കേരളത്തിൽ അടുത്തിടെയായി നാളികേര ഉത്പാദനം കുറഞ്ഞതായി വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ ഇതിനു പരിഹാരമായി പുതിയ പദ്ധതികളുമയി എത്തിയിരിക്കുകയാണ് നാളികേര വികസന ബോർഡ്. നാളികേര ഉത്പാദനം കൂട്ടുകയാണ് പദ്ധതികളുടെ ലക്ഷ്യം.
തെങ്ങിൻതോപ്പുകൾക്ക് സബ്‌സിഡി, ഉൽപാദനക്ഷമത വർദ്ധിപ്പിക്കാൻ ക്ലസ്റ്റർ അധിഷ്ഠിത പദ്ധതി തുടങ്ങിയവയാണ് ബോർഡ് നടപ്പിലാക്കുക. ഇതിനുപുറമേ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള സഹായവും നൽകും. കൊക്കോമിത്ര എന്ന പുതിയ നീക്കത്തിലൂടെ തെങ്ങ് കയറ്റക്കാരുടെ ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കാനും പദ്ധതിയുണ്ട്. 10 പേരടങ്ങുന്ന ഗ്രൂപ്പിന് സഹകരണ സംഘം പോലുള്ളവ രൂപീകരിക്കാൻ കഴിയും. ഉപകരണങ്ങൾക്കും മൊബിലിറ്റി പിന്തുണയ്ക്കും 2.5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ലഭിക്കും.

The Coconut Development Board in Kerala has launched new schemes, including subsidies for coconut groves, cluster-based productivity enhancement, and financial aid for expanding cultivation, to boost declining coconut production.
