Author: News Desk

ഇന്നത്തെ കോംപറ്റേറ്റീവ് എന്‍വയോണ്‍മെന്റില്‍ ഏത് ബിസിനസിനും അവശ്യമായ ടൂളാണ് ബിസിനസ് ഇന്റലിജന്‍സും, ഡാറ്റാ മാനേജ്മെന്റും പ്രഡിക്റ്റീവ് അനാലിസിസും. കസ്റ്റമേഴ്സ് റിവ്യൂവിനും കമ്പനികളുടെ സര്‍വ്വീസ് മെച്ചപ്പെടുത്താനുമടക്കം SaaS കമ്പനികള്‍ക്ക് ഇന്ന് വലിയ റോളാണുളളത്. കേരളത്തില്‍ നിന്നുളള SaaS പ്രൊഡക്ടുകളില്‍ മികച്ച മോഡലുകളില്‍ ഒന്നാണ് സര്‍വ്വെ സ്പാരോ എന്ന സ്റ്റാര്‍ട്ടപ്പ്. 108 രാജ്യങ്ങളിലായി 4500 കസ്റ്റമേഴ്‌സ് സര്‍വ്വെ സ്പാരോയ്ക്കുണ്ട്. ഫൗണ്ടര്‍ ഷിഹാബ് കൃത്യമായ ഹോംവര്‍ക്കോടെയാണ് കൊച്ചിയില്‍ കമ്പനി തുടങ്ങുന്നത്. അടൂര്‍ എഞ്ചനീയറിംഗ് കോളജില്‍ പഠിച്ചിറങ്ങി വേള്‍ഡ് ഫെയ്മസ് സാസ് കമ്പനി സോഹോയില്‍ ജോലി ചെയ്തു, പിന്നീട് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പും ബില്യണ്‍ ഡോളര്‍ കമ്പനിയുമായ ഫ്രഷ് ഡെസ്‌ക്കിന്റെ ഫൗണ്ടര്‍ ഗിരീഷ് മാതൃഭൂതത്തോടൊപ്പം ചേര്‍ന്നു. എംപ്ലോയിസ് ഫീഡ് ബാക്ക് ടൂളിന്റെ സാധ്യത ലോകം മുഴുവന്‍ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് സര്‍വ്വെ സ്പാരോ എന്ന സ്റ്റാര്‍ട്ടപ്പ് ഉടലെടുത്തത്. യാത്ര ചെയ്യുന്ന സമയത്ത് മൊബൈല്‍ ഫ്രണ്ട്‌ലിയല്ലാത്ത എന്‍ക്വയറി വന്നാല്‍ അറ്റന്‍ഡ് ചെയ്യില്ലായിരുന്നു. അവിടെ നിന്നാണ് മൊബൈല്‍ ഫ്രണ്ട്‌ലിയായ…

Read More

From the perspective of an Angel investors, several things are looked upon in startups before investing in them like the theme of the startup, product, what kind of problems they address, target market and more. Its important for startups to know how to grid business market which is a holistic model in terms of understanding the market size, revenue, cost structure, how it is going to serve the market to make business feasible, said Sunil Gupta, Angel Investor , CEO & Director Innovate digital solutions . Startup is more of a research and discovery model where they have to see…

Read More

പിച്ചിംഗിന് ഒരുങ്ങുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം ?. എങ്ങനെയുള്ള സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപകര്‍ ഇന്‍വെസ്റ്റ്‌മെന്റിന് തയ്യാറാകുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുന്നതായിരുന്നു ടൈക്കോണ്‍ 2018 ന് മുന്നോടിയായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പിച്ച് ഫെസ്റ്റും മാസ്റ്റര്‍ക്ലാസും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ടൈ കേരള സംഘടിപ്പിച്ച പിച്ച് ഫെസ്റ്റില്‍ ടെക്‌നോളജി, ഹെല്‍ത്ത്‌കെയര്‍, കമേഴ്ഷ്യല്‍ പ്രൊഡക്ട് സെക്ടറുകളില്‍ നിന്ന് പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെയില്‍ നടന്ന മാസ്റ്റര്‍ ക്ലാസിന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററും ഇന്നവേറ്റ് ഡിജിറ്റല്‍ സൊല്യൂഷന്‍സ് സിഇഒയും ഡയറക്ടറുമായ സുനില്‍ ഗുപ്ത നേതൃത്വം നല്‍കി. എങ്ങനെ ആശയങ്ങള്‍ അവതരിപ്പിക്കണമെന്നും നിക്ഷേപകരെ എങ്ങനെ കൈയ്യിലെടുക്കാമെന്നും വിശദീകരിച്ച മാസ്റ്റര്‍ ക്ലാസ് സ്റ്റാര്‍ട്ടപ്പ് സംരംഭകരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതായിരുന്നു. 2018 നവംബര്‍ 16നും 17നും കൊച്ചി ലേ മെറിഡിനിയല്‍ നടക്കുന്ന ടൈക്കോണിന്റെ ഭാഗമായിരുന്നു പിച്ച് ഫെസ്റ്റും മാസ്റ്റര്‍ ക്ലാസും സംഘടിപ്പിച്ചത്. തിരുവനന്തപുരം കൊച്ചി പാലക്കാട് കോഴിക്കോട് എന്നിവടങ്ങളിലാണ് റീജിയനല്‍ പിച്ച് ഫെസ്റ്റ്. ടൈ…

Read More

ക്രിക്കറ്റിലെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ പവര്‍ ബാറ്റുമായി മുന്‍ ഇന്ത്യന്‍ നായകനും ലെഗ് സ്പിന്നറുമായ അനില്‍ കുംബ്ലെ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഐഒറ്റിയും കോര്‍ത്തിണക്കുന്ന പവര്‍ ബാറ്റ് എന്ന സ്റ്റിക്കര്‍ ചിപ്പ് ആണ് കുംബ്ലെയുടെ ഉടമസ്ഥതയിലുളള Spektacom Technologies പുറത്തിറക്കിയത്. ബാറ്റിന്റെ പുറംഭാഗത്ത് ഒട്ടിക്കുന്ന ചിപ്പിലൂടെ ബാറ്റ് ചലിപ്പിക്കുന്നതിന്റെ വേഗവും ട്വിസ്റ്റും ഷോട്ടിന്റെ ക്വാളിറ്റിയും വരെ അനലൈസ് ചെയ്യാം. പരിശീലനസമയത്ത് കളിക്കാര്‍ക്കും കോച്ചിനും ചിപ്പിലെ ഡാറ്റ ലഭ്യമാകും. അതുകൊണ്ടുതന്നെ മൂവ്‌മെന്റുകളിലും ടെക്‌നിക്കുകളിലും വേണ്ട മാറ്റങ്ങള്‍ വരുത്താനും പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനും കളിക്കാരെ സഹായിക്കും. ബാറ്റില്‍ പന്ത് തട്ടുമ്പോള്‍ തന്നെ ചിപ്പില്‍ നിന്ന് ഡാറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഡാറ്റ അനലൈസ് ചെയ്യുക. റിയല്‍ടൈം സ്റ്റാറ്റിറ്റിക്‌സ് ലഭിക്കുന്നതുകൊണ്ടു തന്നെ തത്സമയ സ്‌പോര്‍ട്‌സ് അനാലിസിസിനും പ്രോഡക്ട് സഹായകമാകും. ഫാന്‍സ് എന്‍ഗേജ്‌മെന്റ് സജീവമാക്കാന്‍ കൂടിയാണ് പവര്‍ബാറ്റ് ലക്ഷ്യമിടുന്നത്. ഷോട്ടിലെ ന്യൂനതകള്‍ വിലയിരുത്താന്‍ ഫാന്‍സിനും കഴിയും. കളിക്കാരെയും പരിശീലകരെയും കാഴ്ചക്കാരെയും ഒരേ പ്ലാറ്റ്‌ഫോമിലെത്തിച്ച് കളി…

Read More

Startup Yatra കേരളത്തിലേക്ക് . Tier 2, Tier 3 നഗരങ്ങളിലെ സംരംഭകരെ പ്രമോട്ട് ചെയ്യാന്‍ ലക്ഷ്യമിട്ടുളളതാണ് Startup Yatra. കേരളത്തിലെ 14 ജില്ലകളിലും കവര്‍ ചെയ്യും, പദ്ധതിയിടുന്നത് 8 ബൂട്ട് ക്യാമ്പുകളും 14 വാന്‍ സ്റ്റോപ്പുകളും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്റ്റുഡന്റ് ഇന്നവേറ്റേഴ്‌സിനും പ്രയോജനപ്പെടുത്താം

Read More

2018 ലെ ലോകത്തെ ഏറ്റവും മികച്ച 10 ബ്രാന്‍ഡുകള്‍. ഗ്ലോബല്‍ ബ്രാന്‍ഡിംഗ് കണ്‍സള്‍ട്ടന്റായ Interbrand തെരഞ്ഞെടുത്ത കമ്പനികളില്‍ ആപ്പിളാണ് ഒന്നാം സ്ഥാനത്ത്. ഗൂഗിളും ആമസോണും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സുരക്ഷിതമാക്കിയപ്പോള്‍ ഫെയ്സ്ബുക്ക് ബ്രാന്‍ഡ് വാല്യു 6% ഇടിഞ്ഞ് ഒന്‍പതാം സ്ഥാനത്തേക്ക് പോയി. കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെടെയുളള വിവാദങ്ങളാണ് ഫെയ്സ്ബുക്കിന് തിരിച്ചടിയായത്. 214,480 മില്യന്‍ ഡോളറാണ് ആപ്പിളിന്റെ ബ്രാന്‍ഡ് വാല്യു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 16 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. വൈവിധ്യവല്‍ക്കരണവും സ്ഥിരതയും എന്‍ഗേജ്‌മെന്റുമാണ് ആപ്പിളിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തിയത്. രണ്ടാം സ്ഥാനത്തുളള ഗൂഗിളിന്റെ ബ്രാന്‍ഡ് വാല്യു 10 ശതമാനമാണ് വര്‍ദ്ധിച്ചത്. 155,506 മില്യന്‍ ഡോളറാണ് 2018 ലെ ഗൂഗിളിന്റെ ബ്രാന്‍ഡ് വാല്യു. റിലവന്‍സും റെസ്പോണ്‍സീവ്നെസും സാന്നിധ്യവുമാണ് ഗൂഗിളിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തിയ ഘടകങ്ങള്‍. 2018 ല്‍ ഇ കൊമേഴ്‌സ് മേഖലയില്‍ ഒട്ടേറെ ഇന്നൊവേറ്റീവ് ചുവടുവെയ്പുകള്‍ നടത്തിയ ആമസോണിന്റെ ബ്രാന്‍ഡ് വാല്യു 100,764 മില്യന്‍ ഡോളറാണ്. ആദ്യ പത്ത് സ്ഥാനക്കാരില്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ്…

Read More

Accelerator Engagement പ്രോഗ്രാമുമായി HDFC. ബാങ്കിന്റെ Centre of Digital Excellence ന് കീഴിലായിരിക്കും പ്രോഗ്രാം. മുംബൈയില്‍ HDFC ഡിജിറ്റല്‍ ബാങ്കിംഗ് ഹെഡ് NitinChugh പദ്ധതി ലോഞ്ച് ചെയ്തു. യുകെയിലെ International Trade Departmetn, IvyCamp, 91springboard എന്നിവരുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിംഗ് നല്‍കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, അനലിറ്റിക്‌സ്, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്

Read More

അടുക്കളയില്‍ ചപ്പാത്തി ഉണ്ടാക്കുന്ന ഒരു റോബോട്ട് വന്നാലോ ?. ഗോതമ്പ് പൊടിയും വെളളവും നിറച്ചുകൊടുത്താല്‍ മതി. മിക്‌സ് ചെയ്ത് ഉരുട്ടി പരത്തി നല്ല ഒന്നാന്തരം ചപ്പാത്തി ചുട്ടു തരും. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Ingen റോബോട്ടിക്‌സ് ആണ് ചപ്പാത്തി മെയ്ക്കിംഗ് ഓട്ടോമേറ്റഡാക്കാന്‍ തയ്യാറെടുക്കുന്നത്. Ingen റോബോട്ടിക്‌സിന്റെ ഫൗണ്ടറും സിഇഒയുമായ റെജിന്‍ നാരായണന്റെ മനസില്‍ വിരിഞ്ഞ ആശയമാണ് റോട്ടിബോട്ട്. അഡ്വാന്‍സ്ഡ് പ്രോട്ടോടൈപ്പുമായി പൈലറ്റ് പ്രൊഡക്ഷന് തയ്യാറെടുക്കുകയാണ് Ingen റോബോട്ടിക്‌സ്. ഭാര്യയുടെ ആവശ്യപ്രകാരം ചപ്പാത്തി ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറിയതോടെയാണ് റെജിന്റെ മനസില്‍ ഇത്തരമൊരു തോന്നല്‍ ഉണ്ടായത്. കണ്‍സ്യൂമര്‍ റോബോട്ടിക്‌സില്‍ സ്‌പെഷലൈസ് ചെയ്ത റജിന്‍ നാരായണന്‍ ഏറെക്കാലത്തെ റിസര്‍ച്ചിന് ശേഷമാണ് റോട്ടിബോട്ടിന്റെ ഫൈനല്‍ ഡിസൈന്‍ ഒരുക്കിയത്. വിവിധ രീതിയില്‍ ആറോളം പ്രോട്ടോടൈപ്പുകള്‍ പരീക്ഷിച്ചു. ഓരോന്നിലും സംഭവിച്ച പിഴവുകള്‍ വിലയിരുത്തി. മെഷീനില്‍ മാവ് ബിഹേവ് ചെയ്യുന്ന രീതി വീഡിയോയില്‍ ചിത്രീകരിച്ച് പഠനവിധേയമാക്കിപ്പോലും പിഴവുകള്‍ തിരുത്തിയാണ് ഫൈനല്‍ ഡിസൈന്‍ തയ്യാറാക്കിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി റെസ്റ്റോറന്റുകളിലും മറ്റും ഉപയോഗിക്കുന്നതിന്…

Read More

ഇന്ത്യയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി TCL Electronics. ചൈന ബെയ്‌സ്ഡായ ടെലിവിഷന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേക്കറാണ് TCL Electronics. ആന്ധ്രയിലെ തിരുപ്പതിയില്‍ ആരംഭിക്കുന്ന നിര്‍മാണ യൂണിറ്റിലേക്കാണ് പണം മുടക്കുക. 2019 ഒക്ടോബറിനുളളില്‍ ഇവിടെ നിന്നും പ്രൊഡക്ഷന്‍ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം 3 മില്യന്‍ ടെലിവിഷനുകള്‍ വരെ നിര്‍മിക്കാന്‍ ശേഷിയുളളതാണ് പ്ലാന്റ്

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്ന സ്‌കെയിലപ്പ് ഗ്രാന്റിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 20 വരെയാണ് സമയപരിധി. ഇന്‍വെസ്റ്റ്‌മെന്റോ വരുമാനമോ ലഭ്യമായിത്തുടങ്ങിയ പ്രൊഡക്ടുളള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 12 ലക്ഷം രൂപ വരെയാണ് സ്‌കെയിലപ്പ് ഗ്രാന്റായി നല്‍കുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയോ വെബ്‌സൈറ്റിലൂടെയോ സ്‌കെയിലപ്പ് ഫെസ്റ്റിനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതോ കേരളത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതോ ആകണം. ആശയവും മാര്‍ക്കറ്റ് പൊട്ടന്‍ഷ്യലും ഉള്‍പ്പെടെ പരിഗണിച്ചാണ് സെലക്ഷന്‍. ആറ് മാസത്തിനുളളില്‍ സ്റ്റാര്‍ട്ടപ്പിലേക്ക് നിക്ഷേപമായോ വരുമാനമായോ 12 ലക്ഷം രൂപയെങ്കിലും ലഭിച്ചിട്ടുണ്ടാകണം. അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവരെ ഒക്ടോബര്‍ 27 ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. നവംബര്‍ 3 നും 10 നും നടക്കുന്ന പിച്ച് ഫെസ്റ്റില്‍ ആശയങ്ങള്‍ അവതരിപ്പിക്കാം.തുടര്‍ന്നായിരിക്കും ഫൈനല്‍ ലിസ്റ്റിലേക്ക് സെലക്ട് ചെയ്യുക

Read More