Author: News Desk

നാഗ്പൂര്‍ ഐഐഎമ്മില്‍ പഠിച്ചിറങ്ങി 19 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി നേടി നാടിനാകെ അഭിമാനമായിരിക്കുകയാണ് കൊല്ലം തങ്കശേരിയില്‍ നിന്നുളള ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്. ലക്ഷ്മിനടയില്‍ തയ്യല്‍ക്കട നടത്തിയിരുന്ന അച്ഛന്റെ വരുമാനം മാത്രം ആശ്രയിച്ചുകഴിഞ്ഞ കുടുംബത്തില്‍ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് ബി.ടെക് നേടിയ ജസ്റ്റിന്‍ രണ്ട് വര്‍ഷം ടെക്‌നോപാര്‍ക്കില്‍ ജോലി നോക്കിയ ശേഷമാണ് മാനേജ്‌മെന്റില്‍ ബിരുദാനന്തര പഠനത്തിന് ഐഐഎമ്മിലെത്തുന്നത്. തങ്കശേരി യേശുദാസ് മന്ദിറില്‍ ജോസഫ് ഫെര്‍ണാണ്ടസിന്റെയും മേരിയുടെയും മകനാണ് ജസ്റ്റിന്‍. അച്ഛനും മുത്തച്ഛനും തയ്യലായിരുന്നു ജോലി. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രചാരം വര്‍ദ്ധിച്ചതോടെ തയ്യല്‍ജോലി കുറഞ്ഞു. അതോടെ കട പൂട്ടി. വീട്ടിലെത്തുന്ന ഓര്‍ഡറുകള്‍ തയ്ച്ചു നല്‍കുന്നതില്‍ മാത്രമായി വരുമാനമാര്‍ഗം. മികച്ച വിദ്യാഭ്യാസം മാത്രമാണ് കഷ്ടപ്പാടുകള്‍ മാറാനുളള പോംവഴിയെന്ന് മനസിലാക്കിയ ജസ്റ്റിന്‍ അതിന് വേണ്ടി കഠിനമായി പരിശ്രമിച്ചു. സ്‌കോളര്‍ഷിപ്പിന്റെ തണലിലും ബന്ധുക്കളുടെ സഹായത്തോടെയുമാണ് തിരുവനന്തപുരം ഗവ. കോളജില്‍ നിന്ന് ബിടെക് നേടിയത്. നാഗ്പൂര്‍ ഐഐഎമ്മില്‍ നിന്നിറങ്ങിയ സ്റ്റുഡന്റിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന സാലറി പാക്കേജാണിത്. 54…

Read More

നാച്ചുറല്‍ കലാമിറ്റീസ് നേരിടുന്നതില്‍ കേരളം എത്രത്തോളം പ്രിപ്പേര്‍ഡ് ആണ്? ആവര്‍ത്തിച്ചുളള അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ പലപ്പോഴും കേരളം ഇന്നും പകച്ചുനില്‍ക്കുകയാണ്. ഇക്കാര്യം ഗൗരവത്തില്‍ ചിന്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിലെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ചീഫ് മുരളി തുമ്മാരുകുടി. വിദേശരാജ്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളും ടെക്നോളജി എന്റര്‍പ്രൈസുകളും ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ശ്രദ്ധേയ സേവനം നടത്തുമ്പോള്‍ കേരളത്തില്‍ ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ഇവര്‍ കാഴ്ചക്കാരായി നില്‍ക്കുന്ന സ്ഥിതിയാണ് ഇന്നും. ടെക്‌നോളജി സകല മേഖലയിലും വലിയ പങ്ക് വഹിക്കുന്ന കാലത്തുപോലും ഇവരുടെ സേവനം വേണ്ട വിധത്തില്‍ കേരളം പ്രയോജനപ്പെടുത്തുന്നില്ല. സാങ്കേതിക സന്നാഹങ്ങളിലും സംവിധാനങ്ങളിലും പിന്നിലല്ലെങ്കിലും വ്യക്തമായ മുന്നൊരുക്കങ്ങളുടെയും ആസൂത്രണത്തിന്റെയും അഭാവമാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ കേരളത്തിന് മിക്കപ്പോഴും തിരിച്ചടിയാകുന്നത്. ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ടെക്നോളജി സംരംഭങ്ങള്‍ക്ക് കൂടുതല്‍ കോണ്‍ട്രിബ്യൂഷന്‍ നല്‍കാനാകുമെന്ന് മുരളി തുമ്മാരുകുടി പറയുന്നു. പ്രകൃതിക്ഷോഭങ്ങള്‍ ഫോര്‍കാസ്റ്റ് ചെയ്യുന്ന ആപ്ലിക്കേഷനും, ദുരന്തത്തില്‍ അകപ്പെടുന്നവരെ ട്രാക്ക് ചെയ്യാനുളള സംവിധാനങ്ങളും ഡിസാസ്റ്റര്‍ റിലീഫ് കിറ്റുകളുമൊക്കെ പരീക്ഷിക്കാവുന്ന സാധ്യതകളാണ്. കാലവര്‍ഷക്കെടുതികള്‍ക്ക് പുറമേ പ്രകൃതിക്ഷോഭ…

Read More

ലോകത്തെ ഹോട്ട് ഇന്‍വെസ്റ്റ്‌മെന്റ് ഏരിയകളായി മാറിക്കൊണ്ടിരിക്കുന്ന സോളാര്‍ എനര്‍ജിയിലും ഇലക്ട്രിക് വെഹിക്കിള്‍ സെക്ടറിലും വമ്പന്‍ ഇന്‍വെസ്റ്റ്‌മെന്റിനും ഇന്നവേഷനും തയ്യാറെടുക്കുകയാണ് കേരളം. ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് ആണ് പുതിയ സര്‍ക്കാര്‍ നയം വിശദമാക്കവേ രാജ്യത്തു തന്നെ നൂതനമായ പോളിസി ഫ്രെയിംവര്‍ക്ക് പരസ്യപ്പെടുത്തിയത്. ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഇലക്ട്രിക് വെഹിക്കിള്‍ വിഷന്‍ സംസ്ഥാനം തയ്യാറാക്കിക്കഴിഞ്ഞു. ഇലക്ട്രിക് മൊബിലിറ്റിക്കായി രൂപം നല്‍കിയ ഹൈപ്പവര്‍ കമ്മറ്റിയാണ് ഇതിനുളള റോഡ്മാപ്പ് തയ്യാറാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളില്‍ വിപ്ലവകരമായ ഇന്നവേഷനുകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ അത് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ തന്നെ പൊളിച്ചെഴുതും. 2025 ല്‍ 7 മില്യന്‍ ഇലക്ട്രിക് വെഹിക്കിള്‍സ് നിരത്തിലിറക്കാനാണ് ചൈനയുടെ പദ്ധതി. കേന്ദ സര്‍ക്കാരിന്റെയും പ്രയോറിറ്റി മേഖലയാണ് സോളാര്‍ എനര്‍ജിയും ഇലക്ട്രിക് വെഹിക്കിള്‍ മാനുഫാക്ചറിംഗും. ഇതോടെ വിപുലമായ ഓപ്പര്‍ച്യൂണിറ്റയാണ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളേയും എന്‍ട്രപണേഴ്‌സിനേയും കാത്തിരിക്കുന്നത്. നിയര്‍ ഫ്യൂച്ചറില്‍ തന്നെ ഈ മേഖലയില്‍ കാത്തുവെച്ചിരിക്കുന്നത് നമുക്ക് സങ്കല്‍പ്പിക്കാനാകാത്ത മാറ്റങ്ങളാണെന്ന് ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ കൂടിയായ ടി.വി…

Read More

A nation like India what really sought after today, is nothing but a solution to the waste management which has been consuming our society day by day. ‘Carbon Masters’ despite being an organic waste management company, it has been a solution provider at metro city of Bangalore to purify the atmosphere that is being polluted on. Carbon masters at using scientific methods and technologies recycles the organic debris discharged from hotels and apartments to produce products including cooking gas. Despite they have been providing through recycling, a bio-fertilizer for farmers to be used instead of chemical fertilizers. Kevin Houston and…

Read More

അഡ്വാന്‍സ്ഡ് ടെക്‌നോളജികളിലൂടെ മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡിസൈനിലും അസംബ്ലിംഗിലും പ്രൊഡക്ഷനിലുമെല്ലാം പരമ്പരാഗത രീതികള്‍ റീപ്ലെയ്‌സ് ചെയ്യപ്പെടുന്നു. പകരം പ്രൊഡക്ഷനും ഡിസൈനിംഗിലുമൊക്കെ മിന്നല്‍ വേഗം നല്‍കുന്ന ടെക്‌നോളജികള്‍ പരീക്ഷിക്കപ്പെടുന്നു. ഗ്ലോബല്‍ മാനുഫാക്ചറിംഗ് മേഖലയെ ത്രീഡി പ്രിന്റിംഗ് റെവല്യൂഷനൈസ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും ഇന്‍ഫോസിസ് മുന്‍ ഡയറക്ടറുമായ ടി.വി മോഹന്‍ദാസ് പൈ ചൂണ്ടിക്കാട്ടുന്നു. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയിലാണ് ഈ മാറ്റം വലിയ തോതില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. നേരത്തെ കമ്പനികള്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്ന ഒരു വാഹനം വാങ്ങാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ ഇനി നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് വാഹനം ഡിസൈന്‍ ചെയ്ത് നിര്‍മിച്ചിറക്കുന്ന കാലത്തിലേക്ക് എത്തിക്കഴിഞ്ഞു. സ്വന്തം താല്‍പര്യവും ഇഷ്ടവുമനുസരിച്ച് കസ്റ്റമേഴ്‌സിന് പ്രോഡക്ടുകള്‍ ഡിസൈന്‍ ചെയ്‌തെടുക്കാവുന്ന കാലമാണ് വരുന്നത്. ഇന്‍ഡസ്ട്രിയല്‍ സെക്ടറില്‍ സംഭവിക്കുന്ന ഈ ഡിസ്‌റപ്ഷനുകള്‍ക്ക് ഒരു മുഴം മുന്‍പേ സഞ്ചരിച്ചെങ്കില്‍ മാത്രമേ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫ്യൂച്ചര്‍ ടെക്‌നോളജിയുടെ ലോകത്ത് സക്‌സസ് സ്റ്റോറികള്‍ ക്രിയേറ്റ് ചെയ്യാന്‍ കഴിയൂ. പരമ്പരാഗത രീതിയില്‍ പ്രൊഡക്ഷനിലും…

Read More

മാന്‍ഹോള്‍ ക്ലീനിംഗിന് വികസിതരാജ്യങ്ങള്‍ മെക്കനൈസ്ഡ് സിസ്റ്റം ഉപയോഗിക്കുമ്പോഴും ഇന്ത്യയില്‍ മനുഷ്യര്‍ സീവേജില്‍ മുങ്ങിത്താണ് കൈകൊണ്ട് വേസ്റ്റ് വാരിയെടുത്താണ് വൃത്തിയാക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഇന്നവേഷനായി ഈ പ്രോബ്ലത്തിന് സൊല്യൂഷനാകുകയാണ് ബാന്‍ഡിക്കൂട്ട് റോബോട്ടുകള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ ജെന്‍ റോബോട്ടിക്‌സ് ഇന്നവേഷന്‍സ് ഡെവലപ് ചെയ്ത ബാന്‍ഡിക്കൂട്ട് കേരളത്തിനും ഇന്ത്യയ്ക്ക് മുഴുവനും പ്രയോജനപ്പെടുത്താവുന്ന മോഡലാണ്. മലപ്പുറം എംഇഎസ് എന്‍ജിനീയറിംഗ് കോളജില്‍ പഠിച്ച ഒരു സംഘം യുവ എന്‍ജിനീയര്‍മാരാണ് ഈ ഇന്നവേഷന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ തിളക്കമുളള ഒരു ഇന്നവേഷനായി ഇതിനോടകം ബാന്‍ഡിക്കൂട്ട് മാറിക്കഴിഞ്ഞു. ഓരോ വര്‍ഷവും നിരവധി പേരാണ് ഇന്ത്യയില്‍ മാന്‍ഹോള്‍ അപകടങ്ങളില്‍ മരിക്കുന്നത്. 2015 നവംബറില്‍ കോഴിക്കോട് മാന്‍ഹോള്‍ ക്ലീന്‍ ചെയ്യുന്നതിനിടെ അപകടത്തില്‍പെട്ട ആളെ രക്ഷിക്കാനിറങ്ങിയ ഓട്ടോഡ്രൈവര്‍ നൗഷാദ് മരിച്ചത് കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഈ സംഭവമാണ് ജീവന്‍ പണയം വെച്ച് മരണക്കയത്തിലേക്കിറങ്ങുന്ന മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കുകയെന്ന വിപ്ലവകരമായ ആശയത്തിലേക്ക് ഈ യുവ എന്‍ജിനീയര്‍മാരുടെ ചിന്ത വഴിതിരിച്ചുവിട്ടത്.…

Read More

കുക്കിംഗിനോട് പാഷനുളള അതില്‍ ഇന്ററസ്റ്റുളള വീട്ടമ്മമാരുടെ ഒരു ഗ്രൂപ്പിനെ എന്‍ഗേജ്ഡ് ആക്കിയാണ് മസാല ബോക്സിന് ഹര്‍ഷ രൂപം നല്‍കിയത്. കാരണം വീട്ടിലെ രുചിയും മണവുമാണ് മസാല ബോക്സിലൂടെ കസ്റ്റമേഴ്സിലേക്ക് എത്തുന്നത്.

Read More

പല്ല് തേയ്ക്കാന്‍ മലയാളികള്‍ ഉപയോഗിക്കുന്ന ഉമിക്കരിയുമായി എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിശയിപ്പിച്ച സംരംഭകന്‍. കണ്ണൂരില്‍ നിന്നുളള സിജേഷ് പൊയ്യില്‍ എന്ന സംരംഭകനാണ് പ്രധാനമന്ത്രിക്കും കൗതുകമായി മാറിയത്. മുദ്ര ലോണ്‍ പ്രയോജനപ്പെടുത്തി വിജയകരമായി സംരംഭങ്ങള്‍ കെട്ടിപ്പടുത്തവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സിജേഷിനെ പ്രധാനമന്ത്രി പരിചയപ്പെട്ടത്. സിജേഷുമായുളള കൂടിക്കാഴ്ച ചിത്രം സഹിതം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. എട്ട് വര്‍ഷത്തോളം പ്രവാസിയായിരുന്ന സിജേഷ് തിരിച്ചെത്തിയ ശേഷമാണ് മുദ്ര ലോണിലൂടെ 8.55 ലക്ഷം രൂപ വായ്പയെടുത്ത് സംരംഭം തുടങ്ങിയത്. ഉമിക്കരി കൂടാതെ പ്രകൃതിദത്തമായ ഫെയ്‌സ്പാക്കുകളും തേന്‍, പയറുപൊടി പോലുളള ഉല്‍പ്പന്നങ്ങളും സിജേഷിന്റെ നേതൃത്വത്തിലുളള ശാന്തിസ് ബ്രാന്‍ഡില്‍ നിന്ന് വിപണിയില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായും സിജേഷും മറ്റ് സംരംഭകരും കൂടിക്കാഴ്ച നടത്തിയിരുന്നു. സിജേഷിന്റെ ഉമിക്കരി പ്രൊഡക്ട് അതിശയത്തോടെയാണ് അദ്ദേഹവും നോക്കിക്കണ്ടത്.

Read More

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊച്ചി ലേ മെറിഡിയനില്‍ നടന്ന ആനുവല്‍ മാനേജ്മെന്റ് കണ്‍വെന്‍ഷന്‍ സംസ്ഥാനത്തെ എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിയെ മുഴുവന്‍ ആവേശത്തിലാക്കാന്‍ ശേഷിയുളള മാനേജ്‌മെന്റ് ലീഡേഴ്‌സിന്റെ കൂടിച്ചേരലിനാണ് വേദിയായത്. കോര്‍പ്പറേറ്റ് ലോകത്തെ ഇന്‍സ്പിരേഷണല്‍ പേഴ്‌സണാലിറ്റി മഹാത്രിയ റായ്, ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും പത്മശ്രീ ജേതാവുമായ ടി.വി മോഹന്‍ദാസ് പൈ, എച്ച്ആര്‍ മാനേജ്‌മെന്റ് എക്്‌സ്‌പേര്‍ട്ട് വാസന്തി ശ്രീനിവാസന്‍, സംസ്ഥാന ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ ഡെലിഗേറ്റുകളുമായി സംവദിച്ചു. ലോകം വലിയ ഡിസ്‌റപ്ഷനുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് ടി.വി മോഹന്‍ദാസ് പൈ ചൂണ്ടിക്കാട്ടി. 2030 ഓടെ ഈ മാറ്റങ്ങള്‍ ദൃശ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപമെത്തിക്കുന്നതില്‍ കെഎംഎ പോലുളള മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഡിസ്‌റപ്റ്റീവ് വേള്‍ഡില്‍ ഇന്നവേറ്റീവ് ലീഡേഴ്‌സ് മാത്രമല്ല സോഷ്യല്‍ റെസ്‌പോണ്‍സിബിളായ ലീഡേഴ്‌സിനും പ്രാധാന്യമുണ്ടെന്ന് തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഡിസ്‌റപ്ഷനുകളെക്കുറിച്ചുളള സജീവ ചര്‍ച്ചയ്ക്കാണ് ഡയമണ്ട് ജൂബിലി വര്‍ഷത്തിന്റെ പകിട്ടില്‍ കെഎംഎ ചുക്കാന്‍…

Read More