Author: News Desk

ഡിജിറ്റല്‍ കറന്‍സി സാധ്യതകള്‍ പഠിക്കാന്‍ RBI. സ്വന്തം Fiat-currency യുടെ സാധ്യതകളും പ്രായോഗികതയും പഠിക്കാന്‍ പാനലിനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. 2017-18 ലെ ആര്‍ബിഐയുടെ ആനുവല്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. രൂപ അധിഷ്ഠിതമായുളള ഡിജിറ്റല്‍ കറന്‍സിയാണ് RBI ലക്ഷ്യമിടുന്നത്. പേപ്പര്‍-മെറ്റല്‍ ബെയ്‌സ്ഡ് കറന്‍സികളുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം.

Read More

രാജ്യത്തെ കാപ്പി കര്‍ഷകരെ ഡിജിറ്റലാക്കാന്‍ മൊബൈല്‍ ആപ്പുകളുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട രണ്ട് മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു പുറത്തിറക്കി. India coffee field force app, Coffee KrishiTharanga എന്നീ ആപ്പുകളാണ് പുറത്തിറക്കിയത്. ടെക്‌നോളജിയുടെ സഹായത്തോടെ ഉല്‍പാദനം ഉയര്‍ത്താനും ക്വാളിറ്റി മെച്ചപ്പെടുത്താനും കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് സുരേഷ് പ്രഭു ചൂണ്ടിക്കാട്ടി. പ്രൊഡക്ഷന്‍ വര്‍ദ്ധിപ്പിക്കാനും പ്രോഫിറ്റബിലിറ്റിയും എന്‍വയോണ്‍മെന്റല്‍ സസ്‌റ്റെയ്‌നബിലിറ്റിയും ഉയര്‍ത്താനും സഹായിക്കുന്നതാണ് Coffee KrishiTharanga ആപ്പ്. ഉല്‍പാദനത്തിന്റെ എല്ലാ ഘട്ടത്തിലും ജോലി എളുപ്പമാക്കുന്ന സൊല്യൂഷനുകള്‍ കര്‍ഷകര്‍ക്കായി പ്രൊവൈഡ് ചെയ്യുകയാണ് ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. കാപ്പി കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുളള ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമായ പൈലറ്റ് പ്രൊജക്ടുകളും സുരേഷ് പ്രഭു ലോഞ്ച് ചെയ്തു. മഴയും കാപ്പിച്ചെടികളിലെ പൂപ്പലും രോഗബാധയുമൊക്കെ മനസിലാക്കാനും പ്രതിരോധിക്കാനും കര്‍ഷകരെ സഹായിക്കുന്ന സൊല്യൂഷനുകള്‍ തേടുന്നതാണ് പ്രൊജക്ടുകള്‍. ഇന്ത്യയില്‍ 4.54 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കാപ്പി കൃഷി ചെയ്യുന്നത്. കേരളത്തിലെ പ്രളയത്തില്‍…

Read More

റോബോട്ടുകള്‍ ഫാമിലിയുടെ പെറ്റ് ആയി മാറുന്ന കാലം. വെക്ടര്‍ റോബോട്ട് അതിനൊരു തുടക്കമാണ്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുളള ആന്‍കി എന്ന കമ്പനിയാണ് സമൂഹത്തിന്റെ ചെയ്ഞ്ച് മനസിലാക്കി ഫാമിലി പെറ്റ്, ഇന്റലിജന്റ് റോബോട്ടുകളുടെ ശ്രേണിയില്‍ വെക്ടറിനെ ഡെവലപ്പ് ചെയ്തത്. ഹ്യൂമന്‍ കംപാനിയന്‍സായി ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് റോബോട്ടുകളിലേക്കുളള അന്വേഷണമാണ് ആന്‍കിയെ വെക്ടറിലേക്ക് നയിച്ചത്. അഡ്വാന്‍സ്ഡ് ഡീപ് നോളജ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചാണ് വെക്ടര്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത്. ഐഒറ്റിയുമായി കണക്ട് ചെയ്തിരിക്കുന്നതിനാല്‍ വെക്ടര്‍ നമ്മുടെ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങളും നല്‍കും. വെതര്‍ കണ്ടീഷനും മറ്റ് പൊതുവായ കാര്യങ്ങളും വെക്ടറിനോട് ചോദിക്കാം. നോയ്‌സുകള്‍ ഫില്‍റ്റര്‍ ചെയ്ത് നാച്വറല്‍ വോയ്‌സ് തിരിച്ചറിയാനുളള മൈക്രോഫോണുകള്‍. വൈഡ് ആങ്കിള്‍ ക്യാമറ, ഡിസ്റ്റന്‍സ് ട്രാക്ക് ചെയ്യാനും എന്‍വയോണ്‍മെന്റ് മാപ്പിങ്ങിനും സഹായിക്കുന്ന ഇന്‍ഫ്രാറെഡ് ലേസര്‍ സ്‌കാനര്‍, ടേബിളില്‍ നിന്നും താഴെ വീഴാതിരിക്കാന്‍ ഡ്രോപ്പ് സെന്‍സറുകള്‍, ഇമോഷനുകള്‍ കണ്‍വേ ചെയ്യാന്‍ ഹൈ റസല്യൂഷന്‍ സ്‌ക്രീന്‍ തുടങ്ങി 700 ഓളം ചെറിയ പാര്‍ട്ടുകളാണ് വെക്ടറിന്റെ ബോഡിയിലുളളത്. 120…

Read More

ആമസോണ്‍ ട്രില്ല്യന്‍ ഡോളര്‍ ക്ലബ്ബില്‍. ആപ്പിളിനു പിന്നാലെ ട്രില്ല്യന്‍ ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ യുഎസ് കമ്പനി. 24 വര്‍ഷം കൊണ്ടാണ് ആമസോണ്‍ നാഴികക്കല്ല് പിന്നിട്ടത്. റീട്ടെയ്‌ലിങ്ങിലും ക്‌ളൗഡ് കംമ്പ്യൂട്ടിംഗിലും നേടിയ ഫാസ്റ്റ് ഗ്രോത്ത് മാര്‍ക്കറ്റ് ക്യാപ് ഇരട്ടിയാക്കി.

Read More

ഓണ്‍ലൈന്‍ പരസ്യമേഖലയില്‍ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും വെല്ലുവിളിയായി ആമസോണ്‍. 2018 ഫസ്റ്റ് ക്വാര്‍ട്ടറില്‍ ആമസോണിന്റെ ഓണ്‍ലൈന്‍ പരസ്യവരുമാനത്തില്‍ 130 % മാണ് വര്‍ദ്ധനയുണ്ടായത്. 88 ബില്യന്‍ ഡോളര്‍ വരുന്ന ഓണ്‍ലൈന്‍ പരസ്യമാര്‍ക്കറ്റില്‍ കീ പൊസിഷനിലേക്ക് ആമസോണ്‍ ഉയരുകയാണെന്ന് മാര്‍ക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു. ആമസോണില്‍ ലിസ്റ്റ് ചെയ്യാത്ത പ്രൊഡക്ടുകള്‍ പോലും ഓണ്‍ലൈന്‍ പരസ്യത്തിനായി ആമസോണിനെ ആശ്രയിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ മുഖ്യവരുമാനസ്രോതസുകളില്‍ ഒന്നായി മാറ്റാനുളള പ്രവര്‍ത്തനങ്ങളും ആമസോണ്‍ തുടങ്ങി. ഇന്ത്യയുള്‍പ്പെടെയുളള മാര്‍ക്കറ്റുകള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. ഷോപ്പിംഗ് താല്‍പര്യമുളളവരിലേക്ക് എളുപ്പം എത്തിക്കാന്‍ കഴിയുമെന്നതിനാല്‍ ആമസോണിന്റെ പരസ്യ പ്ലാറ്റ്‌ഫോമിന് നല്ല ഡിമാന്റാണ്. നിലവില്‍ ആമസോണിന്റെ വരുമാനത്തില്‍ 11 % ക്ലൗഡ് ഉള്‍പ്പെടെയുളള വെബ് സര്‍വ്വീസുകളില്‍ നിന്നാണ്. 100 മില്യനില്‍ അധികമാണ് ആമസോണിന്റെ പ്രൈം സബ്‌സ്‌ക്രൈബേഴ്‌സ്. General Mills, Hershey, Unilever തുടങ്ങിയ ബ്രാന്‍ഡുകള്‍ ആമസോണ്‍ വഴിയുളള പരസ്യം വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു.

Read More

മ്യൂച്ചല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമുമായി Paytm. 25 അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ മ്യൂച്ചല്‍ഫണ്ട് സ്‌കീമുകള്‍. ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ Paytm Money ലഭ്യമാണ്. മൂന്ന് വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് Paytm

Read More

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ ഗൂഗിള്‍. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്ന് ബിഹാറിലെ പാറ്റ്നയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പൈലറ്റ് ഫ്ളഡ് ഫോര്‍കാസ്റ്റ് സിസ്റ്റം ഇന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രയോജനപ്പെടുത്തും.അടുത്തിടെ കേരളത്തിലും കര്‍ണാടകയിലും ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗൂഗിളിന്റെ തീരുമാനമെന്ന് ഗൂഗിള്‍ ടെക്നിക്കല്‍ മാനേജര്‍ അനിത വിജയകുമാര്‍ വ്യക്തമാക്കി. ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2018 ലാണ് ഗൂഗിള്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. പ്രളയഭീഷണിയുളള സ്ഥലങ്ങള്‍ കൂടുതല്‍ കൃത്യതയോടെ പ്രവചിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെ സാധിക്കുമെന്ന് അനിത വിജയകുമാര്‍ വ്യക്തമാക്കി. ഒന്നരവര്‍ഷത്തെ റിസര്‍ച്ചിനൊടുവിലാണ് ഗൂഗിള്‍ പ്രൊജക്ട് റോള്‍ ഔട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ബിഹാര്‍ പ്രളയത്തിന് ശേഷമാണ് പാറ്റ്നയില്‍ പൈലറ്റ് പ്രൊജക്ട് ഏര്‍പ്പെടുത്തിയത്. ഏറ്റവും അപകടകരമായ പ്രകൃതിദുരന്തങ്ങളില്‍ ഒന്നാണ് പ്രളയം. ഓരോ വര്‍ഷവും വലിയ സാമ്പത്തികനഷ്ടവും ജീവഹാനിയുമാണ് പ്രളയം വരുത്തിവെയ്ക്കുന്നത്. 75 ശതമാനം പ്രളയദുരന്തങ്ങളും സംഭവിക്കുന്നത് ഇന്ത്യ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളില്‍…

Read More

Coca-Cola ഹോട്ട് ബീവറേജസ് ബിസിനസില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി യുകെ ആസ്ഥാനമായുളള കോഫി റീട്ടെയ്ല്‍ ബ്രാന്‍ഡായ Costa Limited നെ കമ്പനി ഏറ്റെടുത്തു. 3.9 ബില്യന്‍ പൗണ്ടിനാണ് (5.1 ബില്യന്‍ യുഎസ് ഡോളര്‍) ഏറ്റെടുക്കല്‍. ടോട്ടല്‍ ബീവറേജസ് കമ്പനിയായി കൊക്കക്കോളയെ മാറ്റുന്നതിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്ന് സിഇഒ ജെയിംസ് ക്യിന്‍സെ പറഞ്ഞു. 2019 ആദ്യ പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. Whitbread കമ്പനിയുടെ ബ്രാന്‍ഡായിരുന്നു Costa coffee. വിവിധ രാജ്യങ്ങളിലായി 3800 ഔട്ട്‌ലെറ്റുകള്‍ കോസ്റ്റ കോഫിക്ക് ഉണ്ട്. യുകെയില്‍ മാത്രം 2500 കഫെകളാണ് ഉള്ളത്. പല തരത്തിലുളള കോഫികള്‍ കോസ്റ്റയുടെ ബ്രാന്‍ഡില്‍ ലഭ്യമാണ്. ചൈനയിലുള്‍പ്പെടെ ഗ്രോവിങ് ബ്രാന്‍ഡായി കോസ്റ്റ കോഫി മാറിക്കഴിഞ്ഞു. അഞ്ഞൂറോളം സ്‌റ്റോറുകളാണ് ചൈനയില്‍ ഉളളത്. യുകെയിലും ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമായി മുപ്പതോളം രാജ്യങ്ങളില്‍ Costa coffee സജീവമാണ്. കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിച്ച് ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റുകയാണ് കൊക്കക്കോള ലക്ഷ്യമിടുന്നത്. ജപ്പാനില്‍ നേരത്തെ Georgia coffee എന്ന റെഡി ടു ഡ്രിങ്ക്…

Read More

Kerala Accelerator Program ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്‌കെയിലബിള്‍ പ്രൊഡക്ടുളള ഏര്‍ളി സ്റ്റേജ് ബിടുബി ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം. startupmission.kerala.gov.in/programs/k-accelerator ലൂടെ ഓണ്‍ലൈനായി സെപ്തംബര്‍ ഏഴ് വരെ അപേക്ഷിക്കാം. 3 മാസത്തെ വെര്‍ച്വല്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാമാണിത്, സെപ്തംബര്‍ 13 ന് സെലക്ഷന്‍ പിച്ച് നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സോണ്‍ സ്റ്റാര്‍ട്ടപ്പ്‌സ് ഇന്ത്യയും ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്

Read More

ബാങ്കിംഗ് സേവനം വാതിൽപ്പടിയിൽ എന്ന സ്ലോഗനുമായി ഗ്രാമീണ ഇന്ത്യയിൽ ബാങ്കിംഗ് വിപ്ലവത്തിന് ഒരുങ്ങുകയാണ് India Post Payments Bank. വേഗത്തിലും സുരക്ഷിതവുമായ ബാങ്കിംഗ് സേവനങ്ങൾ ജനങ്ങളുടെ ഡോർ സെറ്റപ്പിൽ എത്തിക്കുകയാണ് India Post Payments Bank ന്റെ ലക്ഷ്യം. സ്മാർട്ട് ഫോണുകളിലൂടെയും ബയോമെട്രിക് സ്കാനറിലൂടെയുമാണ് doorstep ബാങ്കിംഗ് സാധ്യമാക്കുന്നത്. ഇതിനായി 11000 ഡോർസ്റ്റെപ്പ് ബാങ്കിംഗ് സർവീസ്‌ പ്രൊവൈഡേഴ്സിസിനെയാണ് സജ്ജമാക്കിയിരിക്കുന്നത് . ആദ്യഘട്ടത്തിൽ 650 ബ്രാഞ്ചുകൾ, 3250 ഫിസിക്കൽ ആക്സസ് പോയിന്റുകൾ തുടങ്ങി വിപുലമായ സംവിധാനമാണ് India Post Payments Bank ഒരുക്കിയിരിക്കുന്നത്. RBl മാനദണ്ഡമനുസരിച്ച് 1 ലക്ഷം രൂപ വരെ പേമെന്റ് ബാങ്കുകളിൽ നിക്ഷേപിക്കാം. ഇൻസ്റ്റന്റ് ഡിപ്പോസിറ്റും വിത്ത് ഡ്രോവലും ഉൾപ്പെടെ പൂർണമായും കസ്റ്റമർ ഫ്രണ്ട്ലി സേവനങ്ങളാണ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിലൂടെ ലഭിക്കുക. Bharat Bill Payment System വുമായി കൂട്ടിയിണക്കി മെർച്ചന്റ് സർവ്വീസുകളും 24 X 7 മണി ട്രാൻസ്ഫർ ഫെസിലിറ്റിയും കസ്റ്റമർ കെയർ സപ്പോർട്ടും ഉൾപ്പെടെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നു.ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ…

Read More