Author: News Desk

ടെക്‌നോളജിക്കല്‍ അഡ്വാന്‍സ്‌മെന്റ് കൊണ്ടും, എക്‌സ്‌പൊണന്‍ഷ്യല്‍ ഗ്രോത്ത് കൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്ന ലോക് ഹീഡ് മാര്‍ട്ടിന്‍ എന്ന പ്രതിരോധ കമ്പനിയുടെ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ചീഫ് എക്സിക്യൂട്ടീവ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഫില്‍ ഷോയെ അറിയുന്നവര്‍ കേരളത്തില്‍ ചുരുക്കമാണ്. എന്നാല്‍ വരും നാളുകളില്‍ കേരളം ഉപയോഗപ്പെടുത്തേണ്ട ഇന്റര്‍നാഷണല്‍ റിസോഴ്‌സ് പേഴ്‌സണാലിറ്റികളില്‍ പ്രമുഖനാണ് ഫില്‍ഷോയെന്ന് പറഞ്ഞാല്‍ പലര്‍ക്കും അവിശ്വസനീയമായി തോന്നാം. പക്ഷെ അതാണ് യാഥാര്‍ത്ഥ്യം. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും മെയ്ക്ക് ഇന്‍ ഇന്ത്യയുമൊക്കെ വരും നാളുകളില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ അടയാളപ്പെടുത്തുമെന്ന്് ഫില്‍ഷോ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ നിന്ന് വന്‍ കരാറുകള്‍ സ്വന്തമാക്കി മടങ്ങുന്ന പ്രതിരോധ കമ്പനികള്‍ക്കപ്പുറം ലോകനിലവാരത്തിലുളള ഡിഫന്‍സ് ടെക്നോളജികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനും, സ്റ്റാര്‍ട്ടപ്പുകളെയും എസ്എംഇകളെയും പങ്കെടുപ്പിച്ച് പ്രതിരോധ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനും നടത്തുന്ന നടത്തുന്ന ഇടപെടലുകളാണ് അദ്ദേഹത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക് ഇവാഞ്ചലിസ്റ്റുകള്‍ക്കും കൂടുതല്‍ പ്രിയങ്കരനാക്കി മാറ്റുന്നത്. ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 ഇന്നവേറ്റേഴ്സിന് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠനത്തിന്…

Read More

ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ സംസ്ഥാനത്ത് നടക്കുന്ന ഇന്നവേഷനുകളുടെയും റിസര്‍ച്ച് ആക്ടിവിറ്റികളുടെയും നേര്‍ക്കാഴ്ചയായിരുന്നു കൊച്ചിയില്‍ നടന്ന ‘ഹാര്‍ഡ്‌ടെക് കൊച്ചി’ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്. ഹാര്‍ഡ്‌വെയര്‍ മേഖലയിലെ വിദേശകമ്പനികളടക്കമുളള അന്താരാഷ്ട്ര ബ്രാന്‍ഡുകളെ അണിനിരത്തി നടത്തിയ കോണ്‍ക്ലേവ് ഇലക്ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍ സംരംഭക മേഖലയില്‍ സംസ്ഥാനത്തിന് പുതിയ പ്രതീക്ഷകള്‍ നിറയ്ക്കുന്നതായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്ക്-ഹാര്‍ഡ് വെയര്‍ ഇന്‍ക്യുബേറ്ററായ മേക്കര്‍ വില്ലേജാണ് കൊച്ചിയില്‍ ഐഐഐടിഎംകെയുടെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇലക്ട്രോണിക്‌സ് ഹാര്‍ഡ്‌വെയര്‍ മേഖലകളെ കോണ്‍സെന്‍ട്രേറ്റ് ചെയ്ത് വിപുലമായ കോണ്‍ക്ലേവ് നടക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇക്ട്രോണിക്‌സ്-ഹാര്‍ഡ് വെയര്‍ മേഖലകളില്‍ രാജ്യത്ത് ഉണ്ടാകാന്‍ പോകുന്ന സാധ്യതകളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കാണ് കോണ്‍ക്ലേവില്‍ പ്രാമുഖ്യം നല്‍കിയത്. പ്രതിരോധമേഖലയിലെ ബഹുരാഷ്ട്രകമ്പനിയായ ലോക് ഹീഡ് മാര്‍ട്ടിന്‍, സീമെന്‍സ്, ബോഷ്, ക്വാല്‍ക്കം, ഇന്റല്‍, റാമ്പസ് തുടങ്ങി ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ രംഗത്തെ മുന്‍നിര കമ്പനികളിലെ പ്രതിനിധികളും പങ്കെടുത്ത ഹാര്‍ഡ്‌ടെക്കില്‍ ഹോംങ്കോങ്ങ് ആസ്ഥാനമായുള്ള ആക്‌സിലേറ്റര്‍ -ബ്രിങ്കിന്റെ…

Read More

വിനോദയാത്രകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കുന്നവരെ സഹായിക്കാന്‍ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലും ആപ്പും അവതരിപ്പിക്കുകയാണ് തൃശൂര്‍ വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാരെ ഒരു പ്ലാറ്റ്ഫോമിലെത്തിച്ച് കുറഞ്ഞ നിരക്കില്‍ കസ്റ്റമേഴ്‌സിന് മികച്ച സര്‍വ്വീസ് നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ക്യാംപസുകളില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനും വിനോദയാത്രകള്‍ക്കും പോകുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് തുടങ്ങിയ പ്രൊജക്ട് ഇന്ന് കേരളം മുഴുവന്‍ എക്സ്പാന്‍ഡ് ചെയ്യാനുളള ഒരുക്കത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍. പല ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സും വാഗ്ദാനം ചെയ്യുന്ന ഫെസിലിറ്റികള്‍ വിനോദയാത്രാസംഘങ്ങള്‍ക്ക് നല്‍കാറില്ല. അത്തരം പരാതികള്‍ക്ക് ഒരു പരിഹാരമാണ് tripbuz.in. കോളജില്‍ നിന്നുളള ട്രിപ്പുകളില്‍ പരാതികള്‍ തുടര്‍ക്കഥയായപ്പോഴാണ് ഈ സംവിധാനത്തെക്കുറിച്ചുളള ആശയം ഇവരുടെ മനസില്‍ ഉദിച്ചത്. ടെക്നോളജി ഫീച്ചറുകള്‍ കൂടി കൂട്ടിയണക്കിയതോടെ പൊതുയൂസേജിന് പ്രയോജനപ്പെടുത്താവുന്ന സൊല്യൂഷനായി അത് മാറി. യാത്ര പോകുന്ന ബസ് എവിടെയെത്തിയെന്ന് അറിയാന്‍ ലൈവ് ട്രാക്കിംഗ് ഉള്‍പ്പെടെയുളള സംവിധാനങ്ങളാണ് ട്രിപ്പ് ബസ് മുന്നോട്ടുവെയ്ക്കുന്നത്. എമര്‍ജന്‍സി ആക്സിഡന്റ് ഇന്‍ഷുറന്‍സ്…

Read More

സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച രീതിയില്‍ ഉയര്‍ന്ന് വന്ന രാജ്യങ്ങളിലെല്ലാം അവിടുത്തെ സര്‍ക്കാരുകള്‍ നല്‍കിയ പിന്തുണ വലുതാണ്. വമ്പന്‍ ഇന്‍വെസ്റ്റേഴ്‌സിനോ വന്‍കിട കമ്പനികള്‍ക്കോ സ്റ്റാര്‍ട്ടപ്പുകളെ ശ്രദ്ധിക്കേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ഒരു ഘട്ടം വരെ സ്റ്റാര്‍ട്ടപ്പുകളെ കൈപിടിച്ചു നടത്തേണ്ട ചുമതല സര്‍ക്കാരിന്റേതാണെന്ന് ഏര്‍ളി സ്‌റ്റേജ് ഇന്‍വെസ്റ്റിംഗ് ഗ്രൂപ്പായ ലീഡ് ഏയ്ഞ്ചല്‍സ് ഫൗണ്ടറും സിഇഒയുമായ സുശാന്തോ മിത്ര. സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവെയ്ക്കുന്ന സര്‍വ്വീസുകള്‍ക്ക് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വലിയ മുതല്‍മുടക്കില്‍ ഷോപ്പുകളും ഫാക്ടറികളുമൊക്കെ സ്ഥാപിച്ച് മുന്‍പ് നല്‍കിയിരുന്ന സര്‍വ്വീസുകള്‍ ഇന്ന് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലൂടെ നല്‍കാന്‍ കഴിയും. അത് മനസിലാക്കി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഗവണ്‍മെന്റ് ചെയ്യേണ്ടത്. ഡിജിറ്റല്‍ ഇന്ത്യയിലേക്ക് നീങ്ങുമ്പോള്‍ അതിനാവശ്യമായ ഡിജിറ്റല്‍ ആക്‌സസബിലിറ്റി ഉറപ്പാക്കണം. ഇന്റര്‍നെറ്റിലൂടെയുളള ട്രാന്‍സാക്ഷന്‍സ് ആക്‌സസ് ചെയ്യാനും ഇന്‍ഫര്‍മേഷന്‍സ് ലഭ്യമാക്കാനും ലേണിംഗിനും കൂടുതല്‍ ആളുകളിലേക്ക് ഡിജിറ്റല്‍ സര്‍വ്വീസുകള്‍ എത്തിക്കണം. അവിടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ റോളുണ്ട്. ഫിനാന്‍ഷ്യല്‍ സര്‍വ്വീസിലും എഡ്യുക്കേഷനിലും എന്റര്‍ടെയ്ന്‍മെന്റിലുമൊക്കെ…

Read More

ആശിച്ച് പണിത വീട് ആഗ്രഹിക്കാത്ത ചില ലയബിലിറ്റികള്‍ കൊണ്ടുവരും, ആ കടബാധ്യതയില്‍ നിന്ന് രക്ഷപെടാന്‍ ഡെയ്ലി 50 രൂപയെങ്കിലും വരുമാനം ലഭിക്കുന്ന ഒരു ജോലിക്ക് വേണ്ടിയുളള അന്വേഷണമാണ് റെനിത ഷാബു എന്ന ഒരു സാധാരണ വീട്ടമ്മയെ വിജയസോപാനം കയറിയ സംരംഭകയാക്കിയത്. വീടിനടുത്തുളള ക്ലബ്ബില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികള്‍ക്ക് ഇഡ്ഡ്ലിയും ചട്നിയും ഉണ്ടാക്കി നല്‍കിയതില്‍ നിന്ന് റെഡി ടു ഈറ്റ് ഫുഡ്സിന്റെ ബിസിനസ് സാധ്യത റെനിത മനസിലാക്കിപ്പോഴേക്ക് ആ പഴയ കടം മാഞ്ഞ് ലാഭത്തിന്റെ കണക്കുകള്‍ വേഗം വളര്‍ന്നു. അങ്ങനെ മലയാളിയുടെ അടുക്കളയില്‍ പരിചിതമായ ബ്രേക്ക്ഫാസ്റ്റും സ്‌നാക്‌സുമൊക്കെ അങ്കമാലി കാരമറ്റത്തെ ഗോകുല്‍സണ്‍ ഫുഡ് പ്രൊസസിംഗ് യൂണിറ്റിന്റെ ഉല്‍പ്പന്നങ്ങളായി. ടേബിള്‍ ടോപ്പ് ഗ്രൈന്‍ഡറുമായി ചെറിയ രീതിയില്‍ തുടങ്ങിയ ബിസിനസ് ഇന്ന് മികച്ച ടേണ്‍ ഓവറുളള ചെറുകിട സംരംഭമാണ്. പല ഷിഫ്റ്റുകളായി 24 മണിക്കൂറും സജീവമാണ് ഈ അടുക്കള. മുപ്പതിലധികം സ്ത്രീകള്‍ക്ക് അവരുടെ കുടുംബത്തിലേക്ക് ഉറപ്പുള്ള വരുമാനമാര്‍ഗം കൂടിയാണ് റെനിതയുടെ സംരംഭം. ഫുഡ് മെയ്ക്കിംഗിലെ…

Read More

ലീഡിംഗ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റിന് തയ്യാറെടുക്കുന്നു. channeliam.com ന് നല്‍കിയ അഭിമുഖത്തില്‍ ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് പ്രിന്‍സിപ്പാല്‍ പ്രയാങ്ക് സ്വരൂപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്‍സ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയാണ് ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് ടാര്‍ഗറ്റ് ചെയ്യുന്നത്. പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പ്രയാങ്ക് സ്വരൂപിന്റെ വാക്കുകള്‍. ഐഐടികളിലും ഐഐഎമ്മിലും പഠിച്ചിറങ്ങിയവര്‍ നടത്തുന്ന കമ്പനികളില്‍ മാത്രമല്ല ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് നിക്ഷേപം നടത്തുന്നതെന്ന് പ്രയാങ്ക് സ്വരൂപ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമോ പ്രഫഷണല്‍ ക്വാളിഫിക്കേഷനോ മാത്രം നോക്കിയല്ല നിക്ഷേപം നടത്തുന്നത്. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ പഠിച്ചിറങ്ങുന്നവര്‍ മാത്രമേ എന്‍ട്രപ്രണേഴ്‌സാകൂ എന്നില്ല. നല്ല ആശയവും അതിനോടുളള പാഷനുമാണ് ഒരു എന്‍ട്രപ്രണര്‍ക്ക് വേണ്ടതെന്ന് പ്രയാങ്ക് ചൂണ്ടിക്കാട്ടി. SaaS, ഹെല്‍ത്ത്‌കെയര്‍, ഐടി സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപത്തിനായി ആക്‌സല്‍ പരിഗണിക്കുന്നുണ്ട്. എന്‍ട്രപ്രണര്‍ഷിപ്പില്‍ ഏറെ പൊട്ടന്‍ഷ്യല്‍ ഉളള സംസ്ഥാനമാണ് കേരളം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കേരളത്തില്‍ ആക്‌സല്‍ നിക്ഷേപമിറക്കിയിരുന്നു. എന്റര്‍പ്രൈസിംഗ് സ്പിരിറ്റുളള ജനങ്ങളാണ് കേരളത്തില്‍. അതുകൊണ്ടു തന്നെ…

Read More

പുതിയ ആശയങ്ങളുളള വനിതകള്‍ക്കും എസ് സി-എസ്ടി സംരംഭകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വായ്പാ പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ. ഒരു വനിതാ സംരംഭകയ്ക്കും ഒരു എസ് സി/എസ്ടി സംരംഭകര്‍ക്കും രാജ്യത്തെ ഓരോ ബാങ്ക് ബ്രാഞ്ചുകളും നിര്‍ബന്ധമായും വായ്പ നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ സ്‌കീമാണിത്. പത്ത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പയായി ലഭിക്കും. നിലവിലുളള സംരംഭങ്ങളുടെ എക്സ്പാന്‍ഷനോ ഡൈവേഴ്സിഫിക്കേഷനോ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പ ലഭിക്കില്ല. പൂര്‍ണമായി പുതിയ പ്രൊജക്ടുകള്‍ക്കാണ് ഇത് ലഭിക്കുക. അതുകൊണ്ടു തന്നെ പുതിയ ആശയങ്ങള്‍ക്കും സംരംഭകര്‍ക്കും ഈ സ്‌കീമില്‍ വലിയ സാധ്യതയുണ്ട്. പ്രായപരിധിയിലും വിദ്യാഭ്യാസയോഗ്യതയിലും വരുമാനത്തിലും കാര്യമായ നിബന്ധനകളില്ല. മാത്രമല്ല കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ നല്‍കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. മാനുഫാക്ചറിംഗ്, ട്രേഡിംഗ്, സര്‍വ്വീസ് സെക്ടറുകളില്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പ ലഭിക്കും ഒന്നിലധികം പേര്‍ പങ്കാളികളായ സംരംഭങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ അതില്‍ 51 ശതമാനം ഷെയര്‍ വനിതകള്‍ക്ക് ഉണ്ടായിരിക്കണം. എസ് സി/എസ്ടി വിഭാഗക്കാര്‍ക്കും ഇതേ നിബന്ധന ബാധകമാണ്.…

Read More

മണിക്കൂറുകൾ നീളുന്ന ഷെഡ്യൂളുകളിൽ ജോലി ചെയ്യേണ്ടി വരുന്നവരാണ് എൻട്രപ്രണേഴ്സ്. അതിനിടയ്ക്ക് ശരീരത്തിനും മനസിനും ക്ഷീണം സംഭവിക്കാം . ഇത്തരം സന്ദർഭങ്ങളിൽ മനസ് റിഫ്രഷ് ആക്കാനും ശരീരത്തിന്റെ എനർജി വീണ്ടെടുക്കാനും സഹായിക്കുന്ന ലഘുവായ യോഗ ടെക്നിക് . ജോലിക്കിടെ വിശ്രമവേളയിൽ അഞ്ച് മിനിറ്റ് ചെലവഴിച്ചാൽ ഈസിയായി പ്രാക്ടീസ് ചെയ്യാവുന്ന ടിപ്പാണിത്. ജോലി ഭാരത്താൽ ഡിപ്രസ്ഡ് ആയ ഘട്ടത്തിൽ പോലും മനസിനെ എനർജറ്റിക് ആക്കി സക്സസ് മൂഡിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഈ പ്രാക്ടീസിലൂടെ സാധിക്കും. നിരന്തരമുളള അധ്വാനത്തിനിടെ മനസിലും ശരീരത്തിലും എനർജി റീഫിൽ ചെയ്യേണ്ടത് ഏതൊരു എൻട്രപ്രണർക്കും ആവശ്യമാണ് . അതിലൂടെ മാത്രമേ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും വിജയം നേടാനും കഴിയൂ. ഹൃദയം തുറന്നുള്ള ബ്രീത്തിംഗിലൂടെ ഈ എനർജി റീഫില്ലിംഗ് ആണ് ഈ പ്രാക്ടീസിലൂടെ സാധ്യമാക്കുന്നത് . Entrepreneurs often have to work for hours and that will tax their mind as well as body. But…

Read More

ഡിജിറ്റല്‍ ലോകത്ത് ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കാണ് ഗ്രോത്ത് ഹാക്കിംഗ്. എങ്ങനെയാണ് ഒരു സ്റ്റാര്‍ട്ടപ്പിലും സംരംഭത്തിലും ഗ്രോത്ത്ഹാക്കിംഗ് പോസിബിളാകുന്നത്?. ആരാണ് ഗ്രോത്ത്ഹാക്കര്‍?. ഇക്കാര്യങ്ങള്‍ ടെക്നോളജി എക്സ്പേര്‍ട്ടും യുഎസ്ടി ഗ്ലോബല്‍ സീനിയര്‍ മാനേജറുമായ ഗോകുല്‍ ബി അലക്സ് വിശദീകരിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്ററിന്റെ ഇവല്യൂഷനാണ് ഗ്രോത്ത്ഹാക്കിംഗെന്ന് ഗോകുല്‍ അലക്സ് പറയുന്നു. ഡിജിറ്റല്‍ ടൂള്‍സ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആകില്ല. ഡിജിറ്റല്‍ എന്നാല്‍ ഡാറ്റ ഡ്രിവണ്‍ ടെക്നോളജീസ് എന്ന സങ്കല്‍പമാണ്. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിക്കും ചെറിയ സ്ഥാപനത്തിനും ഡിജിറ്റല്‍ മാര്‍ക്കറ്ററെ എംപ്ലോയ് ചെയ്യാം. പ്രോഡക്ട് മാര്‍ക്കറ്റിംഗിലുപരി കമ്പനിയുടെ മുഴുവന്‍ ഗ്രോത്തിനെയും സ്വാധീനിക്കാന്‍ ശേഷിയുളളവരാണ് ഗ്രോത്ത്ഹാക്കര്‍. എന്‍ജിനീയറിംഗ്, ടെക്നോളജി,മാര്‍ക്കറ്റിംഗ് സ്‌കില്ലുകളുടെ കൂടിച്ചേരലാണ് ഒരു ഗ്രോത്ത്ഹാക്കറില്‍ കാണാന്‍ സാധിക്കുക. ഒരു മാര്‍ക്കറ്റിംഗ് ക്യാമ്പെയ്നില്‍ ഗ്രോത്ത് ഹാക്കര്‍മാരുടെ ലക്ഷ്യവും ചുമതലയും അവസാനിക്കുന്നില്ല. കമ്പനിയുടെ മൊത്തം ഗ്രോത്ത് ആണ് അവരുടെ ടാര്‍ഗറ്റ്. മാര്‍ക്കറ്ററും ഡിസൈനറും പ്രോഗ്രാമറും ഒരേ വ്യക്തിയായി മാറുകയാണ്. ഒരേ സമയം കസ്റ്റമര്‍ എക്സ്പീരിയന്‍സിനെക്കുറിച്ചും കസ്റ്റമര്‍ക്ക്…

Read More