ്രാഫ്റ്റ് നിർദ്ദേശങ്ങളിലാണ് പൊതുജനം അഭിപ്രായം അറിയിക്കേണ്ടത്

Read More

അഡ്വാന്‍സ്ഡ് ടെക്‌നോളജിയിലൂടെ ഹെല്‍ത്ത് കെയറിനെ റീവാംപ് ചെയ്യുകയാണ് മലയാളികളായ രണ്ട് യുവസംരംഭകര്‍. തിരുവനന്തപുരത്ത് നിന്നും തുടങ്ങിയ ഇന്‍ഫോറിച്ച് ടെക്‌നോളജി സൊല്യൂഷന്‍സിന്റെ സിഇഒ നിഷാന്ത് നമ്പ്യാരും സിടിഒ വിനോദ് ശശിയും മുന്നോട്ടുവെയ്ക്കുന്നത് ക്വാളിറ്റി ഹെല്‍ത്ത് കെയര്‍ എന്ന ആശയമാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുളള ടെക്‌നോളജിയിലൂടെ മെഡിക്കല്‍ റെക്കോഡ് മാനേജ്‌മെന്റ് സിസ്റ്റമാറ്റിക്ക് ആക്കുകയാണ് ഇന്‍ഫോറിച്ച് ഇന്ത്യയിലും വിദേശത്തുമായി ടെക് ഫേമുകളില്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച എക്‌സ്പീരിയന്‍സുമായിട്ടാണ് നിഷാന്തും വിനോദും സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. നിലവാരമുളള മെഡിക്കല്‍ കെയര്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ടെക്‌നോളജിയിലൂടെ സാധിക്കുമെന്ന് ഇവര്‍ തെളിയിക്കുന്നു. മെഡിക്കല്‍ ഡാറ്റയെ യൂണിഫൈഡ് റെക്കോഡ് സിസ്റ്റത്തിലെത്തിക്കുന്നതിലൂടെ വീട്ടിലിരുന്ന് റിമോട്ട്‌ലി ഫോളോ അപ്പും കണ്‍സള്‍ട്ടിങ്ങും നടത്താനും പേഷ്യന്റ്‌സിന് കഴിയും. ഹെല്‍ത്ത് മിനിസ്ട്രിയുമായും മറ്റ് സ്വകാര്യ മാനേജ്‌മെന്റുകളുമായും ഇന്‍ഫോറിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍ത്ത് കെയര്‍ ഡാറ്റ ആയതുകൊണ്ടു തന്നെ അങ്ങേയറ്റം സൂക്ഷ്മതയോടെ ഇറര്‍ഫ്രീയായി ചെയ്യേണ്ട കാര്യമാണ്. പേപ്പര്‍ലെസ് ആക്ടിവിറ്റിയും മികച്ച സൊല്യൂഷനുകളും ഈ മേഖലയില്‍ ടെക്‌നോളജിയുടെ ഡിമാന്റ് ഉയര്‍ത്തുകയാണ്. സൗദി അറേബ്യ,…

Read More

ടെക്‌നോളജി സൊല്യൂഷന്‍സ് അപ്‌ഡേറ്റ് ചെയ്യാനും ഡെവലപ്പേഴ്സിന് കോഡിംഗ് ചലഞ്ചുകള്‍ പരിഹരിക്കാനുമായി ഗൂഗിള്‍ പ്രതിനിധികള്‍ കൊച്ചി മേക്കര്‍ വില്ലേജില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഓപ്പണ്‍ സോഴ്‌സ് മെഷീന്‍ ലോണിംഗും, പ്രൊജക്ടും വിശദമാക്കുന്നതായിരുന്നു സെഷനുകള്‍. ഗൂഗിള്‍ ക്ലൗഡിനെക്കുറിച്ച് ആഴത്തിലറിയാന്‍ കെസി അയഗിരിയും ടെന്‍സര്‍ ഫ്‌ളോ ലൈറ്റില്‍ അമൃത് സഞ്ജീവ് ലീഡ് ചെയ്ത സെഷനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ ഗുണകരമായി. സെര്‍ച്ച്, മെഷീന്‍ ലേണിംഗ്, സെക്യൂരിറ്റി ഇന്‍സിഡന്റ് അനാലിസിസ്, ഐഒടി ടെക്കില്‍ ക്ലാസുകള്‍ നയിച്ച ഇലാസ്റ്റിക്ക് സെര്‍ച്ച് ഡെവലപ്പറും ഇവാഞ്ചലിസ്റ്റുമായ അരവിന്ദ് പുത്രവ ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടിന്റെ വിവിധ വശങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളുമായി ഷെയര്‍ ചെയ്തു. ഓൺലൈനിൽ എന്തിനും ഏതിനും സെർച്ചുകൾ നിർണ്ണായകമായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ് വരുന്നതെന്ന് അരവിന്ദ് പുത്രവ ചൂണ്ടിക്കാട്ടി.മേക്കർ വില്ലേജ് ചെയർമാൻ മാധവൻ നമ്പ്യാർ, സിഇഒ പ്രസാദ് ബാലകൃഷൻ തുടങ്ങിയവരും യുവസംരംഭകരുമായി സംവദിച്ചു.

Read More

PhonePe വെല്‍ത്ത് മാനേജ്‌മെന്റ് സ്‌പെയ്‌സിലേക്ക്. Flipkart ഉടമസ്ഥതയിലുളള ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയാണ് PhonePe. PhonePe Wealth Service എന്ന പേരില്‍ ബംഗലൂരു ആസ്ഥാനമായി പുതിയ കമ്പനി രൂപീകരിച്ചാണ് പ്രവര്‍ത്തനം. വെല്‍ത്ത് മാനേജ്‌മെന്റിലെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നീക്കം. മ്യൂച്ചല്‍ ഫണ്ട്, ഗവണ്‍മെന്റ് സെക്യൂരിറ്റീസ് നിക്ഷേപങ്ങള്‍ക്ക് കണ്‍സള്‍ട്ടന്റും ഏജന്റുമായി പ്രവര്‍ത്തിക്കും.

Read More