Author: News Desk

വാട്‌സ്ആപ്പിന്റെ അടുത്ത സിഇഒ ആയി ഇന്ത്യക്കാരനായ നീരജ് അറോറയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. വാട്‌സ്ആപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന ജാന്‍ കൂം രാജിവെച്ച ഒഴിവിലാണ് നീരജിനെ പരിഗണിക്കുന്നത്. വാട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്കുമായുളള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ജാന്‍ കൂം രാജിവെച്ചത്. ഏഴ് വര്‍ഷമായി വാട്‌സ്ആപ്പ് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ ഓഫീസില്‍ ‘ഓള്‍ തിംഗ്‌സ് ബിസിനസ് ഹെഡ് ആണ് നീരജ് അറോറ. കമ്പനിയുടെ ടോപ്പ് പൊസിഷനില്‍ നാലാമനായി കരുതപ്പെടുന്ന നീരജ്, കോണ്‍ഫിഡന്‍ഷ്യല്‍ ഡിസിഷന്‍ മെയ്ക്കിംഗ് കോര്‍ ടീമിലും അംഗമാണ്. ഡല്‍ഹി ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ നീരജ് ഇന്ത്യന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് ഫിനാന്‍സിലും സ്ട്രാറ്റജിയിലും എംബിഎയും നേടിയിട്ടുണ്ട്. നിയമിക്കപ്പെടുകയാണെങ്കില്‍ സത്യ നദെല്ലയ്ക്കും സുന്ദര്‍ പിച്ചായിക്കും ശേഷം സിലിക്കണ്‍ വാലിയിലെ ടോപ്പ് കമ്പനികളുടെ തലപ്പത്ത് എത്തുന്ന മറ്റൊരു ഇന്ത്യക്കാരനാകും നീരജ്. ഗൂഗിള്‍ ഉള്‍പ്പെടെയുളള ടെക്‌നോളജി കമ്പനികളില്‍ പതിനെട്ട് വര്‍ഷത്തോളം എക്‌സ്പീരിയന്‍സ് ഉണ്ട്. ഗൂഗിളില്‍…

Read More

ഒരു കോടി രൂപ ഗ്രാന്റുമായി അടല്‍ ഇന്നവേഷന്‍ മിഷന്‍ സാമൂഹ്യപ്രാധാന്യമുളള 17 മേഖലകളില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാം

Read More

ടെലികോം സെക്ടറില്‍ ടെക്‌നോളജിക്ക് അനുസരിച്ചുളള അതിവേഗ വികസനം ലക്ഷ്യമിടുന്ന പുതിയ ടെലികോം നയത്തിന്റെ കരട് പുറത്തിറക്കി. ഇന്‍വെസ്റ്റ്‌മെന്റും ഡെവലപ്‌മെന്റും ലക്ഷ്യം വെച്ചുളളതാണ് നയം. 2022 ഓടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സെക്ടറില്‍ 40 ലക്ഷം തൊഴിലവസരങ്ങളും 2020 ഓടെ 50 ലക്ഷം പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകളുമടക്കം വിപ്ലവകരമായ മാറ്റങ്ങളാണ് ഡ്രാഫ്റ്റില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. 100 ബില്യന്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ടെലികോം സെക്ടറില്‍ ലക്ഷ്യമിടുന്നത്. നെക്സ്റ്റ് ജന്‍ ടെക്‌നോളജിക്കായി ഇന്‍വെസ്റ്റ്‌മെന്റും ഇന്നവേഷനും വിപുലമാക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്ലൗഡ്, ബിഗ് ഡാറ്റ, 5 ജി ടെക്‌നോളജികള്‍ തുടങ്ങിയ എമേര്‍ജിംഗ് ഡിജിറ്റല്‍ ടെക്‌നോളജീസിലൂടെ ഇന്‍ഡസ്ട്രി 4.0 റവല്യൂഷന് കളമൊരുക്കും. 2020 ഓടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും 1 Gbps കണക്ടിവിറ്റി എത്തിക്കും. 2022 ഓടെ ഇത് 10 Gbps ആക്കും. ലോക്കല്‍ മാനുഫാക്ചറിംഗും ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റും മെച്ചപ്പെടുത്താന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഇക്കോസിസ്റ്റം ഡെവലപ് ചെയ്യും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഹിമാലയന്‍ മേഖലകളിലെയും റിമോട്ട് ഏരിയകളിലേക്ക്…

Read More

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെയിലാണ് പരിപാടി. ലേറ്റസ്റ്റ് ടെക്‌നോളജിയിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്പിംഗിലും എക്‌സ്‌പേര്‍ട്ടുകളുടെ സെഷനുകള്‍. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് പങ്കെടുക്കാം

Read More

അഡ്വാന്‍സ്ഡ് ടെക്നോളജികള്‍ പ്രയോജനപ്പെടുത്തിയാല്‍ സഹകരണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു കോഴിക്കോട് ഐഐഎമ്മില്‍ നടന്ന കൂപ്പത്തോണ്‍. സഹകരണ മേഖലയ്ക്കായി സംഘടിപ്പിച്ച ഹാക്കത്തോണ്‍ -കൂപ്പത്തോണില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും, സ്റ്റാര്‍ട്ടപ്പുകളും കമ്പനികളും, കോ-ഓപ്പറേറ്റീവ്‌സും, റിസേര്‍ച്ചേഴേസും ഉള്‍പ്പടെ തെരഞ്ഞെടുക്കപ്പെട്ട 24 ടീമുകള്‍ പുതിയ ആശയങ്ങളുമായി എത്തി. ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് , മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 20 ലധികം കോര്‍പ്പറേറ്റീവ്‌സിന്റെ സാന്നിധ്യം കൂപ്പത്തോണിന്റെ ആഗോള പ്രാധാന്യവും വ്യക്തമാക്കുന്നതായിരുന്നു. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ടെക്നോളജിയിലൂടെ സൊല്യൂഷന്‍സ് കണ്ടെത്താനായിട്ടാണ് കോപ്പറേറ്റീവ് ഹാക്കത്തോണ്‍-കൂപ്പത്തോണ്‍ സംഘടിപ്പിച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഭക്ഷ്യസുരക്ഷ, വര്‍ക്ക്‌സൈറ്റുകളില്‍ ജീവനക്കാരുടെ ലൈവ് ട്രാക്കിംഗ് തുടങ്ങി ഈ മേഖല നേരിടുന്ന നിരവധി പ്രോബ്ലങ്ങള്‍ക്കുള്ള സൊല്യൂഷനുകള്‍ ഹാക്കത്തോണില്‍ അവതരിപ്പിക്കപ്പെട്ടു. സഹകരണമേഖലയില്‍ ഇന്ത്യയിലെ ശ്രദ്ധേയ സംരഭകരായി മാറിയ ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഐടി വിഭാഗമായ യുഎല്‍ടിഎസ് ആണ് കൂപ്പത്തോണ്‍ സംഘടിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയ്ന്‍സ് ഏഷ്യ-പസഫിക്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഐഐഎം…

Read More

രണ്ടാഴ്ചത്തെ പ്രോഗ്രാമില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് പ്രഫഷണലുകളുമായി സംവദിക്കാനും അവസരം. രാജസ്ഥാന്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റാണ് പദ്ധതിക്ക് പിന്നില്‍

Read More

ടെക്‌നോളജിക്കും ഇന്നവേഷനുകള്‍ക്കുമൊപ്പം ഒരു തലമുറയെ കൈപിടിച്ചുയര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടല്‍ ഇന്നവേഷന്‍ മിഷന്‍. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ബൂസ്റ്റ് ചെയ്യാന്‍ സഹായകമായ നിരവധി പ്രവര്‍ത്തനങ്ങളാണ് അടല്‍ ടിങ്കറിംഗ് ലാബുകള്‍ ഉള്‍പ്പെടെയുളള പദ്ധതികളിലൂടെ അടല്‍ ഇന്നവേഷന്‍ മിഷന്‍ നടത്തുന്നത്. ബെറ്റര്‍ ഫ്യൂച്ചര്‍ സൊസൈറ്റിയെ ക്രിയേറ്റ് ചെയ്യാനാണ് സ്‌കൂള്‍ തലം മുതല്‍ അടല്‍ ടിങ്കറിംഗ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അടല്‍ ഇന്നവേഷന്‍ -മിഷന്‍ ഡയറക്ടര്‍ രമണന്‍ രാമനാഥന്‍ പറഞ്ഞു. ചാനല്‍അയാം ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രമണനന്‍ രാമനാഥന്‍ അടല്‍ ഇന്നവേഷന്‍ മിഷന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. ഐഒറ്റി, റോബോട്ടിക്‌സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി നാളത്തെ ടെക്‌നോളജിയെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളുകളില്‍ അടല്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തിക്കുന്നത്. നാളെ പൊതുസമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഈ ടെക്‌നോളജികള്‍ ഉപയോഗിച്ചാകും പരിഹാരം തേടേണ്ടത്. അതുകൊണ്ടു തന്നെ ഈ ടെക്‌നോളജികളുമായി അവരെ ഫെമിലിയറാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് രമണന്‍ രാമനാഥന്‍ പറഞ്ഞു. കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിരവധി സ്‌കൂളുകളില്‍ സജീവമാണ്…

Read More

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക അണുബോംബ് പ്രയോഗിച്ച നഗരം. കേട്ടുപഴകിയ വിശേഷണം മാറ്റിയെഴുതാനുളള തയ്യാറെടുപ്പിലാണ് ഹിരോഷിമ. ലോകത്തെ ഏറ്റവും മികച്ച ടെക്നോളജിക്കും ഇന്നവേഷനുകള്‍ക്കുമൊപ്പം സഞ്ചരിച്ച് ജപ്പാനിലെ പുതിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി ഇവിടം മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ ചെയ്ത ഹിരോഷിമ ഡിജിറ്റല്‍ ഇന്നവേഷന്‍ സെന്ററും അണുവികിരണങ്ങളില്‍ കരിഞ്ഞുപോകാതെ ഹിരോഷിമയില്‍ പിടിച്ചുനിന്ന മസ്ദ പോലുളള ആഗോള ബ്രാന്‍ഡുകളെയും കൂട്ടുപിടിച്ചാണ് ഹിരോഷിമയുടെ ഉയിര്‍ത്തെഴുന്നേല്‍പ്. ഹിരോഷിമയുടെ യുവഗവര്‍ണര്‍ ഹിദേഹികോ യുസാക്കിയാണ് വരും തലമുറയെ ലക്ഷ്യമിട്ടുളള പുതിയ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. മസ്ദ പോലുള്ള ബ്രാന്‍ഡുകളിലൂടെ മാനുഫാക്ചറിംഗിലും എന്‍ജിനീയറിംഗിലും ഹിരോഷിമയ്ക്ക് അവഗണിക്കാനാകാത്ത പാരമ്പര്യമുണ്ട്. ഇതിന് പുറമേ എന്‍ജിനീയറിംഗ്, ടെക്നോളജി, ലൈഫ് സയന്‍സ് മേഖലകളിലെ ലോകത്തെ ടോപ്പ് 500 യൂണിവേഴ്സിറ്റികളിലൊന്നായ ഹിരോഷിമ യൂണിവേഴ്സിറ്റിയില്‍ നിന്നുളള ടാലന്റും പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഗ്രോത്ത് സ്റ്റേജ് എന്റര്‍പ്രൈസുകള്‍ക്കായി ഹിരോഷിമ ഇന്നവേഷന്‍ നെറ്റ്വര്‍ക്ക് 100 മില്യന്‍ യുഎസ് ഡോളറിന്റെ പബ്ലിക്-പ്രൈവറ്റ് ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. കോവര്‍ക്കിംഗ് ഫെസിലിറ്റി ഒരുക്കുന്ന ഇന്നവേഷന്‍ ഹബ്ബും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഐഒറ്റി പ്രൊജക്ടുകള്‍ക്ക്…

Read More

കേരളത്തിലെ സംരംഭകമേഖലയില്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മോഡല്‍ തുറന്നിടുകയാണ് കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈവ്. ടെയ്‌ലറിംഗ് സെക്ടറിലെ വനിതകളെ കൂട്ടിയിണക്കി രൂപീകരിച്ച എംപവര്‍മെന്റ് ഓഫ് വുമണ്‍ എന്‍ട്രപ്രണര്‍ഷിപ്പ് (eWe) എന്ന സ്ഥാപനം സംരംഭകത്വത്തിന്റെ ബെനിഫിറ്റ് സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നീലേശ്വരം സ്വദേശി അഭയനും ഭാര്യ സംഗീതയും ചേര്‍ന്നാണ് രൂപീകരിച്ചത്. അസംഘടിതമായ ടെയ്ലറിംഗ് സെക്ടറില്‍ തൊഴില്‍ ചെയ്യുന്ന വനിതകളെ ഒരു ബ്രാന്‍ഡിന്റെ കുടക്കീഴില്‍ കൊണ്ടുവന്ന് റീട്ടെയ്ല്‍ സെയില്‍സിന്റെ സാധ്യത കൂടി ഉപയോഗപ്പെടുത്തി പ്രൊഡക്ടുകള്‍ വിറ്റഴിക്കാന്‍ ഒരു നെറ്റ്വര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുകയാണ് ഈവ് ഫാഷന്‍സ് എന്ന ടെക്സ്‌റ്റൈല്‍ ശൃംഖല. കഴിഞ്ഞ സെപ്തംബറില്‍ തുടക്കമിട്ട ഈവിന് ചുരുങ്ങിയ സമയം കൊണ്ട് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി നൂറോളം വനിതാ സംരംഭകരെ ബില്‍ഡ് ചെയ്യാന്‍ കഴിഞ്ഞു. ഈവ് എന്ന ബ്രാന്‍ഡ് നെയിമില്‍ എട്ട് റെഡിമെയ്ഡ് പ്രൊഡക്ടുകള്‍ വിപണിയില്‍ എത്തിക്കുന്ന കമ്പനി കൂടുതല്‍ പ്രൊഡക്ടുകള്‍ കൂട്ടിച്ചേര്‍ക്കാനുളള ശ്രമത്തിലാണ്. വാട്സ്ആപ്പും ഫെയ്സ്ബുക്കും ഉള്‍പ്പെടെയുളള നവമാധ്യമങ്ങളിലൂടെ മാര്‍ക്കറ്റ് കണ്ടെത്താനുളള വഴികളും ഈവ് ഒരുക്കുന്നു. വിവിധ…

Read More