Author: News Desk
സെപ്തംബർ 22-24 തീയതികളിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മോട്ടോജിപി റേസ് -ഗ്രാൻഡ് പ്രീ ഓഫ് ഇന്ത്യ അരങ്ങേറുക ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് (BIC) റേസ്ട്രാക്കിലാകും. മോട്ടോജിപിടിഎം ഭാരതിന് ആതിഥേയത്വം വഹിക്കുന്നതിനായി ഇരുചക്രവാഹനങ്ങൾക്കായുള്ള അന്താരാഷ്ട്ര മോട്ടോർസ്പോർട്സ് ബോഡിയായ എഫ്ഐഎമ്മിൽ നിന്ന് BICക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. ഡ്യുക്കാറ്റിയുടെ ഫ്രാൻസെസ്കോ ബഗ്നായ, റെപ്സോൾ ഹോണ്ട ടീമിന്റെ മാർക്ക് മാർക്വേസ്, മൂണിയുടെ മാർക്കോ ബെസെച്ചി, റെഡ് ബുൾ കെടിഎമ്മിന്റെ ബ്രാഡ് ബൈൻഡർ, ജാക്ക് മില്ലർ, പ്രൈമയുടെ ജോർജ് മാർട്ടിൻ എന്നിവരുൾപ്പെടെ റേസിംഗ് ലോകത്തെ പ്രമുഖരായവർ മോട്ടോജിപിടിഎം ഭാരതിൽ പങ്കെടുക്കും.2011 നും 2013 നും ഇടയിൽ വേദിയിൽ നടന്ന മൂന്ന് ഫോർമുല വൺ റേസുകൾക്ക് ശേഷം ബിഐസി-യിൽ സംഘടിപ്പിക്കുന്ന അടുത്ത വലിയ മോട്ടോർസ്പോർട്സ് ഇവന്റായിരിക്കും അഭിമാനകരമായ മോട്ടോജിപി ഇവന്റിന്റെ 13-ാം പാദം.ഹോമോലോഗേഷൻ, റീസർഫേസിംഗ്, ക്രാഷ് സോണുകൾ, ഗ്രിഡ് സോണുകൾ, ചരൽ, എല്ലാം പൂർത്തിയായതായി ഇവന്റിന്റെ സംഘാടകരായ ഫെയർസ്ട്രീറ്റ് സ്പോർട്സിന്റെ (മോട്ടോജിപി ഭാരത്) ചീഫ് മാർക്കറ്റിംഗ്…
ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരെ സംഭാവന ചെയ്ത രാജ്യം ഇന്ത്യ എന്ന് ആഗോള റിപ്പോർട്ട്. എറിക്സണ് പുറത്തിറക്കിയ മൊബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം, 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരെ സംഭാവന ചെയ്ത രാജ്യം ഇന്ത്യയാണ്. അതേ സമയം ഇന്ത്യയിൽ അനര്‍ഹരുടെ കൈയ്യില്‍ സിം എത്തുന്നില്ലെന്ന് ഉറപ്പാക്കാനായി പുതിയ നിയമങ്ങള്‍ കൊണ്ടുവരികയാണ് സർക്കാർ. പുതിയ സിം എടുക്കുന്നതിനും, നിലവിലെ സിമ്മുകൾ മാറ്റിയെടുക്കുന്നതിനും ഇനി കർശന നിബന്ധനകൾ ഉണ്ടാകും. സിം കാർഡ് വിൽക്കുന്ന കടകൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നു.മൊബൈൽ വരിക്കാരിലും ഇന്ത്യ തന്നെ മുന്നിൽ 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഏതാണ്ട് 70 ലക്ഷം പുതിയ മൊബൈല്‍ വരിക്കാർ ഇന്ത്യയിലുണ്ടായി എന്നാണ് എറിക്സണ് പുറത്തിറക്കിയ മൊബിലിറ്റി റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ വരിക്കാർ 50 ലക്ഷമാണ്. മുപ്പതു ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത യുഎസാണ് മൂന്നാം സ്ഥാനത്ത്.ആഗോളതലത്തില്‍ മൊത്തം 40 ദശലക്ഷം വരിക്കാരെയാണു പുതുതായി 2023 ഏപ്രില്‍-ജൂണ്‍ മാസത്തില്‍ കൂട്ടിച്ചേര്‍ത്തത്.ഏപ്രില്‍-ജൂണ്‍ കാലയളവില്‍…
‘യാശോഭൂമി’ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ വിശ്വകര്‍മ്മര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ സമ്മാനം. പരമ്പരാഗത കൈത്തൊഴിലാളി, കരകൗശല വിദഗ്ധരെ മുന്നോട്ടുകൊണ്ടുവരാന്‍ 13,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സൗജന്യ വായ്പ, നൈപുണ്യ വികസനത്തിനായി പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയാണ് ഡല്‍ഹിയില്‍ നടന്ന ഇന്ത്യ അന്തര്‍ദേശീയ കണ്വെന്ഷന് എക്സ്പോ സെന്ററില്‍ ഉദ്ഘാടനം ചെയ്തത്. ‘സാധാരണക്കാരന്റെ ശബ്ദ’മാകുന്ന തരത്തില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.ലോകത്ത് കൈത്തൊഴിലിന്റെ ആവശ്യകത വര്‍ധിക്കുകയാണെന്നും കോർപ്പറേറ്റ് കമ്പനികള്‍ ചെറിയ സ്ഥാപനങ്ങളെ ഉത്പന്ന നിര്‍മാണത്തിന് സമീപിക്കുന്നുണ്ടെന്നും പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വിശ്വകര്‍മ വിഭാഗത്തില്‍പെടുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കണം. ആധുനിക യുഗത്തിലേക്ക് വിശ്വ കര്‍മ വിഭാഗത്തിനെ പരിശീലനം നല്കി പ്രാപ്തരാക്കുന്നത് വഴി ആഗോളവിപണിയില്‍ അവരും ഭാഗമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് നൈപുണ്യ വികസനകാര്യ മന്ത്രി ധര്‍മേന്ദ്ര പ്രധാന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ സ്റ്റാംപും…
പാർലമെന്റിലെ സഭാ നടപടികൾ ഇനി പുതിയ പാർലമെന്റ് മന്ദിരത്തിൽ. ഏകദേശം 65,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 970 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ നാല് നില കെട്ടിടം ഏകദേശം 5,000 കലാരൂപങ്ങളുടെ ആകർഷകമായ ശേഖരം പ്രദർശിപ്പിക്കും.ഈ ആധുനിക ഘടന നിലവിലുള്ള പാർലമെന്റ് മന്ദിരവുമായി യോജിച്ച് നിലനിൽക്കുകയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. പുതിയ ഘടനയിൽ 888 സീറ്റുകൾ വരെ ശേഷിയുള്ള ഒരു വലിയ ലോക്സഭാ ഹാളും 384 അംഗങ്ങൾക്ക് ഇരിക്കാൻ കഴിയുന്ന രാജ്യസഭാ ഹാളും ഉണ്ടാകും. പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങൾക്കായി, ലോക്സഭയിൽ 1,272 സീറ്റുകൾ വരെ ഉൾക്കൊള്ളാൻ കഴിയും. ഇന്ത്യയുടെ ദേശീയ പക്ഷിയെ പ്രതിനിധീകരിക്കുന്ന മയിൽ തീമിന് ചുറ്റുമാണ് ലോക്സഭാ ഹാൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതേസമയം രാജ്യസഭാ ഹാളിൽ ഇന്ത്യയുടെ ദേശീയ പുഷ്പത്തെ പ്രതീകപ്പെടുത്തുന്ന താമര തീം അവതരിപ്പിക്കുന്നു. സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്ന ഏറ്റവും പുതിയ ആശയവിനിമയ സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക ഓഫീസ് സ്പെയ്സുകളാണ് കെട്ടിടത്തിന്റെ സവിശേഷത. “പ്ലാറ്റിനം റേറ്റഡ്…
ഇത് വിമാനമാണോ, അതോ ഹെലികോപ്റ്ററോ? എന്തായാലും ഇവക്കു ചിറകുകളും പ്രൊപ്പല്ലറുകളും ഉണ്ട്. ഇവ വന്നിറങ്ങുകയും പറന്നു പൊങ്ങുകയും ചെയ്യുക എയർ പോർട്ടുകളിലാണോ? അല്ല വെർട്ടി പോർട്ടുകളിലാണ്. ഇവക്ക് റൺവേയുടെ ആവശ്യമില്ല. പിന്നെ എന്താണിവ? ഇവയാണ് തിരക്കേറിയ നഗരങ്ങളിലെ ഭാവിയുടെ പറക്കും ടാക്സികൾ. ഇവയാണ് ഹെലികോപ്റ്ററുകളുടെ രൂപവും സ്വഭാവവുമുള്ള വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിംഗ് (VTOL) വിമാനങ്ങൾ. എന്തായാലും ഇനി പല നഗര യാത്രകളും 75% വേഗത്തിലാകും. യു കെ ആസ്ഥാനമായ സ്റ്റാർട്ടപ്പ് അർബൻ-എയർ പോർട്ടിന്റെ എയർ-വൺ വെർട്ടിക്കൽ പോർട്ടാണ് ഈ വിമാനങ്ങളുടെ ലോകത്തെ ആദ്യത്തെ ലാൻഡിംഗ് പോർട്ട്. വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിംഗ് (VTOL) വിമാനങ്ങൾ ഹെലികോപ്റ്ററുകൾ പോലെയാണ്, ഇലക്ട്രിക്, ഹൈഡ്രജൻ അടക്കം ഹരിത ഇന്ധനമാണിവയുടെ ശക്തി.വരും വർഷങ്ങളിൽ യാത്രക്കാർക്കും ചരക്കുകൾക്കുമുള്ള നഗര യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.Vertical takeoff and landing (VTOL) aircrafts നായി യുകെയിൽ ഇതിനകം ഒരു ട്രയൽ നടന്നിട്ടുണ്ട്, ലോകമെമ്പാടും കൂടുതൽ VTOL ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാനുള്ള…
തിരുവനന്തപുരം ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഭീമന് കേക്ക് മിക്സിംഗ് ലോക റെക്കോര്‍ഡിലിടം പിടിച്ചു. മാളിനകത്ത് ഒരു മണിക്കൂറിനുള്ളില്‍ 6000 കിലോയിലധികം ചേരുവകള്‍ ക്രിസ്തുമസ് കേക്കുകള്‍ക്കായി മിക്സ് ചെയ്തതാണ് റെക്കോര്‍ഡിനര്‍ഹമായത്. മാളിലെ ജീവനക്കാരും, ക്ഷണിക്കപ്പെട്ട അതിഥികളും, ഉപഭോക്താക്കളും അടക്കം 250ലധികം പേര് മിക്സിംഗില് പങ്കെടുത്തു. 45000 കേക്കുകള്‍ ഇത്തവണ തയ്യാറാക്കും. മാളിലെ ഗ്രാൻഡ് എട്രിയത്തിൽ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റന്‍ ക്രിസ്തുമസ് നക്ഷത്ര രൂപത്തിലാണ് ചേരുവകള്‍ സജ്ജമാക്കിയിരുന്നത്. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ്ചെറി, ജിഞ്ചര്‍ പീൽ, ഓറഞ്ച് പീൽ, മിക്സഡ് പീല്‍ ഉൾപ്പെടെ 25 ഓളം ചേരുവകള്‍ നിരത്തിയിരുന്നു. കൗണ്ട് ഡൗണ്‍ തുടങ്ങിയതോടെ എല്ലാവരും ചേര്‍ന്ന് ചേരുവകള്‍ മിക്സ് ചെയ്തു. മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേര്‍ക്കാതെയായിരുന്നു മിക്സിങ്. വേള്‍ഡ് റെക്കോര്‍ഡ്സ് യൂണിയന് അഡ്ജുഡിക്കേറ്റര്‍ ക്രിസ്റ്റഫര്‍.ടി.ക്രാഫ്റ്റ്, ക്യുറേറ്റര്‍ പ്രജീഷ് നിര്‍ഭയ തുടങ്ങിയവര്‍ കേക്ക് മിക്സിംഗ് റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹമാകുമോ എന്ന്…
നോര്‍ക്ക റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് സംരംഭങ്ങൾ തുടങ്ങാനും, നിലവിലെ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനും ധനസഹായം നല്കുന്ന പദ്ധതി പ്രകാരം ലഭിക്കുക മൂന്നു ലക്ഷം രൂപ വരെ. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. പൊതു ജനതാല്‍പര്യമുളള ഉല്പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന…
കേരളത്തിന്റെ വ്യാവസായിക മേഖലയില്‍ വലിയ ഉത്തേജനം സാധ്യമാക്കുന്ന പെട്രോ കെമിക്കൽ പാർക്ക് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത് 10,000 കോടി രൂപയുടെ നിക്ഷേപവും 11,000 തൊഴിൽ അവസരങ്ങളും . കൊച്ചിയുടെ അഭിമാന പദ്ധതികളിലൊന്നായ പെട്രോകെമിക്കൽ പാർക്കിൽ 20 കോടിയോളം രൂപ നിക്ഷേപമുള്ള രണ്ടാമത്തെ യൂണിറ്റ് ആയ ഏഷ്യാറ്റിക് പോളിമേഴ്സ് ഇന്റസ്ട്രീസ് പ്രവർത്തനം തുടങ്ങി. . മുപ്പത് പേർക്ക് തൊഴിൽ നൽകുന്ന സംരംഭം മെഥനോൾ ഉപയോഗിച്ച് ഫോർമാൾഡിഹൈഡ് നിർമ്മിക്കുന്നതിന് പ്രാധാന്യം നൽകുന്നു. പെയിന്റ് കമ്പനികൾക്കും പ്ലൈവുഡ് ഉൽപ്പന്നങ്ങൾക്കുമാവശ്യമായ ഫോർമാൾഡിഹൈഡ് ഇവിടെ നിന്ന് ഉൽപാദിപ്പിക്കും. 1200 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പാർക്കിൽ ഇതിനോടകം 17 യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചു. പാർക്കിന്റെ ഉദ്ഘാടനത്തിന് മുന്നെ തന്നെ യൂണിറ്റുകളുടെ പ്രവർത്തനമാരംഭിച്ചുവെന്നത് കേരളത്തിലേക്ക് നിക്ഷേപകർ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നതിന് ഉദാഹരണമാണ്. 481 ഏക്കറിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നെ തന്നെ മുഴുവൻ സ്ഥലവും യൂണിറ്റുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിൻഫ്രയുടെ നേതൃത്വത്തിൽ കൊച്ചിയിലെ അമ്പലമുകളിലാരംഭിക്കുന്ന പെട്രോകെമിക്കൽ പാർക്കിൽ കൊച്ചി ബിപിസിഎൽ…
യു എ ഇ യുടെ സ്വപ്ന നായകൻ സുൽത്താൻ സെപ്തംബർ 18 തിങ്കളാഴ്ച തന്റെ നാട്ടിലേക്ക് തിരികെയെത്തും. ഇപ്പോൾ അദ്ദേഹം ഹൂസ്റ്റണിൽ ഭൂമിയിലേക്കുള്ള തിരിച്ചു വരവിനെ തുടർന്നുള്ള റിക്കവറിയിലാണ്. ആരാണി നായകൻ എന്നല്ലേ. എക്കാലത്തെയും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിലെ അറബ് താരം. ഐഎസ്എസിൽ തന്റെ ആറ് മാസത്തെ താമസത്തിലൂടെ ചരിത്രം സൃഷ്ടിച്ച സുൽത്താൻ അൽനെയാദി. യു.എ.ഇയിലേക്ക് ഏറെ കാത്തിരുന്ന അൽനെയാദിയുടെ തിരിച്ചുവരവിന് ഊഷ്മളമായ സ്വീകരണം നൽകും. ISS ദൗത്യം പൂർത്തിയാക്കി സുൽത്താൻ അൽനെയാദിയും 6 പങ്കാളികളും സെപ്തംബര്‍ 4 നാണു തിരികെ ഭൂമിയിലെത്തിയത്. മൈക്രോഗ്രാവിറ്റിയിലെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾക്കായി അറബ് ലോകം കാത്തിരിക്കുകയാണ്. .ഏറെ പ്രതീക്ഷയോടെയുള്ള, തന്റെ വീട്ടിലേക്കുള്ള മടക്കത്തിന് മുമ്പ്, യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി തന്റെ ബഹിരാകാശ ദൗത്യം വൻ വിജയമാക്കിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു.“ആശംസകൾ! ഇത്തവണ ഭൂമിയിൽ നിന്ന്.”വെള്ളിയാഴ്ച മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി) എക്സിൽ (മുമ്പ് ട്വിറ്റർ)…
ഇനി വന്ദേ ഭാരതിൽ വിശ്രമിച്ചു യാത്ര ചെയ്യാം. അതിനർത്ഥം ഇന്ത്യയിലെ ട്രാക്കുകളിൽ രാത്രികാല ദീർഘ ദൂര ഷെഡ്യൂളുകളിലും വന്ദേ ഭാരത് ഓടിത്തുടങ്ങും എന്ന് തന്നെ. ഒപ്പം വന്ദേ മെട്രോ ട്രെയിനുകളും നഗരങ്ങളിലേക്കെത്തും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് -non-AC push-pull train- ഇന്ത്യൻ റെയിൽവേ ഉടൻ പുറത്തിറക്കും. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് “വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ പുറത്തിറക്കും, ഹ്രസ്വ ദൂര സർവീസിനായി 12 കോച്ചുള്ള ആദ്യ മെട്രോ ട്രെയിൻ 2024 മാർച്ചിൽ പുറത്തിറങ്ങും” . വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രധാന നേട്ടമായിരിക്കും. കാരണം അവ ഒറ്റരാത്രികൊണ്ട് ഈ അതിവേഗ ട്രെയിനുകളിൽ ദീർഘദൂരം സഞ്ചരിക്കാൻ യാത്രക്കാർക്ക് സൗകര്യമൊരുക്കും. കൂടാതെ, വന്ദേ മെട്രോയും ഐസിഎഫ് വികസിപ്പിക്കുന്നുണ്ടെന്ന് ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) ജനറൽ മാനേജർ ബിജി മല്യ പറഞ്ഞു. വന്ദേ മെട്രോ 12 കോച്ചുകളുള്ള ട്രെയിനാണ്,…