Author: News Desk

ബംഗളൂരുവില്‍ നാല് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഓഫീസ് സ്‌പേസ് സ്വന്തമാക്കി Samsung Research and Development Institute. Bagmane WTCയുടെ ഭാഗമായ Bagmane Goldstoneലാണ് പുതിയ ഓഫീസ്. പുതിയ ഓഫീസില്‍ നാലായിരം ജീവനക്കാരെ വരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. ബംഗളൂരുവിലെ നിലവിലുള്ള R&D യൂണിറ്റില്‍ നിന്നുള്ള പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറും. ദക്ഷിണകൊറിയയ്ക്ക് പുറത്ത് സാംസങ്ങിന്റെ ഏറ്റവും വലിയ R&D സെന്ററാണ് ബംഗളൂരുവിലേത്

Read More

കണ്ണൂരിന്‍റെ വ്യവസായ വാണിജ്യ ചരിത്രത്തില്‍ പുതിയ മുഖം നല്‍കിക്കൊണ്ട്  കേരളത്തിലെ  പിപിപി മോഡല്‍ ഇന്‍കുബേഷന്‍ സെന്‍റര്‍ യാഥാര്‍ത്ഥ്യമാവുകയാണ്. മലബാര്‍ ഇന്നവേഷന്‍ ആന്‍റ് എന്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ -MiZone  ഈ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  സംസ്ഥാനത്തെ  ക്ലേ മാനുഫാക്ചറിംഗ് രംഗത്ത്  പേരുകേട്ട Kerala Clays & Ceramic പ്രൊഡക്ട്സ് ലിമിറ്റഡും കേരള സ്റ്റാര്‍ട്ടപ്പ്മിഷനും നോര്‍ത്ത് മലബാറിലെ സംരംഭ കൂട്ടായ്മയും ഒരുമിച്ചാണ്  ഉത്തര മലബാറിന് പുതിയ എന്‍ട്രപ്രണര്‍ ഇന്നവേഷന്‍ സെന്‍റര്‍ ഒരുക്കുന്നത്.  300 സീറ്റുകള്‍ ഉള്ള ഇന്‍കുബേഷന്‍ സെന്‍ററില്‍  60ശതമാനവും കേരളത്തിലെയും ബംഗലൂരുവിലെയും സ്റ്റാര്‍ട്ടപ്പുകള്‍  ഇതിനകം ബുക്ക്  ചെയ്ത് കഴിഞ്ഞു. മലബാറിലും, മറുനാട്ടില്‍ പോയി വിജയകരമായി സംരംഭം നടത്തി വിജയക്കൊടി പാറിച്ചവരുമായ ഒരു കൂട്ടം  സംരംഭകര്‍ തിരിച്ച് നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ടെക്നിക്കല്‍ സ്പേസിനെക്കുറിച്ച് ഗൗരമായി ചിന്തിച്ച് തുടങ്ങിയതെന്ന് MiZone ചെയര്‍മാന്‍ ഷിലന്‍ സഗുണന്‍ പറഞ്ഞു. സഹകരണ സംഘങ്ങളും തൊഴിലാളികളുടെ സ്വാശ്രയ സംരംഭക യൂണിറ്റുകളും…

Read More

ഐഐടി ഖരഗ്പൂരിലെ കുറച്ച് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിനികള്‍ കോഴ്‌സിന്റെ അവസാന വര്‍ഷത്തില്‍ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ മനസിന് നോവ് പകര്‍ന്ന കാഴ്ച കാണാനിടയായി. കല്ലും, കട്ടകളും ,പൊട്ടിയ ചെരുപ്പുമൊക്കെയായിരുന്നു ആ സ്‌കൂളില്‍ കുട്ടികളുടെ കളിക്കോപ്പുകള്‍. ഇതില്‍ കൂടുതല്‍ ആ കുഞ്ഞുങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന്  തോന്നി. ചുരുങ്ങിയ സമയത്തിനുള്ളില്‍  ഉപയോഗ ശൂന്യമായ ടയറുകളും മറ്റുമുപയോഗിച്ച് ചെലവ് കുറഞ്ഞതും മികച്ചതുമായ പ്ലേ ഗ്രൗണ്ട് ആ കോളേജ് വിദ്യാര്‍ഥിനികള്‍ സ്‌കൂളിന് സമ്മാനിച്ചു. അത്  ‘ആന്തില്‍ ക്രിയേഷന്‍സ്’ എന്ന സ്റ്റാര്‍ട്ടപ്പിന്റെ പിറവിയായി. ആദ്യ പ്ലേഗ്രൗണ്ട് നിര്‍മ്മിച്ചതിന് പിന്നാല കൂടുതല്‍ ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാനുള്ള റിക്വസ്റ്റുകള്‍ വന്നു. ക്ലാസ് റൂമിനകത്ത് പഠനം മെച്ചപ്പെടുത്തുന്നതിനായി വിവിധ ഓര്‍ഗനൈസേഷനുകളും സര്‍ക്കാര്‍ പദ്ധതികളുമുണ്ടെങ്കിലും കളിസ്ഥലങ്ങളാണ് കുട്ടികളുടെ യഥാര്‍ത്ഥ പഠനമുറിയെന്ന് വ്യക്തമാക്കുകയാണ് ആന്തില്‍ ക്രിയേഷന്‍സ് സ്ഥാപക പൂജ റായ്. ശരാശരി 1.5 ലക്ഷത്തോളം രൂപയാണ് പ്ലേ ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ്. വലിയ വരുമാനമില്ലാത്ത കുടംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികളില്‍ നിന്ന് പ്ലേ ഗ്രൗണ്ട് നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്താന്‍ സാധിക്കില്ല.…

Read More

K- Incubation പ്രോഗ്രാമുമായി KSUM. കോഴിക്കോട് KSUMല്‍ ഇന്‍കുബേറ്റാകാന്‍ അവസരം. പത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന 18 മാസത്തെ പ്രോഗ്രാമാണ് K-Incubation program. cohort 3യിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു, ഫെബ്രുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം. 22 ലക്ഷം വരെയുള്ള ഫണ്ടിംഗ്, നെറ്റ്വര്‍ക്കിംഗ്, മെന്‍ററിംഗ്, ഇന്‍റര്‍നാഷനല്‍ എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കാളികളാകാം. കേരളത്തിലെ ഇന്നോവേറ്റീവ് ടെക്‌നോളജി പ്രൊഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം https://f6s.com/ksum എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം

Read More

എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ഇ-കോഴ്സുകളുമായി ഇന്‍ഫോസിസ്. എഞ്ചിനീയറിംഗിന്റെ മൂന്നും നാലും വര്‍ഷങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോം ഒരുക്കുന്നത്. ചില കോഴ്സുകള്‍ക്ക് ഇന്‍ഫോസിസ് സര്‍ട്ടിഫിക്കേഷന്‍ നല്‍കും. മൈസൂരില്‍ 300 കോളേജുകള്‍ പങ്കെടുത്ത പരിപാടിയില്‍ InfyTQ App പരിചയപ്പെടുത്തി. സൗജന്യമായാണ് വിദ്യാര്‍ഥികള്‍ക്കും കോളേജുകള്‍ക്കും പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനവും അനുഭവവും നല്‍കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായിരിക്കുമിതെന്ന് ഇന്‍ഫോസിസ് സിഒഒ പ്രവീണ്‍ റാവു പറഞ്ഞു.

Read More

ഗൂഗിളിനും ഫേസ്ബുക്കിനും ട്വിറ്ററിനും ആമസോണിനും ഇന്ത്യയില്‍ ഡിജിറ്റല്‍ നികുതി നല്‍കേണ്ടി വരും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(cbdt) കരട് നിര്‍ദേശം തയ്യാറാക്കി. ഡിജിറ്റല്‍ പെര്‍മനെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എന്ന ആശയത്തിലൂന്നിയാണ് കരട് നിര്‍ദേശം. ഇതുപ്രകാരം കമ്പനികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 30 മുതല്‍ 40 ശതമാനം വരെ നികുതി ചുമത്തും. ഡിജിറ്റല്‍ കമ്പനികള്‍ക്ക് ആദായനികുതി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. നിലവിലുള്ള നികുതി ഘടനയ്ക്കനുസൃതമായാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഓഫീസുകളുള്ള വിദേശ സ്ഥാപനങ്ങള്‍ക്ക് നികുതി നിര്‍ണയിക്കുന്നത്.

Read More