Author: News Desk
വിദ്യാര്‍ത്ഥികളില്‍ എന്‍ട്രപ്രണര്‍ഷിപ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ Channeliam.com നടപ്പാക്കുന്ന I am Startup Studio ക്യാംപസ് ലേണിംഗ് പ്രോഗ്രാം റാന്നി സെന്റ് തോമസിലെ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും പുതിയ അനുഭവമായിരുന്നു. സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ സാധ്യതകളെ ഫോക്കസ് ചെയ്തായിരുന്നു സെഷന്‍. സോഷ്യല്‍ എന്റര്‍പ്രൈസ് Kitch.inന്റെ ഫൗണ്ടര്‍ പ്രിയ ദീപക്, സോഷ്യല്‍ ഡെവലപ്‌മെന്റിനായുള്ള എന്‍ട്രപ്രണര്‍ഷിപ്പ് എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. വിദ്യാര്‍ത്ഥികളില്‍ സംരംഭക സംസ്‌കാരം രൂപപ്പെടുത്താന്‍ അവസരങ്ങള്‍ എവിടെ നിന്നെല്ലാം വരുമെന്ന് പറയാന്‍ കഴിയില്ല. വരുന്ന അവസരങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് പ്രിയ ദീപക് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ സംരംഭക സംസ്‌ക്കാരം രൂപപ്പെടുത്താന്‍ Channeliam.com ഏറ്റെടുക്കുന്ന സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഇനിഷ്യേറ്റീവാണ് Iam startup studio എന്ന് Channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണന്‍ വ്യക്തമാക്കി. ഇതുവരെ എഞ്ചിനീയറിംഗ് കോളേജില്‍ മാത്രം നടത്തിയിരുന്ന I am Startup Studio ആദ്യമായാണ് ഒരു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എത്തിയത്. എന്‍ട്രപ്രണര്‍ഷിപ്പിന്റെ ബേസിക് ഐഡിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ പ്രോഗ്രാമിലൂടെ കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക്…
കേരളത്തിലെ കര്‍ഷകരിലേക്ക് IoT, ഡാറ്റ സയന്‍സിന്റെ പ്രയോജനം ലഭ്യമാക്കാന്‍ Cisco. ഗ്ലോബല്‍ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗായ Cisco കേരള സ്റ്റേറ്റ് ഐടി മിഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. Ciscoയുടെ കണ്‍ട്രി ഡിജിറ്റൈസേഷന്‍ ആക്സിലറേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണിത്. പദ്ധതിയുടെ ആദ്യ ഘട്ടം കണ്ണൂര്‍ ജില്ലയിലെ 15 പഞ്ചായത്തുകളിലാണ് നടത്തുക. Agri-Digital Infrastructure(ADI) പ്ലാറ്റ്ഫോമും, വില്ലേജ് നോളജ് സെന്ററുകളും Cisco കണ്ണൂരില്‍ ഒരുക്കും. ഭൂമി, കര്‍ഷകര്‍ എന്നിവയുടെ പ്രൊഫൈല്‍ ഡാറ്റബേസിനൊപ്പം നെല്ല്, ചെമ്മീന്‍ കൃഷികളുടെ മുഴുവന്‍ ഫാമിംഗ് ഡാറ്റയും ADI പ്ലാറ്റ്ഫോം ലഭ്യമാക്കും.
Networking giant CISCO signs MoU with Kerala State IT Mission. Farming community in Kerala will avail benefits of digital technology through the tie-up. First phase of the program will be rolled out in 15 panchayats at Kannur. CISCO will build an ADI Platform and set up Village Knowledge Centres in Kannur. Through these centres, farmers will get info on govt policy updates, & market trends. ADI platform will deliver data store for farmers and e-learning and advisory benefits.
The host of incentives announced in the Union Budget 2019 by Finance Minister Nirmala Sitharaman pitched for the Centre’s goal of setting up 50,000 startups in 5 years. The Budget proposes a slew of enhancement for startups and MSME sectors that had been reeling under multi-pronged challenges. Amongst the initiatives, the withdrawal of angel tax scrutiny for startups and their investors who file requisite declarations has found resonance among the startup ecosystem. Many startups had raised concerns over angel tax in the past, and its removal is expected to give an impetus to the growth of the startup industry. Extension…
അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന നയപ്രഖ്യാപനത്തെ സഫലമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റ്. സ്റ്റാര്‍ട്ടപ്പ്, എംഎസ്എംഇ മേഖലകളെ ഏറെ കരുതലോടെ കാണുന്ന കേന്ദ്ര ബജറ്റ് സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയ്ക്കായി നിരവധി പ്രായോഗിക പ്രഖ്യാപനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുപ്രധാനമായ തീരുമാനങ്ങള്‍ എയ്ഞ്ചല്‍ നിക്ഷേപങ്ങളിലെ നികുതി കണക്കാക്കിയിരുന്ന ഐടി ആക്റ്റിലെ സെക്ഷന്‍ 56 (2) 7 ബിയിലെ ഇളവ് തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഏറെ നാളായി സ്റ്റാര്‍ട്ടപ് മേഖലയിലുണ്ടായിരുന്ന ആവശ്യമാണ് ഏയ്ഞ്ചല്‍ ടാക്‌സ് ഇളവിലൂടെ ബജറ്റില്‍ പരിഹാരമായത്. വീട് വിറ്റ് കിട്ടുന്ന പൈസ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുമ്പോള്‍ കിട്ടുന്ന നികുതി ഇളവ് 2021 മാര്‍ച്ച് വരെ തുടരാനുള്ള തീരുമാനവും, നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഫയല്‍ ചെയ്താല്‍ ഷെയര്‍ പ്രീമിയത്തിന്റെ വാല്യുവേഷനില്‍ പരിശോധനകള്‍ ഒഴിവാകുമെന്നതും സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് പ്രധാന തീരുമാനങ്ങളാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ചാനല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദൂരദര്‍ശന് കീഴില്‍ പ്രത്യേക ചാനല്‍ ആരംഭിക്കാനും ബജറ്റില്‍ തീരുമാനമുണ്ട്. ഇത് ഈ…
11 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി Ola. സ്വീഡിഷ് DIG ഇന്‍വെസ്റ്റ്മെന്റ് Ab ഉള്‍പ്പെടെയുള്ള പുതിയ ഇന്‍വെസ്റ്റേഴ്സില്‍ നിന്നാണ് ഫണ്ട് നേടിയത്. സീരീസ് J റൗണ്ടില്‍ നിന്ന് Ola 472 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയിരുന്നു.250 മില്യണ്‍ ഡോളര്‍ റെയ്സ് ചെയ്ത് Ola Electric യൂണികോണ്‍ ക്ലബിലെത്തിയിരുന്നു.
2020ഓടെ 500 പ്രൈവറ്റ് വെക്കേഷന്‍ ഹോമുകള്‍ കൂടി ലക്ഷ്യമിട്ട് SaffronStays. പ്രൈവറ്റ് വെക്കേഷന്‍ ഹോമുകളില്‍ ഓണ്‍ലൈന്‍ അഗ്രഗേറ്ററായ SaffronStaysന് ഇന്ത്യയിലുടനീളം 100 വില്ലകളുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കര്‍ണാടക, എന്നിവിടങ്ങളില്‍ SaffronStays സേവനമുണ്ട്. 2015ല്‍ ദേവേന്ദ്ര പരുലേക്കറും തേജസ് പരുലേക്കറും ചേര്‍ന്നാണ് SaffronStays ആരംഭിച്ചത്. ട്രാവലേഴ്സിന്റെ ഫസ്റ്റ് ചോയ്സാണ് പ്രൈവറ്റ് വെക്കേഷന്‍ വില്ലകള്‍.
ഇന്ത്യയില്‍ 2-4 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ SoftBank Vision Fund. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് SoftBank നിക്ഷേപം നടത്തുന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുകയാണ് SoftBank ലക്ഷ്യം. ലോക്കല്‍ ഫേമുകളുമായി സംയുക്ത സംരംഭത്തിന് SoftBank തങ്ങളുടെ 20 ലധികം പോര്‍ട്ട്ഫോളിയോ കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും.
Channeliam.comന്റെ ക്യാംപസ് ലേണിംഗ് പ്ലാറ്റ്‌ഫോമായ I am Startup Studioയുടെ അംബാസിഡര്‍മാര്‍ കൊച്ചിയില്‍ ഒത്തുകൂടി. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി 50ഓളം വിദ്യാര്‍ഥികള്‍ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ നടന്ന ആദ്യ അംബാസിഡര്‍ മീറ്റപ്പിന്റെ ഭാഗമായി. തൃശൂര്‍ സഹൃദയ, റോയല്‍ കോളേജ്, കൊല്ലം യുകെഎഫ്, റാന്നി സെന്റ് തോമസ്, വിദ്യ എന്നീ കോളേജുകളില്‍ നിന്നടക്കമുള്ള സ്റ്റുഡന്റ് അംബാസിഡര്‍മാരാണ് സ്പാര്‍ക്ക് 1.0 യില്‍ പങ്കാളികളായത്. ക്യാംപസുകളിലെ ഇന്നവേഷനുകള്‍ പുറംലോകത്തെത്തിക്കാന്‍ ഐസ് ബ്രേക്കിംഗ് സെഷനോടെ ആരംഭിച്ച Sparkലേക്ക് Channeliam.com സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണന്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തു. ക്യാംപസുകളില്‍ നടക്കുന്ന ഇന്നവേഷനുകള്‍ പുറംലോകത്തെ അറിയിക്കുകയാണ് I am Startup Studioയുടെ ലക്ഷ്യമെന്ന് നിഷ കൃഷ്ണന്‍ വ്യക്തമാക്കി. അസാധാരണ അനുഭവമായി DAAD Digital Art Academy for Deaf (DAAD) എന്ന സ്റ്റാര്‍ട്ടപ് ടീം ഫൗണ്ടേഴ്സുമായി ഇന്ററാക്റ്റ് ചെയ്യാന്‍ അവസരം ലഭിച്ചത് ക്യാംപസ് വിദ്യാര്‍ത്ഥികള്‍ക്ക് അസാധാരണ അനുഭവമായി. സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പില്‍ ഇനിയുമേറെ ചെയ്യാനുണ്ട് സോഷ്യല്‍…
കേന്ദ്ര ബജറ്റ് 2019: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നാഷണല്‍ ന്യൂസ് ചാനലിന് ശുപാര്‍ശ. Doordarshan Bouquetയുടെ കീഴില്‍ തുടങ്ങുന്ന ചാനല്‍ സ്റ്റാര്‍ട്ടപ്പുകളായിരിക്കും മാനേജ് ചെയ്യുക. സ്റ്റാര്‍ട്ടപ്പുകള്‍, വിസി, ഫണ്ടിംഗ് പ്ലാനിംഗ് തുടങ്ങിയവ ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് ചാനല്‍ കൊണ്ടുവരും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്‌സിനും മീഡിയ ബൂസ്റ്റ് ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2016ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി& പ്രൊമോഷനാണ് സ്റ്റാര്‍ട്ടപ്പ് ചാനല്‍ ആശയം ശുപാര്‍ശ ചെയ്തത്.
