Author: News Desk
ടെക്‌നോളജിയുടെ സഹായത്തോടെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് എങ്ങനെ മികച്ച സര്‍വ്വീസ് ഒരുക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാകുകയാണ് സിംഗപ്പൂരിലെ ചാങി എയര്‍പോര്‍ട്ട്. ഫുള്‍ ഓട്ടോമേഷന്‍ സംവിധാനവുമായി ചാങി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 4 കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു. ബോര്‍ഡിംഗ് പാസ് പരിശോധിക്കുകയും ഇമിഗ്രേഷന്‍ ക്ലിയറന്‍സുമെല്ലാം യന്ത്രസഹായത്തോടെയാണ് നിര്‍വ്വഹിക്കുന്നത്. ബോര്‍ഡിംഗ് പാസ് പരിശോധനയ്ക്കും ബഗേജ് ചെക്കിനും നിമിഷങ്ങള്‍ മതിയാകും. പതിനഞ്ച് മിനിറ്റുകള്‍ക്കുളളില്‍ യാത്രക്കാര്‍ക്ക് പരിശോധനകള്‍ പൂര്‍ത്തിയാക്കാം. സമയലാഭത്തിന് പുറമേ യാത്രക്കാര്‍ക്ക് കൂടുതല്‍ കംഫര്‍ട്ട് ആണ് പുതിയ സംവിധാനമെന്നതാണ് ശ്രദ്ധേയം. വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് പുതിയ ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. ഫേഷ്യല്‍ സ്‌കാനിങ് ടെക്നോളജി ഉപയോഗിച്ചാണ് യാത്രക്കാരുടെ ഐഡന്റിറ്റി മനസിലാക്കുന്നത്. ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ 16 മില്യന്‍ യാത്രക്കാരെ ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. തുടക്കഘട്ടമായതിനാല്‍ യാത്രക്കാരെ സഹായിക്കാന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ഒഴിവാക്കും. 2,25000 സ്‌ക്വയര്‍ മീറ്റര്‍ വരുന്ന ടെര്‍മിനല്‍ 2012 ലാണ് നിര്‍മാണം തുടങ്ങിയത്. Fully automated high-tech…
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്ക് സംരംഭം തുടങ്ങാന്‍ സര്‍ക്കാരിന്റെ സബ്‌സിഡി. ഇരുപത് ലക്ഷം വരെ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വേണ്ടി വരുന്ന സംരംഭങ്ങള്‍ക്കാണ് 15 ശതമാനം സബ്‌സിഡി നല്‍കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പിക്കുന്ന പദ്ധതിപ്രകാരം നോര്‍ക്ക റൂട്ട്‌സ് ആണ് ഇത് നടപ്പിലാക്കുന്നത്. പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് സബ്‌സിഡി ലഭിക്കുക. പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ക്ക് വേണ്ടി മേഖലാടിസ്ഥാനത്തില്‍ ട്രെയിനിംഗ് ക്യാംപ്, അവെയര്‍നെസ് സെമിനാറുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവര്‍ക്കും പ്രവാസികള്‍ ആരംഭിക്കുന്ന സംഘങ്ങള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. കാര്‍ഷിക – വ്യവസായ സംരംഭങ്ങളും ബിസിനസ്, പ്രൊഡക്ഷന്‍ യൂണിറ്റുകളും സര്‍വ്വീസ് സെക്ടറിലെ സംരംഭങ്ങളും പരിഗണിക്കും. ഫാം ടൂറിസം, സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ഹോം സ്‌റ്റേ, റസ്റ്ററന്റ് ബിസിനസ് തുടങ്ങിയ പ്രൊജക്ടുകള്‍ സമര്‍പ്പിക്കാം. ബാങ്കിന്റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ക്കും വിധേയമായും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. 15 % സബ്‌സിഡിക്ക് പുറമേ…
ടൈ കേരള സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ എന്‍ട്രപ്രണര്‍ കണ്‍വെന്‍ഷന്‍ ടൈക്കോണ്‍ 2017 നവംബര്‍ 10 നും 11 നും കൊച്ചിയില്‍ നടക്കും. സംസ്ഥാനത്തെ ആദ്യ ലൈവ് ക്രൗഡ് ഫണ്ടിംഗ് ഇവന്റ് എന്ന പ്രത്യേകതയോടെയാണ് ടൈക്കോണിന്റെ സിക്സ്ത് എഡിഷന് ലേ മെറിഡിയന്‍ ഹോട്ടലില്‍ വേദിയൊരുങ്ങുന്നത്. കേരള- ദ എന്‍ട്രപ്രണേറിയല്‍ ഡെസ്റ്റിനേഷന്‍ എന്ന ആശയമാണ് ഇക്കുറി ടൈക്കോണ്‍ മുന്നോട്ടുവെയ്ക്കുന്നത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അനുകൂല ഇക്കോ സിസ്റ്റം കൂടുതല്‍ വൈബ്രന്റ് ആക്കാന്‍ ആശയവും എക്സിക്യൂഷന്‍ പവറുമുളള നവസംരംഭകരെയാണ് ടൈക്കോണ്‍ ’17 ടാര്‍ഗറ്റ് ചെയ്യുന്നത്. ഇവന്റിന്റെ ഭാഗമായി ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പ് കഫെയും എന്‍ട്രപ്രണേഴ്സിന്റെ ഫെയിലര്‍ സ്റ്റോറികള്‍ പങ്കുവെയ്ക്കാനുളള ഫെയിലര്‍ ലാബും സ്റ്റാര്‍ട്ടപ്പ് പ്രൊഡക്ടുകള്‍ക്കായുളള ട്രേഡ് ലാബുമൊക്കെ നവസംരംഭകര്‍ക്ക് പുതിയ അനുഭവങ്ങളാകും. സ്റ്റുഡന്റ് എന്‍ട്രപ്രണേഴ്സിനും ഇന്‍ഡസ്ട്രി ലീഡേഴ്സിനും ഡിസിഷന്‍ മേക്കേഴ്സിനും സ്റ്റാര്‍ട്ടപ്പ് എന്‍ട്രപ്രണേഴ്സിനും ഒരേ വേദിയില്‍ സംവദിക്കാനുളള അവസരമാണ് ടൈക്കോണ്‍ ഒരുക്കുന്നത്. ധാരാളം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കടന്നുവരുന്ന ഫ്യൂച്ചര്‍ ടെക്നോളജിയും മെഡിക്കല്‍ എക്യുപ്പ്മെന്റ് സെക്ടറും ഐടിയും ഉള്‍പ്പെടെ…
റോഡിലെ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇന്നവേഷനുമായി ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍. നിലവില്‍ ഹൈ എന്‍ഡ് കാറുകളില്‍ ലഭ്യമായ ഫീച്ചര്‍ പ്രീമിയം കാറുകളിലും പ്രയോജനപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഡ്രൈവിങ്ങിനിടയിലെ അശ്രദ്ധയാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. ഈ ഘട്ടത്തില്‍ ഡ്രൈവര്‍ക്ക് അലര്‍ട്ട് നല്‍കുന്ന ഇന്റലിജന്റ് കാരോസ് അസിസ്റ്റന്റ് എന്ന ഡിവൈസ് ആണ് ഇവര്‍ ഡെവലപ്പ് ചെയ്തത്. കാര്‍ എന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കാണ് കാരോസ്. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്‍പില്‍ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിച്ചില്ലെങ്കില്‍ ഡിവൈസ് മുന്നറിയിപ്പ് നല്‍കും. ബ്രേക്ക് അപ്ലെ ചെയ്ത് മൂവ് ചെയ്യുക എന്നതുപോലുളള നിര്‍ദ്ദേശങ്ങളാകും നല്‍കുക. മുന്‍പിലെ തടസങ്ങള്‍ ഡിസ്റ്റന്‍സ് സഹിതം ഡ്രൈവറെ അറിയിക്കും. ബിഎംഡബ്ല്യു പോലുളള വാഹനങ്ങളില്‍ ഇത്തരം ഫീച്ചറുകള്‍ നിലവിലുണ്ട്. എന്നാല്‍ പ്രീമിയം കാറുകളില്‍ ഇത് ലഭ്യമല്ല. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന പ്രീമിയം കാറുകളില്‍ കൂടി ഇത് ലഭ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മിനിസ്ട്രി പുറത്തുവിട്ട കണക്കനുസരിച്ച് 2016…
ജിഎസ്ടി ഫയലിംഗ് കൂടുതല്‍ സിംപിളാക്കാനാണ് ശ്രമിക്കുന്നത്. ആളുകള്‍ ഒരു സിസ്റ്റം പുതിയതായി യൂസ് ചെയ്യുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ മാത്രമാണ് നിലിവിലെ പ്രശ്‌നങ്ങള്‍. ചെറുകിട നികുതിദായകര്‍ക്ക് പുറത്തുനിന്നുളള സഹായം തേടാതെ ടാക്‌സ് പേ ചെയ്യാവുന്ന സംവിധാനങ്ങളാണ് ലക്ഷ്യം. പൊതുവായി ഒരു ഫോം നല്‍കുന്നതിന് പകരം ഓരോരുത്തര്‍ക്കും ആവശ്യമുളള ഫോമുകള്‍ തെരഞ്ഞെടുക്കാവുന്ന രീതിയാണ് കൂടുതല്‍ അനുയോജ്യമെന്ന് കരുതുന്നു. അജയ് ഭൂഷണ്‍ പാണ്ഡെ ജിഎസ്ടിഎന്‍ ചെയര്‍മാന്‍
മികച്ച ആശയങ്ങള്‍ ഉണ്ടായിട്ടും വിജയം കാണാത്ത ബിസിനസുകള്‍ ധാരാളം ഉണ്ട്. എത്ര മികച്ച ഐഡിയ ആണെങ്കിലും അത് ഫലപ്രദമായി എങ്ങനെ എക്‌സിക്യൂട്ട് ചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും ഒരു സംരംഭകന്റെ വിജയം. ഒരു തട്ടുകടയാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ സ്ഥലത്തുളള മറ്റ് തട്ടുകടകളില്‍ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് ചിന്തിക്കണം. അത് ഫലപ്രദമായി എങ്ങനെ എക്‌സിക്യൂട്ട് ചെയ്യുന്നുവെന്നതിലാണ് ബിസിനസിന്റെ വിജയമെന്ന് തെരുമോപോള്‍ ഫൗണ്ടറും മുന്‍ എംഡിയുമായ സി ബാലഗോപാല്‍. മികച്ച രീതിയില്‍ ഐഡിയ എക്‌സിക്യൂട്ട് ചെയ്യുമ്പോള്‍ മാത്രമാണ് ആ സംരംഭത്തെ സമാനമായ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഐഎഎസ് ജോലി ഉപേക്ഷിച്ച് സംരംഭക ജീവിതത്തിലേക്ക് ഇറങ്ങിയ സി. ബാലഗോപാല്‍ എന്‍ട്രപ്രണര്‍ഷിപ്പിലെ വര്‍ഷങ്ങള്‍ നീണ്ട അനുഭവപരിചയത്തില്‍ നിന്നാണ് ഈ വാക്കുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഒരു ടീം ബില്‍ഡ് ചെയ്യുന്നതില്‍ ഉള്‍പ്പെടെ സംരംഭകന്റെ എക്‌സിക്യൂഷന്‍ മികവ് പ്രകടമാകണം. ടീം ഫ്‌ളോപ്പ് ആയാല്‍ ബിസിനസില്‍ പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാകാന്‍ കഴിയില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. ഇക്കണോമിക്‌സ് പഠനത്തിന് ശേഷം ടെക്‌നോളജിയില്‍ ഏറെ…
The acquisition of two Indian IT service providers in cloud service and mobile application by a US company is an inspiring news for all the IT start-ups in the India. Netrix LLC, the North American IT company, acquired the Kochi-based Ideamine Technologies and Empressem Technologies. It is the biggest acquisition among the IT service companies in Kerala. The acquisition has been carried out on the equation of cash and share. It is noticeable that the Chicago-based Netrix LLC has done the acquisition in the growing niche market in India, including cloud services. With this acquisition, Netrics aims to explore the…
ഈ ബൈക്ക് നിസ്സാരക്കാരനല്ല. വിളിച്ചാല്‍ തനിയെ വരും, പോകാന്‍ പറഞ്ഞാല്‍ പോകും. ടെക്‌നോളജിയിലെ ഡെവലപ്‌മെന്റ് ടൂ വീലറുകളിലേക്കും അവതരിപ്പിക്കുകയാണ് യമഹ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് മോട്ടോര്‍സൈക്കിള്‍ എന്ന കണ്‍സെപ്റ്റില്‍ യമഹ ഡിസൈന്‍ ചെയ്ത മോട്ടറോയ്ഡ് ബൈക്കിലാണ് ഈ പ്രത്യേകതകള്‍. യമഹ മോട്ടോര്‍ പ്രസിഡന്റ് ഹിരോയുകി യനാഗിയാണ് വാഹനം അവതരിപ്പിച്ചത്. ഉപയോഗിക്കുന്ന ആളുടെ മുഖം തിരിച്ചറിയാനും ബോഡി മൂവ്‌മെന്റ്‌സ് മനസിലാക്കാനും മോട്ടറോയ്ഡിന് ശേഷിയുണ്ട്. ഇമേജ് റെക്കഗ്നൈസേഷന്‍ ഫീച്ചറിലൂടെയാണ് ഇത് സാധ്യമാകുന്നത്. വാഹനത്തിന്റെ സുരക്ഷയും ഇതിലൂടെ ഉറപ്പുവരുത്തുന്നു. റൈഡര്‍ ഇറങ്ങിയാല്‍ വാഹനം തനിയെ പാര്‍ക്കിംഗ് ഏരിയയില്‍ പോയി സൈഡ് സ്റ്റാന്‍ഡില്‍ പ്ലെയ്‌സ്ഡ് ആകും. താഴെ വീഴുമെന്ന പേടിയും വേണ്ട. സെന്റര്‍ ഓഫ് ഗ്രാവിറ്റി സ്വയം മനസിലാക്കാനും അതനുസരിച്ച് ശരിയായി പൊസിഷന്‍ ക്രമീകരിക്കാനും മോട്ടറോയ്ഡിന് കഴിയും. 213 കിലോയാണ് വാഹനത്തിന്റെ വെയ്റ്റ്. യമഹ വികസിപ്പിച്ച എഎംസിഇഎസ് ടെക്‌നോളജിയിലൂടെയാണ് സെല്‍ഫ് ബാലന്‍സിംഗ് സാധ്യമാകുന്നത്. നെക്സ്റ്റ് ജനറേഷന്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ബൈക്ക് യമഹ മോട്ടോര്‍…
എംഎസ്എംഇ സെക്ടറില്‍ ഐടിയുടെ സേവനം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്‌കീമാണ് ഡിജിറ്റല്‍ എംഎസ്എംഇ. മൈക്രോ, സ്മോള്‍ സ്‌കെയില്‍ സംരംഭകര്‍ക്ക് ഡിജിറ്റല്‍ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. digitalmsme.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ബിസിനസില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് അതിന് വേണ്ടിവരുന്ന ചെലവിന്റെ 60 ശതമാനം റീഇംപേഴ്സ് ചെയ്തു നല്‍കും. വനിതകളും എസ് സി, എസ്ടി വിഭാഗങ്ങളും നടത്തുന്ന സംരംഭങ്ങള്‍ക്ക് 70 ശതമാനം തുക തിരികെ നല്‍കും.(വീഡിയോ കാണുക) പരമാവധി ഒരു ലക്ഷം രൂപ വരെയാണ് നല്‍കുക. രണ്ട് വര്‍ഷത്തേക്കാണ് ഒരു സംരംഭത്തിന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിന് ശേഷം തുടരണോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. എംഎസ്എംഇ വെബ്സൈറ്റില്‍ ഉദ്യോഗ് ആധാര്‍ നമ്പരും ആധാര്‍ നമ്പരും ഉള്‍പ്പെടെയുളള വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷിക്കാം. ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയും രജിസ്റ്റര്‍ ചെയ്യാം. (വീഡിയോ കാണുക) രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട വ്യവസായങ്ങളെ പരമ്പരാഗത രീതിയില്‍ നിന്നും കാലോചിതമായി പരിഷ്‌കരിക്കാന്‍…