Author: News Desk
ബംഗലൂരുവില്‍ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററുമായി Techstars. 2019 ഫെബ്രുവരി നാല് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. 10 സ്റ്റാര്‍ട്ടപ്പുകളില്‍ 1,20, 000 ഡോളര്‍ വീതം ഇന്‍വെസ്റ്റ് ചെയ്യുമെന്നും കമ്പനി. AI, ബ്ലോക്ക് ചെയിന്‍, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, IoT, റോബോട്ടിക്‌സ് മേഖലകളാണ് ലക്ഷ്യം. ഗ്ലോബല്‍ എന്‍ട്രപ്രണേറിയല്‍ മെന്ററിംഗ് നെറ്റ്‌വര്‍ക്ക് ആണ് Techstars
പശ്ചിമബംഗാളില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പിങ് സെന്ററുമായി Infosys കൊല്‍ക്കത്തയിലെ ബംഗാള്‍ സിലിക്കണ്‍ വാലിയില്‍ 50 ഏക്കറിലാണ് ഫെസിലിറ്റി യാഥാര്‍ത്ഥ്യമാകുക പ്രൊജക്ടിനായി ആദ്യഘട്ടത്തില്‍ 100 കോടി രൂപ നിക്ഷേപിക്കും 1000 ത്തിലധികം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്ന് Infosys
കേര കര്‍ഷകരെ സഹായിക്കാന്‍ ഇന്നവേഷന്‍ ചലഞ്ചുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സെപ്തംബര്‍ ആറിനും ഏഴിനും കോഴിക്കോട് റാവിസ് കടവിലാണ് National Coconut Challenge 2018 നടക്കുക. ഓഗസ്റ്റ് 19 നുളളില്‍ https://startupmission.kerala.gov.in/programs/ncc വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. നാളീകേര ഉല്‍പാദനം മെച്ചപ്പെടുത്താനും കര്‍ഷകരെ സഹായിക്കാനും ആശയങ്ങള്‍ അവതരിപ്പിക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 1 ലക്ഷം രൂപയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്‌കെയിലപ്പ് ഗ്രാന്റ് സ്വന്തമാക്കാനുളള അവസരവും ലഭിക്കും. ഇത് കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന ടീമുകളെ KSIDC നല്‍കുന്ന 25 ലക്ഷം രൂപയുടെ സീഡ് ഫണ്ടിനും പരിഗണിക്കും. മുന്നിലെത്തുന്ന 10 ടീമുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന ഐഡിയ ഡേ യില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുളള അവസരം ലഭിക്കും. മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന നവസംരംഭകര്‍ക്ക് പ്രോഡക്ട് ഗ്രാന്റും സ്‌കെയിലപ്പ് ഗ്രാന്റും സ്വന്തമാക്കാനുളള അവസരമാണ് ഐഡിയ ഡേയിലൂടെ സാധ്യമാകുക. തെങ്ങോലകളുടെ ക്രിയാത്മക ഉപയോഗങ്ങള്‍ ഉള്‍പ്പെടെ പ്രോഡക്ട് വൈവിധ്യവല്‍ക്കരണത്തിലും വാല്യൂ ആഡഡ് പ്രൊഡക്ടുകളിലും ഐഡിയകള്‍ നല്‍കാം. ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും…
Vogo യില്‍ നിക്ഷേപവുമായി Ola . ബംഗലൂരുവും ഹൈദരബാദും കേന്ദ്രീകരിച്ചുളള സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പ് ആണ് Vogo. Ola യെക്കൂടാതെ Hero MotoCorp ഉം നിക്ഷേപം നടത്തി . സീരീസ് എ റൗണ്ടിലാണ് Vogo ഫണ്ട് റെയ്‌സ് ചെയ്യാനിറങ്ങിയത്
സ്‌പെയ്‌സ് സെക്ടറിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നേരിട്ട് ഇന്‍കുബേഷന്‍ ഫെസിലിറ്റി ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളാണ് ഇന്‍കുബേഷന്‍ ഫെസിലിറ്റികള്‍ക്കായി പരിഗണിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. സ്‌പെയ്‌സ് റിസര്‍ച്ചില്‍ കൂടുതല്‍ ഇന്നവേഷനുകള്‍ സാധ്യമാക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. 2019 ല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ചെറു റോക്കറ്റുകള്‍ പരീക്ഷിക്കാനുളള തയ്യാറെടുപ്പിനിടെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേഷന്‍ ഫെസിലിറ്റി ഒരുക്കാനും ഐഎസ്ആര്‍ഒ നീക്കം നടത്തുന്നത്. സ്‌പെയ്‌സ് ടെക്‌നോളജിയില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്ന ഇന്നവേറ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നതാണ് ഐഎസ്ആര്‍ഒയുടെ നീക്കം. കേരളത്തില്‍ തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തോട് അനുബന്ധിച്ചാണ് ഇന്‍കുബേഷന്‍ ഫെസിലിറ്റി പരിഗണിക്കുന്നത്. ഇതിനായി ലോകത്ത് പല സ്ഥലങ്ങളിലും നടപ്പാക്കിയ ഇന്‍കുബേഷന്‍ മാതൃകകള്‍ വിലയിരുത്തി വരികയാണെന്ന് കെ. ശിവന്‍ വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പുകളിലൂടെ റോക്കറ്റ് വിക്ഷേപണത്തിലും ഉപഗ്രഹ ഡെവലപ്‌മെന്റിലുമടക്കം പുതിയ സൊല്യൂഷനുകള്‍ തേടുകയാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. നിലവില്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കുന്നുണ്ട്. നേരിട്ട് ഇന്‍കുബേഷന്‍ ഫെസിലിറ്റികള്‍ ആരംഭിക്കുന്നതിലൂടെ മികച്ച സ്‌പെയ്‌സ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ്…
T-hub സിഇഒ ജയ് കൃഷ്ണന്‍ സ്ഥാനമൊഴിയുന്നു. Srinivas Kollipara യെ ഇടക്കാല സിഇഒ ആയി നിയോഗിച്ചു, സെപ്തംബര്‍ 15 മുതല്‍ ചുമതലയേല്‍ക്കും. ജയ് കൃഷ്ണന്റെ രാജി T-hub ബോര്‍ഡ് അംഗീകരിച്ചു. ഹൈദരാബാദ് ബെയ്‌സ്ഡായ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററും ആക്‌സിലറേറ്ററുമാണ് T-hub. തെലങ്കാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ 2015 ലാണ് T-hub നിലവില്‍ വന്നത്.
ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യ. 2030 ഓടെ ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലെത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വാഹന നിര്‍മാതാക്കോളും ഉപഭോക്താക്കളും പോസിറ്റീവായിട്ടാണ് സമീപിക്കുന്നത്. സമീപഭാവിയില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വലിയ ഒരു കുതിപ്പ് തന്നെ ഉണ്ടാകുമെന്നാണ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയുടെ വിലയിരുത്തല്‍. ഇതനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ തയ്യാറെടുത്തുകഴിഞ്ഞു. ഹ്യുണ്ടായ് അടുത്ത വര്‍ഷം ഇലക്ട്രിക്ക് വാഹനം നിരത്തിലിറക്കും. മാരുതി സുസുക്കി 2020ഓടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കാനും തയ്യാറെടുക്കുകയാണ്. നിസാന്‍ രണ്ടുവര്‍ഷത്തിനകം ലീഫ് ഇലക്ട്രിക്ക് കാര്‍ ഇന്ത്യയിലെത്തിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. ലോകരാജ്യങ്ങളില്‍ നടക്കുന്ന ഇലക്ട്രിക് വാഹന റവല്യൂഷനൊപ്പം ഇന്ത്യയും ചുവടുവെയ്ക്കുമ്പോള്‍ ഈ മേഖലയിലെ ഗ്ലോബല്‍ പ്ലെയേഴ്സ് ഉള്‍പ്പെടെയാണ് ഇവിടേക്ക് കണ്ണുവെയ്ക്കുന്നത്. ടെസ്ലയും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രമോട്ട് ചെയ്യാന്‍ താല്‍പ്പര്യം പ്രടകടിപ്പിച്ചു കഴിഞ്ഞു. 2017 ല്‍ 3,70,000 ഇലക്ട്രിക് ബസുകളാണ് ആഗോളതലത്തില്‍ ഇറങ്ങിയത്. ഇലക്ട്രിക് ബൈക്കുകളുടെ എണ്ണം 250 മില്യന്‍ ആയി…
സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍മാര്‍ക്കായി ഫ്രീ ഓണ്‍ലൈന്‍ കോഴ്‌സ്. 10 ആഴ്ച നീളുന്ന കോഴ്‌സിനായി StartupSchool.org ലൂടെ രജിസ്റ്റര്‍ ചെയ്യാം. സെലക്ട് ചെയ്യപ്പെടുന്ന 100 കമ്പനികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി YCombinator നല്‍കുന്ന ഇക്വിറ്റി ഫ്രീ ഫണ്ടിംഗും. ഓഗസ്റ്റ് 27 നാണ് കോഴ്‌സ് ആരംഭിക്കുക, കഴി്ഞ്ഞ വര്‍ഷം 13,000 ത്തിലധികം അപേക്ഷകളാണ് ലഭിച്ചത്.
സ്വീഡിഷ് കമ്പനിയായ IKEA യുടെ ഇന്ത്യയിലേക്കുളള വരവ് രാജ്യത്തെ എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റത്തിന്റെയും പോളിസി ചെയ്ഞ്ചിലെയും പോസിറ്റീവായ മാറ്റമാണ് പ്രകടമാക്കുന്നത്. 2006 മുതല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെ പഠിച്ചു തുടങ്ങിയ IKEA യുടെ തീരുമാനങ്ങള്‍ പലപ്പോഴും വൈകിപ്പിച്ചത് സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളുമാണ്. ഹൈദരാബാദില്‍ 13 ഏക്കറില്‍ 4 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ IKEA യുടെ ആദ്യ ഷോപ്പ് യാഥാര്‍ത്ഥ്യമായപ്പോള്‍ റീട്ടെയ്ല്‍ സെക്ടറിലടക്കം ഇന്ത്യയുടെ മാറി വന്ന നയങ്ങളും സമീപനവുമാണ് അതില്‍ പ്രതിഫലിക്കുന്നത്. 2006 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ച IKEA അവിടെ നിന്നാണ് ഇന്ത്യയിലേക്കുളള യാത്ര ആരംഭിക്കുന്നത്. വിദേശ കമ്പനിക്ക് ഇന്ത്യ എത്രത്തോളം ബിസിനസ് ഫ്രണ്ട്‌ലിയാണെന്നായിരുന്നു പ്രധാന പഠനവിഷയം. ഇതോടൊപ്പം ഓണര്‍ഷിപ്പ് റെഗുലേഷനും ടാക്‌സ് പ്രശ്‌നങ്ങളും വിലയിരുത്തി. വിശദമായ പഠനങ്ങള്‍ക്ക് ശേഷം 2008 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ തീരുമാനിച്ചു. പക്ഷെ വിദേശ കമ്പനിക്ക് 51 ശതമാനം മാത്രം ഓണര്‍ഷിപ്പ് എന്ന നിബന്ധന വിലങ്ങുതടിയായി. 2009 ല്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് നിബന്ധനകളില്‍…
ഏത് മേഖല തെരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷനാണ് യുവസംരംഭകര്‍ക്ക് പലപ്പോഴും ചലഞ്ചിംഗ് ആകുന്നത്. പെട്ടന്നുളള താല്‍പര്യത്തില്‍ ട്രെന്‍ഡിങ് ആയ മേഖലകളിലേക്ക് സംരംഭകര്‍ ആകര്‍ഷിക്കപ്പെടരുതെന്ന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും സെക്യൂറ ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജിങ് ഡയറക്ടറുമായ മെഹബൂബ് എം.എ അഭിപ്രായപ്പെടുന്നു. സ്വന്തം കപ്പാസിറ്റിയും സ്‌കില്‍സും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സെഗ്മെന്റ് വേണം എന്‍ട്രപ്രണര്‍ തെരഞ്ഞെടുക്കാന്‍. എല്ലാ സെഗ്മെന്റുകളിലും ഓപ്പര്‍ച്യുണിറ്റി ഉണ്ട്. ടാലന്റും പാഷനും ഉളള സെഗ്മെന്റ് ആണെങ്കില്‍ സ്വയം ഡെവലപ്പ് ചെയ്യാന്‍ കഴിയും. ബിസിനസിന്റെ ഗ്രോത്തിന് അതാണ് ആവശ്യവും. പെട്ടന്ന് മാര്‍ക്കറ്റ് ചെയ്‌തെടുക്കാന്‍ കഴിയുമെന്നും പ്രോഫിറ്റ് ഉണ്ടാക്കാന്‍ കഴിയുമെന്നുമുളള ചിന്തയാണ് പലരെയും ഇത്തരത്തിലുളള തെരഞ്ഞെടുപ്പിന് പ്രേരിപ്പിക്കുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുളള സെഗ്മെന്റുകളില്‍ താല്‍പര്യമുള്ളവര്‍ക്കാണ് കൂടുതല്‍ തിളങ്ങാന്‍ കഴിയുക. പാഷനും ടാലന്റും ഇല്ലാത്തവര്‍ക്ക് ആ മേഖലയില്‍ ചിലപ്പോള്‍ നിരാശപ്പെടേണ്ടി വരും. അസൗകര്യങ്ങള്‍ അവസരങ്ങളാക്കി മാറ്റുന്നവരാണ് എന്‍ട്രപ്രണേഴ്‌സ്. കേരളവും ഇന്ത്യയും ഇന്ന് ഒരുപാട് കാര്യങ്ങളില്‍ പിന്നിലാണ്. ഈ മേഖലകള്‍ മനസിലാക്കാനും അവിടുത്തെ അസൗകര്യങ്ങള്‍ തിരിച്ചറിയാനും കഴിഞ്ഞാല്‍ ഒരു എന്‍ട്രപ്രണര്‍ക്ക് നിരവധി അവസരങ്ങളാണ് തുറന്നിടുന്നതെന്ന്…