Author: News Desk

Shadowfax ല്‍ നിക്ഷേപവുമായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC) ബംഗലൂരു ആസ്ഥാനമായ ബിടുബി ലൊജിസ്റ്റിക്‌സ് സ്്റ്റാര്‍ട്ടപ്പാണ് Shadowfax Technologies പ്രൈവറ്റ് സെക്ടര്‍ നിക്ഷേപങ്ങള്‍ക്കായുളള ലോകബാങ്ക് സ്ഥാപനമാണ് IFC നേരത്തെ സീരീസ് സി റൗണ്ടില്‍ Shadowfax 22 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തിരുന്നു

Read More

സെപ്്റ്റംബര്‍ 19ന് വൈകീട്ട് 5ന് കൊച്ചി കളമശ്ശേരി KTIZ ലാണ് പരിപാടി Goonj ഫൗണ്ടര്‍ Anshu Gupta, പ്രശാന്ത് നായര്‍ ഐഎഎസ്, Anbodu Kochi , compassionate keralam ടീം എന്നിവര്‍ പങ്കെടുക്കും കേരളത്തിലെ പ്രളയം നല്‍കുന്ന പാഠങ്ങള്‍ ഫോക്കസ് ചെയ്ത് കൊണ്ടുള്ള ചര്‍ച്ചകള്‍ ഇന്ററാക്ഷനും സ്റ്റാര്‍ട്ടപ്പ് ഷോക്കേസുമുണ്ടാകും, കൂടുതല്‍ വിവരങ്ങള്‍ക്ക് 9496820883 ബന്ധപ്പെടുക

Read More

ESI-EPF ഉം തൊഴിലാളികളുടെ അവകാശമാണ്.എന്നാല്‍ ഇതിനായുള്ള പ്രീമിയം തുക അടയ്ക്കാന്‍ വ്യവസായികളോ സ്ഥാപനങ്ങളോ പലപ്പോഴും താല്‍പ്പര്യം കാണിക്കാറില്ല, അടച്ച തുക തിരികെ ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍, ചികിത്സ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ESI-EPF reimbursement പദ്ധതിയിലൂടെ തൊഴിലാളിക്ക് വേണ്ടി നിക്ഷേപിക്കുന്ന പ്രീമിയം സ്ഥാപനങ്ങള്‍ക്ക് തിരികെ ലഭിക്കും. പ്രീമിയം തുക കൃത്യമായി അടച്ചാല്‍ തുകയുടെ സര്‍ക്കാരിന് തിരിച്ചു നല്‍കാനുള്ള ഓപ്ഷനുണ്ട്. ഇതിനായി 1-4-2017 ന് ശേഷം ഏതെങ്കിലും ചെറുകിട വ്യവസായ സ്ഥാപനം ഇഎസ്‌ഐ -ഇപിഎഫ് പരിധിയിലേക്ക് തൊഴിലാളികളെ കൊണ്ടു വന്നിട്ടുണ്ടെങ്കില്‍, അവരുടെ വിഹിതം അടച്ചിട്ടുണ്ടെങ്കില്‍ വ്യവസായ സ്ഥാപനം അടച്ച വിഹിതത്തിന്റ 75 ശതമാനം സര്‍ക്കാര്‍ തിരികെ നല്‍കും. തൊഴിലാളിക്ക് വര്‍ഷത്തില്‍ പരമാവധി 10,000 രൂപയും സ്ഥാപനത്തിന് പരമാവധി 1 ലക്ഷം രൂപയുമാണ് ഇതിലൂടെ ലഭിക്കുക.3 വര്‍ഷം വരെ ESI-EPF reimbursement തുടരും. സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ കൂടുതല്‍ പേരെ ഇഎസ്‌ഐ-ഇപിഎഫ്…

Read More

ഇന്ത്യയിലെ ആദ്യ കൊമേഴ്‌സ്യല്‍ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ EyeROV TUNA കൊച്ചിയില്‍ ലോഞ്ച് ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സപ്പോര്‍ട്ടോടെ കൊച്ചി മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത ഐറോവ് സ്റ്റാര്‍ട്ടപ്പ് ആണ് EyeRov TUNA എന്ന റോബോട്ടിക്ക് ഡ്രോണ്‍ ലോഞ്ച് ചെയ്തത്. റിമോട്ടഡ്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ വിഭാഗത്തില്‍ പെടുന്ന ഐറോവ് ട്യൂണയ്ക്ക് ഡിആര്‍ഡിഒ സ്ഥാപനമായ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. മേക്കര്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ തെരുമോ പെന്‍പോള്‍ സ്ഥാപകന്‍ സി ബാലഗോപാല്‍ റോബോട്ടിക്ക് ഡ്രോണ്‍ ഔപചാരികമായി പുറത്തിറക്കി. എന്‍പിഒഎല്ലിന്റെ ഗവേഷണങ്ങള്‍ക്കായിട്ടാണ് ട്യൂണ ഉപയോഗിക്കുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥില്‍ നിന്നും എന്‍പിഒഎല്‍ ഡയറക്ടര്‍ എസ് കേദാര്‍നാഥ് ഷേണായി ഐറോവ് റോബോട്ട് ഏറ്റുവാങ്ങി. തുറമുഖങ്ങള്‍, അണക്കെട്ടുകള്‍, ആണവനിലയങ്ങള്‍ തുടങ്ങിയവയുടെ സുരക്ഷ പരിശോധിക്കാനും നേവിയുടെ മൈന്‍ കണ്ടെത്തല്‍, സമുദ്രപഠനം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും ഐറോവ് ട്യൂണ പ്രയോജനകരമാണ്. മുങ്ങല്‍ വിദഗ്ധരുടെ സേവനം വേണ്ടി വരുന്ന ജോലികള്‍…

Read More

മീറ്റപ്പ് കഫെയില്‍ Rebuild Kerala സ്‌പെഷല്‍ പ്രോഗ്രാമുമായി കേരള സ്്റ്റാര്‍ട്ടപ്പ് മിഷന്‍ സെപ്തംബര്‍ 19 ന് വൈകിട്ട് 5 മുതല്‍ 7.30 വരെ കളമശേരി ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ Goonj ഫൗണ്ടര്‍ Anshu Gupta, അന്‍പോട് കൊച്ചി ടീം തുടങ്ങിയവര്‍ പങ്കെടുക്കും കേരളത്തിലെ ഫ്‌ളഡ് റിലീഫ് വര്‍ക്കുകള്‍ ഡിജിറ്റല്‍ ഇന്ത്യയില്‍ എങ്ങനെ മുതല്‍ക്കൂട്ടാം- പാനല്‍ ഡിസ്‌കഷന്‍ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍മാര്‍ക്കും ഇന്‍വെസ്റ്റേഴ്‌സിനും ഇന്‍ഡസ്ട്രി ലീഡേഴ്‌സിനും പങ്കെടുക്കാം

Read More

ഇന്റര്‍നാഷണല്‍ കമ്പനികളെ വളര്‍ത്താന്‍ കേരളത്തിന്റെ മണ്ണിനും കരുത്തുണ്ടെന്ന് തെളിയിക്കുകയാണ് RecipeBook എന്ന ഇന്റലിജന്റ് കുക്കിംഗ് ആപ്പ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറിന്റെ എഡിറ്റേഴ്‌സ് ചോയ്‌സിലേക്ക് രണ്ടാം തവണയും ഫീച്ചര്‍ ചെയ്യപ്പെട്ട RecipeBook മലയാളിക്ക് മുഴുവന്‍ അഭിമാനമായി മാറുകയാണ്. കളമശേരി ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഗ്രിമ ഇന്‍ഫോടെക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പ്രൊഡക്ടാണ് റെസിപ്പി ബുക്ക്. മൊബൈല്‍ ആപ്പുകളുടെ റീച്ചും യൂസര്‍ ഇന്റര്‍ഫെയ്‌സ് പോലുളള ടെക്‌നോളജി ഘടകങ്ങളും സൂക്ഷ്മമായി പരിഗണിക്കുന്ന എഡിറ്റേഴ്‌സ് ചോയ്‌സില്‍ ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ കടുത്ത മത്സരം അതിജീവിച്ചാണ് റെസിപ്പി ബുക്ക് രണ്ടാം തവണയും ഫീച്ചര്‍ ചെയ്യപ്പെട്ടത്. ഇന്‍ഗ്രേഡിയന്റ്‌സിന്റെ ചിത്രങ്ങളെടുത്ത് ഫോണ്‍ കുലുക്കിയാല്‍ പാചകക്കുറിപ്പ് തയ്യാറാക്കി നല്‍കുന്ന ആപ്പ് ആണ് റെസിപ്പി ബുക്ക്. കൊച്ചി ശ്രീനാരായണഗുരു എന്‍ജിനീയറിംഗ് കോളജില്‍ ബാച്ച്‌മേറ്റ്‌സ് ആയിരുന്ന അനൂപ് ബാലകൃഷ്ണന്‍, നിഖില്‍, അരുണ്‍ രവി എന്നിവരാണ് വേറിട്ട ആശയം അവതരിപ്പിച്ചത്. 6 പേരില്‍ തുടങ്ങിയ കമ്പനി ഇന്ന് 40 ജീവനക്കാരില്‍ എത്തി നില്‍ക്കുന്നു. റെസിപ്പി ബ്‌ളോഗില്‍…

Read More

India Portugal Startup Hub ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പദ്ധതി . യൂറോപ്പ് ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം. മൂന്ന് മാസത്തേക്ക് പോര്‍ച്ചുഗലില്‍ ഫ്രീ കോ വര്‍ക്കിങ് സ്‌പെയ്‌സ് . ഫാസ്റ്റ് ട്രാക്ക് വീസ സൗകര്യവും റെഗുലേറ്ററി സപ്പോര്‍ട്ടും ലഭിക്കും. www.startupindiahub.org.in ലൂടെ സെപ്തംബര്‍ 25 വരെ അപേക്ഷ നല്‍കാം. ഫിന്‍ടെക്, അര്‍ബന്‍ ടെക്, മെഡ് ടെക്, നാനോ ടെക് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം.

Read More

ഡ്രോണുകള്‍ പറത്തുന്നതിന് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി ഏര്‍പ്പെടുത്തിയ ഗൈഡ്‌ലൈന്‍സ് ഡ്രോണ്‍ ഇന്‍ഡസ്ട്രിയെയും ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളെയും എങ്ങനെയാണ് ബാധിക്കുക?. അഗ്രികള്‍ച്ചറിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലും ഉള്‍പ്പെടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഡ്രോണുകള്‍ ഫലപ്രദമായി പരീക്ഷിക്കുന്ന ഘട്ടത്തിലാണ് ഗൈഡ്‌ലൈന്‍സുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യ ഡ്രോണ്‍ ഇന്‍ഡസ്ട്രിയെ പ്രമോട്ട് ചെയ്യാനും മികച്ച ഡ്രോണ്‍ ഇക്കോസിസ്റ്റം ഡെവലപ്പ് ചെയ്യാനും ഗൈഡ്‌ലൈന്‍സ് വഴിയൊരുക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി ചൂണ്ടിക്കാട്ടുന്നത്. ഡ്രോണുകള്‍ പറത്തുന്നതിന് ഡിസംബര്‍ മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുളള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഡ്രോണ്‍ റെഗുലേഷന്‍ 1.0 യില്‍ ഉളളത്. ഗൈഡ്‌ലൈന്‍സ് നിലവില്‍ വന്നതോടെ ഡ്രോണുകള്‍ പറത്തുന്നത് നിയമവിധേയമായി മാറിയെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രോണ്‍ ഡെവലപ്പിംഗില്‍ ഇന്നവേറ്റീവ് ആശയങ്ങള്‍ അവതരിപ്പിക്കുന്നതുകൊണ്ടു തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതില്‍ ഇളവ് നല്‍കണമെന്നും സംരംഭകര്‍ ആവശ്യപ്പെടുന്നു. ഈ മേഖലയിലെ ഇന്നവേഷനുകള്‍ പ്രോത്സാഹിപ്പിച്ചാല്‍ ഡിഫന്‍സ് ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഇംപോര്‍ട്ട് ചെയ്യുന്ന ഡ്രോണുകളെ ആശ്രയിക്കുന്നത് ഭാവിയില്‍ ഒഴിവാക്കാനാകുമെന്നാണ് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രിയുടെ കാല്‍ക്കുലേഷന്‍. ഇന്‍ഡസ്ട്രിയില്‍ കോസ്റ്റ് ഇഫക്ടീവ് സൊല്യൂഷന്‍സ് ആണ് ഡ്രോണുകള്‍ മുന്നോട്ടുവെയ്ക്കുന്നത്.…

Read More

ഹാര്‍ട്ട് ബീറ്റ് മോണിട്ടര്‍ ചെയ്യാവുന്ന സ്മാര്‍ട്ട് വാച്ചുമായി ആപ്പിള്‍. 30 സെക്കന്‍ഡുകള്‍ക്കുളളില്‍ ഇസിജി തരംഗങ്ങള്‍ ജനറേറ്റ് ചെയ്യാവുന്ന ഹാര്‍ട്ട് സെന്‍സര്‍ വാച്ചാണ് ആപ്പിള്‍ പുറത്തിറക്കിയത്. ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ശ്രേണിയിലെ സീരീസ് 4 വാച്ചിലാണ് ആരോഗ്യസംരംക്ഷണം മുന്‍നിര്‍ത്തിയുളള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് വാച്ചിലെ ഇലക്ട്രോഡുകള്‍ ഉപയോഗിച്ചാണ് ഹാര്‍ട്ട്ബീറ്റ് റീഡ് ചെയ്യുന്നത്. കൈത്തണ്ടയില്‍ നിന്നും കൈവിരലില്‍ നിന്നുമുളള സ്പര്‍ശനത്തില്‍ നിന്നാണ് ഹൃദയമിടിപ്പ് സ്മാര്‍ട്ട് വാച്ച് കൗണ്ട് ചെയ്യുന്നത്. റിയല്‍ ടൈം ഇസിജി ജനറേറ്റ് ചെയ്യാന്‍ കഴിയുന്ന ഹെല്‍ത്ത് ആപ്പുമായും ഇത് കണക്ട് ചെയ്തിട്ടുണ്ട്. ഡോക്ടര്‍ക്ക് അയച്ചുകൊടുക്കാന്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഉള്‍പ്പെടെ ഇസിജി വേവ്‌സ് കണ്‍വേര്‍ട്ട് ചെയ്യാം. ഇതേ കാറ്റഗറിയിലെ മറ്റ് പ്രൊഡക്ടുകളെ അപേക്ഷിച്ച് ഇരട്ടിവേഗം നല്‍കുന്ന ഫോര്‍ത്ത് ജനറേഷന്‍ സിപിയു ഉള്‍പ്പെടെ നിരവധി അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ കോര്‍ത്തിണക്കിയാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ഡെവലപ്പ് ചെയ്തിരിക്കുന്നത്. പെട്ടന്നുണ്ടാകുന്ന അസുഖങ്ങളില്‍ ഹെല്‍ത്ത് app ലൂടെ എമര്‍ജന്‍സി കോളും അലെര്‍ട്ടും നല്‍കാന്‍ കഴിയും. 60 സെക്കന്‍ഡുകള്‍ പ്രതികരിക്കാതിരുന്നാല്‍…

Read More

പതഞ്ജലി ഡയറി ബിസിനസിലേക്കും. പാലും പാലുല്‍പ്പന്നങ്ങളും നിര്‍മിക്കുമെന്ന് കമ്പനി വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. 56000 റീട്ടെയ്‌ലര്‍മാരുടെ ശൃംഖല വഴി ബിസിനസ് വിപുലമാക്കുമെന്ന് ബാബ രാംദേവ്. ഫ്രോസന്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിലേക്കും നേരത്തെ പതഞ്ജലി കടന്നിരുന്നു.

Read More