Author: News Desk
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ ഗൂഗിള്‍. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്ന് ബിഹാറിലെ പാറ്റ്നയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പൈലറ്റ് ഫ്ളഡ് ഫോര്‍കാസ്റ്റ് സിസ്റ്റം ഇന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രയോജനപ്പെടുത്തും.അടുത്തിടെ കേരളത്തിലും കര്‍ണാടകയിലും ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗൂഗിളിന്റെ തീരുമാനമെന്ന് ഗൂഗിള്‍ ടെക്നിക്കല്‍ മാനേജര്‍ അനിത വിജയകുമാര്‍ വ്യക്തമാക്കി. ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2018 ലാണ് ഗൂഗിള്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. പ്രളയഭീഷണിയുളള സ്ഥലങ്ങള്‍ കൂടുതല്‍ കൃത്യതയോടെ പ്രവചിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെ സാധിക്കുമെന്ന് അനിത വിജയകുമാര്‍ വ്യക്തമാക്കി. ഒന്നരവര്‍ഷത്തെ റിസര്‍ച്ചിനൊടുവിലാണ് ഗൂഗിള്‍ പ്രൊജക്ട് റോള്‍ ഔട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ബിഹാര്‍ പ്രളയത്തിന് ശേഷമാണ് പാറ്റ്നയില്‍ പൈലറ്റ് പ്രൊജക്ട് ഏര്‍പ്പെടുത്തിയത്. ഏറ്റവും അപകടകരമായ പ്രകൃതിദുരന്തങ്ങളില്‍ ഒന്നാണ് പ്രളയം. ഓരോ വര്‍ഷവും വലിയ സാമ്പത്തികനഷ്ടവും ജീവഹാനിയുമാണ് പ്രളയം വരുത്തിവെയ്ക്കുന്നത്. 75 ശതമാനം പ്രളയദുരന്തങ്ങളും സംഭവിക്കുന്നത് ഇന്ത്യ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളില്‍…
Coca-Cola ഹോട്ട് ബീവറേജസ് ബിസിനസില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി യുകെ ആസ്ഥാനമായുളള കോഫി റീട്ടെയ്ല്‍ ബ്രാന്‍ഡായ Costa Limited നെ കമ്പനി ഏറ്റെടുത്തു. 3.9 ബില്യന്‍ പൗണ്ടിനാണ് (5.1 ബില്യന്‍ യുഎസ് ഡോളര്‍) ഏറ്റെടുക്കല്‍. ടോട്ടല്‍ ബീവറേജസ് കമ്പനിയായി കൊക്കക്കോളയെ മാറ്റുന്നതിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്ന് സിഇഒ ജെയിംസ് ക്യിന്‍സെ പറഞ്ഞു. 2019 ആദ്യ പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. Whitbread കമ്പനിയുടെ ബ്രാന്‍ഡായിരുന്നു Costa coffee. വിവിധ രാജ്യങ്ങളിലായി 3800 ഔട്ട്‌ലെറ്റുകള്‍ കോസ്റ്റ കോഫിക്ക് ഉണ്ട്. യുകെയില്‍ മാത്രം 2500 കഫെകളാണ് ഉള്ളത്. പല തരത്തിലുളള കോഫികള്‍ കോസ്റ്റയുടെ ബ്രാന്‍ഡില്‍ ലഭ്യമാണ്. ചൈനയിലുള്‍പ്പെടെ ഗ്രോവിങ് ബ്രാന്‍ഡായി കോസ്റ്റ കോഫി മാറിക്കഴിഞ്ഞു. അഞ്ഞൂറോളം സ്‌റ്റോറുകളാണ് ചൈനയില്‍ ഉളളത്. യുകെയിലും ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമായി മുപ്പതോളം രാജ്യങ്ങളില്‍ Costa coffee സജീവമാണ്. കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിച്ച് ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റുകയാണ് കൊക്കക്കോള ലക്ഷ്യമിടുന്നത്. ജപ്പാനില്‍ നേരത്തെ Georgia coffee എന്ന റെഡി ടു ഡ്രിങ്ക്…
Kerala Accelerator Program ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്‌കെയിലബിള്‍ പ്രൊഡക്ടുളള ഏര്‍ളി സ്റ്റേജ് ബിടുബി ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം. startupmission.kerala.gov.in/programs/k-accelerator ലൂടെ ഓണ്‍ലൈനായി സെപ്തംബര്‍ ഏഴ് വരെ അപേക്ഷിക്കാം. 3 മാസത്തെ വെര്‍ച്വല്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാമാണിത്, സെപ്തംബര്‍ 13 ന് സെലക്ഷന്‍ പിച്ച് നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സോണ്‍ സ്റ്റാര്‍ട്ടപ്പ്‌സ് ഇന്ത്യയും ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്
ബാങ്കിംഗ് സേവനം വാതിൽപ്പടിയിൽ എന്ന സ്ലോഗനുമായി ഗ്രാമീണ ഇന്ത്യയിൽ ബാങ്കിംഗ് വിപ്ലവത്തിന് ഒരുങ്ങുകയാണ് India Post Payments Bank. വേഗത്തിലും സുരക്ഷിതവുമായ ബാങ്കിംഗ് സേവനങ്ങൾ ജനങ്ങളുടെ ഡോർ സെറ്റപ്പിൽ എത്തിക്കുകയാണ് India Post Payments Bank ന്റെ ലക്ഷ്യം. സ്മാർട്ട് ഫോണുകളിലൂടെയും ബയോമെട്രിക് സ്കാനറിലൂടെയുമാണ് doorstep ബാങ്കിംഗ് സാധ്യമാക്കുന്നത്. ഇതിനായി 11000 ഡോർസ്റ്റെപ്പ് ബാങ്കിംഗ് സർവീസ് പ്രൊവൈഡേഴ്സിസിനെയാണ് സജ്ജമാക്കിയിരിക്കുന്നത് . ആദ്യഘട്ടത്തിൽ 650 ബ്രാഞ്ചുകൾ, 3250 ഫിസിക്കൽ ആക്സസ് പോയിന്റുകൾ തുടങ്ങി വിപുലമായ സംവിധാനമാണ് India Post Payments Bank ഒരുക്കിയിരിക്കുന്നത്. RBl മാനദണ്ഡമനുസരിച്ച് 1 ലക്ഷം രൂപ വരെ പേമെന്റ് ബാങ്കുകളിൽ നിക്ഷേപിക്കാം. ഇൻസ്റ്റന്റ് ഡിപ്പോസിറ്റും വിത്ത് ഡ്രോവലും ഉൾപ്പെടെ പൂർണമായും കസ്റ്റമർ ഫ്രണ്ട്ലി സേവനങ്ങളാണ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിലൂടെ ലഭിക്കുക. Bharat Bill Payment System വുമായി കൂട്ടിയിണക്കി മെർച്ചന്റ് സർവ്വീസുകളും 24 X 7 മണി ട്രാൻസ്ഫർ ഫെസിലിറ്റിയും കസ്റ്റമർ കെയർ സപ്പോർട്ടും ഉൾപ്പെടെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നു.ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ…
സ്റ്റാർട്ടപ്പ് മിഷൻ മീറ്റപ്പ് കഫെ സെപ്തംബർ 8 ന് കാസർകോഡ് Forradian Technologies ഫൗണ്ടറും സിഇഒയുമായ ഉണ്ണികൃഷ്ണൻ കോറോത്ത് നയിക്കുന്ന സെഷൻ കേരള സ്റ്റാർട്ടപ്പ് മിഷൻ എഫ്ബി പേജിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം സ്റ്റാർട്ടപ്പ് മിഷൻ കാസർകോഡ് ഓഫീസിലാണ് പരിപാടി, വിശദ വിവരങ്ങൾക്ക് വിളിക്കാം 7736495689
ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുമായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് കേരളത്തിലും പ്രവര്‍ത്തനം തുടങ്ങും. കത്തുകള്‍ക്കൊപ്പം മൊബൈല്‍ ബാങ്കിംഗ് ഉള്‍പ്പെടെയുളള സേവനങ്ങള്‍ ഗ്രാമങ്ങളില്‍ വീട്ടുമുറ്റത്ത് എത്തും. പോസ്റ്റ് ഓഫീസുകളിലെ സേവിങ്‌സ് സ്‌കീമിന് എടിഎം കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി പുതിയ മുഖം നല്‍കിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ക്കായി പേമെന്റ് ബാങ്കും തപാല്‍ വകുപ്പ് ആരംഭിച്ചത്. ഹിഡന്‍ ചാര്‍ജുകള്‍ പലതും ഇല്ലെന്നതും 50 രൂപയ്ക്ക് അക്കൗണ്ട് തുടങ്ങാമെന്നതുമാണ് സേവിങ്‌സ് സ്‌കീമിനെ ജനകീയമാക്കിയത്… ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായി പോസ്റ്റ് ഓഫീസ് മാറും. നിലവിലുളള പോസ്റ്റല്‍ സേവിങ് സ്‌കീം അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് ആര്‍ബിഐയുടെ ഗൈഡ്‌ലൈനില്‍ പേമെന്റ് ബാങ്ക് സര്‍വ്വീസും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചത്. സ്വന്തം നിലയില്‍ വാഹന, ഭവന വായ്പകള്‍ നല്‍കാനാകില്ലെങ്കിലും മറ്റ് ബാങ്കുകളുടെ വായ്പാ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിന് കഴിയും. പോസ്റ്റല്‍ സേവിങ്സ് സ്‌കീമിന്് വലിയ സ്വീകാര്യതയാണ്…
എയർടാക്സി സർവീസിനായി യൂബർ പരിഗണിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. യുഎസിന് പുറത്ത് സർവ്വീസ് തുടങ്ങാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ സാധ്യതാ പട്ടികയിലാണ് ഇന്ത്യയും ഇടംപിടിച്ചത്. മുംബൈ , ഡൽഹി , ബംഗലുരു തുടങ്ങി ഇന്ത്യയിലെ ഗതാഗത തിരക്കുള്ള നഗരങ്ങളാണ് പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ അധികൃതരുമായി യൂബർ ചർച്ച നടത്തും . ഇന്ത്യ കൂടാതെ ജപ്പാൻ , ഫ്രാൻസ് , ബ്രസീൽ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് എയർ ടാക്സി സർവീസിനായുള്ള യൂബറിന്റെ സാധ്യതാ പട്ടികയിൽ ഉള്ളത്. യുഎസിലെ ഡള്ളാസ്, ലോസ് ആഞ്ചലസ് നഗരങ്ങളിലാണ് യൂബർ എലവേറ്റ് സർവ്വീസ് തുടങ്ങുകയെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 ഓടെ ഡെമോൺസ് ട്രേറ്റർ ഫ്ലൈറ്റുകൾ ആരംഭിച്ച ശേഷം 2023 ഓടെ കൊമേഴ്സ്യൽ ഓപ്പറേഷൻസ് സ്റ്റാർട്ട് ചെയ്യാനാണ് യൂബർ പദ്ധതിയിട്ടിരിക്കുന്നത്. ഡൽഹി എൻസിആറിൽ മാത്രം ഓരോ ദിവസവും 2 മണിക്കൂറോളം സേവ് ചെയ്യാനാകുമെന്ന് യൂബർ അവകാശപ്പെടുന്നു. നഗരത്തിലെ ഗതാഗതത്തിരക്കിൽ യാത്രയ്ക്കായി പുതിയ മാർഗങ്ങൾ തേടുകയാണ് യൂബർ എലവേറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന്…
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ തേടി കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് സിലിക്കൺവാലിയിൽ ലോക്കൽ ഇന്നവേഷൻസ് പ്രമോട്ട് ചെയ്യാൻ സിലിക്കൺവാലി സ്റ്റാർട്ടപ്പുകളുടെ പിന്തുണ അഭ്യർത്ഥിച്ചു ഇന്ത്യൻ വംശജരായ എൻട്രപ്രണേഴ്സ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് മെന്ററിംഗ് ഉൾപ്പെടെയുള്ള സപ്പോർട്ട് നൽകണമെന്ന് മന്ത്രി Google സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ളവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി