Author: News Desk
IndiGrid started roadshows for raising fresh capital fund
Mukesh Ambani bags Digital Icon of the year award at Drivers of digital award 2018
ബംഗലൂരു സ്റ്റാര്‍ട്ടപ്പ് Sigmoid Labs നെ ഏറ്റെടുത്ത് Google . പോപ്പുലറായ Where is my Train App ഡെവലപ്പ് ചെയ്ത കമ്പനിയാണ് Sigmoid Labs . Google ന്റെ Next Billion Users ഇനിഷ്യേറ്റീവിന്റെ ഭാഗമാണ് ഏറ്റെടുക്കല്‍ . ഇന്റര്‍നെറ്റോ ജിപിഎസോ ഇല്ലാതെ ഓഫ്‌ലൈന്‍ മോഡിലും വര്‍ക്ക് ചെയ്യുന്ന App ആണ് Where is my Train. യുഎസിലെ TiVo Corporation ലെ അഞ്ച് മുന്‍ ജീവനക്കാരാണ് 2017 ല്‍ Sigmoid Labs തുടങ്ങിയത് . Where is my Train App ന്റെ പ്രവര്‍ത്തനത്തെ ഏറ്റെടുക്കല്‍ ബാധിക്കില്ല
ഉര്‍ജിത് പട്ടേല്‍ RBI ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ വിഷയങ്ങളാണ് രാജിക്ക് കാരണമെന്ന് വിശദീകരണം. വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായിട്ടുളള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചത്. RBI യുടെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 2016 സെപ്റ്റംബറിലാണ് ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റത്, 2019 സെപ്റ്റംബര്‍ വരെ കാലാവധി നിലനില്‍ക്കെയാണ് രാജി. RBI കരുതല്‍ ശേഖരവും ചെറുകിട ഇടത്തരം ബിസിനസ് വായ്പയും ഉള്‍പ്പെടെയുളള വിഷയങ്ങളിലായിരുന്നു അഭിപ്രായഭിന്നത
KSUM in association with NITCAA is organising NITCAA Entrepreneur Series on 13 Dec’2018 at RECCAA Club, Kakkanad.
Google ന്റെ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ കൊമേഴ്‌സ്യല്‍ സര്‍വ്വീസ് തുടങ്ങി. യുഎസിലെ അരിസോണയില്‍ 160 കിലോമീര്‍ ദൂരത്താണ് സര്‍വ്വീസ്. കാര്‍ ഡെവലപ്പ് ചെയ്ത Waymo യുടെ മേല്‍നോട്ടത്തിലാണ് WaymoOne എന്ന പേരില്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. App ഡൗണ്‍ലോഡ് ചെയ്ത് സര്‍വ്വീസ് ബുക്ക് ചെയ്യാം, സമയവും ദൂരവും കണക്കാക്കിയാണ് നിരക്ക്. നേരത്തെ ബുക്ക് ചെയ്തിരുന്ന ഏര്‍ളി റൈഡേഴ്‌സിന് മാത്രമാണ് തുടക്കത്തില്‍ റൈഡ് ലഭിക്കുക 2016 മുതല്‍ Waymo പരീക്ഷണ ഓട്ടം നടത്തുന്ന Phoenix suburbs, Chandler, Tempe, Mesa, Gilbert തുടങ്ങിയ നഗരങ്ങളിലാണ് സര്‍വ്വീസ് നടത്തുന്നത്. പിക്കപ്പ് ലൊക്കേഷന്‍ നല്‍കിയാല്‍ വാഹനമെത്തും, ഡെസ്റ്റിനേഷന്‍ നല്‍കി റൈഡ് റിക്വസ്റ്റ് നല്‍കിയാല്‍ ഓടിത്തുടങ്ങും. Google പേരന്റ് കമ്പനിയായ Alphabet ആണ് Waymo യില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. പബ്ലിക് റോഡില്‍ 10 മില്യന്‍ മൈലുകളിലധികം പരീക്ഷണം നടത്തിയ ശേഷമാണ് Waymo കൊമേഴ്‌സ്യല്‍ ഓപ്പറേഷന് നിരത്തിലിറങ്ങിയത്. Live റൈഡര്‍ സപ്പോര്‍ട്ട് ഏജന്റ് ഉള്‍പ്പെടെ സുരക്ഷയ്ക്കായി വിപുലമായ സംവിധാനങ്ങളാണ്…
Zomato enters events space, set to launch Zomaland- a multi-city food carnival. Zomaland will have street performances, pop-up restaurants & food exhibitions. Zomaland to bring great experience with offline food consumers. Zomaland will be initially in 4 cities & is partnering with 400 restaurants. Zomato ended FY18 with a 40% growth in revenues at Rs 466 CR.
Cerberus Capital ഇന്ത്യയിലേക്ക്. ന്യൂയോര്‍ക്ക് ബേസ്ഡ് പ്രൈവറ്റ് ഇക്വിറ്റി, ഡിസ്‌ട്രെസ് അസെറ്റ് ഇന്‍വെസ്റ്റര്‍ ഫേം ആണ് Cerberus Capital. മുംബൈയിലാണ് ഓഫീസ് തുടങ്ങുക, ഇന്ത്യയുടെ Domestic Stress Assets സ്‌പെയ്‌സിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. AION Capital Partners മുന്‍ പ്രിന്‍സിപ്പാള്‍ ഇന്ദ്രാണില്‍ ഘോഷിനെ ഇന്ത്യന്‍ ഓപ്പറേഷന്‍സിനായി ചുമതലപ്പെടുത്തും. ഏഷ്യയില്‍ ഹോങ്കോങ്, സിംഗപ്പൂര്‍, ബീജിങ്, ടോക്കിയോ എന്നിവിടങ്ങളില്‍ Cerberus ന് ഓഫീസുകളുണ്ട്. ക്രെഡിറ്റ്, പ്രൈവറ്റ് ഇക്വിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ 35 ബില്യന്‍ ഡോളറിലധികം വരുന്ന അസെറ്റ് Cerberus മാനേജ് ചെയ്യുന്നുണ്ട്
സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഐഡിയ, പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍ഡുമായി KSUM. ഡിസംബര്‍ 15 വരെ അപേക്ഷ നല്‍കാം, 7 ലക്ഷം രൂപ രൂപ വരെ ഗ്രാന്റ് ലഭിക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പോ അംഗീകൃത ഇന്‍കുബേറ്ററിന്റെ ഭാഗമോ ആയിരിക്കണം. ഡിസംബര്‍ 22ന് അര്‍ഹരായവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും, 29 ന് പിച്ചിംഗ് നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന 30 അപേക്ഷകരാണ് ഫൈനല്‍ പിച്ചിംഗിനെത്തുക. വിശദ വിവരങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക
വിദേശസാന്നിധ്യം ശക്തമാക്കാന്‍ Royal Enfield. ഇതിന്റെ ഭാഗമായി തായ്‌ലന്‍ഡില്‍ പുതിയ Subsdiary തുടങ്ങും. Royal Enfield അടുത്തിടെ ബ്രസീലിലും subsidiary ഓപ്പണ്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും 51 രാജ്യങ്ങളിലേക്ക് Royal Enfield ബൈക്കുകള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ബാങ്കോക്കിലും ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും കമ്പനി സ്റ്റോറുകള്‍ ഓപ്പണ്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡിനുള്ള ഡിമാന്‍ഡ് ആഗോളതലത്തില്‍ എത്തിക്കാനുളള ശ്രമത്തിലാണ് കമ്പനി.