Author: News Desk

വനിതകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് ടാക്‌സി നെറ്റ്‌വര്‍ക്ക് തുടങ്ങുന്നു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് പദ്ധതിക്ക് പിന്നില്‍. വനിതാ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. യൂബര്‍ മോഡലില്‍ ടെക്‌നോളജിയുടെ സഹായത്തോടെ കണക്ട് ചെയ്യുന്ന നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമാണ് ലക്ഷ്യമിടുന്നത്. ഷീ ടാക്‌സി മോഡലില്‍ ജനപ്രിയ പദ്ധതിയാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ഷീ ടാക്‌സി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വനിതാ സംരംഭകര്‍ക്ക് കൂടി പ്രയോജനം ചെയ്യുന്ന രീതിയിലാണ് ടാക്‌സി നെറ്റ്‌വര്‍ക്കിന് കോര്‍പ്പറേഷന്‍ രൂപം നല്‍കിയിരിക്കുന്നത്. താല്‍പര്യമുളളവര്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. മെയ് 15 ന് വൈകിട്ട് അഞ്ച് മണി വരെയാണ് രജിസ്റ്റര്‍ ചെയ്യാനുളള സമയപരിധി. വാഹനത്തിന്റെ വിവരങ്ങളും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട ഡീറ്റെയ്ല്‍സും ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ഫോട്ടോകളും ഉള്‍പ്പെടുത്തി വേണം രജിസ്റ്റര്‍ ചെയ്യാന്‍.

Read More

ഓണ്‍ ഡിമാന്റ് ഹൈപ്പര്‍ലോക്കല്‍ ഹോം സര്‍വ്വീസ് പ്ലാറ്റ്‌ഫോം ആണ് UrbanClap. ഹോം ക്ലീനിംഗ്, പെയിന്റിംഗ്, ലോണ്‍ട്രി സര്‍വ്വീസ് ഉള്‍പ്പെടെ ലഭ്യമാണ്. ആപ്പിലും വെബ്ബിലൂടെയും UrbanClap സര്‍വ്വീസുകള്‍ തേടാം.

Read More

കമ്പനികളുടെ ഇഷ്ട റിസോഴ്‌സായി മാറുകയാണ് ടെലികമ്മ്യൂട്ടിങ്ങ്. പ്രഫഷണലുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കുന്ന ഹോം സോഴ്‌സിംഗ് രീതിയിലേക്ക് കമ്പനികള്‍ വര്‍ക്ക് കള്‍ച്ചര്‍ മാറ്റുകയാണ്. പുതിയ ഐടി, ടെക്‌നോളജി ജോലികളില്‍ 79 ശതമാനവും ടെലികമ്മ്യൂട്ടിങ്ങിലേക്ക് മാറുമെന്നാണ് ടെലി വര്‍ക്ക് സര്‍വ്വെ വ്യക്തമാക്കുന്നത്. ടെലികമ്മ്യൂട്ട് കള്‍ച്ചറിനനുസരിച്ച് ഓഫീസുകളെ സജ്ജമാക്കാനുള്ള വര്‍ക്ക്‌ഷോപ്പുകള്‍ പല വമ്പന്‍ കമ്പനികളും തുടക്കമിട്ടു കഴിഞ്ഞു. ഇന്ത്യയിലും റിമോട്ട് വര്‍ക്ക് അഥവാ ടെലികമ്മ്യൂട്ടിംഗ് സാധാരണമാകുന്ന കാലം വിദൂരമല്ലെന്നാണ് ഇന്‍ഡസ്ട്രി ലീഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നത്. (Watch Video) ജോബ് എക്‌സ്‌പേര്‍ട്ടുകളെ സ്വന്തം തൊഴിലിടങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാതെ മികച്ച ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാനാകുമെന്നതാണ് ടെലികമ്മ്യൂട്ടിങ്ങിലേക്ക് സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കുന്നത്. 2012 മുതല്‍ 2016 വരെയുളള കാലയളവില്‍ യുഎസില്‍ ടെലികമ്മ്യൂട്ടേഴ്‌സിന്റെ എണ്ണം നാല് മടങ്ങാണ് വര്‍ധിച്ചത്. മാത്രമല്ല, ടെലികമ്മ്യൂട്ട് കോണ്‍ട്രിബ്യൂട്ടേഴ്‌സ് കൂടുതല്‍ പ്രൊഡക്റ്റീവാണെന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ റിസര്‍ച്ചില്‍ വ്യക്തമാകുന്നത്. ഇഷ്ടമുള്ള സമയത്ത് വര്‍ക്ക് ചെയ്യാമെന്നതും കാര്യങ്ങള്‍ കൂടുതല്‍ ഫ്‌ളെക്‌സിബിളാകുമെന്നതുമാണ് എംപ്‌ളോയീസിന് ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാന്റേജ്. ട്രാഫിക് ബ്ലോക്കുകളിലും മറ്റും കുടുങ്ങി…

Read More

ബംഗലൂരുവിലെ ടു ബഡ്‌റൂം അപ്പാര്‍ട്ട്‌മെന്റില്‍ 2007 ല്‍ തുടങ്ങി, ഇന്ത്യയുടെ ഇ-ടെയിലര്‍ ബ്രാന്‍ഡായി വളര്‍ന്ന ഫ്ളിപ്കാര്‍ട്ട് ഏതൊരു ഇന്ത്യന്‍ യുവത്വത്തിനും സ്‌ററാര്‍ട്ടപ്പിനും എന്‍ട്രപ്രണര്‍ക്കും മോഡലും പ്രതീക്ഷയും അത്ഭുതവും ആവേശവുമായിരുന്നു. ആമസോണിലെ ജീവനക്കാരായിരുന്ന സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഇന്ത്യയ്ക്ക് തുറന്നിട്ടത് ഇ-കൊമേഴ്‌സ് മേഖലയിലെ അദ്ഭുതപ്പെടുത്തുന്ന മോഡലാണ്. ഇന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അമേരിക്കന്‍ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കുമ്പോള്‍ ഇന്ത്യന്‍ എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റി എങ്ങിനെയാണ് അതിനെ നോക്കിക്കാണുന്നത് ? (Watch Video) ഏകദേശം 2000 കോടി ഡോളറിന്റെ ഡീലാണ് ഫ്‌ളിപ്കാര്‍ട്ടുമായി വാള്‍മാര്‍ട്ട് സൈന്‍ ചെയ്തിരിക്കുന്നതെന്നാണ് മുംബൈ ബെയ്‌സ് ചെയ്ത ലെന്‍ഡിംഗ് ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. നല്ല വില കിട്ടിയാല്‍ ഉള്ള ഷെയറ് വിറ്റ് ആ സ്വപ്ന സംരംഭത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്‌സിന് കഴിയുമോ എന്ന ചോദ്യമാണ് ഈ ഡീല്‍ ഉയര്‍ത്തുന്നത്. എന്തുകൊണ്ട് റിലയന്‍സോ, ടാറ്റയോ, ബിര്‍ളയോ പോലെ ഇന്ത്യയില്‍ തുടങ്ങി ഇന്ത്യയുടെ ബ്രാന്‍ഡായി നിലനില്‍ക്കാന്‍ ഇത്തരം എസ്റ്റാബ്ലിഷ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുന്നില്ല. എല്ലാ സാഹചര്യവും,…

Read More

കേരളത്തിന്റെ എന്‍ട്രപ്രണര്‍ മേഖലയുടെ മുഖചിത്രം മാറ്റിയെഴുതാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട്സിറ്റി. കേരളത്തിന്റെ എക്കാലത്തേയും മികച്ച ഐടി പദ്ധതികളില്‍ ഒന്നായ സ്മാര്‍ട്സിറ്റിയുടെ ഭാവിയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിശദമാക്കവെ, സിഇഒ മനോജ് നായരാണ് ഐടി പ്രൊജക്റ്റിന്റെ ഫ്യുച്ചര്‍ പ്ലാന്‍ വിശദീകരിച്ചത്. സ്മാര്‍ട്സിറ്റി കൊച്ചി-evolution of a township to nurture entrepreneurial ecosystem എന്ന വിഷയത്തില്‍ ടൈ കേരള കൊച്ചിയില്‍ സംഘടിപ്പിച്ച ഡിന്നര്‍ മീറ്റിലാണ് മനോജ് നായര്‍ സംസാരിച്ചത്. നോളജ് ടൗണ്‍ഷിപ്പ് ആശയം പ്രാവര്‍ത്തികമാക്കി കൊണ്ട്് കേരളത്തിന്റെ ഓണ്‍ട്രപ്രണര്‍ എക്കോസിസ്റ്റത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്ന സ്മാര്‍ട്സിറ്റി കേരളത്തിലെയും പുറത്തേയും ടെക് എക്സ്പേര്‍ടുകള്‍ക്ക് നല്‍കുന്ന തൊഴിലവസരങ്ങള്‍ അനവധിയാണ്. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ഏകജാലക സംവിധാനത്തിലൂടെ ചെറിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ ആഗോളകമ്പനികള്‍ സ്മാര്‍ട്സിറ്റിയിലേക്ക് എത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 246 ഏക്കര്‍ ഭൂമിയില്‍ എജ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍, സ്പോര്‍ട്സ് , ഹോട്ടല്‍, റെസിഡന്‍ഷ്യല്‍ സോണുകളില്‍ വിവിധ കമ്പനികള്‍ എത്തുമ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, ട്രാന്‍സ്പോര്‍ടേഷനും താമസ…

Read More

സമൂഹത്തിലും ബിസിനസ് രംഗത്തും സ്ത്രീകള്‍ മികച്ച ലീഡേഴ്‌സാണെന്ന് ഐഐഎം ബാംഗ്ലൂര്‍ പ്രൊഫസറും ലീഡര്‍ഷിപ്പ് -എച്ച് ആര്‍ വിദഗ്ധയുമായ ശ്രീമതി വാസന്തി ശ്രീനിവാസന്‍.എല്ലാ മേഖലകളിലും സംഭവിക്കുന്ന ഡിജിറ്റല്‍ ട്രാന്‍സര്‍ഫര്‍മേഷന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പുതിയ സാധ്യതകളാണ് തുറന്നു തരുന്നത്. കുടുംബത്തില്‍ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നത് തന്നെ ഉത്തരവാദിത്വം നല്‍കിക്കൊണ്ടാണ്.കുടുംബത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സത്രീകളുടെ കരുതല്‍ തന്നെയാണ് പ്രധാനം. എന്നാല്‍ ബിസിനസ് രംഗത്തേക്ക് എത്തുമ്പോള്‍ മള്‍ട്ടി ടാലന്‍റടായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവിനെ പല ഓര്‍ഗനൈസേഷനുകള്‍ക്കും പ്രൊൊഫഷണല്‍ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്നില്ല. സൊൊസൈറ്റിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന വിധത്തില്‍ അത്തരം കഴിവുകളെ മാറ്റിയെടുക്കാന്‍ കഴിയണം.എല്ലാ മേഖലകളെയും പോലെ വിദ്യാഭ്യാസരംഗത്തും ടെക്‌നോളജിയുടെ സഹായത്തോടെ അപ്‌ഡേഷന്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് മാറ്റം വരണമെന്ന കാര്യത്തില്‍ സംശയമില്ല. ടെക്‌നോളജി എങ്ങിനെ മനുഷ്യസഹജമായ കഴിവുമായി കൂട്ടിയിണക്കി ഈ രംഗത്ത്് മാറ്റം വരുത്താന്‍ കഴിയുമെന്ന് കൂട്ടായി ചിന്തിക്കണം. MORE READ Vasanthi Sreenivasan ഗെയിമിങ്ങ് എങ്ങിനെയാണ് പുതിയ അനുഭവങ്ങള്‍ നമുക്ക് നല്‍കുന്നത്,…

Read More

വാട്‌സ്ആപ്പിന്റെ അടുത്ത സിഇഒ ആയി ഇന്ത്യക്കാരനായ നീരജ് അറോറയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. വാട്‌സ്ആപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന ജാന്‍ കൂം രാജിവെച്ച ഒഴിവിലാണ് നീരജിനെ പരിഗണിക്കുന്നത്. വാട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്കുമായുളള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ജാന്‍ കൂം രാജിവെച്ചത്. ഏഴ് വര്‍ഷമായി വാട്‌സ്ആപ്പ് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ ഓഫീസില്‍ ‘ഓള്‍ തിംഗ്‌സ് ബിസിനസ് ഹെഡ് ആണ് നീരജ് അറോറ. കമ്പനിയുടെ ടോപ്പ് പൊസിഷനില്‍ നാലാമനായി കരുതപ്പെടുന്ന നീരജ്, കോണ്‍ഫിഡന്‍ഷ്യല്‍ ഡിസിഷന്‍ മെയ്ക്കിംഗ് കോര്‍ ടീമിലും അംഗമാണ്. ഡല്‍ഹി ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ നീരജ് ഇന്ത്യന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് ഫിനാന്‍സിലും സ്ട്രാറ്റജിയിലും എംബിഎയും നേടിയിട്ടുണ്ട്. നിയമിക്കപ്പെടുകയാണെങ്കില്‍ സത്യ നദെല്ലയ്ക്കും സുന്ദര്‍ പിച്ചായിക്കും ശേഷം സിലിക്കണ്‍ വാലിയിലെ ടോപ്പ് കമ്പനികളുടെ തലപ്പത്ത് എത്തുന്ന മറ്റൊരു ഇന്ത്യക്കാരനാകും നീരജ്. ഗൂഗിള്‍ ഉള്‍പ്പെടെയുളള ടെക്‌നോളജി കമ്പനികളില്‍ പതിനെട്ട് വര്‍ഷത്തോളം എക്‌സ്പീരിയന്‍സ് ഉണ്ട്. ഗൂഗിളില്‍…

Read More

ഒരു കോടി രൂപ ഗ്രാന്റുമായി അടല്‍ ഇന്നവേഷന്‍ മിഷന്‍ സാമൂഹ്യപ്രാധാന്യമുളള 17 മേഖലകളില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാം

Read More

ടെലികോം സെക്ടറില്‍ ടെക്‌നോളജിക്ക് അനുസരിച്ചുളള അതിവേഗ വികസനം ലക്ഷ്യമിടുന്ന പുതിയ ടെലികോം നയത്തിന്റെ കരട് പുറത്തിറക്കി. ഇന്‍വെസ്റ്റ്‌മെന്റും ഡെവലപ്‌മെന്റും ലക്ഷ്യം വെച്ചുളളതാണ് നയം. 2022 ഓടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സെക്ടറില്‍ 40 ലക്ഷം തൊഴിലവസരങ്ങളും 2020 ഓടെ 50 ലക്ഷം പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകളുമടക്കം വിപ്ലവകരമായ മാറ്റങ്ങളാണ് ഡ്രാഫ്റ്റില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. 100 ബില്യന്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ടെലികോം സെക്ടറില്‍ ലക്ഷ്യമിടുന്നത്. നെക്സ്റ്റ് ജന്‍ ടെക്‌നോളജിക്കായി ഇന്‍വെസ്റ്റ്‌മെന്റും ഇന്നവേഷനും വിപുലമാക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്ലൗഡ്, ബിഗ് ഡാറ്റ, 5 ജി ടെക്‌നോളജികള്‍ തുടങ്ങിയ എമേര്‍ജിംഗ് ഡിജിറ്റല്‍ ടെക്‌നോളജീസിലൂടെ ഇന്‍ഡസ്ട്രി 4.0 റവല്യൂഷന് കളമൊരുക്കും. 2020 ഓടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും 1 Gbps കണക്ടിവിറ്റി എത്തിക്കും. 2022 ഓടെ ഇത് 10 Gbps ആക്കും. ലോക്കല്‍ മാനുഫാക്ചറിംഗും ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റും മെച്ചപ്പെടുത്താന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഇക്കോസിസ്റ്റം ഡെവലപ് ചെയ്യും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഹിമാലയന്‍ മേഖലകളിലെയും റിമോട്ട് ഏരിയകളിലേക്ക്…

Read More