Author: News Desk
കാര്‍ഷിക സംരംഭകരെ സഹായിക്കാന്‍ കൈകോര്‍ത്ത് സ്റ്റാര്‍ട്ടപ്പ് മിഷനും CPCRI യും. KSUM സപ്പോര്‍ട്ട് ചെയ്യുന്ന അഗ്രിപ്രണേഴ്‌സിന് CPCRI ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്താം. ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. 30 ലധികം ടെക്‌നോളജികളാണ് കാര്‍ഷിക സംരംഭകര്‍ക്കായി CPCRI ഡെവലപ്പ് ചെയ്തിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഇന്നവേറ്റീവ് ബിസിനസ് മോഡലിനായി ടെക്‌നോളജികള്‍ സഹായിക്കുമെന്ന് KSUM
2015 ലെ ചെന്നൈ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ രൂപം കൊണ്ട കൂട്ടായ്മ. സഹവര്‍ത്തിത്വത്തിന്റെയും ഹെല്‍പിന്റെയും സേവനത്തിന്റെയും വലിയ പാഠമാണ് അന്‍പോട് കൊച്ചി ഇന്ന് പകര്‍ന്ന് നല്‍കുന്നത്. അന്നത്തെ പരിശ്രമത്തില്‍ കേവലം ആറ് ദിവസങ്ങള്‍ക്കുളളില്‍ 25 ട്രക്കുകളില്‍ ചെന്നൈയിലേക്ക് സാധനങ്ങള്‍ എത്തി. ആ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിലും അന്‍പോട് കൊച്ചി ആശ്വാസമൊരുക്കിയത്. പ്രളയം ദുരിതം വിതച്ച ആദ്യനാളുകള്‍ മുതല്‍ ക്യാമ്പുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ക്ക് ആവശ്യമുളള വസ്തുക്കള്‍ എത്തിച്ചും മറ്റും സജീവമായിരുന്നു അന്‍പോടു കൊച്ചി ടീം. പ്രളയത്തില്‍ പെട്ട് സഹായമഭ്യര്‍ത്ഥിച്ചു വിളിക്കുന്നവര്‍ക്കായി കൊച്ചിയില്‍ ക്ലൗഡ് ടെലിഫോണ്‍ സര്‍വ്വീസ് ഉള്‍പ്പെടെയുളള സേവനങ്ങളും അന്‍പോട് കൊച്ചിയുടെ വോളന്റിയര്‍മാര്‍ ഒരുക്കി. വിദ്യാര്‍ത്ഥികള്‍ മുതല്‍ സ്വകാര്യസ്ഥാപനങ്ങളില്‍ വര്‍ക്ക് ചെയ്യുന്നവരും ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ അന്‍പോട് കൊച്ചിയുടെ വോളന്റിയര്‍ വര്‍ക്കില്‍ സജീവമായിരുന്നു. കേവലം കുറച്ചു ദിവസങ്ങള്‍ കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല റിലീഫ് വര്‍ക്കുകളെന്ന നിലപാടിലാണ് അന്‍പോട് കൊച്ചിയിലെ ടീം മെമ്പേഴ്‌സ്. പ്രളയം സര്‍വ്വവും നശിപ്പിച്ച വീടുകള്‍…
ലൊക്കേഷന്‍ ഷെയറിങ് ടൂള്‍ പരീക്ഷിക്കാന്‍ Instagram. ഫെയ്‌സ്ബുക്ക് ലൊക്കേഷന്‍ ഡാറ്റ ഉപയോഗിച്ച് ഷെയര്‍ ചെയ്യുന്ന രീതിയാണ് പരീക്ഷിക്കുന്നത്. വിജയകരമായാല്‍ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കും. നിലവില്‍ ലൊക്കേഷന്‍ ഹിസ്റ്ററി സ്‌റ്റോര്‍ ചെയ്യാനുളള സംവിധാനം ഇന്‍സ്റ്റാഗ്രാമില്‍ ഇല്ല. പെയ്ഡ് കണ്ടെന്റുകളില്‍ ലൊക്കേഷന്‍ ടാര്‍ഗറ്റിംഗ് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ പുതിയ ഫീച്ചറില്‍ ലഭ്യമാക്കും
ചിലപ്പോള്‍ നമ്മുടെ മനസ് പെട്ടന്ന് ശൂന്യമായിപ്പോകും. ഒന്നും പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാത്ത തൊട്ടടുത്ത നിമിഷം ചെയ്യേണ്ടതെന്തെന്ന് മറന്നുപോകുന്ന ഒരു അവസ്ഥ. സംരംഭകര്‍ മാത്രമല്ല മിക്കവാറും എല്ലാവരും അമിഗ്ദല ഹൈജാക്ക് എന്ന ഈ ഘട്ടത്തില്‍ കൂടി കടന്നുപോയിട്ടുളളവരാകും. ബിസനസിന്റെ സ്‌ട്രെസ് മുഴുവന്‍ അനുഭവിക്കുന്ന സംരംഭകര്‍ക്ക് ഈ ശൂന്യത ഒരുപക്ഷെ പതിവായി ആവര്‍ത്തിക്കപ്പെട്ടേക്കാം. ശരീരത്തിന് ആവശ്യമായ വിശ്രമവും ഉറക്കവും നല്‍കാത്തതുകൊണ്ടു വരുന്ന ഈ സാഹചര്യത്തെ മറികടക്കാനുളള ബ്രീത്തിംഗ് പ്രാക്ടീസാണ് മീ മെറ്റ് മീ ഫൗണ്ടര്‍ നൂതന്‍ മനോഹര്‍ ചാനല്‍ അയാമിലൂടെ ഇക്കുറി അവതരിപ്പിക്കുന്നത്. പരീക്ഷ എഴുതുമ്പോഴോ ക്ലയന്റുമായി സംസാരിക്കുമ്പോഴോ പൊതുവേദിയില്‍ ക്ലാസുകള്‍ എടുക്കുമ്പോഴോ ഒക്കെ ഇത് സംഭവിക്കാം. തലച്ചോറിന്റെ ഭാഗമായ ലിംപിക് സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്ന അമിഗ്ദലയുമായി ബന്ധപ്പെട്ട ചെയ്ഞ്ചാണ് ഇതിന് കാരണം. ശരീരത്തിന് ശരിയായ ഉറക്കം ലഭിക്കാത്ത സാഹചര്യത്തിലാണ് അമിഗ്ദല ഹൈജാക്ക് സംഭവിക്കുന്നത്. മതിയായ ഉറക്കമെന്നത് നാല് മണിക്കൂറോ ആറ് മണിക്കൂറോ എട്ട് മണിക്കൂറോ ആകാം. അതായത് ഒരു വ്യക്തി ഉണര്‍ന്നെണീക്കുമ്പോള്‍ റിഫ്രഷ്ഡ്…
വാട്‌സ്ആപ്പ് എങ്ങനെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണമെന്ന വിഷയത്തിലാണ് ക്യാമ്പെയ്ന്‍. ഒക്ടോബര്‍ ഒന്‍പത് മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ 10 നഗരങ്ങളില്‍ ക്യാമ്പെയ്ന്‍ നടത്തും. നേരത്തെ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാന്‍ Jio ഇന്‍ഫര്‍മേറ്റീവ് ട്യൂട്ടോറിയല്‍ വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. വാട്‌സ്ആപ്പിലെ വ്യാജ പ്രചാരണങ്ങള്‍ തടയണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.
കഠിനാധ്വാനത്തിനുളള അംഗീകാരം. ഗീതാ ഗോപിനാഥിനെ അടുത്തറിയുന്നവര്‍ ഈ നേട്ടത്തെ അങ്ങനെയാണ് വിലയിരുത്തുന്നത്. പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സില്‍ സയന്‍സ് പഠിച്ച ശേഷം ബിരുദത്തിന് ഇക്കണോമിക്‌സ് തെരഞ്ഞെടുക്കുമ്പോള്‍ ഐഎഎസ് മോഹമായിരുന്നു ഗീത ഗോപിനാഥിന്റെ മനസില്‍. പക്ഷെ സാമ്പത്തിക ശാസ്ത്രത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടാനായിരുന്നു ഗീതയുടെ നിയോഗം. കണ്ണൂര്‍ മയ്യില്‍ സ്വദേശി ടി.വി. ഗോപിനാഥിന്റെ മകള്‍ ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റായി എത്തുമ്പോള്‍ കേരളത്തിനും അത് മധുരനിമിഷമാണ്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ ഗീത. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയാണ് ഗീത ഗോപിനാഥ്. ഇന്റര്‍നാഷണല്‍ ഫിനാന്‍സിലും മാക്രോ ഇക്കണോമിക്‌സിലും കറന്‍സി എക്‌സേസേഞ്ച് റേറ്റുകളിലുമുള്ള ഗീതാ ഗോപിനാഥിന്റെ അഗാധമായ അറിവും റിസര്‍ച്ചും ഒബ്‌സര്‍വേഷനുമൊക്കെ സാമ്പത്തിക മേഖലയില്‍ പോസിറ്റീവ് ഇഫക്ടു്ണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഐഎംഎഫ്. വികസ്വര രാഷ്ട്രങ്ങള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന കറന്‍സി എക്‌സ്‌ചേഞ്ച് റേറ്റുകളുടെ നിയന്ത്രണം ഉള്‍പ്പെടെയുള്ള സാമ്പത്തിക ഘടകങ്ങളാണ് ഐഎംഎഫില്‍ ഗീതാ ഗോപിനാഥ് നേരിടുന്ന പ്രധാന വെല്ലുവിളി.…
പാലക്കാട് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് ഒക്ടോബര്‍ 12 ന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും പാലക്കാട് മാനേജ്‌മെന്റ് അസോസിയേഷനും ചേര്‍ന്നാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഫോര്‍ട്ട് പാലസ് ഹോട്ടലിലാണ് സമ്മിറ്റ്. സ്റ്റാര്‍ട്ടപ്പുകളെയും ന്യൂ ഏജ് എന്‍ട്രപ്രണേഴ്‌സിനെയും പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. NASSCOM, TIE തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്
പ്രൈംമിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമില്‍ (PMEGP) വായ്പയെടുത്ത സംരംഭകര്‍ക്ക് ഒരു കോടി രൂപ വരെ തുടര്‍വായ്പ ലഭിക്കും. മാനുഫാക്ചറിംഗ് സെക്ടറിലാണ് ഒരു കോടി രൂപ വരെ ലഭിക്കുക. സര്‍വ്വീസ് സെക്ടറില്‍ 25 ലക്ഷം രൂപ വരെ വീണ്ടും എടുക്കാം. PMEGP യുടെ വന്‍ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ തുക വായ്പ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ ആനുകൂല്യം പ്രയോജനത്തില്‍ വരുത്തും. മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി 15 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴിലവസരം ഒരുക്കാന്‍ PMEGP വഴിയൊരുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിലവിലെ സംരംഭങ്ങള്‍ വിപുലപ്പെടുത്താനോ നവീകരിക്കാനോ വൈവിധ്യവല്‍ക്കരിക്കാനോ രണ്ടാമത്തെ വായ്പ ഉപയോഗിക്കാം. 15 ശതമാനം സബ്‌സിഡിയോടുകൂടിയാണ് തുക അനുവദിക്കുക. ഒരു സ്ഥാപനത്തിന് ലഭിക്കുന്ന സബ്‌സിഡി തുക പരമാവധി 15 ലക്ഷം രൂപയാണ്. മാനുഫാക്ചറിംഗ് സെക്ടറില്‍ 25 ലക്ഷം രൂപ വരെയും സര്‍വ്വീസ് സെക്ടറില്‍ 10 ലക്ഷം രൂപ വരെയുമാണ് PMEGP പദ്ധതിപ്രകാരം വായ്പ അനുവദിക്കുന്നത്. പ്രൊജക്ട് കോസ്റ്റ് കണക്കാക്കി 35 %…
നെതർലൻഡ് ആസ്ഥാനമായ IOT സ്ഥാപനം ഏറ്റെടുത്ത് Tata Communications Teleena യിൽ 65 % ഓഹരികളാണ് Tata Communications സ്വന്തമാക്കിയത് 2017 ജനുവരിയിൽ Teleena യിലെ 35% ഓഹരികൾ Tata Group വാങ്ങിയിരുന്നു ഗ്ലോബൽ മൊബിലിറ്റിയും ഐഒറ്റി മാർക്കറ്റും ലക്ഷ്യമിട്ടുള്ള ഗ്രോത്ത് സ്ട്രാറ്റജിയുടെ ഭാഗമാണ് Tata യുടെ ഏറ്റെടുക്കൽ
ഗേറ്റഡ് ലിംവിംഗ് കോളനികള്‍, താമസക്കാര്‍ക്ക് പല സൗകര്യങ്ങളും നല്‍കുമെങ്കിലും അതിന്റെ മാനേജ്‌മെന്റ് വലിയ ഉത്തരവാദിത്വവും വെല്ലുവിളിയും നിറഞ്ഞതാണ്. ഫ്‌ളാറ്റുകളിലെയും അപ്പാര്‍ട്ട്‌മെന്റുുകളിലേയും റെന്റ് കള്ക്ഷന്‍, കോമണ്‍ ഫെസിലിറ്റി മാനേജ്‌മെന്റ്, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍, മെയിന്റനന്‍സ് ചാര്‍ജ്ജ് കളക്ഷന്‍, വിസിറ്റേഴ്‌സിനെ മാനേജ് ചെയ്യുന്ന ഉത്തരവാദിത്വം, സെക്യൂരിറ്റി മാനേജ്‌മെന്റെ, റെസിഡന്‍സിന്റെ കംപ്ലയിന്‍സ് തുടങ്ങി എല്ലാ കാര്യങ്ങളും അതാത് അസോസിയേഷനുകളാണ് മാനേജ് ചെയ്യുക. പലപ്പോഴും ഇത് ഹെക്ടിക് ടാസ്‌ക്കായി മാറുകയും ചെയ്യും. ഗേറ്റഡ് കമ്മ്യൂണിറ്റികളിലെ ഇന്റേണല്‍ മാനേജ്‌മെന്റിനായുള്ള ആപ്ലിക്കേഷനാണ് യൂണിറ്റി ലിവിംഗ്. വെബിലും മൊബൈലിലും അവൈലബിളാകുന്ന ആപ്ലിക്കേഷനാണിത്. ഫ്‌ളാറ്റുകളിലെ വലിയ തലവേദന പിടിച്ച മാനേജ്മെന്റ് സംവിധാനം ഓട്ടോമേറ്റഡ് സര്‍വ്വീസാക്കി സിമ്പിളാക്കുകയാണ് യൂണിറ്റി ലിവിംഗ് ചെയ്യുന്നത്. കൊച്ചിയില്‍ തുടങ്ങി മുംബൈ പൂനെ എന്നീ ടയര്‍ വണ്‍ സിറ്റികളിലുള്‍പ്പെടെ 1000 ത്തിലധികം കോംപ്ലക്സുകളില്‍ യൂണിറ്റി ലിവിംഗ് ആപ്പ് ഇംപ്ലിമെന്റ് ചെയ്ത് കഴിഞ്ഞു. ഫ്‌ളാറ്റുകളും അപാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് കൊടുത്ത് വിദേശത്ത് കഴിയുന്നവര്‍ക്കും കാര്യങ്ങള്‍ ട്രാന്‍സ്‌പെരന്റായി കൈകാര്യം ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം. സെക്യുയറായ…