Author: News Desk

കേരളത്തിന്റെ യുവസമൂഹത്തില്‍ വളര്‍ന്നുവരുന്ന സംരംഭക താല്‍പര്യത്തിന് ദിശാബോധം നല്‍കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചാനല്‍അയാം ഡോട്ട് കോമുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018 നെ ക്യാംപസുകള്‍ ആവേശപൂര്‍വ്വം വരവേല്‍ക്കുകയാണ്. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ 17 നും 18 നും നടക്കുന്ന സമ്മിറ്റിന് മുന്നോടിയായി കേരളത്തിലെ വിവിധ ക്യാംപസുകളില്‍ പോസ്റ്റര്‍ ക്യാമ്പെയ്നുകള്‍ക്ക് തുടക്കമായി. മികച്ച ആശയങ്ങള്‍ക്ക് ഫണ്ടിംഗ് നല്‍കുന്ന ഗ്രീന്‍ റൂം പിച്ചിംഗ് സെഷന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എന്‍ട്രപ്രണേറിയല്‍ ഇക്കോസിസ്റ്റത്തെ വൈബ്രന്റാക്കുന്ന ഷെഡ്യൂളാണ് ഡെലിഗേറ്റുകള്‍ക്കായി കീ സമ്മിറ്റ് 2018 കാത്തുവെയ്ക്കുന്നത്. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജുവിന്റെ നേതൃത്വത്തിലാണ് സമ്മിറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. നവസംരംഭകര്‍ക്ക് ഏറെ സഹായകരമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലും എന്‍ട്രപ്രണര്‍ഷിപ്പിന്റെ മറ്റ് മേഖലകളിലും ശ്രദ്ധേയരായ സ്പീക്കേഴ്സ് നയിക്കുന്ന വിശദമായ സെഷനുകളാണ് സമ്മിറ്റിന്റെ ഹൈലൈറ്റ്. യുവസംരംഭകര്‍ക്ക് എന്‍ട്രപ്രണര്‍ഷിപ്പിന്റെ വിവിധ തലങ്ങളില്‍ പിന്തുണ നല്‍കുന്ന തുടര്‍ പദ്ധതികള്‍ക്ക് കൂടിയാണ് ഇതിലൂടെ യുവജനക്ഷേമ ബോര്‍ഡ് തുടക്കം കുറിക്കുന്നതെന്ന് പി. ബിജു വ്യക്തമാക്കി.…

Read More

സമൂഹത്തിലെ പൊതുപ്രശ്നങ്ങളില്‍ ടെക്നോളിയുടെ സ്വാധീനത്തെക്കുറിച്ച് സംരംഭകര്‍ക്ക് അവബോധം നല്‍കുന്നതായിരുന്നു കളമശേരി മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ചര്‍ച്ച. യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ചീഫ് മുരളി തുമ്മാരുകുടിയായിരുന്നു സ്റ്റാര്‍ട്ടപ്പ് ചര്‍ച്ചയിലെ മുഖ്യാതിഥി. ജോബ് മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ടെക്നോളജിയുടെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുളള തൊഴിലവസരങ്ങളില്‍ 47 ശതമാനം 2040 ആകുമ്പോഴേക്കും ഇല്ലാതാകുമെന്നാണ് ഈ മേഖലയില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്‍ ചെയ്തിരുന്ന പല ജോലികളും റോബോട്ടുകളും കംപ്യൂട്ടറുകളും നിര്‍വ്വഹിക്കുന്ന സമയമാണിത്. കേരളവും അതനുസരിച്ച് സജ്ജമാകണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ഫെയ്ബുക്കും ട്വിറ്ററും പോലുളള ഗ്ലോബല്‍ പ്രൊഡക്ടുകള്‍ കേരളത്തില്‍ നിന്നുണ്ടാകണം. നല്ല ആശങ്ങള്‍ക്ക് പണം തടസമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്നോളജിയെ നെഗറ്റീവായി ഉപയോഗിക്കുന്ന സ്ഥിതി മാറണം. കേരളത്തിത്തിന് ഗ്ലോബല്‍ കണക്ടിവിറ്റിയിലേക്കുളള ലിങ്കാണ് ടെക്നോളജി. അത് വിവേകശൂന്യമായി ഉപയോഗിക്കുന്നതിലൂടെ ഓരോരുത്തരും സ്വയം ഡാമേജ് ഉണ്ടാക്കുകയാണെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടി. മാര്‍ക്കറ്റിംഗിലും റിസോഴ്‌സിലും ഫണ്ടിംഗിലുമുള്‍പ്പെടെ ഗ്ലോബല്‍ കണക്ടിവിറ്റിയുടെ അഭാവം കേരളത്തില്‍ നിന്നുളള സംരംഭകരുടെ പ്രധാന…

Read More

5 ജിയില്‍ നിക്ഷേപം നടത്തുന്നതിന് മുന്‍പ് ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റേഴ്‌സ് ഫിനാന്‍ഷ്യല്‍ പ്രോഫിറ്റിനെക്കുറിച്ച് ചിന്തിക്കണം. മാര്‍ക്കറ്റില്‍ അതിജീവിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 4 ജി സേവനം നല്‍കാതിരിക്കാനാകില്ല. ഇന്ത്യയിലെ കസ്റ്റമേഴ്‌സ് 4 ജി ഡിമാന്റ് ചെയ്യുന്നുമുണ്ട്. 5 ജിയില്‍ വമ്പന്‍ നിക്ഷേപം ആവശ്യമാണ്. അതുകൊണ്ടു തന്നെ കൃത്യമായ റോഡ്മാപ്പോടു കൂടി മാത്രമേ നിക്ഷേപം നടത്താന്‍ കഴിയൂ. അനുപം വാസുദേവ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എയര്‍സെല്‍

Read More

വീടുപണി മിക്കവര്‍ക്കും ഒരു തലവേദനയാണ്. ആ തലവേദന മാറാനുളള മരുന്നാണ് ബില്‍ഡ് നെക്‌സ്റ്റ്. വലിയ സ്വപ്‌നങ്ങളുമായി ആരംഭിക്കുന്ന വീടിന്റെ ബജറ്റ് നമ്മുടെ പ്ലാനിംഗില്‍ ഒതുക്കി നിര്‍ത്താനും മറ്റും സഹായിക്കുന്ന ഒരു യുണീക്ക് ഹോം അഡൈ്വസര്‍. ഐഐഎടിയിലും ഐഐഎമ്മിലും പഠനം പൂര്‍ത്തിയാക്കിയ ഗോപീകൃഷ്ണനും ഐഐഎമ്മിലും എന്‍ഐടിയിലും പഠിച്ച് ആമസോണിലെ അനുഭവപരിചയവുമായി എത്തിയ ഫിനാസ് നെഹയുമാണ് ബില്‍ഡ് നെക്സ്റ്റിന് ചുക്കാന്‍ പിടിക്കുന്നത്. ബജറ്റ് ഓവര്‍ഷൂട്ട് ഒഴിവാക്കുക മാത്രമല്ല വീടിനുളളില്‍ നമുക്ക് വേണ്ട ഫെസിലിറ്റികളും ഡിസൈനും വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ നേരിട്ട് കാണിച്ചുതരും ഇവര്‍. അതായത് പണി കഴിയുമ്പോള്‍ വീട് എങ്ങനെയിരിക്കുമെന്ന് പ്ലാന്‍ ചെയ്യുമ്പോഴേ കാണാമെന്ന് ചുരുക്കം. വലിയ ബില്‍ഡിംഗ് പ്രൊജക്ടുകള്‍ക്ക് ഉപയോഗിക്കുന്ന വെര്‍ച്വല്‍ ഡിസൈന്‍ സാധാരണ വീടുകള്‍ക്കും പ്രയോജനപ്പെടുത്തുകയാണ് ബില്‍ഡ് നെക്സ്റ്റ്. വീടിനുളളിലെ മുറികളും ലിവിങ് സ്‌പെയ്‌സും ഒക്കെ വെര്‍ച്വല്‍ ഡിസൈനിലൂടെ കാണാം. അവിടെ ഉപയോഗിക്കേണ്ട ഫ്‌ളോറിംഗ് മെറ്റീരിയല്‍സ് മാത്രമല്ല മുറിക്കുളളില്‍ ഇടാന്‍ അനുയോജ്യമായ ഫര്‍ണീച്ചറുകളും നിറങ്ങളും വരെ നമുക്ക് സെലക്ട് ചെയ്യാം. ബില്‍ഡേഴ്‌സിനും വീട്…

Read More

മാനേജ്‌മെന്റ് സ്റ്റൈലും ഔട്ട്‌ലുക്കും മാറിയാല്‍ കേരളത്തെ കാത്തിരിക്കുന്നത് മികച്ച ഫ്യൂച്ചറാണെന്ന് യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ ഫൗണ്ടറും എംഡിയുമായ ഡോ. ഷബീര്‍ നെല്ലിക്കോട്. എല്ലാത്തിനും സര്‍ക്കാരിലേക്ക് വിരല്‍ചൂണ്ടിയിട്ട് കാര്യമില്ല. സര്‍ക്കാരിന് സമാന്തരമായി ഇന്‍ഡസ്ട്രികളും വര്‍ക്ക് ചെയ്യുകയാണ് വേണ്ടത്. കേരളത്തില്‍ നിന്നുളള യുവാക്കള്‍ പുറത്തേക്ക് ജോലി തേടി പോകുന്ന സാഹചര്യം മാറി. കേരളത്തില്‍ വലിയ സാധ്യതകളാണ് ഇന്നുളളത്. ചാനല്‍അയാം ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി നടത്തിയ സംഭാഷണത്തിലാണ് മെഡിക്കല്‍ രംഗത്തെയും കേരളത്തിലെ എന്‍ട്രപ്രണര്‍ഷിപ്പ് അന്തരീക്ഷത്തിലെയും പുതിയ മാറ്റങ്ങളെക്കുറിച്ച് ഡോ. ഷബീര്‍ നെല്ലിക്കോട് വ്യക്തമാക്കിയത്. വലിയ ഇന്‍ഡസ്ട്രികളെക്കുറിച്ചല്ല ഒരു പ്രൊഡക്ടീവ് പവര്‍ ബില്‍ഡ് ചെയ്യുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. എല്ലാ സെക്ടറിലെയും പോലെ മെഡിക്കല്‍ മേഖലയും ടെക്‌നിക്കലായി അഡ്വാന്‍സ്ഡ് ആയിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി നമ്മുടെ മുന്‍പിലേക്ക് എത്തുന്ന കാലമാണ്. ലാബ് റിപ്പോര്‍ട്ടുകള്‍ ഫോണിലേക്ക് മെസേജുകളായി എത്തും. പക്ഷെ ഹ്യൂമന്‍ ഇന്റലിജന്‍സ് പൂര്‍ണമായി ടെക്‌നോളജി കൊണ്ട് റീപ്ലെയ്‌സ് ചെയ്യാനാകില്ല. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ രീതിയുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ കണ്‍സെന്‍സസ്…

Read More

ബിറ്റ്‌കോയിനുകളുടെ പ്രസക്തി എന്താണ്? ഫിനാന്‍ഷ്യല്‍ ഇക്കോസിസ്റ്റത്തില്‍ ബിറ്റ്‌കോയിനുകള്‍ ഉള്‍പ്പെടുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ ഏത് രീതിയിലാണ് സ്വാധീനം ചെലുത്താന്‍ പോകുന്നത്? ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഡിജിറ്റല്‍ വീഡിയോ പരമ്പര ചാനല്‍അയാം ആരംഭിക്കുകയാണ്. യുഎസ്ടി ഗ്ലോബല്‍ സീനിയര്‍ മാനേജറും ടെക്‌നോളജി എക്‌സ്‌പേര്‍ട്ടുമായ ഗോകുല്‍ അലക്‌സ് ആണ് ബിറ്റ്‌കോയിനുകളുടെ ഉപയോഗവും നിക്ഷേപസാധ്യതകളും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ലോകത്തെ എല്ലാ കറന്‍സിയും വളര്‍ന്നത് ഒരു ഇക്കോണമിയുടെ സപ്പോര്‍ട്ടോടു കൂടിയാണ്. ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷം മുഖ്യധാരാ സമ്പദ് വ്യവസ്ഥയില്‍ ഡോളര്‍ ബേസ്ഡ് ഇക്കോണമിക്കോ മറ്റേതെങ്കിലും കറന്‍സിക്കോ ക്രെഡിബിള്‍ ആയ ഓള്‍ട്ടര്‍നേറ്റ് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അവിടെയാണ് ബിറ്റ്‌കോയിനെ ഒരു സൊല്യൂഷന്‍ ആയി കാണുന്നത്. ഡിജിറ്റല്‍ കറന്‍സിയെന്ന രീതിയില്‍ ബിറ്റ്‌കോയിന്‍ വളരെയധികം വളര്‍ന്നുകഴിഞ്ഞു. പക്ഷെ ഡിജിറ്റല്‍ ഇക്കോണമിയെന്ന രീതിയില്‍ ബിറ്റ്‌കോയിന്‍ ഇനിയും വികസിക്കേണ്ടിയിരിക്കുന്നു. ഒരു കംപ്ലീറ്റ് സൊല്യൂഷന്‍ ആയി ബിറ്റ്‌കോയിന്‍ ഉയര്‍ന്നുവരാന്‍ ഇനിയും സമയമെടുക്കും. 2020 ഓടെ മാത്രമേ ബിറ്റ്‌കോയിന്റെ സ്‌റ്റേബിള്‍ ആയ വേര്‍ഷന്‍ നമുക്ക് കാണാന്‍ കഴിയൂവെന്ന് ഗോകുല്‍ അലക്‌സ്…

Read More

കമ്പനികള്‍ക്കും പ്രൊഡക്ടുകള്‍ക്കും അനുകൂലമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ മാറ്റങ്ങളാണ് 2017 ല്‍ സംഭവിച്ചത്. 2018 ലും സാങ്കേതികവിദ്യയുടെ പുതിയതലങ്ങള്‍ കൂട്ടിയിണക്കി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖല അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ബിസിനസിന് വലിയ കുതിപ്പ് നല്‍കാന്‍ കഴിയുന്ന ട്രെന്‍ഡുകളാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് 2018 ലേക്ക് കരുതിവെയ്ക്കുന്നത്. അത്തരത്തില്‍ മുന്നില്‍ നില്‍ക്കുന്ന മൂന്ന് മേഖലകള്‍ പരിചയപ്പെടുത്തുകയാണ് വിസെര്‍വ്വ് വൈസ് പ്രസിഡന്റ് (സെയില്‍സ്) നദീഷ് രാമചന്ദ്രന്‍.

Read More

അഞ്ച് പതിറ്റാണ്ടുകള്‍ മുന്പ് കേരളത്തിന്റെ തെക്ക് കിഴക്കന്‍ മലയോര മേഖലയില്‍ ഒരു മനുഷ്യന്‍ മാര്‍ക്കറ്റില്‍ സ്വപ്നങ്ങള്‍ വില്‍ക്കാന്‍ വരുമായിരുന്നു. ഇഞ്ചിയുടേയും മഞ്ഞളിന്റേയും കുരുമുളകിന്റേയും ഒക്കെ വശ്യമായ മണമുള്ള സ്വപ്നങ്ങള്‍ ആ മനുഷ്യന്‍ മലയാളിയുടെ നാവിന്‍ തുമ്പില്‍ എഴുതിച്ചേര്‍ത്തു. കാലം അതിന് ഈസ്റ്റേണ്‍ എന്ന് പേരിട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം കരുത്തനും വിഷനറിയുമായ മീരാന്റെ മകന്‍ പിതാവിന്റെ ലക്ഷ്യങ്ങള്‍ക്ക് ചിറക് തുന്നിച്ചേര്‍ത്തു. സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്ന് അസാധാരണമായ ബിസിനസ് സാമ്രാജ്യത്തിലേക്ക് നടന്നുകയറിയ പ്രതിഭാശാലികളായ എന്‍ട്രപ്രണേഴ്സിന്റെ നാടാണ് ഇന്ത്യ. ധിരുഭായ് അംബാനി, എന്‍.ആര്‍ നാരായണമൂര്‍ത്തി അങ്ങനെ പുകഴ്പെറ്റ ഐക്കണിക് ബിസിനസ് ലീഡേഴ്സെല്ലാം അസാധാരണമായ ഉള്‍ക്കാഴ്ച കൊണ്ട് എന്‍ട്രപ്രണര്‍ രംഗത്ത് റിയല്‍ മോഡലായവരാണ്. കേരളത്തില്‍ നിന്ന് ആ ഉന്നത ശ്രേണിയിലെത്തിയ ബ്രാന്‍ഡിലൊന്നാണ് ഈസ്റ്റേണ്‍. സ്പൈസസ് മാര്‍ക്കറ്റിലടക്കം കേരളത്തിന്റെ ബിസിനസ് അംബാസിഡറായി മാറിയ ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ നവാസ് മീരാന്റെ ലൈഫ് എന്‍ട്രപ്രണേഴ്സിന് റഫറന്‍സ് ഗൈഡാണ്. പപ്പ തുടക്കമിട്ട സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് നവാസ് മീരാന്‍ വിശ്വസിക്കുന്നു.…

Read More

പാലും പാലുല്‍പ്പന്നങ്ങളും ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഇതിനോട് അനുബന്ധമായ ബിസിനസുകള്‍ക്കും വലിയ ഡിമാന്റാണ് കണ്ടുവരുന്നത്. വലിയ മുതല്‍മുടക്കില്ലാതെ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് തുടങ്ങാന്‍ കഴിയുന്ന ബിസിനസാണ് തൈര് ബിസിനസ്. ലളിതമായി തുടങ്ങാമെന്നതും മുതല്‍മുടക്കിന്റെ ഇരട്ടി ലാഭം നേടാമെന്നതുമാണ് ഈ ബിസിനസിനെ ആകര്‍ഷകമാക്കുന്നത്. ഒരു പായ്ക്കിംഗ് മെഷീന്‍ മാത്രം മതിയാകും. മാര്‍ക്കറ്റില്‍ ഡിമാന്റുളള ഉല്‍പ്പന്നമാണെന്നത് വിപണിസാധ്യതയും ഉറപ്പ് നല്‍കുന്നു. 200 ഗ്രാമിന്റെയും 500 ഗ്രാമിന്റെയും ഒക്കെ ചെറിയ പായ്ക്കറ്റുകളാക്കി വില്‍പന നടത്താം. വിപണി കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങളും ആവശ്യമില്ല. വീടിന് തൊട്ടടുത്തുളള സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും വെജിറ്റബിള്‍ ഷോപ്പുകളിലൂടെയും വില്‍ക്കാം. മാത്രമല്ല വിവാഹ സദ്യകള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരില്‍ നിന്നും കാറ്ററിംഗ് ബിസിനസുകാരില്‍ നിന്നും ബള്‍ക്ക് ഓര്‍ഡറുകളും ശേഖരിക്കാം. ചെറിയ രീതിയില്‍ തുടങ്ങി വിപുലപ്പെടുത്താവുന്ന ബിസിനസാണിത്. അധികം അധ്വാനം വേണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം. പ്രൊഡക്ടിന്റെ ക്വാളിറ്റി ഇവിടെ പ്രധാനമാണ്. നല്ല തൈരാണെങ്കില്‍ ഡിമാന്റ് ഉയരുകയും ബിസിനസ് വിപുലപ്പെടുത്താനും കഴിയും. റെഡി ടു ഡ്രിങ്ക് മോരുകളിലേക്കും മറ്റ് ഉല്‍പ്പന്നങ്ങളിലേക്കും…

Read More

ഇലക്ട്രോണിക് ഇന്നവേഷനുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മേക്കര്‍ വില്ലേജ്, ചെന്നെ യുഎസ് കോണ്‍സുലേറ്റുമായി ചേര്‍ന്ന് നടത്തിയ രണ്ടു ദിവസത്തെ ബ്ലോക്ക് ചെയിന്‍ ഹാക്കത്തോണ്‍ കേരളം ഇന്ന് നേരിടുന്ന ഏറെ സീരിയസ്സായ പ്രോബ്‌ളത്തെ അഡ്രസ് ചെയ്യുന്നതായിരുന്നു. സംസ്ഥാനത്തെ മൈഗ്രനന്റ് വര്‍ക്കേഴ്സ് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സൊല്യുഷന്‍ കണ്ടെത്താനാണ് ഹാക്കത്തോണ്‍ ആവശ്യപ്പെട്ടത്. നമ്മുടെ നാട്ടില്‍ ഉള്ള കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ചോദിച്ചാല്‍ ആധികാരിക കണക്കുകള്‍ ആര്‍ക്കും നല്‍കാനാവില്ല. മൈഗ്രന്റ് ആക്ട് പ്രകാരം വെല്‍ഫെയര്‍ സ്‌കീമുകള്‍ ഉണ്ടെങ്കിലും ആരും റജിസ്റ്റര്‍ ചെയ്യാറുമില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍-സാമൂഹിക പ്രശ്നങ്ങള്‍ ആകട്ടെ ഒട്ടനവധിയാണ്. ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഉപയോഗിച്ച് ഇതിനെല്ലാം ഒരു പരിഹാരം എങ്ങിനെ കണ്ടെത്താമെന്നാണ് ബ്ലോക്കത്തോണ്‍ ഫോര്‍ ചെയിഞ്ച് ശ്രമിച്ചത് . വികസനത്തില്‍ ഏറെ മുന്നിലാണെന്ന് നാം അവകാശപ്പെടുമ്പോഴും സമൂഹത്തിലെ പല അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബ്ലോക്കത്തോണില്‍ സംസാരിച്ച എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ചൂണ്ടിക്കാട്ടി. സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം ഇതിന് തെളിവാണെന്ന്…

Read More