Author: News Desk
വേഗതയേറിയ ഓട്ടക്കാർക്കായി ചീറ്റ സീരീസ് സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു അമാസ്ഫിറ്റ്. AI ചാറ്റും, AI- പവർഡ് റണ്ണിംഗ് കോച്ച് സംവിധാനവുമാണ് ഈ സീരിസിന്റെ സവിശേഷത. മറ്റൊന്ന് ഭാരക്കുറവാണ്. ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ടാകും. എല്ലാ പരിതഃസ്ഥിതികളിലും കൃത്യമായ വിവരം നൽകുന്ന MaxTrack സാങ്കേതികവിദ്യയും Amazfit Cheetah സീരിസിനുണ്ട്. ഉപഭോക്താവിന് ദിവസം മുഴുവൻ വാച്ച് ധരിക്കുന്നത് സൗകര്യപ്രദമാക്കുന്നതിനായി Amazfit Cheetah സീരീസ് സ്മാർട്ട് വാച്ചുകൾ, ഫൈബർ-റീഇൻഫോഴ്സ്ഡ് പോളിമർ മിഡിൽ ഫ്രെയിം ഉള്ള ഭാരം കുറഞ്ഞ രൂപകൽപ്പനയാണ് അവതരിപ്പിക്കുന്നത്. Amazfit Cheetah സീരീസ് പ്രവർത്തിക്കുന്നത് കമ്പനിയുടെ Zepp OS 2.0 ലാണ്. AI- പവർഡ് റണ്ണിംഗ് കോച്ച് ഉപയോക്താവിന്റെ സവിശേഷതകളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി ഇഷ്‌ടാനുസൃതമാക്കിയ പരിശീലന പ്ലാനുകൾ സൃഷ്ടിക്കാൻ സഹായിക്കും. കാലാകാലങ്ങളിൽ ഉപയോക്താവിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി ഇത് പ്ലാനുകൾ പരിഷ്ക്കരിക്കുന്നു. വാച്ച് AI ചാറ്റും വാഗ്ദാനം ചെയ്യുന്നു, ഇത് ഉപയോക്താക്കളെ അവരുടെ ദിനചര്യ മെച്ചപ്പെടുത്തുന്നതിന് ചോദ്യങ്ങൾ ചോദിക്കാൻ…
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ കുതിച്ചു ചാട്ടം കൊച്ചി മെട്രോയെ ട്രാക്കിൽ നിന്ന് കൊണ്ടെത്തിച്ചത് കന്നി പ്രവർത്തന ലാഭത്തിലേക്കും, മൂന്നിരട്ടിയോളം വരുമാന വർദ്ധനവിലേക്കും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 145% അധികവരുമാനം നേടി കൊച്ചി മെട്രോ. ആദ്യമായി പ്രവര്‍ത്തന ലാഭത്തിലെത്തിയ കൊച്ചി മെട്രോ നേടിയത് 5.35 കോടിയാണ്. 2020-21 വര്‍ഷത്തിലെ 54.32 കോടി രൂപ വരുമാനത്തിൽ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടിയിലേക്കാണ് മെട്രോയുടെ വരുമാനം വര്‍ധിച്ചത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടമാണ് ആദ്യമായി പ്രവർത്തനലാഭത്തിലെത്താൻ കെ.എം.ആർ.എല്ലിനെ സഹായിച്ചത്. കോവിഡിനുശേഷം 2021 ജൂലൈയിൽ മെട്രോയിലെ ശരാശരി പ്രതിദിനയാത്രക്കാർ 12000 മാത്രമായിരുന്നു. എന്നാൽ 2022 സെപ്തംബറിൽ മെട്രോ യാത്രക്കാരുടെ എണ്ണം 75,000 ലേക്കുയർന്നു. ഈ വർഷം ജനുവരിയിൽ അത് 80,000 ആയി. ഇപ്പോൾ ദിവസത്തിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 2020-21കാലത്ത് 12.90 കോടി രൂപയായിരുന്നു ടിക്കറ്റ് നിരക്കില്‍നിന്നുള്ള വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അത് 485 ശതമാനം വളര്‍ന്ന് 75.49…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാനഡ ആസ്ഥാനമായുള്ള ഒരു അസോസിയേറ്റ് സ്ഥാപനമായ റെസോൺ എയ്‌റോസ്‌പേസ് കോർപ്പറേഷൻ – Resson Aerospace Corporation,- അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പോരാട്ടം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന സമയത്താണ് മഹീന്ദ്രയുടെ ഈ നിര്‍ണ്ണായക തീരുമാനം. മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്‌ക്ക് റെയ്‌സണ്‍ എയ്‌റോസ്‌പേസില്‍ 11.18% ഓഹരിയുണ്ട്. ആനന്ദ് മഹീന്ദ്രയുടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ്. 2023 സെപ്തംബർ 20-ന് കോർപ്പറേഷൻസ് കാനഡയിൽ നിന്ന് ഡിസൊല്യൂഷൻ സർട്ടിഫിക്കറ്റ് Resson-ന് ലഭിച്ചു. പിരിച്ചുവിടൽ അർത്ഥമാക്കുന്നത് കനേഡിയൻ സ്ഥാപനം നിലവിലില്ല എന്നാണ്, മഹീന്ദ്രയ്ക്ക് കമ്പനിയിൽ കൈവശം വച്ചിരുന്ന ക്ലാസ് സി മുൻഗണനയുള്ള ഓഹരികൾക്ക് നഷ്ടപരിഹാരം ലഭിക്കും. എം ആൻഡ് എമ്മിന് സ്ഥാപനത്തിൽ ഉള്ള 11.18% ഓഹരി സ്വമേധയാ വൈൻഡ് -അപ്പ് ചെയ്യുന്നതോടെ കമ്പനിക്ക് 28.7 കോടി രൂപ ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാണ് റെസോൺ കമ്പനിയെ തങ്ങളുടെ ഉപ കമ്പനിയായി മഹീന്ദ്ര ആൻഡ്…
ക്രിപ്‌റ്റോ കറന്‍സിയോട് രണ്ടു വര്‍ഷത്തേക്കെങ്കിലും ഇന്ത്യ മുഖം തിരിക്കുമെന്ന് ഡിജിറ്റല്‍ അസെറ്റ് എക്‌സ്‌ചേഞ്ചായ വാസിര്‍ എക്‌സിന്റെ മുന്നറിയിപ്പ്. ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട് നടത്തുന്ന ഇടപാടുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒരു ശതമാനം TDS (ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ്) ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍കിട നിക്ഷേപകരും മറ്റും പിന്‍വാങ്ങിയത് ട്രെയ്ഡിങ്ങ് വൊളിയത്തിന്റെ തകര്‍ച്ചയില്‍ കലാശിച്ചു. ക്രിപ്‌റ്റോയ്ക്ക് നികുതിയേര്‍പ്പെടുത്തിയതോടെ 10 മാസത്തിനുള്ളില്‍ ഡൊമസ്റ്റിക് എക്‌സ്‌ചേഞ്ചില്‍ 97 ശതമാനമാണ് ഇടിവുണ്ടായത്. ഇന്ത്യയ്ക്ക് നഷ്ടം, വിദേശിക്ക് ചാകര!നിക്ഷേപകര്‍ രാജ്യത്തെ ക്രിപ്‌റ്റോ ട്രെയ്ഡിങ് പ്ലാറ്റ് ഫോമുകള്‍ ഉപേക്ഷിച്ച് വിദേശ എക്‌സ്‌ചേഞ്ചുകളിലേക്ക് മാറുന്ന പ്രവണതയുമുണ്ടായി. ഡിസംബറില്‍ ക്രിപ്‌റ്റോയ്ക്ക് ടിഡിഎസ് പ്രഖ്യാപിച്ച് രണ്ടുമാസം കൊണ്ട് രണ്ട് മില്യണ്‍ ഉപയോക്താക്കളെയാണ് (20 ലക്ഷം) ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് നഷ്ടമായത്. അതില്‍ നിന്ന് നേട്ടമുണ്ടായത് വിദേശ പ്ലാറ്റ് ഫോമുകള്‍ക്കും. ഇന്ത്യയില്‍ നിന്ന് മാത്രം 1.5 മില്യണ്‍ ഉപയോക്താക്കളാണ് വിദേശ പ്ലാറ്റ് ഫോമുകളിലെത്തിയതെന്ന് ഡിജിറ്റല്‍ അസെറ്റ് എക്‌സ്‌ചേഞ്ചായ കോയിന്‍ ഡിസിഎക്‌സ് പറയുന്നു. ആഗോള ഏകോപനം വേണംസര്‍ക്കാര്‍ തലത്തിലും…
സ്വകാര്യ മേഖലയിലെ മുൻനിര വായ്പാദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് മൂന്ന് നൂതന ഡിജിറ്റൽ പേയ്‌മെന്റ് ഉൽപ്പന്നങ്ങൾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (UPI) അവതരിപ്പിച്ചു. UPI 123Pay – ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം, UPI പ്ലഗ്-ഇൻ സേവനം, ക്യുആറിലെ ഓട്ടോപേ എന്നിവയാണവ. ഇത് ഉപഭോക്താക്കളെയും വ്യാപാരികളെയും തടസ്സമില്ലാത്ത ബാങ്കിങ് ഇടപാടുകളിൽ ഏർപ്പെടാൻ അനുവദിക്കുന്നു.ഉപഭോക്താക്കൾക്ക് തങ്ങൾക്കും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ സബ്‌സ്‌ക്രൈബ് ചെയ്യാനാകും. ഉപഭോക്തൃ ഇടപാടുകൾ സുരക്ഷിതവുമാണ്. ഇതോടൊപ്പം ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കുന്ന ‘യുപിഐ നൗ, പേ ലേറ്റർ’ സംവിധാനം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. UPI 123Pay ഇന്ത്യയിലെ ആർക്കും, അവരുടെ ഫോൺ തരം പരിഗണിക്കാതെ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ സ്‌മാർട്ട്‌ഫോണോ ആവശ്യമില്ലാതെ, ലളിതമായ ഒരു ഫോൺ കോൾ ഉപയോഗിച്ച് അനായാസമായി പേയ്‌മെന്റുകൾ നടത്തുന്നത് സാധ്യമാക്കുന്നു. ഒരു ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം (IVR) വഴി ഉപഭോക്താക്കൾക്ക് ഏത് സേവനത്തിനും അനായാസം ബുക്ക് ചെയ്യാനും പണം…
കരകൗശല നിർമാണ മേഖലയിൽ സംരംഭങ്ങൾക്ക് തടസ്സമായിരുന്ന മൂലധനപ്രതിസന്ധി പരിഹരിക്കാൻ കേരള സർക്കാർ ശ്രമം തുടങ്ങി. കരകൗശല മേഖലയിലെ സൂക്ഷ്മസംരംഭങ്ങള്‍ക്ക് ആശാ പദ്ധതിയിലൂടെ നല്കുന്ന ധനസഹായം ഗണ്യമായി വര്‍ധിപ്പിക്കുവാനാണ് തീരുമാനം.കരകൗശല മേഖലയില്‍ സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പൊതുവിഭാഗത്തിന് നല്കുന്ന മൂലധന സഹായം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. എസ്സി, എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് നിലവിലെ മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലര ലക്ഷമായി വര്‍ധിപ്പിക്കുവാനും വ്യവസായ വകുപ്പ് തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. സംരംഭം തുടങ്ങിയവര്‍ക്കുള്ള പ്രവര്‍ത്തന മൂലധന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രവര്‍ത്തന മൂലധനത്തില്‍ പൊതുവിഭാഗത്തിന് നിലവില്‍ നല്കുന്ന രണ്ടു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമായി വര്‍ധിപ്പിക്കും. പ്രത്യേകവിഭാഗക്കാര്‍ക്ക് നല്കുന്ന മൂന്നു ലക്ഷം രൂപയില്‍ നിന്ന് ഏഴര ലക്ഷമായും ഉയര്‍ത്തും. പ്രതിസന്ധി നേരിടുന്ന സംഘങ്ങളുടെ പുനര്‍ജീവനത്തിനായി കാലഹരണപ്പെട്ട യന്ത്രസാമഗ്രികള്‍ മെച്ചപ്പെടുത്താനായി അഞ്ചു ലക്ഷം രൂപ വരെ നല്കും. ഇവര്‍ക്ക് മൂന്നു ലക്ഷം രൂപ റിവോള്‍വിങ്ങ് ഫണ്ടായും ലഭ്യമാക്കും. മികച്ച സംഭാവനകള്‍ നല്കിയവര്‍ക്കുള്ള 2021 ലെ…
ടൂറിസം മേഖലയിലെ പുതിയ പ്രവണതകള്‍ അറിയാനും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവസരമൊരുക്കുന്ന ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (GTM-2023) ആദ്യ പതിപ്പിന് സെപ്റ്റംബര്‍ 27 ന് തിരുവനന്തപുരത്ത് തുടക്കമാകും. ഇന്ത്യയിലെയും വിദേശത്തെയും ട്രാവല്‍-ടൂറിസം മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും പുതിയ ബിസിനസ് പങ്കാളിത്തം ഉറപ്പിക്കാന്‍ അവസരമൊരുക്കും. സെപ്റ്റംബര്‍ 30 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററാണ് ജിടിഎമ്മിന് വേദിയാകുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 1000 ത്തിലധികം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ജിടിഎമ്മില്‍ പങ്കെടുക്കും. 500 ലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും 200 ലധികം സ്റ്റാളുകളും ഉണ്ടായിരിക്കും. സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, തവസ്സ് വെഞ്ച്വേഴ്സ്, മെട്രോ മീഡിയ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജിടിഎം ദക്ഷിണേന്ത്യന്‍ ടൂറിസം മേഖലയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. സെപ്റ്റംബര്‍ 27 ന് ജിടിഎമ്മിന്‍റെ ഉദ്ഘാടനത്തോടൊപ്പം ലോക ടൂറിസം…
ആഗോള ചിപ്പ് ഭീമനായ NVIDIA, ഇന്ത്യയിലെ തങ്ങളുടെ പങ്കാളിത്തം വിപുലമാക്കികൊണ്ടിരിക്കുന്നു. സൂപ്പർ കമ്പ്യൂട്ടർ നിർമാണത്തിലടക്കം റിലയൻസ് ഇൻഡസ്ട്രീസും ടാറ്റ ഗ്രൂപ്പുമായി അടുത്തിടെ AI ടൈ-അപ്പുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ Nvidia കൈകോർത്തിരിക്കുന്നു ടെക് ഭീമൻ ഇൻഫോസിസുമായി. ജനറേറ്റീവ് എഐ ആപ്പുകളും സൊല്യൂഷനുകളും ഉപയോഗിച്ച് ലോകമെമ്പാടുമുള്ള സംരംഭങ്ങളെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ടെക് പ്രമുഖരായ ഇൻഫോസിസും എൻവിഡിയയും തങ്ങളുടെ തന്ത്രപരമായ സഹകരണം വിപുലീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ സംരംഭങ്ങളെ AI ആയി മാറാൻ സഹായിക്കുന്ന ആദ്യ AI സൊല്യൂഷനുകൾ സൃഷ്ടിക്കുകയാണ് Infosys. എൻവിഡിയ-എഐ എന്റർപ്രൈസ് ഇക്കോസിസ്റ്റം മോഡലുകൾ, ടൂളുകൾ, റൺടൈമുകൾ, ജിപിയു സിസ്റ്റങ്ങൾ എന്നിവയെ Topazലേക്ക് കൊണ്ടുവരാൻ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു, ഇൻഫോസിസിന്റെ എഐ-ആദ്യ സെറ്റ് സേവനങ്ങൾ, പരിഹാരങ്ങൾ, ജനറേറ്റീവ് എഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി NVIDIA മോഡലുകളെ സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ബിസിനസ്സുകളിലേക്ക് ജനറേറ്റീവ് AI എളുപ്പത്തിൽ സമന്വയിപ്പിക്കാൻ ഇൻഫോസിസ് ലക്ഷ്യമിടുന്നു. ഇൻഫോസിസും എൻവിഡിയയും 5G, സൈബർ സുരക്ഷ,…
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അവയവദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമായി ട്രാന്‍സ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9-ന് കൊച്ചിയില്‍ മൂന്ന് വേദികളിലായാണ് ഗെയിംസ് നടക്കുക. റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററായിരിക്കും പ്രധാന വേദി. കലൂര്‍ ജവഹര്‍ലാല്‍ നെഹറു രാജ്യാന്തര സ്റ്റേഡിയം, ലുലു മാള്‍ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (K-SOTTO), കൊച്ചി നഗരസഭ, കെഎംആര്‍എല്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍, ജിസിഡിഎ, ലുലു മാള്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള (ലിഫോക്) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. അവയവമാറ്റത്തിന് വിധേയമായവര്‍ക്കും ജീവിച്ചിരിക്കുന്ന അവയവദാതാക്കള്‍ക്കുമായാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നതെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ ലോഗോ പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം. വിജയനും വെബ്‌സൈറ്റ് കെ-സോട്ടോ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസും പ്രകാശനം ചെയ്തു. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം, ലിഫോക് ട്രഷറര്‍ ബാബു…
VOLVO യുടെ ഈ തീരുമാനത്തെ മഹത്തരം എന്ന് തന്നെ വിശേഷിപ്പിക്കണം.2024-ഓടെ ഡീസൽ കാർ ഉൽപ്പാദനം അവസാനിപ്പിക്കുമെന്നും, പിന്നെയങ്ങോട്ട് തങ്ങളുടെ പക്കൽ ഡീസൽ കാറുകൾ ഉണ്ടാകില്ലെന്നും NYC 2023 കാലാവസ്ഥാ വാരത്തിൽ നിർണായക പ്രഖ്യാപനം നടത്തി ആഗോള വാഹന നിർമാതാക്കളായ വോൾവോ. 2024-ന്റെ തുടക്കം മുതൽ വോൾവോ തങ്ങളുടെ നിരയിൽ നിന്നും ഡീസൽ കാറുകളെ അകറ്റി നിർത്തും. എല്ലാ ഡീസൽ ഉൽപ്പാദനവും അവസാനിപ്പിക്കാൻ ശ്രമിക്കുന്ന VOLVO മൊബിലിറ്റി സൊല്യൂഷനുകളുള്ള ഒരു ഹരിത ഭാവിയിലേക്ക് നീങ്ങുകയാണ്. സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ 2030 ഓടെ പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ മാത്രം വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു, 2040 ഓടെ കാലാവസ്ഥാ-നിഷ്പക്ഷ കമ്പനിയായി മാറുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഈ പ്രക്രിയ വേഗത്തിലാക്കാൻ കമ്പനി നേരത്തെ തന്നെ ഡീസൽ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കും. ആഗോളതലത്തിൽ 2040-ഓടെയും മുൻനിര വിപണികളിൽ 2035-ന് ശേഷമോ പുതിയ കാറുകളിൽ നിന്നും വാനുകളിൽ നിന്നുമുള്ള ടെയിൽ പൈപ്പ് കാർബൺ എമിഷൻ പൂർണ്ണമായും ഇല്ലാതാക്കാനാണ്…