Author: News Desk

റോബോട്ടുകളുടെ മെയ്ക്കിംഗ് പാഷനായി മാറ്റിയെടുത്ത ഒന്‍പത് വയസുകാരന്‍. എറണാകുളം സ്വദേശി സാരംഗ് സുമേഷിന് റോബോട്ടും ടെക്‌നോളജിയുമൊക്കെ കുഞ്ഞുമനസില്‍ തോന്നുന്ന കൗതുകമല്ല. ഒന്‍പത് വയസിനുളളില്‍ സാരംഗ് ഉണ്ടാക്കിയെടുത്ത റോബോട്ടുകളുടെ ആശയങ്ങള്‍ മാത്രം മതി ഈ കൊച്ചുമിടുക്കന്റെ ടെക് ടാലന്റ് മനസിലാക്കാന്‍. വീട്ടുജോലിയില്‍ അമ്മയെ സഹായിക്കുന്ന ക്ലീനിംഗ് റോബോട്ട്, അപകടത്തില്‍പെടുന്ന വാഹനങ്ങളില്‍ വൈബ്രേഷന്‍ ഇഫക്ട് കൊണ്ട് താനേ അണ്‍ലോക്ക് ആകുന്ന സ്മാര്‍ട്ട് സീറ്റബെല്‍റ്റ്, കാഴ്ചശക്തിയില്ലാത്തവര്‍ക്ക് വേണ്ടി സെന്‍സറുകള്‍ ഘടിപ്പിച്ച വോക്കിംഗ് സ്റ്റിക്ക് തുടങ്ങി ഇലക്ട്രോണിക് ക്ലോക്ക് വരെ സാരംഗിന്റെ മനസില്‍ പിറന്ന ആശയങ്ങളാണ്. നാലാം വയസില്‍ റോബോട്ടിക്ക് എഞ്ചിനീയറിംഗില്‍ കാണിച്ച താല്‍പ്പര്യം മാത്രം മതിയായിരുന്നു സാരംഗിന്റെ ടെക്നോളജി ഫയര്‍ അളക്കാന്‍. അച്ഛന്‍ വാങ്ങിക്കൊടുത്ത റോബോട്ടിക് കിറ്റ് ഉപയോഗിച്ചായിരുന്നു ആദ്യ പരീക്ഷണം. ഇന്ന് കേരളത്തിന്റെ ഫ്യൂച്ചര്‍ ഇന്നവേറ്റീവ് കമ്മ്യൂണിറ്റിയിലെ പ്രോമിസിംഗ് പെര്‍ഫോര്‍മറായി സാരംഗ് മാറിക്കഴിഞ്ഞു. Also Read ബാന്‍ഡിക്കൂട്ട് റോബോട്ട് സിലിക്കണ്‍ വാലിയില്‍ 2016 ല്‍ നടന്ന ലോകത്തെ ഏറ്റവും വലിയ മേക്കര്‍ ഫെയറില്‍ യംഗസ്റ്റ്…

Read More

ടച്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡുളള ഇലക്ട്രിക് സ്‌കൂട്ടറുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ബെംഗലൂരുവിലെ Ather Energy സ്റ്റാര്‍ട്ടപ്പാണ് സ്‌കൂട്ടര്‍ ഡെവലപ് ചെയ്തത്. Ather ട340 എന്ന സ്‌കൂട്ടര്‍ ജൂണ്‍ മുതല്‍ ബുക്ക് ചെയ്യാം. ബെംഗലൂരുവിലാണ് തുടക്കത്തില്‍ വില്‍പന. 2018 അവസാനത്തോടെ മറ്റിടങ്ങളിലും ലഭ്യമാകും. Hero MotoCorp ന് നിക്ഷേപമുളള സ്റ്റാര്‍ട്ടപ്പാണ് Ather Energy. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ടച്ച് സ്‌ക്രീനിലൂടെ നാവിഗേഷന്‍ ഈസിയാക്കുമെന്നതാണ് പ്രധാന പ്രത്യേകത. വാട്ടര്‍പ്രൂഫ് ടച്ച് സ്‌ക്രീനാണ് ആതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാറ്ററി ചാര്‍ജും ടയര്‍ കണ്ടീഷനുമൊക്കെ മൊബൈലില്‍ അറിയാം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വാഹനത്തിന്റെ റിമോട്ട് ആക്‌സസും സാധ്യമാണ്. ലൊക്കേഷന്‍ ട്രാക്കിംഗിനും ഓപ്ഷനുണ്ട്. നാല് വര്‍ഷത്തെ അധ്വാനത്തിനൊടുവിലാണ് വാഹനം Ather Energy ലോഞ്ച് ചെയ്യുന്നത്. 2014 ലാണ് Ather സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് വെഹിക്കിളില്‍ നിന്ന് പ്രോട്ടോടൈപ്പിലേക്ക് രൂപം പ്രാപിച്ചത്. 55 പ്രോട്ടോടൈപ്പുകള്‍ കമ്പനി നിര്‍മിച്ചു. ഇതുവരെ 50,000 കിലോമീറ്റര്‍ റോഡ് ടെസ്റ്റ് നടത്തി. ഇതിനൊടുവിലാണ് വാഹനം വിപണിയില്‍ ഇറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. 72 കിലോമീറ്റര്‍…

Read More

ക്വാളിറ്റി മൊബൈല്‍ ആപ്പുകള്‍ക്ക് വേണ്ടിയുളള എക്‌സ്‌ക്ലൂസീവ് ഇന്‍കുബേറ്ററാണ് Mobile10X. വിശദ വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യാം

Read More

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര മേഖലയ്ക്കായി പുതിയ നയം ഒരുങ്ങുന്നു. ആറ് മാസത്തിനുളളില്‍ ഫ്രെയിംവര്‍ക്ക് പൂര്‍ത്തിയാകുന്ന പോളിസിക്ക് 2018 അവസാനത്തോടെ അന്തിമരൂപമാകും. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇതിനുളള നീക്കങ്ങള്‍ നടക്കുന്നത്. പോളിസി ഫ്രെയിംവര്‍ക്ക് രൂപീകരിക്കാനായി വിവിധ മന്ത്രാലയങ്ങളില്‍ നിന്നും ഇന്‍ഡസ്ട്രിയില്‍ നിന്നുമുളള പ്രതിനിധികളെ ഉള്‍പ്പെടുത്തി ടാസ്‌ക്‌ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. ആഗോള ബ്രാന്‍ഡുകള്‍ മുതല്‍ പ്രാദേശിക കമ്പനികള്‍ വരെ ഇന്ത്യയിലെ ഇ കൊമേഴ്‌സ് മാര്‍ക്കറ്റില്‍ കണ്ണുനട്ട് കടന്നുവരുന്നുണ്ട്. വന്‍കിട കമ്പനികള്‍ വന്‍തോതില്‍ പണമിറക്കി പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ സ്വാധീനിക്കുന്നുവെന്ന പരാതികളും വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ തമ്മിലുളള മത്സരം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന വ്യവസ്ഥകളടക്കം പോളിസിയില്‍ ഇടംപിടിക്കും. ഇ കൊമേഴ്‌സ് സെക്ടറിനായി പ്രത്യേക റെഗുലേറ്ററെ നിയോഗിക്കണമെന്ന അഭിപ്രായവും പരിഗണിക്കുന്നുണ്ട്. ഇ കൊമേഴ്‌സില്‍ ലോകവ്യാപാര സംഘടനയില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടുമായി ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളാകും പോളിസിയില്‍ ഉള്‍പ്പെടുത്തുക. ഇ കൊമേഴ്‌സ് കമ്പനികളുടെ ടാക്‌സ് സ്ട്രക്ചറിലും ഈ മേഖലയിലെ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റും അടക്കമുളള കാര്യങ്ങള്‍ക്ക് നയത്തില്‍…

Read More

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ കോര്‍ത്തിണക്കി സ്മാര്‍ട്ടായിരിക്കുകയാണ് ഗൂഗിളിന്റെ ഇ-മെയില്‍ സര്‍വ്വീസായ ജി മെയില്‍. യൂസര്‍ ഫ്രണ്ട്‌ലിയായ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ക്ക് പുറമേ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയാണ് ജി മെയിലിന്റെ മാറ്റങ്ങള്‍. റെസ്‌പോണ്ട് ചെയ്യാന്‍ വിട്ടുപോകുന്ന ഇ മെയിലുകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതും ഫോളോഅപ്പ് മെയിലുകളെക്കുറിച്ചും അലര്‍ട്ട് മെസേജുകള്‍ നല്‍കുന്നതുമുള്‍പ്പെടെയുളള ഫീച്ചറുകളാണ് എടുത്തുപറയേണ്ട പ്രത്യേകതകള്‍. നേരത്തെ മൊബൈല്‍ വേര്‍ഷനില്‍ മാത്രമുണ്ടായിരുന്ന സ്മാര്‍ട്ട് റിപ്ലെ സംവിധാനം വെബ് വേര്‍ഷനിലും ഉള്‍പ്പെടുത്തി. പ്രീ ടെക്സ്റ്റുകളിലൂടെ വേഗത്തില്‍ മറുപടി അയയ്ക്കാവുന്ന ഫീച്ചറാണിത്. പ്രധാന ഇ മെയിലുകള്‍ക്ക് ‘ഹൈ പ്രയോറിറ്റി നോട്ടിഫിക്കേഷന്‍’ ഓണ്‍ ചെയ്യാം. ഈ അഡ്രസില്‍ നിന്ന് വരുന്ന പുതിയ ഇ മെയിലുകളെക്കുറിച്ച് നോട്ടിഫിക്കേഷന്‍ നല്‍കി നിങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. ആവശ്യമില്ലാത്ത ഇ മെയിലുകള്‍ അയയ്ക്കുന്ന സോഴ്‌സുകളെ അണ്‍ സബ്‌സക്രൈബ് ചെയ്യാനും ഓപ്ഷന്‍ ഉണ്ട്. കോണ്‍ഫിഡന്‍ഷ്യല്‍ മോഡ് മെസേജുകളാണ് മറ്റൊരു പ്രത്യേകത. രഹസ്യസ്വഭാവമുളള ഇ മെയിലുകള്‍ കൂടുതല്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ഇതിലെ കണ്ടെന്റുകള്‍ കോപ്പി ചെയ്യാനോ…

Read More

മലബാര്‍ മേഖലയില്‍ ടെക് കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്കിംഗ് ശക്തമാക്കാനാണ് ലക്ഷ്യം

Read More

സമൂഹത്തിലെ സോഷ്യോ, ഇക്കണോമിക് ചെയ്ഞ്ചസ് മീറ്റ് ചെയ്യുന്ന ഫ്യൂച്ചര്‍ ജനറേഷനെയും ലീഡേഴ്‌സിനെയും ബില്‍ഡ് ചെയ്യുന്നതില്‍ കമ്മ്യൂണിറ്റികളുടെ പങ്ക് വലുതാണ്. ലോകം ടെക്‌നോളജിയിലൂടെ മാറ്റത്തിന് വിധേയമാകുമ്പോള്‍ അത്തരം വൈബ്രന്റായ കമ്മ്യൂണിറ്റികളുടെ കുറവാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവുമായി ചേര്‍ന്നുനിന്ന് കമ്മ്യൂണിറ്റി ബില്‍ഡിംഗില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ടിങ്കര്‍ ഹബ്ബ്, കൊച്ചിയില്‍ ഓര്‍ഗനൈസ് ചെയ്ത ലീഡര്‍ഷിപ്പ് സമ്മിറ്റ് ടെക്‌നോളജി എന്‍ട്രപ്രണേഴ്‌സിന്റെയും കമ്മ്യൂണിറ്റികളുടെയും ഡീപ്പ് ഡിസ്‌കഷനും നോളജ് ഷെയറിംഗിനുമാണ് വേദിയായത്. വുമണ്‍ ടെക്‌നോളജിസ്റ്റുകളിലടക്കം കണ്ടിന്യുവസ് ലേണിംഗ് സാധ്യമാക്കുന്ന പിയര്‍ ലേണിംഗ് നെറ്റ് വര്‍ക്കുകളിലൂടെ നാളത്തെ ലീഡേഴ്‌സിനെ സൃഷ്ടിക്കുകയാണ് ടിങ്കര്‍ ഹബ്ബ് ലക്ഷ്യമിടുന്നത്. എട്ടോളം ഡിഫ്രന്റ് സെക്ടറുകളില്‍ നിന്നായി് മുപ്പതിലധികം ഓര്‍ഗനൈസേഷന്‍ ലീഡേഴ്‌സ് സമ്മിറ്റില്‍ പങ്കെടുത്തു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗുമൊക്കെ ജോബ് മാര്‍ക്കറ്റിലടക്കം പ്രയോറിറ്റി സെഗ്മെന്റുകളായി ഇടംപിടിക്കുമ്പോള്‍ ടെക്‌നോളജിയുടെ ആക്‌സസ് കൂടുതല്‍ ഈസിയാക്കാനും ഇത്തരം ആക്ടിവിറ്റീസ് വഴിയൊരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ മുതല്‍ വിവിധ കോര്‍ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി സംരംഭകരും കമ്മ്യൂണിറ്റി…

Read More

സഹകരണ മേഖലയ്ക്കായി കോഴിക്കോട് ഐഐഎമ്മില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ 29 നും 30 നുമാണ് ഹാക്കത്തോണ്‍ നടക്കുന്നത്. സഹകരണ സെക്ടറിലെ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം തേടുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായിട്ടാണ് സഹകരണ മേഖലയ്ക്കായി മാത്രം ഒരു ഹാക്കത്തോണ്‍ നടത്തുന്നതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. 2 മുതല്‍ 6 പേര്‍ വരെയടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഹാക്കത്തോണില്‍ പങ്കെടുക്കാം. പ്രൊഡക്ടുകളുടെ മാര്‍ക്കറ്റ് റീച്ച് എളുപ്പമാക്കുന്നതും കോ-ഓപ്പറേറ്റീവ് സെക്ടറിലെ ഇ ഗവേണന്‍സും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സൊല്യൂഷനുകള്‍ കണ്ടെത്താം. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് worldofwork.coop/coopathon ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഐഐഎമ്മില്‍ നടക്കുന്ന കോ-ഓപ്പറേറ്റീവ്‌സ് ഇന്‍ ചെയ്ഞ്ചിംഗ് വേള്‍ഡ് ഓഫ് വര്‍ക്ക് എന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ടാണ് ഹാക്കത്തോണും ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 29 മുതല്‍ മെയ് 1 വരെ യാണ് കോണ്‍ഫറന്‍സ്. ഐഐഎമ്മിനൊപ്പം ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയ്ന്‍സ് ഏഷ്യ ആന്‍ഡ് പസഫിക്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയവരുടെ…

Read More

ക്രിപ്‌റ്റോ കറന്‍സിക്ക് വിലക്കേര്‍പ്പെടുത്തി എസ്ബിഐ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചുളള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് വിലക്ക് ആര്‍ബിഐ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്ന് എസ്ബിഐ

Read More

ഡാറ്റയുടെ കുത്തൊഴുക്ക് ടെക്‌നോളജി സെക്ടറുകളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളാണ് വലിയ ചാലഞ്ചസ് നേരിടുന്നത്. മാര്‍ക്കറ്റ് ഡാറ്റകള്‍ അനലൈസ് ചെയ്ത് ക്ലയന്റ്‌സിന് കൃത്യമായ സൊല്യൂഷന്‍ പ്രൊവൈഡ് ചെയ്യുകയെന്നത് ശ്രമകരമായ ജോലിയായി മാറി. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ സാധ്യത തെളിയുകയാണെന്ന് കെപിഎംജി ഗ്ലോബല്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് രേഖി ചൂണ്ടിക്കാട്ടുന്നു. കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുടെ കീ പോയിന്റ് കസ്റ്റമേഴ്‌സാണ്. അതുകൊണ്ടു തന്നെ കസ്റ്റമര്‍ ഫോക്കസ്ഡ് സൊല്യൂഷനാണ് അവര്‍ ആഗ്രഹിക്കുന്നതും. അത്തരം സൊല്യൂഷനുകള്‍ തേടി കണ്‍സള്‍ട്ടിംഗ് ഫേമുകള്‍ സ്റ്റാര്‍ട്ടപ്പുകളെ സമീപിച്ചു തുടങ്ങിക്കഴിഞ്ഞു. വന്‍കിട കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ബിഗ് ഡാറ്റ അനാലിസിസിനായി സ്റ്റാര്‍ട്ടപ്പുകളെ ആശ്രയിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് ജോയിന്റ് സൊല്യൂഷന്‍ പ്രൊവൈഡ് ചെയ്യുന്ന സിസ്റ്റമാണ് പല സ്ഥാപനങ്ങളും പ്രിഫര്‍ ചെയ്യുന്നത്. ഇതിന് വേണ്ട ഇക്കോസിസ്റ്റവും പ്ലാറ്റ്‌ഫോമുമൊക്കെ ഒരുക്കി നല്‍കാനും സ്ഥാപനങ്ങള്‍ തയ്യാറാകുന്നുണ്ട്. മാര്‍ക്കറ്റ് റിയാലിറ്റി ഉള്‍ക്കൊണ്ട് ഈ സാഹചര്യം അതിജീവിക്കാനാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്. ഈ ട്രാന്‍സിഷന്‍ പീരീഡില്‍ ക്ലയന്റ്‌സിനെ സപ്പോര്‍ട്ട്…

Read More