Author: News Desk

ഹാങ്‌ഷോ, ഗുവാങ്ഷു, സിയാമെന്‍ ഉള്‍പ്പെടെ 26 നഗരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും. മലേഷ്യയിലും നേപ്പാളിലും ബിസിനസ് വിജയിപ്പിച്ച ശേഷമാണ് Oyo ചൈനയിലെത്തുന്നത്. ചൈനയിലെ ടൂറിസം സെക്ടറിലെ വളര്‍ച്ച മുതലെടുക്കുകയാണ് ലക്ഷ്യം. 11,000 ത്തിലധികം മുറികളാണ് അതിഥികള്‍ക്കായി Oyo സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 200 ലധികം നഗരങ്ങളിലായി 6500 ലധികം ഹോട്ടലുകളില്‍ 70,000 ത്തില്‍പരം റൂമുകള്‍ ഓയോ മാനേജ് ചെയ്യുന്നു.

Read More

യൂബര്‍ ഇന്ത്യയെ നയിക്കുന്നത് ഇനി ഒരു മലയാളി. കൊച്ചി സ്വദേശിയായ പ്രദീപ് പരമേശ്വരനാണ് യൂബര്‍ ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടെയും പ്രസിഡന്റായി ചുമതലയേറ്റത്. യൂബറിന്റെ റൈഡിംഗ് വിഭാഗത്തെയാണ് പ്രദീപ് നയിക്കുക. എറണാകുളം സ്വദേശിയായ പ്രദീപ് കുടുംബസമേതം ഹരിയാനയിലെ ഗുഡ്ഗാവിലാണ് താമസം. ടെക്‌നോളജി, മീഡിയ, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ 20 വര്‍ഷത്തിലേറെ എക്‌സ്പീരിയന്‍സുളള പ്രദീപ് 2017 ജനുവരിയിലാണ് യൂബറില്‍ ജോയിന്‍ ചെയ്തത്. ചുരുങ്ങിയകാലം കൊണ്ട് യൂബറിന്റെ റീജിണല്‍ ലീഡര്‍ഷിപ്പിലേക്ക് ഉയരാനായി. യൂബറിന്റെ ഇന്‍ഷുറന്‍സ് പ്രോഗ്രാം ഉള്‍പ്പെടെ പ്രദീപിന്റെ ആശയങ്ങളായിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോമില്‍ ഇന്‍ഷുറന്‍സ് പോലുളള പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടത്. ഡ്രൈവര്‍ കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് ഉയര്‍ത്താനും പ്രദീപ് വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. സൗത്ത് ഏഷ്യയില്‍ ബിസിനസ് വ്യാപിപ്പിക്കാനുളള യൂബറിന്റെ ശ്രമങ്ങള്‍ വേഗത്തിലാക്കുകയാണ് പ്രദീപിന്റെ പ്രധാന ദൗത്യം. പൊല്യൂഷന്‍ കുറയ്ക്കുന്നതുള്‍പ്പെടെ പൊതുസമൂഹത്തിന് സഹായകമായ ഒട്ടനവധി നേട്ടങ്ങള്‍ യൂബര്‍ പോലുളള പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതുകൊണ്ട് ഉണ്ടെന്ന് പ്രദീപ് ചൂണ്ടിക്കാട്ടി. റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കാനും പാര്‍ക്കിംഗ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും യൂബര്‍ പരിഹാരമൊരുക്കുന്നുണ്ടെന്ന്…

Read More

ഡെലിവറി ടൈം, ക്വാളിറ്റി ഇവയോട് മത്സരിച്ചാണ് ഏതൊരു ഫുഡ്പ്രൊഡക്ട് യൂണിറ്റും വളരുന്നത്. ആ വെല്ലുവിളി ഏറ്റെടുത്താല്‍ സാധ്യത നിരവധിയാണ്. റെനിത ഷാബു എന്ന വീട്ടമ്മ അങ്കമാലിയില്‍ തുടങ്ങിയ ഗോകുല്‍സണ്‍ ഫുഡ് പ്രൊഡക്ട്സ് മികച്ച സംരംഭക മാതൃകയായത് തോറ്റുപോയി എന്ന് തോന്നിയ സാഹചര്യങ്ങില്‍ നിന്ന് വിജയം തിരിച്ചുപിടിച്ചത് കൊണ്ടാണ്. ഒരു മീഡിയം സ്‌കെയില്‍ എന്‍ട്രപ്രണറാണ് റെനിത. വീട്ടിലെ ടേബിള്‍ ടോപ്പ് ഗ്രൈന്ററില്‍ തുടങ്ങിയ ഇഡ്ഡലി കച്ചവടം ഇന്ന് പ്രതിദിനം ആയിരക്കണക്കിന് പ്രൊഡക്ടുകളിലേക്കെത്തിയതിനു പിന്നില്‍ അദ്ധ്വാനമേറെയുണ്ട്. മൂന്ന് വര്‍ഷം നിരന്തരമായി നടത്തിയ പരിശ്രമവും ഉറക്കമില്ലാതെ പണിയെടുത്തതിന്റെ തുടര്‍ച്ചയുമാണ് യൂണിറ്റ് വലുതായതിന് പിന്നിലെന്ന് റെനിത പറയുന്നു. അപ്പം, ഇടിയപ്പം, പാലപ്പം, ചപ്പാത്തി, ഇഡ്ഡലി, നെയ്യപ്പം തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ ഇന്ന് ഹോട്ടലുകളിലും, കാറ്ററിംഗ് സര്‍വീസുകള്‍ക്കും ആശുപത്രികളിലും ആരാധനാലയങ്ങളിലുമെല്ലാം വിതരണം ചെയ്യുന്നുണ്ട്. ഗ്രൈന്ററില്‍ നിന്ന് മെഷിനറിയിലേക്ക് മാറി വിപുലമായ സൗകര്യത്തോടുകൂടി പ്രതിദിനം 25,000 അപ്പം വരെ ഉണ്ടാക്കാനുള്ള സൗകര്യം ഇന്നുണ്ട്. അതിന് പിന്നില്‍ റെനിതയും ഭര്‍ത്താവ് ഷാബുവിന്റെയും…

Read More

യുപിഐ പ്ലാറ്റ്‌ഫോമിന് സമാനമായ സംവിധാനമാണ് ആലോചിക്കുന്നത്. ആദ്യപടിയായി അടുത്ത മാസം ബ്ലോക്ക് ചെയിന്‍ പോളിസി Niti Aayog പുറത്തിറക്കും. അഴിമതി കുറയ്ക്കാനും സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഉറപ്പിക്കാനുമാണ് ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വര്‍ക്ക്. വിദ്യാഭ്യാസ, കാര്‍ഷിക, ആരോഗ്യമേഖലകളിലും ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്.

Read More

കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഗ്രാന്റ്. ബിപിസിഎല്ലിന്റെ സ്റ്റാര്‍ട്ടപ്പ് സ്‌കീമായ പ്രൊഡക്ട് അങ്കൂറിന്റെ ഭാഗമായിട്ടാണ് ഗ്രാന്റ് അനുവദിച്ചത്. മികച്ച ബിസിനസ് പൊട്ടന്‍ഷ്യലുളള ഇന്നവേറ്റീവ് ആശയങ്ങള്‍ അവതരിപ്പിച്ച സ്റ്റാര്‍ട്ടപ്പുകളാണ് ഫണ്ട് നേടിയത്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥിന്റെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു. മാന്‍ഹോള്‍ ക്ലീനിംഗിനായി ബാന്‍ഡിക്കൂട്ട് റോബോട്ട് നിര്‍മിച്ച തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഗ്രാന്റ് ലഭിച്ചവരില്‍ ഒന്ന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ തിരുവനന്തപുരം ഫെസിലിറ്റിയില്‍ ഇന്‍കുബേറ്റ് ചെയ്ത ജെന്‍ റോബോട്ടിക്സ് 2015 ലാണ് തുടങ്ങിയത്. റോബോട്ടിക്സും ഡിഫന്‍സ് എന്‍ജിനീയറിംഗുമാണ് നിഷ് ഏരിയകള്‍. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശാസ്ത്ര റോബോട്ടിക്‌സ് ആണ് ഗ്രാന്റിന് അര്‍ഹരായ മറ്റൊരു സ്റ്റാര്‍ട്ടപ്പ്. അഡ്വാന്‍സ്ഡ് റോബോട്ടിക്സിലും ഓട്ടോമേഷന്‍ സര്‍വ്വീസിലും മികച്ച ഇന്നവേഷനുകളാണ് ശാസ്ത്ര നടത്തുന്നത്. 2012 ല്‍ കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത ശാസ്ത്ര കോസ്റ്റ് ഇഫക്ടീവ് അഡ്വാന്‍സ്…

Read More

ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ പ്ലാറ്റ്ഫോം ചില്ലറിനെ ട്രൂ കോളര്‍ എന്ന ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ഏറ്റെടുക്കുമ്പോള്‍ കേരളത്തിനും അഭിമാനിക്കാന്‍ വകയുണ്ട്. കേരളത്തില്‍, തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ ഇരുന്ന് സ്വപ്നം കണ്ട കുറച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഐഡിയയിലും ഇന്നവേഷനിലും പിറന്ന പ്രോഡക്ട്. മലയാളികളായ അനൂപ് ശങ്കര്‍, സോണി ജോയ്, മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്‌കരന്‍ എന്നിവര്‍ 2014 ലാണ് ചില്ലര്‍ തുടങ്ങിയത്. മോബ്മി വയര്‍ലസിന്റെ ഭാഗമായി തുടങ്ങിയ ചില്ലര്‍ പിന്നീട് ബാക്ക് വാട്ടര്‍ ടെക്നോളജീസിന്റെ ബ്രാന്‍ഡ് ആയി. സ്മാര്‍ട്ട്ഫോണുകളുടെ പ്രചാരം വര്‍ദ്ധിച്ചു തുടങ്ങിയതോടെ അതിലൂടെയുളള ബിസിനസ് സാധ്യതയും സര്‍വ്വീസുകളും തിരിച്ചറിഞ്ഞതാണ് ചില്ലര്‍ സംഘത്തിന്റെ ടേണിംഗ് പോയിന്റ്. ട്രൂ കോളര്‍ സിഇഒ അലന്‍ മാമേദിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്തില്‍ പറഞ്ഞതുപോലെ, കേരളത്തിലെ ടാലന്റഡ് ഇക്കോസിസ്റ്റത്തിന്റെയും പ്രതിഭയുളള യുവത്വത്തിന്റെയും തെളിവാണ് ഈ ഏറ്റെടുക്കല്‍. ഇന്ത്യ പോലെ സങ്കീര്‍ണമായ ഒരു ഇക്കണോമിയില്‍ ബിസിനസ് ബില്‍ഡ് ചെയ്ത വേയാണ് ട്രൂ കോളറിനെ ആകര്‍ഷിച്ചത്. ഒരു വര്‍ഷം മുന്‍പ്…

Read More

മികച്ച ആശയങ്ങളുളള സംരംഭകര്‍ക്ക് ജൂണ്‍ 30 വരെ ഇന്‍കുബേഷന് അപേക്ഷിക്കാം ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യാ ഇന്‍കുബേറ്ററാണ് IAMAIMobile 10 X. മൊബൈല്‍ ബെയ്‌സ്ഡ് പ്രൊഡക്ടുകളുടെ ഇന്നവേഷനും ഡെവലപ്പ്‌മെന്റിനും വേണ്ടിയാണ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്.

Read More

ഒരു സംരംഭത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ ഉയരുന്ന ചോദ്യമാണ് ഇന്‍വെസ്റ്റ്‌മെന്റ്. കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങി നല്ല ലാഭമുണ്ടാക്കാവുന്ന ഐഡിയകള്‍ നിരവധിയാണ്. ഏറ്റവും ഡിമാന്റുളള മേഖലകളാണെന്നതാണ് ഈ ബിസിനസിന്റെ ലൈഫ്. കുറഞ്ഞ മുതല്‍മുടക്കില്‍ എളുപ്പം തുടങ്ങാന്‍ കഴിയുന്ന എട്ട് സംരംഭക ആശയങ്ങള്‍ പരിചയപ്പെടാം. ബ്രേക്ക് ഫാസ്റ്റ് ജോയിന്റ് നഗരങ്ങളില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന ആശയമാണിത്. രാവിലെ 5 മുതല്‍ 9 മണിവരെ മാത്രം തുറക്കുന്ന ബ്രേക്ക്ഫാസ്റ്റ് ജോയിന്റുകള്‍ക്ക് വലിയ മുതല്‍മുടക്ക് ആവശ്യമില്ല. ഫുഡ് വില്‍ക്കാനുള്ള ലോക്കല്‍ അതോറിറ്റി ലൈസന്‍സാണ് പ്രധാനമായി വേണ്ടത്. യൂസ്ഡ് ഫര്‍ണീച്ചറുകള്‍ വാങ്ങിയാല്‍ ഇന്‍വെസ്റ്റ്മെന്റ് കുറയും. രാവിലെ മാത്രം റെന്റുചെയ്യാവുന്ന സ്ഥലം ലഭിച്ചാല്‍ കട വാടകയും കുറയ്ക്കാം. സാധാരണ ജോലിക്ക് ഒപ്പം കൊണ്ടുപോകാവുന്ന ഒരു ബിസിനസ് കൂടിയാണിത്. ട്രാവല്‍ ഏജന്‍സി നെറ്റ്വര്‍ക്കിങ്ങിനുള്ള കഴിവും പ്ലീസിങ്ങായി ഇടപെടാനുമാകണം. ടെക്‌നോളജി വളര്‍ന്നതോടെ വീട്ടില്‍ ഇരുന്നുകൊണ്ട് ഒരു ട്രാവല്‍ ഏജന്‍സി നടത്താനുള്ള സാധ്യത ഇന്നുണ്ട്. ഹോസ്റ്റ് ഏജന്‍സി എന്ന് ഗൂഗിള്‍ ചെയ്താല്‍ വേണ്ട വിവരങ്ങള്‍ ലഭിക്കും. എആര്‍സി,…

Read More

തൊഴില്‍മേഖലകളെ പൂര്‍ണമായി ടെക്‌നോളജി ഇന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. മനുഷ്യശേഷി വിനിയോഗിച്ച് നിര്‍വ്വഹിച്ചിരുന്ന ജോലികള്‍ യന്ത്രങ്ങളും ടെക്‌നോളജിയും റീപ്ലെയ്‌സ് ചെയ്യുന്നു. കൂട്ടായ്മകളിലൂടെ അറിവുകള്‍ പങ്കുവെച്ച് ഇന്‍ഡസ്ട്രി റെവല്യൂഷനിലെ ഈ വെല്ലുവിളി മറികടക്കുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നിലുളള പോംവഴി. 1800 കളുടെ മധ്യത്തില്‍ ബ്രിട്ടനിലെ സഹകരണമേഖലയില്‍ വ്യാപകമായി അഡോപ്റ്റ് ചെയ്യപ്പെട്ട റോഷ്‌ഡെയല്‍ പ്രിന്‍സിപ്പലിന് ഇവിടെ പ്രസക്തിയേറുകയാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറയുന്നു. ഇംഗ്ലണ്ടിലെ റോഷ്‌ഡെയ്ല്‍ സൊസൈറ്റി ഓഫ് ഇക്വിറ്റബിള്‍ പയനിയേഴ്‌സ് ആണ് 1844 ല്‍ സഹകരണമേഖലയുടെ അതിജീവനത്തിനായി ചില പൊതുതത്വങ്ങള്‍ അവതരിപ്പിച്ചത്. ചെറുസംഘങ്ങളിലൂടെ വ്യാപകമായി അഡോപ്റ്റ് ചെയ്യപ്പെട്ട റോഷ്‌ഡെയ്ല്‍ തത്വങ്ങള്‍ക്ക് പ്രചാരം വര്‍ദ്ധിച്ചതോടെ 1937 ല്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലെയന്‍സും ഇത് അംഗീകരിച്ചു. ബ്രിട്ടനിലെ മോഡേണ്‍ കോ-ഓപ്പറേറ്റീവ് മൂവ്‌മെന്റിന് അടിസ്ഥാനമിട്ടത് റോഷ്‌ഡെയ്ല്‍ പ്രിന്‍സിപ്പലാണ്. ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിക്ക് പ്രസിദ്ധമായ മാഞ്ചസ്റ്ററിലടക്കം ചെറു തയ്യല്‍ക്കടകളിലൂടെ വലിയ ബിസിനസ് ലോകങ്ങള്‍ ബ്രിട്ടന്‍ നിര്‍മിച്ചത് റോഷ്‌ഡെയ്ല്‍ പ്രിന്‍സിപ്പലിന്റെ ശരിയായ ആപ്ലിക്കേഷനിലൂടെയാണ്. പരസ്പര സഹകരണത്തിലൂടെ കൂടുതല്‍ കരുത്തരാകാനാണ് റോഷ്‌ഡെയ്ല്‍…

Read More

Mi Credit പ്ലാറ്റ്‌ഫോമാണ് Xiaomi ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് കിട്ടും. KYC വേരിഫിക്കേഷനിലൂടെ 10 മിനിറ്റിനുളളില്‍ ലോണ്‍ അനുവദിക്കും. ഇന്‍സ്റ്റന്റ് ലോണ്‍ പ്രൊവൈഡേഴ്‌സായ kreditbee യുമായി ചേര്‍ന്നാണ് പദ്ധതി.

Read More