Author: News Desk
ഫെബ്രുവരി 7, 8 തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദെല്ല. വാർഷിക സന്ദർശനത്തിന്റെ ഭാഗമായാണ് സത്യ നദെല്ല ഇന്ത്യയിലേക്ക് വരുന്നത്. നിർമിത ബുദ്ധി (എഐ)യും അതിൻെറ സാധ്യതകളും എന്ന തീമിലാണ് നദെല്ലയുടെ ഇത്തവണത്തെ ഇന്ത്യാ സന്ദർശനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്ത് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധത കൂടിയാണ് സത്യ നദെല്ലയുടെ സന്ദർശനത്തിന് പിന്നിലെന്ന് മൈക്രോ സോഫ്റ്റ് ഇന്ത്യ, സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ചന്തോക് പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്പിളിന്റെ ടിം കുക്കിനെയും ഗൂഗിളിന്റെ സുന്ദർ പിച്ചൈയെയും സത്യ നദെല്ലയെയും സന്ദർശിച്ചിരുന്നു. രാജ്യത്ത് നിർമിത ബുദ്ധിയുടെ സാധ്യതകളെ കുറിച്ചാണ്ഇവർ ചർച്ച ചെയ്തത്. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ സത്യ നദെല്ല സ്റ്റാർട്ടപ്പുകളെയും, ഡെവലപർമാരെയും, നോട്ട് ഫോർ പ്രൊഫിറ്റ് ഓർഗനൈസേഷനുകളെയും സന്ദർശിച്ചിരുന്നു.ഇത്തവണ ഇന്ത്യയിലെത്തുന്ന സത്യ നദെല്ല ലൈറ്റ്സ്പീഡ്, സർവം, കൃത്രിം പോലുള്ള രാജ്യത്തെ പ്രധാനപ്പെട്ട എഐ സ്റ്റാർട്ടപ്പുകളുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.…
സംസ്ഥാനത്ത് 26,400 കോടി രൂപയുടെ ഹരിത ഹൈഡ്രജൻ പ്രൊജക്ട് നടപ്പാക്കാൻ നിർദേശം മുന്നോട്ടുവെച്ച് ഡീകാർബനൈസേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ റീന്യൂ (ReNew). സംസ്ഥാനത്ത് വർഷം 220 കിലോ ടൺ ഹരിത ഹൈഡ്രജൻ നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.നാഷണൽ അസോസിയേഷൻ ഓഫ് സെക്യൂരിറ്റീസ് ഡിലേഴ്സ് ഓട്ടോമാറ്റേഡ് ക്വട്ടേഷനിൽ (Nasdaq) ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനിയാണ് റീന്യൂ. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഹരിത ഹൈഡ്രജൻ വർഷം 1,100 കിലോ ടൺ ഹരിത അമോണിയ നിർമിക്കാൻ ഉപയോഗപ്പെടുത്തും.2 ജിഗാവാട്ട് ശേഷിയുള്ള ഇലക്ട്രോലൈസർ ഉപയോഗിച്ചായിരിക്കും ഹരിത ഹൈഡ്രജന്റെ നിർമാണം.കയറ്റുമതി കൂടി മുന്നിൽ കണ്ട് വിഴിഞ്ഞം തുറമുഖത്തിന് സമീപമാണ് ഹരിത ഹൈഡ്രജൻ പ്രൊജക്ട് നടപ്പാക്കാൻ റീന്യൂ ലക്ഷ്യംവെക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ 100 കിലോടൺ വാർഷിക ഉത്പാദനമാണ് ലക്ഷ്യം വെക്കുന്നത്. രണ്ടാംഘട്ടത്തിലും മൂന്നാംഘട്ടത്തിലും 500 കിലോടൺ വാർഷിക ഉത്പാദനവും പ്രതീക്ഷിക്കാം. മൂന്ന് മുതൽ മൂന്നര വർഷം കൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.പ്രൊജക്ട് നടപ്പാക്കണമെങ്കിൽ ദിവസം 50 മില്യൺ ലിറ്റർ വെള്ളമാണ്…
നിറയെ യാത്രക്കാരുമായി എവറസ്റ്റ് കൊടുമുടിയിൽ 29,029 അടി ഉയരത്തിൽ ഇറങ്ങി കഴിവ് തെളിയിച്ചതാണ് എയർ ബസ് H 125 സിവിലിയൻ ഹെലികോപ്റ്ററുകൾ. ഇപ്പോഴിതാ ‘ആത്മനിർഭർ ഭാരത്’ പ്രകാരം ഇന്ത്യയിൽ ഗുജറാത്തിലെ വഡോദരയിലെ നിർമാണ കേന്ദ്രത്തിൽ എയർബസ് H 125 സിവിലിയൻ ഹെലികോപ്റ്ററുകൾ സംയുക്തമായി നിർമ്മിക്കാനുള്ള കരാറിൽ ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പും ഫ്രാൻസിൻ്റെ എയർബസും ഒപ്പുവച്ചു. എയർ ബസ്സിന്റെ ഏറ്റവും മികച്ച ഹെലികോപ്റ്ററാണിത്. വൈവിധ്യത്തിനും പ്രകടനത്തിനും പേര് കേട്ടതാണ് സഫ്രാൻ ഹെലികോപ്റ്റർ എഞ്ചിനുകൾ ഘടിപ്പിച്ച H125 എയർബസ്. ചൂടിലും, തണുപ്പിലും പ്രതികൂല കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവയ്ക്ക് പർവത നിരകളിൽ ഹൈ ആൾട്ടിട്യൂഡിൽ ചെന്നെത്താനാകും എന്നതാണ് സവിശേഷത. എയർ ആംബുലൻസ്, രക്ഷാ ദൗത്യങ്ങൾ, മിലിറ്ററി ഓപ്പറേഷനുകൾ, യാത്രാ ആവശ്യങ്ങൾ എന്നിവക്ക് അനുയോജ്യമാണ് എയർ ബസ് H 125 . ഇന്ത്യയുടെ ടാറ്റയും ഫ്രാൻസിൻ്റെ എയർബസും ചേർന്ന് H 125 ഹെലികോപ്റ്ററുകൾ നിർമ്മിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തദ്ദേശീയമായി…
ഫെബ്രുവരി 1ന് തുടർച്ചയായി ആറാം ബജറ്റ് അവതരിപ്പിക്കുന്നതോടെ റെക്കോർഡ് നേട്ടം സ്വന്തമാക്കും നിർമലാ സീതാരാമൻ. തുടർച്ചയായി 6 ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രിയാകും നിർമലാ സീതാരാമൻ, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ വനിത ധനമന്ത്രിയും. 18ാം ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്നതിനാൽ സമ്പൂർണ ബജറ്റ് ആയിരിക്കില്ല അവതരിപ്പിക്കുക എന്നു വ്യക്തമാണ്. പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞെത്തുന്ന പുതിയ സർക്കാരായിരിക്കും ഈ സാമ്പത്തിക വർഷത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. 2024-25 സാമ്പത്തിക വർഷത്തേക്ക് ഇടക്കാല ബജറ്റോ വോട്ട് ഓൺ അക്കൗണ്ടോ ആയിരിക്കും അവതരിപ്പിക്കാൻ സാധ്യത. കാര്യമായ പ്രഖ്യാപനങ്ങളില്ലാത്ത വോട്ട് ഓൺ അക്കാണ്ടായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തന്നെ സൂചനയും നൽകുന്നുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുകയാണെങ്കിൽ ബജറ്റിന് പകരം ഇവിടെയും വോട്ട് ഓൺ അക്കൗണ്ട് ആയിരിക്കും അവതരിപ്പിക്കുക. എന്നാൽ എന്താണ് ഈ വോട്ട് ഓൺ അക്കൗണ്ട്? ഇടക്കാല ബജറ്റും വോട്ട് ഓൺ അക്കൗണ്ടും ഒന്നാണെന്ന് പലർക്കും ധാരണയുണ്ട്.…
ടാറ്റായുടെ വാഹനങ്ങളെല്ലാം വിപണിയിലെത്തും മുമ്പ് തന്നെ പരിസ്ഥിതി സൗഹൃദവും, കരുത്തും അടക്കം അതിന്റെ സവിശേഷതകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഇലക്ട്രിക് പഞ്ച് മോഡൽ വിപണിയിൽ എത്തിച്ചതിനു പിന്നാലെ സി.എന്‍.ജി. വേരിയന്റിൽ രണ്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡല്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയിലെ മുന്‍നിര മോഡലായ ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യന്‍ വിപണിയില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനിലെത്തുന്ന ആദ്യ സി.എന്‍.ജി. വാഹനമാകാൻ ഒരുങ്ങുകയാണ് ടാറ്റയുടെ ടിയാഗോ, ടിഗോര്‍ മോഡലുകൾ. ഇന്ത്യന്‍ വിപണിയില്‍ AMT ട്രാന്‍സ്മിഷനിലെത്തുന്ന ആദ്യ സി.എന്‍.ജി. വാഹനമാണിതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്.XTA CNG, XZA+CNG, XZA NRG എന്നീ മൂന്ന് വേരിയന്റുകളിലാണ് ടിയാഗോ സി.എന്‍.ജി. എത്തുന്നത്. XZA CNG, XZA+CNG എന്നീ രണ്ട് വേരിയന്റുകളിൽ ടിഗോര്‍ സി.എന്‍.ജിയുമെത്തും. ഇരു മോഡലുകളിലുടെയും മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് സി എൻ ജി യിലും കരുത്തേകുന്നത്. ഇതിനൊപ്പം ഫാക്ടറി ഫിറ്റഡായിട്ടുള്ള ഇരട്ട…
ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ഒരു റെക്കോർഡ് നേട്ടം കൂടി കൈവരിക്കും. തുടർച്ചയായി ആറു ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ധനമന്ത്രിയാകും നിർമലാ സീതാരാമൻ. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച ആദ്യ വനിതാ ധനമന്ത്രിയായി മാറും നിർമലാ സീതാരാമൻ. രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ധനമന്ത്രിയായ നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിന്റെ എണ്ണത്തിൽ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായുടെ റെക്കോർഡിന് ഒപ്പമെത്തും. 2019 ജൂലൈ മുതൽ 5 സമ്പൂർണ ബജറ്റുകൾ ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്.തുടർച്ചയായി 5 ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്ലി, പി ചിദംബരം, യശ്വന്ത് സിൻഹ തുടങ്ങിയവരുടെ റെക്കോർഡ് നിർമലാ സീതാരാമൻ മറികടക്കുകയും ചെയ്യും.കേന്ദ്ര ധനമന്ത്രിയായിരിക്കെ1959-64 വർഷങ്ങളിൽ മൊറാർജി ദേശായി 5 വാർഷിക ബജറ്റും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു. സീതാരാമൻ അവതരിപ്പിക്കാൻ പോകുന്ന 2024-25ലേക്കുള്ള ഇടക്കാല ബജറ്റ് വോട്ട് ഓൺ അക്കൗണ്ട് ആണെന്നാണ് വിവരം.…
2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവും അധികം കാർഷിക വായ്പ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കാർഷിക വായ്പ (അഗ്രികൾച്ചർ ക്രെഡിറ്റ്) ലഭിച്ച സംസ്ഥാനങ്ങൾ ആന്ധ്ര പ്രദേശ്, തെലുങ്കാന, തമിഴ്നാട്, കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പറയുന്നു. ആകെ 21 ട്രില്യൺ രൂപ ചെലവഴിച്ചതിൽ 48% ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ് ലഭിച്ചത്. രാജ്യത്തെ മൊത്ത വിളവെടുപ്പിന്റെ 17% ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്നത്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, ഹിമാച്ചൽ പ്രദേശ് തുടങ്ങിയ അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് 17% കാർഷിക വായ്പയും ലഭിച്ചു. 3.38 ട്രില്യൺ രൂപ കാർഷിക, അനുബന്ധ മേഖലയ്ക്ക് ലഭിച്ചു. രാജ്യത്തെ മൊത്ത വിളവെടുപ്പിന്റെ 20% ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ആകെ 8% കാർഷിക വായ്പയാണ് ലഭിച്ചത്. 1.73 ട്രില്യൺ…
തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. എക്സ്പോഷർ വിസിറ്റിന്റെ ഭാഗമായാണ് അഡ്‌വാൻസ്ഡ് വൈറളോജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിനുള്ള അവസരമൊരുക്കുന്നത്. ഗവേഷകർക്കും ആർ ആൻഡ് ഡി സ്റ്റാർട്ടപ്പുകൾക്കും മാത്രമാണ് സന്ദർശനത്തിന് അവസരം. വൈറോളജിയുമായി ബന്ധപ്പെട്ട മേഖലയിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടക്കുന്നത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇൻക്യുബേഷൻ കേന്ദ്രമായ ഇന്നൊവേഷൻ ആൻഡ് ട്രാൻസിലേഷൻ ഫെസിലിറ്റേഷൻ സെന്റർ ബയോടെക്നോളജിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും പിന്തുണ നൽകുന്നുണ്ട്. ജനുവരി 30 വരെയാണ് സന്ദർശനത്തിനുള്ള അവസരം. 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത്. തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ 25 ഏക്കറിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്. കേരള ശാസ്ത്ര പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. കോവിഡ് കാലത്ത് നിർണായകമായിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം. ജെൽ ഡോക്യുമെന്റേഷൻ സംവിധാനം, ബയോ സേഫ്റ്റി ലെവൽ കാബിനറ്റ്സ്, കാർബൺ ഡയോക്സൈഡ് ഇൻകുബേറ്റർ, നാനോ ഫോട്ടോ മീറ്റർ തുടങ്ങിയ സംവിധാനങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. Kerala Startup…
ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മുംബൈ ധാരാവിയുടെ വികസനത്തിന് ബയോമെട്രിക് വിവരശേഖരണം നടത്താൻ ഗൗതം അദാനി. ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന 10 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ശേഖരിക്കും. ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പാണ് മുംബൈയിലെ ചേരികളിൽ വിവരശേഖരണം നടത്തുക. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ധാരാവിയെ എത്രപേർക്ക് സൗജന്യ ഭവനം നിർമിച്ചു നൽകണമെന്ന് തീരുമാനിക്കും. ധാരാവിയിൽ പുനർനിർമാണം നടക്കുന്ന പ്രദേശത്താണ് സൗജന്യമായി വീട് നിർമിച്ചു നൽകുന്നത്. ധാരാവി പുനർനിർമിക്കാൻ പതിറ്റാണ്ടുകളായി സർക്കാരും മറ്റും ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. 640 ഏക്കർ പുനർനിർമിക്കുന്നതിനുള്ള ലേലം അദാനി ഗ്രൂപ്പാണ് എടുത്തത്. മഹാരാഷ്ട്ര സർക്കാരുമായി ചേർന്നാണ് അദാനി ഗ്രൂപ്പ് പ്രദേശത്ത് പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുക. 2000 മുമ്പ് ധാരാവിയിൽ താമസമാക്കിയവർക്കായിരിക്കും സൗജന്യ വീടിന് അർഹത.15 വർഷങ്ങൾക്ക് മുമ്പാണ് ധാരാവിയിൽ അവസാനമായി സർവേ നടത്തിയത്. പുതിയ വിവരശേഖരണം പൂർത്തിയായാൽ ഏകദേശം 7 ലക്ഷം പേരെയെങ്കിലും ധാരാവിയിൽ നിന്ന് മാറ്റിപാർപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. വീടുവീടാന്തരം കയറിയാണ് അദാനി…
രാജ്യത്തെ ആദ്യത്തെ നിർമിത ബുദ്ധി (എഐ) യൂണികോൺ എന്ന നേട്ടം കൈവരിച്ച് കൃത്രിം (Krutrim). ഈ വർഷം യൂണികോണായ ആദ്യത്തെ സ്റ്റാർട്ടപ്പ് എന്ന നേട്ടവും കൃത്രിമിനാണ് സ്വന്തം. ഒല സ്ഥാപകനും ചെയർമാനുമായ ഭവിഷ് അഗർവാളാണ് (Bhavish Aggarwal) കൃത്രിമിന്റെ സ്ഥാപകൻ. കഴിഞ്ഞ ദിവസം 50 മില്യൺ ഡോളർ സമാഹരിച്ചതോടെ കൃത്രിമിന്റെ മൂല്യം 1 ബില്യൺ ഡോളറായിരുന്നു.ഇതിന് മുമ്പ് ഫണ്ടിംഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച എഐ സ്റ്റാർട്ടപ്പ് ആറുമാസങ്ങൾക്ക് മുമ്പ് തുടങ്ങിയ സർവം എഐ ആണ്. 41 മില്യൺ ഡോളറിന്റെ നിക്ഷേപം സർവത്തിന് ലഭിച്ചു. ഒല കാബ്സിനെയും ഒല ഇലക്ട്രിക്കിനെയും പിന്തുണച്ചിരുന്ന മാട്രിക്സ് പാർട്ണർ ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു ഫണ്ടിംഗ് നടന്നത്. ലഭിച്ച നിക്ഷേപം ആഗോളതലത്തിൽ കമ്പനിയെ വളർത്താൻ ഉപയോഗപ്പെടുത്തും. എഐ മേഖലയിൽ മാറ്റം കൊണ്ടുവരാൻ നിക്ഷേപം വിനിയോഗിക്കുമെന്ന് കൃത്രിം പറഞ്ഞു.എഐ സാങ്കേതിക വിദ്യയിൽ കൃത്രിം നടത്തുന്ന മുന്നേറ്റത്തിൽ നിക്ഷേപകർക്ക് വിശ്വസിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇതെന്ന് ഭവിഷ് അഗർവാൾ പറഞ്ഞു.…