Author: News Desk

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി WhatsApp Startup Challenge. Invest India യുമായി ചേര്‍ന്ന് ടങആ കളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ച ലക്ഷ്യമിട്ടാണ് നീക്കം. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് .5 മില്യന്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് ചലഞ്ച് വഴിയൊരുക്കുക. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് WhatsApp ന്റെ 250,000 ഡോളര്‍ സീഡ് ഫണ്ട് ലഭിക്കും. വാട്‌സ്ആപ്പിലൂടെ ബിസിനസ് പ്രമോട്ട് ചെയ്യാന്‍ എന്‍ട്രപ്രണേഴ്‌സിനും പ്രത്യേക ഫണ്ട്. Invest India പങ്കാളിയാകുന്ന ഏറ്റവും വലിയ ചലഞ്ചാണിത്

Read More

വിദ്യാര്‍ത്ഥികളെയും ആസ്‌പൈറിംഗ് എന്‍ട്രപ്രണേഴ്‌സിനെയും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്്റ്റത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് യാത്ര കേരളത്തിലേക്ക്. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന യാത്ര 14 ജില്ലകളിലും സഞ്ചരിക്കും. വിവിധയിടങ്ങളിലായി എട്ട് ബൂട്ട് ക്യാമ്പുകളും ഒരു ഗ്രാന്‍ഡ് ഫിനാലെയുമാണ് കേരളത്തില്‍ ഒരുക്കുക. ഐഡിയേഷന്‍ വര്‍ക്ക്‌ഷോപ്പുകളും ഐഡിയ പിച്ചിംഗ് സെഷനുകളും ബൂട്ട് ക്യാമ്പിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റിനും ഇന്‍കുബേഷന്‍ ഓഫറുകള്‍ക്കും അവസരമുണ്ട്. സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുന്നതായിരിക്കും സ്റ്റാര്‍ട്ടപ്പ് യാത്രയുടെ പര്യടനം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിന്ന് തുടങ്ങി 14 ജില്ലകളിലായി 10 കോളജുകളും, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിയില്‍ നടക്കുന്ന IEDC സമ്മിറ്റ്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കളമശേരി ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍, കൊച്ചി ലേ മെറിഡിയനില്‍ നടക്കുന്ന ടൈക്കോണ്‍ കേരള 2018, കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാസര്‍കോഡ് ഓഫീസ് തുടങ്ങി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സെക്ടറുമായി ബന്ധപ്പെട്ട വൈബ്രന്റ് ഏരിയകള്‍ മുഴുവന്‍ കവര്‍…

Read More

ബംഗലൂരുവില്‍ വനിതാ സംരംഭകര്‍ക്കായി ഇന്‍കുബേഷന്‍ സെന്ററുമായി WSquare . വനിതകള്‍ക്കായുളള ബംഗലൂരുവിലെ ആദ്യ ഇന്‍കുബേഷന്‍ സെന്റര്‍ . യുവ സംരംഭകരുടെ നെറ്റ്‌വര്‍ക്കിങ്ങിനും മെന്ററിംഗിനും പ്രൊഡക്ട് ബ്രാന്‍ഡിങ്ങിലും ശ്രദ്ധ നല്‍കും . വനിതകള്‍ക്കായി First Digital Influencers കോണ്‍ക്ലേവും WSquare സംഘടിപ്പിച്ചു . വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

Read More

എന്താണ് സ്‌കെയിലബിള്‍ ബിസിനസ് ? സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് എങ്ങനെയാണ് ഐഡിയയും പ്രോഡക്ടും സ്‌കെയിലബിളാക്കാന്‍ കഴിയുക. ഒരു ചെറിയ പ്രോഫിറ്റ് ഉണ്ടാക്കി അത് മെയിന്റെയ്ന്‍ ചെയ്യുന്നതല്ല ഇന്‍ഡസ്ട്രി ഡിമാന്റ് ചെയ്യുന്ന സ്‌കെയിലബിലിറ്റിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്. പ്രോഫിറ്റ് ഉണ്ടാക്കുന്നുണ്ടെങ്കിലും ഞങ്ങളെ ഹെല്‍പ് ചെയ്യുന്നില്ലെന്നാണ് പല സംരംഭകരുടെയും പരാതി. പക്ഷെ ഇന്‍വെസ്റ്റേഴ്‌സും ഇന്‍ഡസ്ട്രിയും പ്രതീക്ഷിക്കുന്ന സ്‌കെയിലബിലിറ്റി അതായിരിക്കില്ലെന്ന് ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. ബിഗ് ടാര്‍ഗറ്റ് മാര്‍ക്കറ്റിനെ ലക്ഷ്യം വെച്ചുളള പ്രോഡക്ടാണ് ഉണ്ടാകേണ്ടത്. ഇന്ത്യയില്‍ ഇന്ന് അത് വളരെ എളുപ്പമാണ് കാരണം, എല്ലാ തരത്തിലുളള പ്രോഡക്ടുകള്‍ക്കും ബ്ലൂ ഓഷ്യന്‍ ഓപ്പര്‍ച്യുണിറ്റിയാണ് ഇവിടെയുളളത്. പക്ഷെ നമ്മുടെ സംരംഭകര്‍ക്ക് മുന്നില്‍ സ്മാര്‍ട്ട് ഗോള്‍സ് ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ മനസിലായിരിക്കും. പക്ഷെ അതുകൊണ്ട് ലക്ഷ്യമിടുന്ന വഴിയിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞെന്ന് വരില്ല. സ്‌പെസിഫിക്കും മെഷറബിളും റിയലിസ്റ്റിക്കുമായ വിഷനോടു കൂടി തുടങ്ങുകയാണ് സംരംഭകര്‍ ചെയ്യേണ്ടതെന്ന് ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. ഏതൊരു സ്ഥാപനത്തിനും അപ്രതീക്ഷിതമായ…

Read More

ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം സ്റ്റാര്‍ട്ടപ്പായ Oyo. ഗ്ലോബല്‍ എക്‌സ്പാന്‍ഷനായി 1.2 ബില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്യാനാണ് oyo യുടെ പദ്ധതി. 3 വര്‍ഷത്തിനുള്ളില്‍ 1,00,000 റൂമുകള്‍ കൂടി ബ്രാന്‍ഡിന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കും. യുകെ, ഇന്‍ഡോനേഷ്യ, യുഎഇ തുടങ്ങിയ മാര്‍ക്കറ്റുകളില്‍ 200 മുതല്‍ 300 മില്യന്‍ ഡോളര്‍ വരെ നിക്ഷേപിക്കും. അടുത്തിടെയാണ് യുഎഇയിലും യുകെയിലും OYO പ്രവര്‍ത്തനം തുടങ്ങിയത്. 2020 ഓടെ യുഎഇയില്‍ 150 ഹോട്ടലുകളിലായി 12,000 ത്തോളം സ്‌റ്റേ ഫെസിലിറ്റിയാണ് Oyo ലക്ഷ്യമിടുന്നത്. നിലവില്‍ 1000 ത്തിലധികം മുറികള്‍ ദുബായ് ഉള്‍പ്പെടെയുളളിടങ്ങളില്‍ Oyo നെറ്റ് വര്‍ക്കിലുണ്ട്. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള ബജറ്റ് ഹോസ്പിറ്റാലിറ്റി ശൃംഖലയാണ് OYO. വിവിധയിടങ്ങളിലായി മൂന്നു ലക്ഷം മുറികളാണ് OYO ശൃംഖലയിലുളളത്. ഇന്ത്യയില്‍ 1,33,000 മുറികളും ചൈനയില്‍ 1,29,000 റൂമുകളും ഉണ്ട്. ചൈനീസ് മാര്‍ക്കറ്റിലും വലിയ നിക്ഷേപത്തിനും എക്‌സ്പാന്‍ഷനുമാണ് Oyo തയ്യാറെടുക്കുന്നത്. 600 മില്യന്‍ ഡോളറാണ് ചൈനയില്‍ നിക്ഷേപിക്കുക. ഹോം മാര്‍ക്കറ്റായ ഇന്ത്യയില്‍…

Read More

Grofers ല്‍ നിക്ഷേപ ചര്‍ച്ചകളുമായി SoftBank. അടുത്ത ഫണ്ടിംഗ് റൗണ്ടില്‍ വിഷന്‍ ഫണ്ടിലൂടെ നിക്ഷേപം നടത്താനാണ് നീക്കം. ഗുരുഗ്രാം ആസ്ഥാനമായുളള ഓണ്‍ലൈന്‍ ഗ്രോസറി ഫേം ആണ് Grofers. 120-150 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്യാനാണ് Grofers ന്റെ നീക്കം . ജര്‍മന്‍ റീട്ടെയ്ല്‍ ഗ്രൂപ്പായ Metro AG യും നിക്ഷേപത്തിന് ഒരുങ്ങുന്നതായി സൂചന.

Read More

ഇലക്ട്രോണിക്സ്, ഓട്ടോ മാനുഫാക്ച്ചറിങ് രംഗത്ത് ഒരു വേള്‍ഡ് ഹബ് ആയി ഇന്ത്യ മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘Make In India’ ക്യാമ്പയിനിലൂടെ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് മേഖല കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സാധിച്ചു. മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ രാജ്യം നേടിയ വളര്‍ച്ചയുടെ കാര്യം ശ്രദ്ധേയമാണെന്നും ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ടെക്നോളജി രംഗത്ത് രാജ്യം വലിയൊരു വിപ്ലവത്തിന്റെ പാതയിലാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുളള ടൂളായി ഇന്റര്‍നെറ്റ് മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞു. ബ്രോഡ്ബാന്റ് കണക്ഷനുകള്‍ രാജ്യത്തിന്റെ ഗ്രാമങ്ങളിലേക്ക് എത്തി. 100 കോടിയിലധികം മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ ആക്ടീവാണ്. 1 GB ഡാറ്റ ആര്‍ക്കും അഫോര്‍ഡബിളായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More

ടെക്‌നോളജിക്കൊപ്പം ബിസിനസ് മോഡലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാനപ്പെട്ടതാണെന്ന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും ഇന്നവേറ്റ് ഡിജിറ്റല്‍ സൊല്യൂഷന്‍സ് സിഇഒയും ഡയറക്ടറുമായ സുനില്‍ ഗുപ്ത. ടെക്‌നോളജിയില്‍ മുന്നില്‍ നില്‍ക്കുന്ന പല സ്റ്റാര്‍ട്ടപ്പുകളും മാര്‍ക്കറ്റില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകാതെ പോകുന്ന സാഹചര്യത്തിലാണ് സുനില്‍ ഗുപ്തയുടെ വാക്കുകള്‍. മാര്‍ക്കറ്റ് സൈസും ടാര്‍ഗറ്റ് മാര്‍ക്കറ്റും കൃത്യമായി ഐഡന്റിഫൈ ചെയ്യുന്ന ബിസിനസ് മോഡലാണ് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കേണ്ടതെന്നും സുനില്‍ ഗുപ്ത അഭിപ്രായപ്പെടുന്നു. ബിസിനസ് ഫീസിബിളാക്കാന്‍ മാര്‍ക്കറ്റില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ചിന്തിക്കണം. റവന്യൂവും കോസ്റ്റ് സ്ട്രക്ചറും ഉള്‍പ്പെടെ കണക്കിലെടുത്ത് വേണം ബിസിനസ് പ്ലാന്‍ തയ്യാറാക്കാന്‍. പക്ഷെ അത് ട്രേഡിഷണല്‍ മോഡലാകരുത്, കാരണം സ്റ്റാര്‍ട്ടപ്പ് എന്നാല്‍ സേര്‍ച്ച് ആന്‍ഡ് ഡിസ്‌കവറി മോഡലാണെന്ന് സുനില്‍ ഗുപ്ത ചൂണ്ടിക്കാട്ടി. ടീമിന്റെ കപ്പാസിറ്റിയും പ്രൊഡക്ടും ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പരിഗണിച്ചാണ് സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപം വരുന്നത്. ഏത് പ്രോബ്ലമാണ് പ്രൊഡക്ട് സോള്‍വ് ചെയ്യുന്നതെന്നും അതിന്റെ മാര്‍ക്കറ്റ് റീച്ചും എത്രത്തോളം സ്‌കെയിലബിളും പ്രോഫിറ്റബിളുമാണെന്നതും നിക്ഷേപകര്‍ പരിഗണിക്കുമെന്ന് സുനില്‍ ഗുപ്ത അഭിപ്രായപ്പെട്ടു. From the perspective…

Read More

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ഫണ്ടിംഗില്‍ 108 ശതമാനം വര്‍ദ്ധന. 2018 ജനുവരി മുതല്‍ സെപ്തംബര്‍ വരെ 4.3 ബില്യന്‍ യുഎസ് ഡോളറാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലഭിച്ചത്. 2017 ല്‍ ഇത് 2.03 ബില്യന്‍ യുഎസ് ഡോളറായിരുന്നു. നാസ്‌കോം പുറത്തുവിട്ട ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം 2018 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018 ല്‍ 1200 ലധികം ടെക് സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയില്‍ പിറന്നതെന്ന് നാസ്‌കോം ചൂണ്ടിക്കാട്ടുന്നു. ടോട്ടല്‍ ഫണ്ടിംഗ് ഉയര്‍ന്നുവെങ്കിലും സീഡ് സ്റ്റേജ് ഫണ്ടിംഗ് 21 ശതമാനം കുറഞ്ഞു. അഡ്വാന്‍സ്ഡ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച അന്‍പത് ശതമാനത്തിന് മുകളിലാണ്. ഫിന്‍ടെക്, ഹെല്‍ത്ത് കെയര്‍, സോഫ്റ്റ് വെയര്‍ മേഖലകളില്‍ മികച്ച ഗ്രോത്താണ് സ്റ്റാര്‍ട്ടപ്പുകള്‍ നേടുന്നത്. എട്ട് സ്റ്റാര്‍ട്ടപ്പുകളാണ്് 2018 ല്‍ യൂണികോണ്‍ സ്റ്റാറ്റസ് പിന്നിട്ടത്. സിംഗിള്‍ കലണ്ടര്‍ ഇയറില്‍ ഇന്ത്യയില്‍ നിന്നും യൂണികോണിലെത്തുന്ന ഉയര്‍ന്ന നമ്പരാണിത്. 210 ലധികം ആക്ടീവ് ഇന്‍കുബേറ്റേഴ്‌സും ആക്‌സിലറേറ്റേഴ്‌സുമാണ് 2018 ല്‍ വന്നത്. 2017 നെ അപേക്ഷിച്ച് 11 ശതമാനമാണ് വര്‍ദ്ധന.…

Read More

WifiStudy ഏറ്റെടുത്ത് Unacademy. ജയ്പൂര്‍ ആസ്ഥാനമായ എഡ് ടെക് സ്റ്റാര്‍ട്ടപ്പാണ് WifiStudy. ഏറ്റെടുക്കല്‍ എത്ര തുകയ്‌ക്കെന്ന് വ്യക്തമല്ല, ക്യാഷ് ആന്‍ഡ് സ്റ്റോക്ക് ഡീലിലാണ് ഇടപാട്. ഇന്ത്യയിലെ ചെറുനഗരങ്ങളില്‍ കടന്നുചെല്ലാന്‍ ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് Unacademy. മത്സരപരീക്ഷകളുടെ പരിശീലനം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളാണ് WifiStudy നടത്തുന്നത്. തുടര്‍ന്നും Wifistudy സ്വതന്ത്ര സ്ഥാപനമായി നിലനിര്‍ത്തും, Dinesh Godara സിഇഒ ആയി തുടരും

Read More