Author: News Desk
കേരളത്തിന്റെ ടെക്നോളജി യുഗത്തിന് തീപിടിപ്പിച്ച ഐടി റെവല്യൂഷന്റെ പിതാവ്. ടെക്നോപാര്‍ക്കിന്റെ ആദ്യ സിഇഒ. രാജ്യം ഐടി എനേബിള്‍ഡ് ഗവേണിംഗിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്ന കാലത്ത് കേരളത്തില്‍ അതിന് ജീവന് നല്കിയ ബ്യൂറോക്രാറ്റ്. ജി. വിജയരാഘവന് 1990 കളില്‍ കേരളത്തിന് കാണിച്ചുതന്നത് എന്‍ട്രപ്രണര്‍ഷിപ്പിന്റെ അനന്ത സാദ്ധ്യതകള്‍ നിറഞ്ഞ പുതിയ പാതയായിരുന്നു. ഈസ് ഓഫ് ഡൂയിംഗിനെക്കുറിച്ച് ഇടറാത്ത ശബ്ദത്തില്‍ കേരളത്തിന് ഇന്ന് പറയാന്‍ കഴിയുന്നുവെങ്കില്‍, അത് ജി. വിജയരാഘവന് ഉള്‍പ്പെടെയുളള ക്രാന്തദര്‍ശികളായ ചിലരുടെ ഇന്റലക്ച്വല്‍ ഫൈറ്റിന്റെ കൂടി റിസള്‍ട്ടാണ്. കേരളത്തില്‍ ഒരു വ്യവസായവും തുടങ്ങാന്‍ ആരും വരാന്‍ തയ്യാറാകാതിരുന്ന 90 കളിലാണ് ടെക്നോപാര്‍ക്ക് എന്ന ആശയത്തിനായി ജി. വിജയരാഘവന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിക്കുന്നത്. 5000 പേര്‍ക്ക് സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി നല്‍കണമെന്നായിരുന്നു ആഗ്രഹം. ഇന്ന് എഴുപതിനായിരത്തോളം ആളുകള്‍ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ അല്ലെങ്കില്‍ ഭരണകര്‍ത്താക്കളുടെ നല്ല വശം ഉദ്യോഗസ്ഥര്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയെടുക്കാന്‍ കഴിയൂ. നയനാര്‍…
ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ സമ്മിറ്റിനുളള ഒരുക്കത്തിലാണ് കേരളം. കൊച്ചി ലേ മെറിഡിയന് ഹോട്ടലില്‍ മാര്‍ച്ച് 22 നും 23 നുമാണ് ഐടിയും അനുബന്ധ മേഖലകളും കോര്‍ത്തിണക്കി ഡിജിറ്റല്‍ ഉച്ചകോടി നടക്കുക. ഐടി ബ്രാന്‍ഡെന്ന ലേബലില്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വേഗം പകരുകയാണ് സമ്മിറ്റ് ലക്ഷ്യം വെയ്ക്കുന്നത്. ഫ്യൂച്ചര്‍ 2018 ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കി. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഐടി വിദഗ്ധരായി പ്രവര്‍ത്തിക്കുന്ന മലയാളികളെയും അന്താരാഷ്ട്ര ഐടി കമ്പനി മേധാവികളെയും ഉള്‍പ്പെടെ പങ്കെടുപ്പിച്ച് വിപുലമായ ഐടി നെറ്റ് വര്‍ക്കിംഗിന് കളമൊരുക്കുക കൂടിയാണ് ഡിജിറ്റല്‍ സമ്മിറ്റിലൂടെ കേരളം ഉദ്ദേശിക്കുന്നത്. വൈദ്യുതിയും സ്ഥല ലഭ്യതയും ജോലി സാദ്ധ്യതയും പരിശോധിച്ചാല്‍ കേരളം ഐടി വികാസത്തിന് അനുയോജ്യമായ പ്രദേശമാണെന്ന് ലോകത്തിന്റെ ശ്രദ്ധയില്‍ വന്നുകഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റങ്ങള്‍ നൂതനാശയങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂല ഹബ്ബായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികള്‍ സമ്മിറ്റില്‍ ചര്‍ച്ചയാകും. ഐടി വിദഗ്ധരെ കൂടാതെ എന്‍ട്രപ്രണേഴ്സും സ്റ്റുഡന്റ്സും ആഗോളതലത്തില്‍ ശ്രദ്ധേയരായ ബിസിനസ് ലീഡേഴ്സും സമ്മിറ്റിന്റെ ഭാഗമാകും. 2000…
ലോകമാകമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്സിനും ഫണ്ട് കണ്ടെത്താനുളള പ്രധാന മാര്‍ഗമാണ് ക്രൗഡ് ഫണ്ടിംഗ്. ഒരുപാട് ആളുകളില്‍ നിന്ന് പണം സ്വരൂപിച്ച് ബിസിനസ് മൂലധനമായി ലക്ഷങ്ങളും കോടികളും റെയ്സ് ചെയ്യുന്ന രീതി വളരെ പ്രചാരം നേടിയ ഫണ്ടിംഗ് രീതികളിലൊന്നാണ്. എന്നാല്‍ ഈ ഡിജിറ്റല്‍ കാലത്തിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ കേരളത്തില്‍ ക്രൗഡ് ഫണ്ടിംഗിന്റെ പുരാതന രൂപം നിലനിന്നിരുന്നു. ക്രൗഡ് ഫണ്ടിംഗിന്റെ അധികമാര്‍ക്കും അറിയാത്ത ഉത്തരമലബാര്‍ വേര്‍ഷനാണ് പണപ്പയറ്റ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന യുണീക്കായ ഒരു ഫണ്ട് റെയ്സിംഗ് പ്രൊസീജര്‍ ആണിത്. സംരംഭം തുടങ്ങാനും ബിസിനസ് വിപുലീകരിക്കാനും, വിവാഹത്തിനും ഒക്കെ വേണ്ടി വരുന്ന പണം ഇങ്ങനെ കണ്ടെത്താം. അതുകൊണ്ടു തന്നെ ഒരുപാട് പേര്‍ക്ക് ജീവിതമാര്‍ഗമൊരുക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്ന് ഇന്നും പണപ്പയറ്റ് സജീവമായ കോഴിക്കോട് വടകരയിലെ വാണിമേല്‍ പ്രദേശത്തുളള പഴമക്കാര്‍ പറയുന്നു. വടകരയ്ക്കു പുറമെ, നാദാപുരം, വളയം, തൂണേരി, കൈവേലി, നരിപ്പറ്റ, കക്കട്ട് എന്നിവടങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആളുകള്‍ക്ക് സാമ്പത്തീക ആവശ്യങ്ങള്‍ വരുമ്പോള്‍ സമൂഹത്തിലെ സമാനമനസ്ക്കരായവര് ചേര്‍ന്ന്…
സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്റര്‍പ്രൈസ് ആസ്പിരന്റായവര്‍ക്കും വലിയ മെന്ററിംഗ് നല്‍കുന്നതാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് മേക്കര്വില്ലേജില് സംഘടിപ്പിക്കുന്ന മീറ്റപ്പ് കഫേ. വിവിധ സെക്ടറുകളില്‍ സക്സസ്ഫുള്‍ ആയ എന്‍ട്രപ്രണേഴ്സ് സ്റ്റാര്‍ട്ടപ്പുകളുമായി സംവദിച്ചപ്പോള്‍ അതൊരു എക്സ്പീരിയന്‍സും ലേണിംഗുമായി. സണ്‍റൈസ് ഹോസ്പിറ്റല്‍ എംഡി പര്വീന് ഹാഫിസ്,ഫ്രൂട്ട് ഷോപ്പ് ഫൗണ്ടര്‍ പാര്‍ട്ണര്‍ ഹാരിസ് അബ്ദുള്ള, ജിഡിഎ ടെക്നോളജീസ് കോഫൗണ്ടറും സിനിമാ സംവിധായകനുമായ പ്രകാശ് ബാരെ എന്നിവരാണ് മീറ്റപ്പ് കഫേ ഫിഫ്ത് എഡിഷനില്‍ സ്പീക്കേഴ്സായി എത്തിയത്. സ്റ്റാര്‍ട്ടപ്പുകളുടെ സക്സസ് സ്റ്റോറികള്‍ പോലെ ഫെയിലര്‍ എന്ന വെല്ലുവിളിയെ എങ്ങനെയാണ് മാനസീകമായി അതിജീവിക്കേണ്ടതെന്ന പാഠങ്ങള്‍ സ്പീക്കേഴ്സ് പങ്കുവെച്ചപ്പോള്‍ നവസംരംഭകര്‍ക്ക് അത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതായി. പ്രോഡക്ടിന് ശരിയായ കസ്റ്റമേഴ്സിനെ കണ്ടെത്തുകയാണ് വേണ്ടതെന്ന് പര്വീന് ഹാഫിസ് പറഞ്ഞു. സെല്‍ഫ് മോട്ടിവേഷനാണ് ഉണ്ടാകേണ്ടത്. നെറ്റ്വര്‍ക്കിംഗിലും മാര്‍ക്കറ്റിംഗിലും സംരംഭകര്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും പര്വീന് ഹാഫിസ് ചൂണ്ടിക്കട്ടി സിലിക്കണ്‍ വാലിയില്‍ ഫെയില്‍ഡ് സ്റ്റാര്‍ട്ടപ്പുകളെ കാണുന്ന രീതിയല്ല കേരളത്തിലെന്ന് പ്രകാശ് ബാരെ പറഞ്ഞു. അടുത്ത ചാന്‍സില്‍ കൂടുതല്‍ വിജയസാദ്ധ്യതയുളള സംരംഭകരായിട്ടാണ്…
ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സകല മേഖലകളിലും ടെക്നോളജി വരുത്തിയ മാറ്റങ്ങള്‍ വളരെ വലുതാണ്. ബാങ്കിംഗ്, ഷോപ്പിംഗ് തുടങ്ങിയ മേഖലകളില്‍ ഒരു ദശാബ്ദത്തിന് മുന്‍പുണ്ടായിരുന്ന സ്ഥിതിയുമായി താരതമ്യം പോലുമാകാനാകാത്ത വിധം പൂര്‍ണമായ പൊളിച്ചെഴുത്താണ് സംഭവിച്ചത്. ഹെല്‍ത്ത് സെക്ടറും ആ മാറ്റത്തിന്റെ പാതയിലാണ്. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഓപ്പറേഷനുകള്‍ വരെ നടത്തുന്ന കാലഘട്ടത്തിലേക്ക് നമ്മള് നീങ്ങിക്കൊണ്ടിരിക്കുന്നു. അത്തരം വലിയ മാറ്റങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാനുളള ശ്രമത്തിലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ റെവല്യൂഷനറി ചെയ്ഞ്ചാണ് ഹെല്‍ത്ത് കെയര്‍ മേഖലയില്‍ സംഭവിക്കുകയെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ചൂണ്ടിക്കാട്ടി. ആശുപത്രികളില്‍ ഡോക്ടറെ കാണുന്നതില്‍ പോലും പതിറ്റാണ്ടുകള്‍ പഴക്കമുളള രീതിയാണ് ഇന്നും നാം പിന്തുടരുന്നത്. വളരെയേറെ സമയനഷ്ടമാണ് ഇതുണ്ടാക്കുന്നത്. ഇതൊക്കെ മാറേണ്ട സമയം കഴിഞ്ഞു. ആരോഗ്യമേഖലയെ ഡിസ്റപ്റ്റ് ചെയ്യുന്ന വിധം ടെക്നോളജിയെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോയിന്റ്മെന്റുകള്‍ നിശ്ചയിക്കുന്നതില്‍ മുതല്‍ രോഗനിര്‍ണയം വരെ ടെക്നോളജിയുടെ സഹായത്തോടെ…
ഓഖി ചുഴിക്കാറ്റ് പോലുളള അപകടങ്ങള്‍ മത്സ്യത്തൊഴിലാളികളെ മുന്‍കൂട്ടി അറിയിക്കാന്‍ ഐഎസ്ആര്‍ഒ പ്രത്യേക ഉപകരണം വികസിപ്പിക്കുന്നു. ബോട്ടുകളിലും വളളങ്ങളിലും ഘടിപ്പിക്കുന്ന പ്രത്യേക നാവിക് ഉപകരണം കടലില്‍ 1500 കിലോമീറ്ററോളം അകലെയുളള മത്സ്യത്തൊഴിലാളികളില്‍ വരെ സന്ദേശം എത്തിക്കും. ഉപഗ്രഹ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഐഎസ്ആര്‍ഒ ഡെവലപ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ഐഎസ്ആര്‍ഒ ധാരണയിലെത്തി. നിലവില്‍ കരയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മാത്രമേ മൊബൈല്‍ ഫോണ്‍ സൗകര്യം ലഭ്യമാകൂ. ആദ്യഘട്ടമായി 250 നാവിക് ഉപകരണങ്ങള്‍ 2018 ജനുവരി 10നും ബാക്കിയുളള 250 എണ്ണം ജനുവരി 31നും ഐഎസ്ആര്‍ഒ ലഭ്യമാക്കും. ബാക്കിയുളള ബോട്ടുകളിലും വളളങ്ങളിലും നാവിക് ഉപകരണം നല്‍കുന്നതിനുളള സംവിധാനം സമയബന്ധിതമായി നടപ്പാക്കും. സൗജന്യമായാണ് ഐഎസ്ആര്‍ഒ ഉപകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനായി നല്‍കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങള്‍ ഇതിലൂടെ അറിയാന്‍ കഴിയും. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കണ്ട്രോള് റൂം തിരുവനന്തപുരത്ത്…
2025 ഓടെ ഇന്ത്യയില്‍ ഒരു ലക്ഷം സ്റ്റാര്‍ട്ടപ്പുകളുണ്ടാകും. 3.25 മില്യന്‍ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടും. ഇന്ത്യ നേരിടുന്ന പല വെല്ലുവിളികള്‍ക്കും പരിഹാരം കാണുന്നത് ഈ സ്റ്റാര്‍ട്ടപ്പുകളാകും. ഇന്ത്യയെ ട്രാന്‍സ്ഫോം ചെയ്യാന്‍ പര്യാപ്തമായ ഇന്നവേഷനുകളാണ് യുവസമൂഹം നടത്തുന്നത്. എഡ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍, ഇ-കൊമേഴ്സ് തുടങ്ങിയ സെക്ടറുകളില്‍ ഇതിന്റെ ഇംപാക്ട് കണ്ടുതുടങ്ങിക്കഴിഞ്ഞു. ടി.വി മോഹന്‍ദാസ് പൈ ചെയര്മാന് മണിപ്പാല്‍ ഗ്ലോബല്‍- എഡ്യുക്കേഷന്‍
വീട്ടില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ എവിടെ കളയുമെന്ന ആശങ്കയാണ് മിക്ക വീട്ടുകാര്‍ക്കും. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇത് തലവേദനയാണ്. മാലിന്യം വീട്ടില്‍ തന്നെ സംസ്കരിക്കാന്‍ സൊല്യൂഷന് ഉണ്ടെങ്കില്‍ അതാണ് ഉത്തമം. അതിനുള്ള എളുപ്പമാര്‍ഗമാണ് ബയോഗ്യാസ്. എന്നാല്‍ സ്ഥലപരിമിതി കൊണ്ടും കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടും, പണച്ചെലവ് മൂലവും ബയോഗ്യാസ് പ്ലാന്റുകള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ജൈവമാലിന്യത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ബയോഗ്യാസും ജൈവവളവും വളരെ വൃത്തിയായി കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ ഓരോ വീട്ടിലും ഒരു ബയോഗ്യാസ് പ്ലാന്റ് എന്ന ആശയത്തിലേക്ക് എത്താം. സന്തോഷ് മാടശേരിയുടെ നവജ്യോതി ബയോഗ്യാസ് ഇത്തരം ചില പ്രശ്നങ്ങള്‍ക്ക് കൂടി സൊല്യൂഷന് കണ്ടെത്തുകയാണ്. എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം, കസ്റ്റമറിന് ഈസിയായി ഹാന്റില്‍ ചെയ്യാം, ചെറിയ സ്ഥലത്ത് ഫിറ്റ് ചെയ്യാം തുടങ്ങിയ പ്രത്യേകതകളാണ് ഈ പ്ലാന്റിനെ വ്യത്യസ്തമാക്കുന്നത്. ഫുഡ് വെയ്സ്റ്റ് നിക്ഷേപിക്കാനുള്ള ഇന്‍ലെറ്റും, ഡൈജഷന് പൂര്‍ത്തിയായ ശേഷം പുറത്തേക്ക് തള്ളുന്ന സ്ലറിയുമെല്ലാം വളരെ ശാസ്ത്രീയമായ രീതിയില്‍ സെറ്റ് ചെയ്തതിനാല്‍ ദുര്‍ഗന്ധവുമില്ല. വീട്ടിലെ ഫുഡ്…
2020 ഓടെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ പ്രധാന മാര്‍ക്കറ്റായി ഇന്ത്യ മാറും. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രൊഡക്ടുകളില്‍ 10 ശതമാനം മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികളുടെ ഭാഗമായി കൂടുതല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ മെയ്ക്കിംഗ് ഹബ്ബായി ഇന്ത്യ മാറുമെന്ന് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് കമ്പനിയായ വർത്ത് ഇലക്ട്രോണിക്സ് സെയില്‍സ് ഹെഡ് (ഇന്ത്യ) ദീപക്ക് ചദ്ദ ചൂണ്ടിക്കാട്ടി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെയും ഇറക്കുമതി ചെയ്യുന്ന പ്രൊഡക്ടുകളുടെ ഇംപോര്‍ട്ട് ഡ്യൂട്ടി ഉയര്‍ത്തിയതിന്റെയും ഫലമായി തായ്ലന്റിലും വിയറ്റ്നാമിലും പ്രൊഡക്ഷന്‍ നടത്തിയിരുന്ന മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇവിടേക്ക് പ്രൊഡക്ഷന്‍ മാറ്റിത്തുടങ്ങി. സെമി കണ്ടക്ടര്‍ ഗുഡ്സും കണ്‍സ്യുമര്‍ ഗുഡ്സും മുതല്‍ ഡിഫന്‍സ്, മെഡിക്കല്‍-ഇന്‍ഡസ്ട്രിയല്‍ ഗുഡ്സ് വരെയുളള ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യയില്‍ വിപുലമായ മാര്‍ക്കറ്റാണ് കമ്പനികള്‍ കാണുന്നത്. കൂടുതല്‍ കമ്പനികള്‍ ഇവിടെ പ്രൊഡക്ഷന്‍ ആരംഭിക്കുന്നതോടെ നിലവിലെ പത്ത് ശതമാനം 2020 ഓടെ 40-50 ശതമാനമായി ഉയരും. ഇലക്ട്രോണിക് പ്രൊഡക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യന്‍…
ഗ്ളോബല്‍ എന്‍ട്രപ്രണര്‍ സമ്മിറ്റ്, യുഎസ് കോണ്‍സുലേറ്റില്‍ പ്രത്യേക ക്ഷണിതാവായി ചാനല്‍ അയാം
ഗ്ളോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റിന്റെ ഭാഗമായി യുഎസ് കോണ്‍സുലേറ്റ്, ചെന്നൈ ദ്വിദിന പരിപാടി സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യയിലെ തെരഞ്ഞെടുത്ത വനിതാസംരംഭകര്‍ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നിയന്ത്രിച്ചു. ഇന്ത്യയില്‍ വനിതാസംരംഭകത്വം പ്രോല്‍ത്സാഹിപ്പിക്കാന്‍ യുഎസ് കോണ്‍സുലേറ്റ് വിവിധ സംഘടനകളുമായി ചേര്‍ന്ന് യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ സംരംഭകത്വത്തിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ഗ്സ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന വുമണ്‍ മീഡിയ യുഎസ് കോണ്‍സുല്‍ ഫോര്‍ പബ്ലിക്ക് ഡിപ്ലമസി, ശ്രീമതി ലോറന് ലവ്ലേസ് നേതൃത്വം നല്കിയ സമ്മിറ്റിലെ വിവിധ സെഷനുകളില്‍ സംരംഭകത്വത്തില്‍ വനിതകള്‍ നേരിടുന്ന വെല്ലുവിളികളും , മികച്ച എന്റര്‍പ്രൈസ് കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന റോളുമെല്ലാം ചര്‍ച്ചാവിഷയമായി. റഡാന്‍ മീഡിയാവര്ക്സ് എംഡിയും അഭിനേത്രിയുമായ രാധികശരത്കുമാര്‍, എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ പത്മചന്ദ്രശേഖരന്, ലൂക്കാസ് ഇന്ത്യ സര്‍വീസ് ഡയറക്ടര്‍ പ്രിയംവദ ബാലാജി, ഡിസിഎഫ് സിഇഒ ലക്ഷമി പൊട്ലൂരി, എമര്‍ജ് പ്രസിഡന്റ് ഉമ റഡ്ഡി, അരോമാ ഗ്രൂപ്പ് ആര്‍ക്കിടെക്ചര്‍ കോഫൗണ്ടര്‍ തൃപ്തി To mark GES…