Author: News Desk

ക്യാംപസ് ഇന്നവേഷന് പുതുചരിത്രമെഴുതി ചാനല്‍ അയാം ഓപ്പണ്‍ഫ്യുവലുമായി ചേര്‍ന്ന് നടത്തിയ ബൂട്ട് ക്യാമ്പ് സംസ്ഥാനത്തെ സ്റ്റുഡന്റ്‌സ് എന്‍ട്രപ്രണര്‍ഷിപ്പിന് ഊര്‍ജ്ജം പകരുന്നതായി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളിലേക്ക് സംരംഭകത്വത്തിന്റെ സന്ദേശം പകര്‍ന്നതിന് പുറമേ എന്‍ട്രപ്രണര്‍ ആശയങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും സക്സസ് മോഡലുകള്‍ പരിചയപ്പെടാനുമുളള അസുലഭ അവസരസരമാണ് ബൂട്ട് ക്യാമ്പിലൂടെ ക്യാംപസുകള്‍ക്ക് ലഭിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 14 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 23 ക്യാംപസുകളിലാണ് ബൂട്ട് ക്യാമ്പ് നടന്നത്. സര്‍ക്കാര്‍ നോഡല്‍ ഏജന്‍സികളായ കെഎസ്ഐഡിസിയുടേയും കേരള സ്റ്റാര്‍ട്ടപ് മിഷന്റേയും പിന്തുണയോടെയാണ് ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചത്. സംരംഭകത്വത്തിന്റെ ബാലപാഠങ്ങളില്‍ തുടങ്ങി എന്‍ട്രപ്രണര്‍ഷിപ്പിന്റെ അനന്തസാദ്ധ്യതകള്‍ തുറന്നിട്ട ബൂട്ട് ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ സംരംഭക കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നതായിരുന്നു. നിയോ എന്‍ട്രപ്രണേഴ്സിനും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും, സ്റ്റുഡന്റസിനും സംരംഭക വഴിയില്‍ പിന്തുണയേകുന്ന തുടര്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് കണ്‍സട്രക്റ്റീവ് ജേര്‍ണലിസത്തിന്റെ സാധ്യതയാണ് ചാനല്‍ഐആം മുന്നോട്ടുവെയ്ക്കുന്നത്. ഇന്നവേഷന്‍ ത്രൂ മീഡിയ എന്ന ചാനലിന്റെ മോട്ടോ റിയലൈസ് ചെയ്യുന്ന രീതിയില്‍ താഴെത്തട്ടില്‍ എന്‍ട്രപ്രണേഴ്സിനേയും സ്റ്റാര്‍ട്ടപ്പുകളേയും സജ്ജരാക്കുകയാണ് ഇത്തരം ക്യാമ്പുകളിലൂടെ ലക്ഷ്യം…

Read More

അക്കൗണ്ടിംഗ് ബാക്ക്ഗ്രൗണ്ടില്ലാതെ ലിറ്ററേച്ചറില്‍ മാസ്റ്റര്‍ ബിരുദവുമായി ബാങ്കിംഗ് സെക്ടറിലെത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ അമരത്ത് എത്തിയ അരുന്ധതി ഭട്ടാചാര്യയുടെ ലൈഫ് ഏതൊരു ബിസിനസ് ലീഡര്‍ക്കും മാതൃകയാക്കാവുന്ന അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉദാഹരണമാണ്. ഇരുന്നൂറിലധികം വര്‍ഷത്തെ പാരമ്പര്യമുളള എസ്ബിഐയുടെ ചെയര്‍മാന്‍ പദവിയിലെത്തിയ ആദ്യ വനിതയാണ് അരുന്ധതി ഭട്ടാചാര്യ. മെഡിസിനും ജേര്‍ണലിസവും സ്വപ്‌നം കണ്ടിരുന്ന പെണ്‍കുട്ടി, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലിറ്ററേച്ചറില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം യാദൃശ്ചികമായിട്ടാണ് എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസറായി ജോലിക്കെത്തിയത്. ഹൈദരാബാദ് എസ്ബിഐ സ്റ്റാഫ് കോളജിലെ ട്രെയിനിങ് കാലയളവിലും ജോലിയുടെ തുടക്കത്തിലും ബാങ്കിംഗ് സര്‍വ്വീസുകളും അക്കൗണ്ടിംഗും പഠിച്ചെടുക്കാന്‍ നന്നായി പണിപ്പെടേണ്ടിവന്നു. കിഴക്കന്‍ യുപിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ മുതല്‍ അങ്ങേയറ്റം വൈബ്രന്റായ ന്യൂയോര്‍ക്ക് പോലുളള ഫിനാന്‍ഷ്യല്‍ സെന്ററിലും കടന്നുചെന്ന ഔദ്യോഗിക ജീവിതത്തില്‍ അനുഭവങ്ങളിലൂടെ ആര്‍ജ്ജിച്ച അറിവുകളാണ് ഡീമോണിറ്റൈസേഷനും അസോസിയേറ്റ് ബാങ്കുകളുടെ ലയനവും ഉള്‍പ്പെടെയുളള സങ്കീര്‍ണമായ വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ അരുന്ധതിയെ സഹായിച്ചത്. ഫോര്‍ബ്‌സ് മാഗസിന്‍ 2016 ല്‍ പ്രസിദ്ധീകരിച്ച…

Read More

ബിസിനസ് ഓര്‍ഡറുകളും പ്രൊഡക്ട് എന്‍ക്വയറിയുമൊക്കെയായി ദിവസവും നൂറുകണക്കിന് ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കേണ്ടവരാണ് എന്‍ട്രപ്രണേഴ്‌സ്. മാത്രമല്ല ഡിജിറ്റല്‍ ലോകത്തെ ബിസിനസ് ട്രെന്‍ഡുകളും പുതിയ ഡെവല്പമെന്റും കൃത്യമായി പിന്തുടരുകയും വേണം. മിക്ക സംരംഭകരും ഇതിനായി മണിക്കൂറുകള്‍ കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ ചെലവിടുന്നുണ്ട്. അവര്‍ക്ക് വേണ്ടിയാണ് മീ മെറ്റ് മീ ഫൗണ്ടര്‍ നൂതന്‍ മനോഹറിലൂടെ ഈ യോഗ ടിപ്പ് channeliam.com അവതരിപ്പിക്കുന്നത്. ശരീരത്തിന്റെ പൊസിഷന്‍ ശ്രദ്ധിക്കാതെ ദീര്‍ഘനേരം ഇരിക്കുന്നത് പുകവലിയെക്കാള്‍ അപകടകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. തുടക്കത്തില്‍ ശരിയായ പൊസിഷനിലാകും ഇരിക്കുന്നതെങ്കിലും ക്രമേണ നമ്മള്‍ അതൊക്കെ മറക്കും. നോട്ടം ലാപ്‌ടോപ്പിന്റെയും മൊബൈലിന്റെയുമൊക്കെ സ്‌ക്രീനുകളിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ ലോവര്‍ ബാക്കും ഷോള്‍ഡറും കഴുത്തുമൊക്കെ കംപ്രസ് ചെയ്യപ്പെടും. മസിലുകള്‍ക്ക് തേയ്മാനം ഉള്‍പ്പെടെയുളള തകരാറുകള്‍ ഉണ്ടാകുന്നതിന് പുറമേ നട്ടെല്ലിനെ ബാധിക്കുന്നതും സ്‌പോണ്ടിലൈറ്റിസ് പോലുളള രോഗങ്ങള്‍ക്കും അത് വഴിമാറും. എന്‍ട്രപ്രണേഴ്‌സ് മാത്രമല്ല കംപ്യൂട്ടര്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുളള കോര്‍പ്പറേറ്റ് ജീവനക്കാരെയും ബാധിക്കുന്ന മുഖ്യ ആരോഗ്യപ്രശ്‌നമാണിത്. എന്നാല്‍ ഓഫീസ് സമയത്ത് തന്നെ ചെയ്യാവുന്ന ലഘുവായ യോഗ ടിപ്‌സിലൂടെ ഈ…

Read More

ഈ ചെടി ചിരിക്കും. വെളളവും വളവും വേണമെങ്കില്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ടെക്നോളജി നമ്മുടെ പൂന്തോട്ടങ്ങളെയും കൃഷിയിടങ്ങളെയും സ്മാര്‍ട്ടാക്കുകയാണ്. തൃശൂര്‍ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ ഒരു സംഘം വിദ്യാര്‍ത്ഥികളാണ് ഫാമിംഗ് ലളിതവും ഇന്‍ററസ്റ്റിംഗുമാക്കുന്ന ഇന്നവേഷന്‍ അവതരിപ്പിക്കുന്നത്. ടെക്നോളജി ഉപയോഗിച്ച് പൂന്തോട്ട പരിപാലനത്തിന് സഹായിക്കുന്ന ടോക്കിംഗ് പ്ലാന്റ് എന്ന കണ്‍സെപ്റ്റാണിത്. ഗാര്‍ഡനിംഗിന് പുറമേ കൊമേഴ്സ്യല്‍ ഫാമിംഗിനും ഗുണം ചെയ്യുന്നതാണ് ഇവരുടെ പ്രൊജക്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്താണ് വേണ്ടതെന്ന് പ്ലാന്റ് പറഞ്ഞുതരും. അതനുസരിച്ച് വെളളവും വളവും വെളിച്ചവും നല്‍കാം. ആവശ്യമായ വെളളവും വളവും ലഭിച്ചാല്‍ ഹാപ്പി ഇമോജിയിലൂടെ സന്തോഷം പ്രകടിപ്പിക്കും. ചെടിക്കാവശ്യമായ ഘടകങ്ങള്‍ കിട്ടിയില്ലെങ്കില്‍ സങ്കടം പ്രകടമാക്കും ഇമോജിയിലൂടെ തന്നെ. പ്ലാന്റിനെക്കുറിച്ചോ അതിന്റെ പരിപാലനത്തെക്കുറിച്ചോ അറിയാത്തവര്‍ക്ക് പോലും ഗാര്‍ഡനിംഗ് ഈസിയാക്കുമെന്നതാണ് ടോക്കിംഗ് പ്ലാന്റിന്റെ ഗുണം. ഓര്‍ഗാനിക് ഫാമിംഗിലും ഔഷധച്ചെടികളുടെയും അപൂര്‍വ്വ ഇനം ചെടികളുടെയും പരിപാലനത്തിനും സഹായകരമാണ് ടോക്കിംഗ് പ്ലാന്റ്. കൊമേഴ്സ്യല്‍ ഫാമിംഗിന് സഹായകമാകുന്ന രീതിയില്‍ കണ്‍സെപ്റ്റ് അപ്ഗ്രേഡ് ചെയ്യാനുളള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍. Why should…

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിയോ എന്‍ട്രപ്രണേഴ്‌സിനും അനുഭവകഥകളുടെ പ്രാക്ടിക്കല്‍ ക്ലാസായി മാറുകയായിരുന്നു കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ് കഫെയുടെ തേഡ് എഡിഷന്‍. ഐഎഎസ് പ്രൊഫൈലില്‍ നിന്ന് എന്‍ട്രപ്രണേറിയല്‍ ചാലഞ്ച് ഏറ്റെടുത്ത സി. ബാലഗോപാലും കേരളത്തിന്റെ ബ്രാന്‍ഡായി രാജ്യമാകെ വളര്‍ന്ന ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ നവാസ് മീരാനും ഒരു എന്‍ട്രപ്രണറുടെ റിസ്‌കും ചാലഞ്ചും ഷെയര്‍ ചെയ്തപ്പോള്‍ അത് ഉള്ളുതൊടുന്നതായി. ടെക്‌നോളജിക്കൊപ്പം ഒരു എന്‍ട്രപ്രണര്‍ അവലംബിക്കുന്ന സ്ട്രാറ്റജിയും ബിസിനസിന്റെ വിജയത്തില്‍ നിര്‍ണായകമാണെന്ന് തെരുമോ പെന്‍പോള്‍ ഫൗണ്ടറും മുന്‍ എംഡിയുമായ സി ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഇക്കണോമിക്‌സ് പഠനത്തിന് ശേഷം ഐഎഎസ് നേടി ഉയര്‍ന്ന സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയ ശ്രീ ബാലഗോപാല്‍ അത് രാജിവെച്ച് ബയോമെഡിക്കല്‍ ടെക്‌നോളജി സംരംഭത്തിലേക്ക് ഇറങ്ങിയത് തന്റെ വഴി അതാണെന്ന തിരിച്ചറിവിലൂടെയാണ്. പരാജയങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്ത ഇന്റോളറന്റ് സൊസൈറ്റിയായി നമ്മള്‍ എംബഡ് ചെയ്യപ്പെട്ടുകഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാസ്തവത്തില്‍ പരാജയം ബിസിനസിന്റെ ഭാഗമാണ്. അത് മനസിലാക്കുകയാണ് വേണ്ടതെന്നും സി. ബാലഗോപാല്‍ പറഞ്ഞു. പണം…

Read More

ഒരു എന്‍ട്രപ്രണര്‍ക്ക് സംരംഭത്തോടുളളതുപോലെ സമൂഹത്തോടും ഉത്തരവാദിത്വങ്ങളുണ്ട്. എത്ര മുടക്കുന്നു എന്ത് പഠിക്കുന്നു എന്നതല്ല സമൂഹത്തിന് എത്ര കൊടുക്കുന്നുവെന്നതാണ് ഒരു എന്‍ട്രപ്രണറുടെ മുന്നിലെത്തുന്ന യഥാര്‍ത്ഥ വെല്ലുവിളി. മഹാത്മാഗാന്ധി അഹിംസയിലൂടെയും മദര്‍ തെരേസ ചാരിറ്റിയിലൂടെയും ഉയര്‍ത്തിക്കാട്ടിയതുപോലെ മെന്റല്‍ ഫിലോസഫി അല്ലെങ്കില്‍ പ്രത്യയശാസ്ത്രം മുന്നോട്ടുവെയ്ക്കുന്നവരാകണമെന്ന് സീരിയല്‍ എന്‍ട്രപ്രണറും സ്പീക്കറുമായ ലക്ഷ്മി നാരായണ്‍. എന്‍ട്രപ്രണര്‍ക്ക് ഒരു ദൗത്യം ഉണ്ടാകണം. മറ്റുളളവരില്‍ നിന്ന് അയാളെ വേറിട്ടുനിര്‍ത്തുന്നതും അതായിരിക്കും. കൂടുതല്‍ പഠിക്കുക, കൂടുതല്‍ നേടുക, കൂടുതല്‍ നല്‍കുക, കൂടുതല്‍ കാലം നിലനില്‍ക്കുകയെന്നതാണ് ഒരു എന്‍ട്രപ്രണര്‍ക്ക് പിന്തുടരാവുന്ന ഏറ്റവും ലഘുവായ പ്രത്യയശാസ്ത്രം. കാരണം, കൂടുതല്‍ മനസിലാക്കാതെയും പഠിക്കാതെയും ഒരിക്കലും ഒന്നും നേടാനാകില്ല. ഒന്നും നേടാതെ ഒരു സംരംഭം കെട്ടിപ്പടുക്കാനും കഴിയില്ല. എന്തൊക്കെ സംഭവിച്ചാലും എന്‍ഡ് ഓഫ് ദ ഡേ എന്ത് നേടിയെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും സംരംഭത്തെ വിലയിരുത്തുന്നത്. സമൂഹത്തിന് എന്തെങ്കിലും തിരികെ നല്‍കേണ്ടതും എന്‍ട്രപ്രണറുടെ ഉത്തരവാദിത്വമാണ്. ലോകനിലവാരത്തിലുളള എല്ലാ സംരംഭങ്ങളും സോഷ്യല്‍ ഇംപാക്ട് ഉണ്ടാക്കിയിട്ടുളളവയാണ്. മറ്റുളളവരുടെ ജീവിതവുമായി ബന്ധപ്പെട്ടതും അതിനെ സ്വാധീനിക്കുകയും ചെയ്തിട്ടുളള…

Read More

നൂറുകണക്കിന് സബ് കമ്പനികള്‍ ഉണ്ടാക്കിയതുകൊണ്ട് ഒരു സ്ഥാപനത്തിനും അതിജീവനം സാദ്ധ്യമാകില്ല. വളര്‍ച്ചയ്ക്ക് കൃത്യമായ ഫോക്കസ് ഉണ്ടാകുകയാണ് വേണ്ടത്. ഇന്ത്യയിലെ ആഭ്യന്തര വിപണി വളരെ ശക്തമാണ്. ആളുകള്‍ കൂടുതല്‍ സ്‌പെന്‍ഡിംഗിന് തയ്യാറാകുന്നുണ്ട്. കമ്പനിയെന്ന നിലയില്‍ അതിന് അനുസരിച്ചുളള ഇടപെടല്‍ വിപണിയില്‍ നടത്തേണ്ടി വരും. എന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ ടാറ്റ സണ്‍സ്

Read More

സാമ്പത്തിക ശാസ്ത്രത്തെ വ്യക്തികളുടെ മാനസീകതലങ്ങളുമായി ബന്ധിപ്പിച്ച അമേരിക്കന്‍ ഇക്കണോമിസ്റ്റാണ് സാമ്പത്തികശാസ്ത്രത്തിനുളള 2017 ലെ നൊബേല്‍ പുരസ്‌കാരം നേടിയ റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍. ഒരാളുടെ മെന്റല്‍ അക്കൗണ്ടിംഗില്‍ തെളിയുന്ന സാമ്പത്തിക സൊല്യൂഷന്‍സ് പലപ്പോഴും അവരുടെ സാമ്പത്തിക അവസ്ഥയ്ക്ക് അനുയോജ്യമായിരിക്കില്ലെന്ന തെയ്‌ലറുടെ വാദം ബിഹേവിയറല്‍ ഇക്കണോമിയെന്ന സാമ്പത്തിക ശാഖയില്‍ ഗൗരവകരമായ പഠനങ്ങള്‍ക്ക് തുടക്കമിട്ടു. തെറ്റായ സാമ്പത്തിക തീരുമാനങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് തെയ്‌ലറുടെ വാദങ്ങള്‍ക്ക് കരുത്തുണ്ടെന്ന് ലോക സാമ്പത്തിക ശക്തികള്‍ ക്രമേണ തിരിച്ചറിഞ്ഞു. ഒരാളുടെ ഡിസിഷന്‍ മേക്കിംഗ് അയാളുടെ സാമ്പത്തിക ഘടകങ്ങളുമായും സാമ്പത്തിക തീരുമാനങ്ങള്‍, മനശാസ്ത്ര, വൈകാരിക തലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് തെയ്‌ലറിന്റെ വാദം. ഹ്യൂമന്‍ സൈക്കോളജിയും സാമ്പത്തിക അവസ്ഥയും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്നതിനെക്കുറിച്ച് ഗൗരവമുളള അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമാണ് തെയ്‌ലറുടെ ചിന്തകള്‍ പ്രേരകമായത്. ഒരാള്‍ സുഖമില്ലാതിരിക്കുമ്പോള്‍ മ്യൂസിക് കണ്‍സേര്‍ട്ടിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പോലുളള സാമ്പത്തിക മിസ്ബിഹേവിയറും മനശാസ്ത്രപരമായി സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു. ചിലപ്പോള്‍ മികച്ച തീരുമാനങ്ങള്‍ അവിവേകത്തോടെ നിരസിക്കുന്നതും ഇതിന് ഉദാഹരണമായി തെയ്‌ലര്‍ ചൂണ്ടിക്കാട്ടി.…

Read More

രാജ്യത്തെ സമ്പന്നരില്‍ മുന്നില്‍ നില്‍ക്കുന്ന നൂറ് പേരുടെ ആസ്തിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ ഉയര്‍ച്ച 26 ശതമാനം. ഫോര്‍ബ്‌സ് മാഗസിന്റെ കണക്കനുസരിച്ച് 2016 ല്‍ ഇവരുടെ മൊത്തം ആസ്തി 374 ബില്യന്‍ യുഎസ് ഡോളറായിരുന്നത് ഇക്കുറി 479 ബില്യന്‍ യുഎസ് ഡോളറായി ഉയര്‍ന്നു. തുടര്‍ച്ചയായ പത്താം വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍. 38 ബില്യന്‍ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഓയില്‍, ടെലികോം മേഖലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 15.3 ബില്യന്‍ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ പോക്കറ്റിലെത്തിയത്. വിപ്രോയുടെ അസിം പ്രേംജിയാണ് മുകേഷ് അംബാനിക്ക് തൊട്ടുപിന്നില്‍ ഉളളത്. 19 ബില്യന്‍ യുഎസ് ഡോളറാണ് അസിം പ്രേംജിയുടെ ആസ്തി. അശോക് ലെയ്‌ലാന്‍ഡ് ഉടമകളായ ഹിന്ദുജ ബ്രദേഴ്‌സാണ് (18.4 ബില്യന്‍ യുഎസ്ഡി) മൂന്നാമത്. 16.5 ബില്യന്‍ യുഎസ് ഡോളറുമായി ലക്ഷ്മി മിത്തല്‍ നാലാമതും 16 ബില്യന്‍ യുഎസ് ഡോളറുമായി പല്ലോഞ്ഞി മിസ്ത്രി…

Read More

വിധവകള്‍, നാല്‍പത് വയസ് പിന്നിട്ട അവിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങി അശരണരായ വനിതകള്‍ക്ക് സഹായമൊരുക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് ശരണ്യ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന പദ്ധതിയില്‍ കുടില്‍ വ്യവസായമോ ചെറുസംരംഭങ്ങളോ തുടങ്ങാന്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. അന്‍പത് ശതമാനം വരെ സബ്‌സിഡി ലഭിക്കുമെന്നതാണ് സ്‌കീമിന്റെ പ്രധാന ആകര്‍ഷണം. അപേക്ഷകര്‍ എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ല. കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയാകണം. പ്രായപരിധി 55 വയസ് വരെയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലുളള സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്കോ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ചെയ്യാന്‍ പോകുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രൊജക്ട് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. സര്‍ക്കാരിന്റെ സ്വന്തം ഫണ്ടാണ് ഈ സ്‌കീമില്‍ നല്‍കുന്നത്. സബ്‌സിഡി കഴിച്ചുളള തുക ഇന്‍സ്റ്റാള്‍മെന്റുകളായി തിരിച്ചടയ്ക്കാം. ‘Saranya’ is a self-employment scheme for widows, unmarried women above 40, and unmarried mothers. The…

Read More